ലോകത്തെ പ്രധാന കപ്പൽപാതകളിൽ ഒന്നാണ് യമൻ കടലിടുക്കിൽ നിന്ന് ആരംഭിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ആൻഡമാൻ മലാക്കാ കടലിടുക്ക് വഴി സൗത്ത്ചൈന കടൽ വരെ പോകുന്ന ജലപാത.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ കൊണ്ടുപോകുന്നതിനും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനും ചൈന,കൊറിയ ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത് ഈ ജലപാതയെ ആണ്.
ഈ ജലപാതയിൽ കാലങ്ങളായി ഇന്ത്യയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. 90കളോടെ ചൈന ഒരു ലോക ശക്തിയായി വളരാൻ തുടങ്ങി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ സ്വാധീനം തങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും വിലങ്ങുതടി ആണെന്ന് ചൈന മനസ്സിലാക്കി.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ സ്വാധീനം നിഷ്പ്രഭമാക്കി തങ്ങളുടെ സ്വാധീനം കൂട്ടാനുള്ള പദ്ധതികൾ ചൈന ആസൂത്രണം ചെയ്തു. അതിനായി ചൈന ആസൂത്രണം ചെയ്ത പദ്ധതിയാണ് ” String Of Pearls” അഥവാ മുത്തുമണി മാല.
ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ചുറ്റിപോകുന്ന ഈ ജലപാതയിൽ ചൈനീസ് നാവിക താവളങ്ങളും വ്യാപാര സമുച്ചയങ്ങളും തുറക്കാൻ ചൈന പദ്ധതിയിട്ടു. ഇതുവഴി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിരമായ ചൈനീസ് നേവിയുടെ സാന്നിധ്യവും ഈ പ്രദേശങ്ങളിലെ സാമ്പത്തിക സാമ്പത്തിക പ്രക്രിയയുടെ നിയന്ത്രണവും ആണ് ചൈന ആഗ്രഹിച്ചത്.
ഇതിൻപ്രകാരം ചൈന,അയൽരാജ്യങ്ങളായ ബംഗ്ലാദേശ് ശ്രീലങ്ക പാകിസ്ഥാൻ എന്നിവരെ സ്വാധീനിക്കുകയും, അവരുടെ തുറമുഖങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് കരാറിൽ ഏർപ്പെടുകയും ചെയ്തു. ഇതുകൂടാതെ ഈ കപ്പൽ പാതയിൽ വരുന്ന മറ്റു രാജ്യങ്ങളിലും സമാനമായ പദ്ധതികൾ ആവിഷ്കരിച്ചു.
ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയ്ക്ക് ചുറ്റും ശക്തമായ ചൈനീസ് സൈനിക സാമ്പത്തിക സാന്നിധ്യം ഉണ്ടാക്കി ഇന്ത്യയെ ശ്വാസം മുട്ടിക്കുക എന്നതായിരുന്നു ചൈനയുടെ തന്ത്രം. 2005 ഓടെ ഇന്ത്യൻ നേവി ചൈനയുടെ ഈ നീക്കങ്ങളെ മനസ്സിലാക്കുകയും അതിനെപ്പറ്റി ഗഹനമായി പഠിക്കുകയും ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കാൻ”Look East ” പോളിസിയും ആരംഭിച്ചു. സൂത്രശാലിയായ ചൈനയെ ഇന്ത്യയുടെ സൈനികബലം കൊണ്ട്മാത്രം തടയാൻ സാധിക്കുകയില്ലെന്ന് നേവിയുടെ പഠനനങ്ങൾ വിലയിരുത്തി.
ഈ മേഖലയിൽ ഇന്ത്യക്ക് സമാനമായ താൽപ്പര്യങ്ങൾ ഉള്ള രാജ്യങ്ങളുമായി ശക്തമായ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ച് കൂട്ടായി ചൈനയുടെ മുന്നേറ്റത്തെ തടയുക എന്ന നിർദ്ദേശമാണ് വിദഗ്ധ പഠനങ്ങൾ മുന്നോട്ടു വെച്ചത്. ഈ ഉത്തരവാദിത്തം നിറവേറ്റാൻ സൈന്യത്തിനോ സിവിൽ സർവ്വീസ് ഉദോഗസ്ഥന്മാർക്കോ സാധിക്കുകയില്ല.
രാജ്യത്തിന്റെ നയതന്ത്രങ്ങൾ രൂപീകരിക്കേണ്ടതും ശക്‌തിപ്പെടുത്തേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ചുനിന്ന സോണിയ/മൻമോഹൻ UPA സർക്കാരുകൾ വിദഗ്ധരുടെ നിർദ്ദേശങ്ങൾ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല.
