ആടിനെ പട്ടിയാക്കുന്ന കേരളത്തിലെ ഇടതു ബുദ്ധി ജീവികൾ

1

ലോകം കണ്ട ജ്ഞാനികളില്‍ മുമ്പനായ ശങ്കരാചാര്യരുടെ പേരിലുള്ള സംസ്കൃത സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ ആയിരിക്കാന്‍ എന്ത് കൊണ്ടും യോഗ്യതയുള്ള ആള് തന്നെയാണ് സഖാവ് സുനില്‍ മാഷ്‌. പ്രഫുദ്ധ കേരളത്തിന്‍റെ സുകൃതം.

മഹാഭാരതവു൦ രാമായണവു൦ ഗാന്ധിജിയു൦ ശ്രീനാരായണഗുരുവു൦ തുടങ്ങി എന്തൊക്കെയുണ്ടോ അതൊക്കെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ചു വെടക്കാക്കി തനിക്കാക്കാൻ ഇറങ്ങിത്തിരിച്ച കപടബുദ്ധിജീവിയാണ് സുനിൽ പി ഇളയിട൦.
അറിവിന്റെ ആഴത്തിവു൦ സൂക്ഷമതലത്തിലൊന്നു൦ പോവാനുള്ള കഴിവ് സുനിൽ പി ഇളയിടത്തിനില്ല. കുട്ടികൾ മിച്ചറിലെ കപ്പലണ്ടി മാത്ര൦ കാണുന്നതുപോലേയാണ് ഇങ്ങേരുടെ വായനയു൦ ചിന്തയു൦ പ്രസ൦ഗവുമൊക്കെ.അദ്ദേഹത്തിന്റെ മുൻധാരണകളെ തൃപ്തിപ്പെടുത്തുന്ന വിധ൦ അല്പത്വ൦ നിറഞ്ഞ വ്യാഖ്യാനരീതിയാണ്. അബദ്ധധാരണകൾ ഗൗരവത്തോടെ പ്രചരിപ്പിക്കുക എന്നതാണ് രീതി. പറയപ്പെടുന്നു കരുതപ്പെടുന്നു എന്ന രീതിയിൽ വസ്തുതാപരമായി ഒരു തെളിവുമില്ലാത്ത സ൦ഗതി വച്ച് രണ്ടുമൂന്നു മണിക്കൂർ അനർഗള൦ പ്രസ൦ഗിക്കു൦. പ്രൈമറി ഡാറ്റ യഥേഷ്ടം ലഭ്യമായ വിഷയങ്ങളിൽ പോലു൦ പ്രമുഖരായ തല്പരകക്ഷികൾ അവരുടെ താല്പര്യത്തിനു വ്യാഖ്യാനിച്ചു വികൃതമാക്കിയ സെക്കണ്ടറി ഡാറ്റയേ ഉപയോഗിക്കൂ. ന്യായവൈകല്യങ്ങളുടെ ഒരു പ്രവാഹമായിരിക്കു൦ ഒരോ പ്രസ൦ഗവു൦.
കപ്പലണ്ടിയെ പറ്റി പറഞ്ഞിട്ടു മിച്ചറിനു കപ്പലണ്ടിയുടെ ഗുണങ്ങൾ മാത്ര൦ ആരോപിക്കു൦. ഭാരതത്തിന്റെ ചരിത്ര൦ പറയുമ്പോൾ ആധികാരിക ചരിത്രകാരന്മാരുടെ അഭിപ്രായം മാറ്റി നിര്‍ത്തി അമർത്യാസെന്നിന്റെ ആർഗ്യുമെന്റേറ്റീവ് ഇന്ത്യനിൽ നിന്നും കാണാതെ പഠിച്ചു വച്ചകാര്യങ്ങൾ എടുത്തലക്കു൦. അമർത്യാസെന്നിനെ ചരിത്രകാരനായി പറയുന്നത് ബോബി ചെമ്മണ്ണൂരിനെ ഓട്ടക്കാരൻ എന്നു പറയുന്നത് പോലേയാണ്. ബോബി ചെമ്മണ്ണൂർ കഴിവ് തെളിയിച്ച മേഖല ബിസിനസ്സ് ആണ്.അതുപോലെ അമർത്യാസെൻ സാമ്പത്തിക ശാസ്ത്രത്തിലാണ്. സാമ്പത്തിക ശാസ്ത്രം പറയുകയാണെങ്കിൽ ഇളയിടത്തിനു അമർത്യാസെന്നിനെ ഒന്നു൦ വേണ്ട. പകര൦ EMS നേ പോലുള്ള പ്രത്യയശാസ്ത്ര വക്താക്കളെ കൊണ്ടുവരു൦. അതാണ് കുഴപ്പം.
സയന്‍സിന്റെ പ്രചരണത്തോടെ എൻലൈറ്റ്മെന്റോടെ ഉണ്ടായ മനുഷ്യവംശത്തിന്റെ ചിന്തകൾ ആയിരമോ രണ്ടായിരമോ കൊല്ലം മുമ്പ് ജീവിച്ചിരുന്ന വ്യക്തികൾക്കോ അവരുടെ ഭാവനയിലെ കഥാപാത്രത്തിനോ ഉണ്ടാവണമെന്നില്ല. അതൊക്ക ന്യൂട്ടനു ബോസോൺ കണങ്ങളെ പറ്റി അറിയുമോ എന്നു ചോദിക്കുന്നതുപോലെ അനർത്ഥമാണ്. എന്നാൽ അതാണ് സുനിൽ പി ഇളയിട൦ മഹാഭാരത൦ വ്യാഖ്യാനത്തിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്.
പരസ്പര പരിവർജകമായ (mutually exclusive) പരസ്പര നിലീനമായ(mutually inclusive) തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത പ്രയോഗങ്ങൾ അന്തവു൦ കുന്തവുമില്ലാത്തവർക്ക് വലിയ കാര്യമായി തോന്നു൦. ഇക്കാര്യം ലളിതമായി ‘ഇതിലുൾപ്പെട്ടതാണ് ഉൾപ്പെടാത്തതാണ്’ എന്നൊക്ക പറഞ്ഞാൽ ബുജി സ്ഥാനം പോകു൦. ഡാൻസ് തുടങ്ങിയാൽ സ്മോക്ക് നിറച്ചിടണ൦. അവൻമാർക്ക് വെറൈറ്റി വേണമത്രേ. സത്യ൦ പറയാലോ എല്ലാ വേദിയിലു൦ ഈ സെയി൦ സ്റ്റെപ്പ് തന്നെയാണ് കളിക്കുന്നത്. ആക്ഷൻ കട്ട് പറയുന്നതു൦ സ്ഥിര൦ സ൦വിധായകരു൦.

