PPE കിറ്റ് ഉത്പാദനം രാജ്യത്ത് ദിവസം മൂന്ന് ലക്ഷമായി ഉയർന്നു. ടെക്സ്റ്റൈൽ മന്ത്രി സ്‌മൃതി ഇറാനിയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ടെക്സ്റ്റൈൽ മന്ത്രാലയത്തിൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അവർ അഭിനന്ദിച്ചു.
നാമമാത്രമായ PPE കിറ്റുകൾ നിർമ്മിച്ചിരുന്ന ഇന്ത്യ ഇന്ന് കോവിഡ് 19 പശ്ചാത്തലത്തിൽ ദിവസേന 2 ലക്ഷം കിറ്റുകൾ നിർമ്മിക്കുകയും അത് കയറ്റുമതി ചെയ്യാനും കൈവരിച്ച നേട്ടതത്തെ പ്രധാനമന്ത്രി ഇന്നലെ തന്റെ അഭിസംബോധനയിൽ പരാമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 2 ലക്ഷത്തിൽ നിന്നും 3 ലക്ഷമായി PPE കിറ്റ് നിർമ്മാണം ഉയർന്നതായും രാജ്യം ഇതിൽ സ്വയം പര്യാപ്തത കൈവരിച്ചതായും സ്‌മൃതി ഇറാനി അറിയിച്ചത്.