2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സൈനിക നേതൃത്വം ഈ ഗുരുതരമായ സുരക്ഷാ പ്രശ്ങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. മറ്റെല്ലാകാര്യങ്ങളും മാറ്റിവെച്ച് ഈ വിഷയത്തിന് മുൻഗണന കൊടുത്ത് ഒരുകർമ്മപദ്ധതി പ്രധാനമന്ത്രി മോദി രൂപംകൊടുത്തു.
ചൈനയുടെ അത്രയും മണിപവർ അല്ലാത്ത ഇന്ത്യ തികച്ചും വ്യത്യസ്ഥമായ തന്ത്രമാണ് മെനഞ്ഞത്.
1.പ്രാദേശികമായി ഈ കപ്പൽ പാതയിലുള്ള സമാന താല്പര്യമുള്ള രാജ്യങ്ങളെ ചൈനക്ക് എതിരായി അണിനിരത്തുക.
2.അന്താരാഷ്ട്ര തലത്തിൽ ചൈനയുടെ അതിക്രമങ്ങളെ എതിർക്കുന്ന ലോകശക്തികളെ ഇന്ത്യയുടെ പക്ഷത്ത് നിർത്തുക.
3.സൗത്ത് ചൈന കടലിൽ ഇന്ത്യൻ നേവിയുടെ തുടർച്ചയായ സാന്നിധ്യം ഉറപ്പാക്കുക.
ഇതിനായി ഇന്ത്യ ആദ്യം തിരഞ്ഞെടുത്തത് ,ചൈനയുടെ അയൽക്കാരനും ബദ്ധ ശത്രുവും ആയ ജപ്പാനെ ആണ്. 2014ഓഗസ്റ്റ് 30ന് PMമോദി ജപ്പാൻ സന്ദർശിക്കുകയും പ്രധാനമായ ചില സൈനിക സാമ്പത്തിക സഹകരങ്ങളിൽ ധാരണ ഉണ്ടാക്കുകയും ചെയ്തു. അടുത്ത 4മാസത്തിനുള്ളിൽ ഈ മേഖലയിൽ ഉള്ള മ്യാന്മാർ, ഓസ്ട്രേലിയ,ഫിജി എന്നീരാജ്യങ്ങൾ സന്ദർശിക്കുകയും ഉഭയ കക്ഷി ബന്ധങ്ങൾ മെച്ചമാക്കുകയും ചെയ്തു.
ഇതിൽ എടുത്ത് പറയേണ്ടത് ഓസ്ട്രേലിയൻ സന്ദർശനം ആയിരുന്നു. കാരണം ഈ മേഖലയിലെ ഒരു പ്രബല നാവിക ശക്‌തിയാണ് ഓസ്ട്രേലിയ. കൂടാതെ ചൈനയുടെ എല്ലാ നീക്കങ്ങളും വളരെ സംശയത്തോടെയാണ് ഓസ്ട്രേലിയ വീക്ഷിക്കുന്നത്.
2015 ൽ ഈ ഒരു ലക്ഷ്യം മാത്രം വെച്ച് അദ്ദേഹം നടത്തിയത് 8 വിദേശ യാത്രകളാണ്. ഈ രാജ്യങ്ങളുടെ പേര് ശ്രദ്ധിച്ചാൽ ഇത് നമ്മൾക്ക് മനസ്സിലാകും. സീഷെൽസ്സ് , മൗറീഷ്യസ്സ് , ശ്രീലങ്ക , സിംഗപ്പൂർ, സൗത്ത് കൊറിയ , ബംഗ്ലാദേശ് , മലേഷ്യ , വീണ്ടും സിംഗപ്പൂർ.
തുടർച്ചയായുള്ള ഇദ്ദേഹത്തിന്റെ വിദേശയാത്രകളുടെ ലക്ഷ്യം കോൺഗ്രസ്സിന് അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിടിച്ചു കാണിക്കാൻ മുഖ്യധാരാ മാധ്യമങ്ങളിലൂടെ വിലകുറഞ്ഞ പ്രസ്ഥാവനകളിലൂടെ ആക്രമണം അഴിച്ചുവിട്ടു. രാജ്യത്തിന്റെ അകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ജനങ്ങളുടെ നികുതിപ്പണത്തിൽ മോദി വിനോദസഞ്ചാരം നടത്തുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
ഈ യാത്രകളുടെ ശരിക്കുള്ള ലക്ഷ്യം എന്തെന്ന് അറിയാത്ത ജനങ്ങൾ അദ്ദേഹത്തെ ദേശാടനക്കിളി എന്ന് വിളിച്ചു പരിഹസിച്ചു.
ഇതിനെ ഒന്നും വകവെക്കാതെ ആ കർമ്മ യോഗി അദ്ദേഹത്തിന്റെ കർത്തവ്യങ്ങളും ആയി മുൻപോട്ട് പോയി.
അദ്ദേഹത്തിന്റെ യാത്രകളും അധ്വാനവും ഇപ്പോൾ ഫലം കണ്ടുതുടങ്ങി. ശതസഹസ്ര കോടി ഡോളറുകൾ മുടക്കി ചൈന കോർത്തെടുത്ത മുത്തുമണി മാല ദേശാടനക്കിളി റാഞ്ചിഎടുത്തു.
ഇനി നമുക്ക് PM മോദിയുടെ വിദേശ പര്യടനങ്ങളുടെ അന്തിമ ഫലം പരിശോധിക്കാം.
ലക്ഷ്യം: വലിയ മുതൽ മുടക്കില്ലാതെ ചൈനയെ ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ ഉപരോധിക്കുക.
റിസൾട്ട് :
1) 2016 ൽ US യും ആയി ഒപ്പിട്ട കരാറിൻ പ്രകാരം ഇന്ത്യക്ക് US ന്റെ സൈനിക താവളങ്ങൾ ആയ ആഫ്രിക്കൻ മുനമ്പിലെ ജിബൂത്തി , ഡീഗോ ഗാർഷ്യ ദ്വീപ് , ഫിലിപ്പീൻസിലെ സുബിക് ബേ എന്നിവ ഉപയോഗിക്കാൻ ഉള്ള അനുമതി ( ഇതിൽ തന്നെ മുഴുവൻ കപ്പൽ പാതയും ഉൾപ്പെടും)


