ഇസ്രായേലിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യ ഉൾക്കൊള്ളേണ്ട പാഠം

0

മെയ് മാസത്തെ ആദ്യ രണ്ടാഴ്ച ലോകരാഷ്ട്രീയം പല നിർണ്ണായക സംഭവങ്ങൾക്കും വേദിയായി. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സമാധാന ചർച്ചകളും, ഇറാൻ ആണവനയത്തിൽ നിന്നുള്ള അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റത്തിനും മെയ് മാസം ഇതിനോടകം സാക്ഷ്യം വഹിച്ചു. ശ്രീലങ്കൻ ആഭ്യന്തര യുദ്ധം അവസാനിച്ചതിന്റെ ഒൻപതാം വാർഷികമായിരുന്നു ഇക്കഴിഞ്ഞ മെയ് 18. യുഎൻ കണക്കുകൾ പ്രകാരം ആഭ്യന്തര യുദ്ധത്തിൽ 40,000 പേരോളം കൊല്ലപ്പെട്ടെങ്കിലും തമിഴ് തീവ്രവാദത്തെ അടിച്ചമർത്തി ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല.

റംസാൻ മാസം പ്രമാണിച്ച് കാശ്‌മീർ താഴ്വരയിൽ ഇന്ത്യ പ്രഖ്യാപിച്ച ഏകപക്ഷീയ വെടിനിർത്തലായിരുന്നു മറ്റൊരു പ്രധാന വാർത്ത. പുണ്യമാസത്തിൽ പോരാടിയാൽ ഇരട്ടി പ്രതിഫലം കിട്ടുമെന്ന് വിചാരിക്കുന്ന തീവ്രവാദികൾ ഉടൻ തന്നെ ഒരു BSF ജവാനെതിരെ പ്രകോപനമില്ലാതെ വെടിയുതിർത്ത് വധിച്ച് ഇന്ത്യയുടെ വെടിനിർത്തലിന് മണിക്കൂറുകൾക്കുള്ളിൽ ‘കൃതജ്ഞത’ പ്രകടിപ്പിച്ചു.

റംസാൻ മാസത്തിൽ മുടങ്ങാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഗാസ പ്രക്ഷോഭത്തിനും മെയ് രണ്ടാം വാരം സാക്ഷ്യം വഹിച്ചു. ഇസ്രായേൽ സ്വാതന്ത്ര്യ ദിനമായ മെയ് 14-ന്റെ അടുത്ത ദിവസം, അതായത് മെയ് 15 ദുരന്ത ദിനമായാണ് (Nakba Day) പാലസ്തീൻ നിവാസികൾ ആചരിക്കുന്നത്. പ്രസ്തുത ദിനത്തിൽ ഹമാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രധാന കലാപരിപാടി ഇസ്രായേലി അതിർത്തിയിൽ ചെന്ന് ജൂതനെ കല്ലെറിയുക എന്നതാണ്. ഹിറ്റ്ലറുടെ സ്വാസ്തിക ചിഹ്നം ഉയർത്തി കാട്ടി ജൂതനെതിരെ ശാപ വാക്കുകൾ ചൊരിയുക, പെട്രോൾ ബോംബുകൾ ഗാസാ അതിർത്തിക്കപ്പുറത്തേക്ക് വച്ചെറിയുക, എന്നിവയാണ് നക്ബ ദിനത്തിലെ മറ്റ് പ്രധാന പരിപാടികൾ. കാശ്മീരിൽ ജുമാ നിസ്കാരത്തിന് ശേഷം ഇന്ത്യൻ സേനയെ കല്ലെറിയുന്നതിന്റെ മറ്റൊരു വേർഷൻ!

അമേരിക്ക തങ്ങളുടെ എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റിയത് ഈ വർഷത്തെ നക്ബ ‘ആഘോഷത്തെ’ പതിവിലും കെങ്കേമമാക്കി. ഗാസ അതിർത്തിയിലേക്ക് പാഞ്ഞടുത്ത 30,000 ത്തോളം വരുന്ന പാലസ്തീനിയൻ തീവ്രവാദികളെ അവരർഹിക്കുന്ന വിധത്തിൽ തന്നെ ഇസ്രായേലി സേന നേരിട്ടു. ഇന്ത്യൻ സേനയെപോലെ വോട്ട് ബാങ്കും റംസാൻ വെടിനിർത്തലും നോക്കി അതിർത്തി കാക്കേണ്ട കാര്യം ഇസ്രായേലി സേനക്കില്ലല്ലോ. ഇസ്രായേലി സേനയുടെ തിരിച്ചടിയിൽ ആദ്യ ദിവസം തന്നെ 58 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2700 ൽ പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ മതേതറ മാധ്യമങ്ങൾ ‘ഗാസയിൽ വീണ്ടും കൂട്ടക്കുരുതി’ എന്ന് വെണ്ടയ്ക്ക നിരത്തുകയും അലമുറയിടുകയും ചെയ്‌തെങ്കിലും ഇസ്രായേൽ കുലുങ്ങിയില്ല.

