മോദി പിടിമുറുക്കി, ബാങ്ക് തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത്

2

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് മുങ്ങുന്ന പകല്‍ക്കൊള്ളയ്ക്ക് തടയിട്ട് നിയമനിര്‍മാണവും കര്‍ശന നടപടികളും സ്വീകരിച്ചതോടെ മുന്‍കാലങ്ങളില്‍ നടന്ന കൊള്ളകളുടെ പട്ടിക ഒന്നൊന്നായി പുറത്ത്.

2001 മുതലുള്ള തട്ടിപ്പുകളുടെ കണക്കുകളാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് സ്റ്റബിലിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. ഈ സാമ്പത്തിക വര്‍ഷത്തിലാണ് 97 ശതമാനം കേസുകളും ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 2001 മുതലുള്ള തട്ടിപ്പുകള്‍ ആര്‍ബിഐയുടെ കര്‍ശന ഇടപെടലുകളെ തുടര്‍ന്ന് വൈകിയാണെങ്കിലും റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയിരിക്കുകയാണ് ബാങ്കുകള്‍.

എന്നാല്‍, മാധ്യമങ്ങള്‍ ഈ വസ്തുത മറച്ചു വെച്ചാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. മാതൃഭൂമി നല്‍കിയ തലക്കെട്ട് നോക്കുക. നടപ്പു സാമ്പത്തിക വര്‍ഷം 1.13 ലക്ഷം കോടിയുടെ തട്ടിപ്പു നടന്നെന്ന രീതിയിലാണ് വാര്‍ത്ത. ഇത് വസ്തുതാ വിരുദ്ധവും ദുഷ്ടലാക്കോടെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടി പടച്ചതാണെന്ന് ഇതിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ മനസിലാകും.

സത്യം തിരിച്ചറിയാന്‍ അല്പം പിന്നോട്ട് പോകേണ്ടിവരും . ബാങ്കുകളിൽ വായ്പാത്തട്ടിപ്പ് , കൊള്ള, കവർച്ച തുടങ്ങിയവ തടയുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം ബാങ്കുകൾക്കു തന്നെയാണ്, എന്നിരുന്നാലും ആർബി‌ഐ കാലാകാലങ്ങളിൽ പ്രധാന തട്ടിപ്പ് സാധ്യതയുള്ള ഏരിയകളും തട്ടിപ്പുകൾ തടയുന്നതിന് ആവശ്യമായ സുരക്ഷമാർഗങ്ങളെക്കുറിച്ചും ബാങ്കുകൾക്ക് ഉപദേശം നൽകാറുണ്ട്. ഉചിതമായ നടപടിക്രമങ്ങളും ആഭ്യന്തര പരിശോധനകളും വഴി ബാങ്കുകൾക്ക് ആവശ്യമായ സുരക്ഷാ മാർഗങ്ങൾ / പ്രതിരോധ നടപടികൾ എടുക്കാറുമുണ്ട്. അത് പോലെ 2017 വരെ എ.ടി.എം തട്ടിപ്പുകൾ, വിദേശനാണ്യ ഇടപാടുകളിലെ ക്രമക്കേടുകൾ, മറ്റു തട്ടിപ്പുകൾ എല്ലാം ആണ് റിപ്പോർട്ട് ചെയ്തിരുന്നത്..

New framework for timely detection, investigations of large value bank frauds, GoI

ശേഷം 2017-18 മുതൽ, പുതിയ ചട്ടക്കൂടിനു കീഴിൽ, വലിയ മൂല്യമുള്ള ബാങ്ക് തട്ടിപ്പുകൾ യഥാസമയം കണ്ടെത്തുന്നതിനായി, പൊതുമേഖലാ/സ്വകാര്യമേഖല ബാങ്കുകളിൽ NPA അല്ലെങ്കിൽ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച എല്ലാ കേസുകളും തട്ടിപ്പിനായി പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 50 കോടി രൂപയിൽ കൂടുതൽ ആയ നിഷ്ക്രീയ ആസ്തി സംബന്ധിച്ച വിവരങ്ങൾ ബാങ്കിന്റെ ചീഫ് വിജിലൻസ് ഓഫീസർ സിബിഐക്കു കൈമാറണം. ഇത്തരത്തിൽ കിട്ടാക്കടമായി മാറുന്നതിനെക്കുറിച്ച് ബാങ്കുകൾ കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോയക്കു വായ്പയെടുക്കുന്നവരുടെ സ്റ്റാറ്റസ് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി കൊടുത്തിരിക്കണം. പ്രത്യേക അനുമതിയോ നിബന്ധനകളോ ആവശ്യമെങ്കിൽ മറ്റ് സർക്കാർ ഏജൻസികളായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുമായി ബാങ്കുകൾക്ക് ലിങ്ക് ചെയ്യാം. ഇതിന് പ്രകാരം NPA കൾ അടക്കം ബാങ്കിങ് തട്ടിപ്പിൽ വരും..

Financial Stability Report, RBI 2019

നടപ്പു സാമ്പത്തികവർഷം ബാങ്ക് തട്ടിപ്പുകളുടെ മൂല്യം റെക്കോർഡിലേക്ക് ഉയർന്നു, പ്രധാനമായും അത് ചെക്ക് ചെയ്തു തീർപ്പാക്കാൻ (NPA ..or) വൈകിയതാണ്. 1.13 ലക്ഷം കോടിയുടെ തട്ടിപ്പ് ബാങ്കുകൾ റിപ്പോർട്ട് ചെയ്തതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് ഓഡിറ്റുകൾ പൂർത്തിയാക്കുന്നതിനുള്ള കാലതാമസമാണ് തട്ടിപ്പുകൾ തിരിച്ചറിയുന്നതിനുള്ള കാലതാമസത്തിന് കാരണമായത്.