2)മഡഗാസ്കർന് കിഴക്കുള്ള റീയൂണിയൻ ദ്വീപിലുള്ള ഫ്രാൻസിന്റെ സൈനികത്താവളം ഉപയോഗിക്കാനുള്ള അനുമതി.


3) ചൈനയുടെ മൂക്കിന് കീഴെ ,സിംഗപ്പൂർ , സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുടെ സൈനികത്താവളങ്ങൾ ഉപയോഗിക്കാനുള്ള അനുമതി .


4)ഇൻഡോനേഷ്യ , ഒമാൻ എന്നീ രാജ്യങ്ങളുടെ നാവിക താവളങ്ങൾ ഉപയോഗിക്കാൻ ഉള്ള അനുമതി.

5) ഏറ്റവും അവസാനമായി ഈ മാസം 3 ന് ഓസ്ട്രേലിയയുമായി ഇതുപോലുള്ള ഒരു കരാർ നമ്മൾ ഒപ്പ് വെക്കുകയുണ്ടായി. പരസ്പരം നാവിക താവളങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഈ കരാർ തീർച്ചയായും ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈനയുടെ നീക്കങ്ങൾക്ക് വലിയ തിരിച്ചടി ആകും.

ജപ്പാനും ആയുള്ള സൈനിക കരാറിന്റെ കരട് രൂപം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. ഉടൻ തന്നെ അത് യഥാർത്ഥമാകും.
സമാന്തരമായി UK ,റഷ്യ എന്നീ രാജ്യങ്ങളുമായി ഇത്തരം സൈനിക ഉടമ്പടികൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഇന്ത്യ.
ഇതു വഴി ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനക്ക് ഒരു ചെറു വിരൽ പോലും അനക്കാൻ സാധിക്കാത്ത വിധത്തിൽ മോദിസർക്കാർ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു.
കൂടാതെ ചൈനയുടെ തലവേദന കൂട്ടാൻ വിയറ്റ്നാനാം ,ഫിലിപ്പൈൻസ്സ് ,ഇന്തോനേഷ്യൻ നേവികൾക്ക് ഇന്ത്യൻ നിർമ്മിത അത്യാധുനിക സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലുകൾ വിൽക്കാനുള്ള തയ്യാറിലാണ് ഇന്ത്യ.

ചുരുക്കി പറഞ്ഞാൽ ഇന്ത്യയുടെ ദേശാടനക്കിളി ചൈനക്കാരന്റെ മുത്തുമണി മാല കൊട്ടിയെടുത്ത് പറന്ന് പോയ അവസ്ഥയാണ് ഇപ്പോൾ.