അവിയൽ മുന്നണിയുടെ ആയുസ്സ് എത്ര നാൾ ?

0

രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലല്ല..ചിലപ്പോൾ അത് മൂന്നോ അഞ്ചോ ആറോ ഒക്കെയാകാം..

പതിനൊന്നു പാര്‍ട്ടികളുടെ കൈ ഉയര്‍ത്തിപ്പിടിച്ച്‌ ഒരു കൈ നോക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ പുറത്തിറങ്ങി ഗ്രൂപ്പ് തിരിഞ്ഞു ചർച്ചതുടങ്ങി .ടി ആർ എസ നേതാവ് ചന്ദ്രശേഖരറാവുവും മൊമത ബാനർജിയും ചേർന്ന സഖ്യത്തിന്റെ തീരുമാനം കോൺഗ്രസിനെ ഒഴിവാക്കിയുള്ള മുന്നണിയിലേക്കേ തങ്ങളുള്ളൂ എന്നാണ്. യുപിയിലേക്ക് പോയാൽ എസ്പിയും ബിഎസ്പിയും ചേരുന്നത് യുപിയിലെ ജാതി രാഷ്ട്രീയത്തില്‍ ദീര്‍ഘ കാലടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാകില്ല. യാദവര്‍ക്ക് ദലിതരെ പറഞ്ഞുപറ്റിച്ചു വോട്ടുനേടാം, പക്ഷെ തിരിച്ചു ദളിതന് വോട്ടുചെയ്യാൻ യാദവർ തയ്യാറാകില്ല .. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ചേരുമ്പോഴും രണ്ടുകൂട്ടരുടെയും നിക്ഷ്പക്ഷ വോട്ടുകളിൽ കുറെ മൂന്നാമതൊരിടത്തേക്കു ചോർന്നുപോകുകയാകും ഫലമെന്നു ബംഗാൾ തെളിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ഒന്നാമത്തെ പാര്‍ട്ടി മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് . രണ്ടാമത്തെ പാര്‍ട്ടി ,ഇപ്പോഴും ഒന്നാമത്തെപാർട്ടിയെന്നവകാശവകാശപ്പെടുന്ന സിപിഎം .. കോണ്‍ഗ്രസിനു ശക്തമായ വേരോട്ടമുള്ള സംസ്ഥാനം. അപ്പോൾ കോണ്‍ഗ്രസും സി.പി.എമ്മും ചേർന്നാൽ മമതയെ തൃണമൂലമാക്കാമെന്നു സിപിഎമും കോൺഗ്രസും ചേർന്ന് കണക്കുകൂട്ടി. പക്ഷെ സിപിഎമും കോൺഗ്രസും ഒരുപോലെ തറപറ്റി. ഫലമോ ,പഞ്ചായത്തു തിരഞ്ഞെടുപ്പിനുശേഷം ഇപ്പോൾ പശ്ചിമ ബംഗാളിലെ രണ്ടാംകക്ഷി ബിജെപിയായാണ് …ബംഗാളിലെ രാഷ്ട്രീയം സി.പി.എം.-കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലുള്ള കൊടുംശത്രുതയെ ചുറ്റിപ്പറ്റിയാണ് രൂപപ്പെട്ടുകൊണ്ടിരുന്നത്. ഈ രണ്ട് ശത്രുക്കള്‍ ചില ചരിത്രസന്ധികളില്‍ അധികാരം കിട്ടാന്‍ വഴിയന്വേഷിച്ച് മിത്രങ്ങളായപ്പോൾ അത്തരം അവസരവാദ കൂട്ടുകെട്ടിനോട് പൊരുത്തപ്പെടാൻ പ്രവർത്തകർക്ക് കഴിഞ്ഞില്ല.

എല്ലാവര്ക്കും വ്യക്തമായ രാഷ്ട്രീയചായ്‌വുള്ള ഇന്ത്യൻ അവസ്ഥയിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ വിധത്തിലുള്ള പ്രശ്നമുണ്ട്. കാശ്‌മീരിൽ ബിജെപി പിഡിപിയുമായി ചേർന്നത് തിരഞ്ഞെടുപ്പിനു ശേഷമാണ്. അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ഈ സഖ്യം സ്വാഭാവികമായി ഇല്ലാതായേപറ്റൂ. ഇല്ലെങ്കിൽ രണ്ടുകൂട്ടർക്കും വോട്ടുചോർച്ചയുണ്ടാകും . മേഘാലയയിലെ തന്ത്രവും അതുപോലെതന്നെ . ഈ തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനു മുമ്പ് പരീക്ഷിച്ചിരുന്നുവെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാകുക. കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും, ടിഡിപിയും മമതയും എല്ലാം തിരഞ്ഞെടുപ്പിനു മുമ്പ് ഒരുമിച്ച് ചേരുന്നത് ഇതേ കാരണത്താല്‍ അവരുടെ നാശത്തിനുമാത്രമേ വഴിവെയ്ക്കു. അതറിയാവുന്നതുകൊണ്ടാണ് സിപിഎം നേതാവ് എസ രാമചന്ദ്രൻപിള്ള പറഞ്ഞത് തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യത്തിൽ വിശ്വാസമില്ല ,തിരഞ്ഞെടുപ്പ് കഴിഞ്ഞു സഹകരിക്കും എന്ന് ..തൂക്കുസഭ വരുമെന്നും തൂക്കമൊപ്പിച്ച്‌ അധികാരത്തിന്റെ ഇടനാഴിയില്‍ കറങ്ങി ആളാകാമെന്ന മോഹമേ അവർക്കുള്ളൂ ..

പക്ഷെ ഇവരൊക്കെയും തിരിച്ചറിയാത്തതു ബിജെപിയുടെ യഥാർത്ഥശക്തി എന്താണെന്നാണ്. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന ത്രിപുര പിടിച്ചടക്കിയ പാര്‍ട്ടിയുടെ തന്ത്രങ്ങളെ കുറിച്ച് അവർക്കിപ്പോഴും ധാരണയില്ല. ഗ്രാസ് റൂട്ട് ലെവല്‍ എന്ന തത്വത്തിലാണ് ബിജെപി വിശ്വസിക്കുന്നത്..ആയിരക്കണക്കായ താഴെത്തട്ടിലെ പ്രവർത്തകരുടെ ത്യാഗനിർഭരമായ പ്രവർത്തനമാണതിന്റെ ശക്തി. അവർക്കു ജനങ്ങളോട് പറയാൻ നരേന്ദ്രമോദി സർക്കാരിന്റെ അഞ്ചുവർഷത്തെ പ്രവർത്തനമികവുണ്ടാകും.മോദിയെന്ന ജനകീയ നേതാവിന്റെ പ്രഭാവമുണ്ട് . ..
ദേശീയ രാഷ്ട്രീയത്തില്‍ ഒരു വിശാല ബി.ജെ.പി. വിരുദ്ധ സഖ്യത്തിന്റെ നേതൃത്വപരമായ പങ്ക് രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് വഹിക്കുമെന്ന ശുഭപ്രതീക്ഷകൂടി അധിക ബോണസായി ബിജെപിയ്ക്കുണ്ട് .അപ്പോൾ ബിജെപി പ്രവർത്തകർക്ക് പണികുറയുമല്ലോ..

അപ്പോൾ കളി തുടങ്ങുകയല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here