Financial Stability Report, RBI 2019

ഭൂരിഭാഗം കേസുകളിലും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പുകൾ ‘മുൻ വർഷങ്ങളിൽ’ നടന്നതാണെന്നു RBI റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. അതിനാൽ തട്ടിപ്പ് നടന്ന വർഷവും അത് കണ്ടെത്തിയ വർഷവും തമ്മിലുള്ള വത്യാസം പ്രധാനമാണ്, ഈ കാലയളവിൽ റിപ്പോർട്ടുചെയ്‌ത തട്ടിപ്പുകളുടെ വിശകലനം നോക്കിയാ മനസിലാകും..

Financial Stability Report, RBI 2019

കൂടാതെ 50-1000 കോടിക്കും മുകളിൽ ഉള്ള പഴയ കാല NPA കളും മറ്റും ഈ 2017-19 ആണ് റിപ്പോർട്ട് ചെയ്തേക്കുന്നതു.. RBI നൽകിയ ചാർട്ടുകൾ തമ്മിൽ നോക്കിയാൽ കാര്യം മനസിലാകും, ആദ്യമായി തുടങ്ങിയ ഇ റെഗുലേറ്ററി നടപടികൾ അനുസരിച്ചു 2019 ജൂലൈ മുതൽ 2019 ഡിസംബർ 15 വരെ 29 ബാങ്കുകൾക്കും ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയ്‌ക്കുമെതിരെ റിസർവ് ബാങ്ക് നടപടിയെടുത്തു ഏതാണ്ട് മൊത്തം 47.92 കോടി പിഴയും ചുമത്തി, ഇനിയെങ്ങാനാണ് ഒരു ലോൺ #NPA ആകുന്നതെന്നു വീണ്ടും വിശദീകരിക്കുന്നില്ല, മുൻപത്തെ ആർട്ടിക്കിളുകളിൽ നോക്കിയാൽ മതി..

നടപ്പു സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ ബാഡ് ലോൺ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയായപ്പോൾ, ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ വായ്പകൾ 2019 സെപ്റ്റംബർ അവസാനത്തോടെ 2018 സാമ്പത്തിക വർഷത്തിൽ 11.2% ആയിരുന്നത് 9.1% എന്ന മെച്ചപ്പെട്ട നിലയിലേക്ക് എത്തി, എല്ലാ കൊമേർഷ്യൽ ബാങ്കുകളുടെയും അറ്റ നിഷ്‌ക്രിയ ആസ്തി NPA, 2018 സാമ്പത്തിക വർഷത്തിൽ 6 ശതമാനം ആയിരുന്നത്, 2019 സാമ്പത്തിക വർഷത്തിൽ 3.7% ആയി കുറഞ്ഞു. അതിനെല്ലാത്തിനും മോദി സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ്, അതിലൊന്നാണ് ഐ.ബി.സി 2016.

IBC
RBI report, December 2019

ഐ.ബി.സിക്ക് കീഴിലുള്ള സമ്മർദ്ദമുള്ള ആസ്തികൾ പരിഹരിക്കുന്നതിനുള്ള നിശ്ചിത സമയപരിധി മറ്റ് സംവിധാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഏറ്റവും പുതിയ ആർ‌ബി‌ഐ റിപ്പോർട്ട് പ്രകാരം, ഐ.ബി.സി ഇത്തരത്തിൽ ഉള്ള നിഷ്ക്രിയ ആസ്തികൾ വേഗത്തിൽ വീണ്ടെടുക്കാൻ ബാങ്കുകളെ സഹായിക്കുന്നു, റിക്കവറി ക്ലെയിമുകളിൽ പകുതിയോളം 2018-19 ൽ തീർപ്പാക്കി.. 2018-19 സാമ്പത്തിക വർഷത്തിൽ ഐ.ബി.സി വഴി സമർപ്പിച്ച തുകയുടെ ശരാശരി 42.5% ബാങ്കുകൾ റിക്കവർ ചെയ്തു, ഏകദേശം 1.66 ലക്ഷം കോടി രൂപയുടെ ക്ലെയിമുകൾ സമർപ്പിച്ചതിൽ നിന്ന് 70,819 കോടി രൂപ വീണ്ടെടുത്തു..

സാമ്പത്തിക കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നിരത്താതെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത് ഇനി നുണപ്രചാരണങ്ങളും അര്‍ദ്ധ സത്യങ്ങളും വിളമ്പാതിരിക്കുക…

2 COMMENTS

  1. നടപ്പു സാമ്പത്തികവർഷം ബാങ്ക് തട്ടിപ്പുകളുടെ മൂല്യം റെക്കോർഡിലേക്ക് ഉയർന്നു,
    ഈ വാചകം മനസ്സിലായില്ല. ഒന്ന് വിശദീകരിക്കുമോ?

  2. മാധ്യമങ്ങള്‍ക്ക് വെറും മോദീവിരുദ്ധ അജണ്ട മാത്രമാണ്. കാര്‍ വില്‍പ്പയില്ലാതായ് എന്ന് ഇതുവരെ മുറവിളികൂട്ടിയവര്‍ ഇന്ന് പറയുന്നു കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഓരു ലക്ഷം കാറുകള്‍ അധികം വിറ്റുപോയ്..!!

LEAVE A REPLY

Please enter your comment!
Please enter your name here