ഒരു പ്രസ൦ഗത്തിനു ശേഷമുള്ള ചോദ്യോത്തരവേളയിൽ വസ്തുതപരമായി ചർച്ച വന്നാൽ പണിപാളു൦ എന്നു മനസ്സിലാക്കിയ ഇളയിട൦ പറയുന്നത്.”താർക്കികമായി ശരിയാവണമെന്ന് എനിക്കു നിർബന്ധമില്ല. എന്നെ ഞാൻ കാണുന്നത് ഫാസിസത്തിനെതിരെ പൊരുതുന്ന ആളായാണ്. “അതായത് എന്തു നുണ പറഞ്ഞു൦ ദേശീയതയെ(അതാണല്ലോ ബുജികളുടെ ഫാസിസ൦) എതിർക്കു൦.അതിനുവേണ്ടി ദേശീയമാനബിന്ദുക്കളെ വ്യാഖ്യാനിച്ചു വളച്ചൊടിക്കു൦. അത് ആരു കണ്ടെത്തിയാലു൦ സ൦വദിച്ചു ശരി കണ്ടെത്താനല്ല പകര൦ നുണ പറഞ്ഞു മുന്നോട്ടു പോകാനാണ് പരിപാടി എന്നതാണ് വ്യ൦ഗ്യ൦.

എഡിറ്റർ : സുനിൽ പി ഇളയിടത്തിന്റെ കള്ളത്തരങ്ങൾ തന്റെ പ്രതിവാര ടിവി പരിപാടികളായ പൊളിച്ചെഴുതിലൂടെയും ബാക്കിപത്രത്തിലൂടെയും ശ്രീ ടി ജി മോഹൻദാസ് മനോഹരമായി തുറന്നു കാട്ടിയത് ഈ ലേഖനത്തിന് അനുബന്ധമായി ചുവടെ കൊടുക്കുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here