‘വെറും കല്ലും കവണയുമായി പ്രതിഷേധിച്ച പാലസ്തീനികളെ അത്യന്താധുനിക ആയുധങ്ങളോടെ നിലയുറപ്പിച്ച ഇസ്രായേലി സൈന്യം കൊല്ലുന്നേ..’ എന്ന് അൽജസീറയടക്കമുള്ള അറബ് മാധ്യമങ്ങൾ ഉച്ചത്തിൽ നിലവിളിച്ചു. നേപ്പാളിൽ ഭൂകമ്പം വന്ന് മരിച്ചവരുടെ ഫോട്ടോ പോലും ഉപയോഗിച്ച് മുസ്ലിം സഹോദരങ്ങളുടെ ‘സേവ് ഗാസ’ കാമ്പയിനും പൊടിപൊടിച്ചു. വെറും കല്ലാണ് പാലസ്തീനികൾ എറിയുന്നതെങ്കിലും അത് കൊണ്ടാൽ അഞ്ചു നിമിഷം കൊണ്ട് മരിക്കും എന്നറിയാൻ രണ്ടാഴ്ച മുമ്പ് കാശ്മീരിൽ വിനോദ സഞ്ചാരത്തിനിടെ കൊല്ലപ്പെട്ട ചെന്നൈ നിവാസി തിരുമണിയുടെ മുഖം ഓർത്താൽ മാത്രം മതിയാകും. എന്തായാലും, ഇസ്രായേലി സൈന്യത്തിന്റെ പ്രതിരോധത്തിൽ ഇതുവരെ 110 ത്തോളം പാലസ്തീനികൾ കൊല്ലപ്പെട്ടു.

റംസാൻ മാസത്തെ ഈ കൂട്ടക്കുരുതി ഹമാസിന് ഒരു ഫണ്ട് റൈസിംഗ് ഇവന്റാണ്. നോമ്പ് നോക്കുന്ന മുസ്ലിങ്ങൾ ഒരു നിശ്ച്ചത ശതമാനം തുക സക്കാത്തിനായി നീക്കി വക്കണം എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. ഗാസയിൽ വീഴുന്ന ഓരോ മൃതദേഹവും സമ്പന്ന അറബ് രാജ്യങ്ങളിൽ നിന്നും നിർലോഭമായി ഫണ്ട് പിരിക്കാൻ ഹമാസിനെ സഹായിക്കുന്നു. അതോടൊപ്പം മരണ സംഖ്യ ഉയരുന്തോറും പാശ്ചാത്യ പിന്തുണയേറുകയും ഇസ്രായേലിന് മേൽ സമ്മർദ്ദം കൂടുകയും ചെയ്യും. അതുകൊണ്ട് നക്ബ ദിനത്തിൽ വീട്ടിൽ ഇരുന്ന് പ്രതിഷേധിക്കാതെ ഗാസ അതിർത്തിയിൽ പോയി ജൂതനെ ആക്രമിക്കുന്നതാണ് ഹമാസിന് എന്തുകൊണ്ടും സ്വീകാര്യം.

പെട്രോൾ ബോംബുകളും വാളുകളും പാറക്കഷ്ണങ്ങളുമായി ഇസ്രയേലിനെ നേരിടുന്നതോടൊപ്പം ടയറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും ഒരു പാലസ്തീൻ യുദ്ധമുറയാണ്. ഇസ്രായേലി അതിർത്തിയിലുള്ള കൃഷിയെ നശിപ്പിക്കാൻ വേണ്ടിയാണ് ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് കടുത്ത പുക സൃഷ്ടിക്കുന്നത്. പക്ഷേ ഇത്തവണ കാറ്റിന്റെ ഗതിമൂലം പുക ഉദ്ദേശിച്ച ഇടത്തേക്ക് പോകാത്തതിനാൽ കൃഷിയിടങ്ങൾ ഒരു പരിധി വരെ പുകക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ടു. പട്ടങ്ങളിൽ കെട്ടി (Kite Jihad) അതിർത്തിയിലേക്ക് പറപ്പിച്ച ക്രൂഡ് ബോംബുകളും ടിയർ ഗ്യാസ് ഷെല്ലുകളും ഇസ്രായേലി സേനയുടയും പൗരന്മാരുടെയും ജാഗ്രത കാരണം ഫലം കണ്ടില്ല.

ഗാസ മുനമ്പിലേക്ക് അവശ്യ വസ്തുക്കൾ കൊണ്ടുപോകാനായി നിർമ്മിക്കപ്പെട്ട കെരേം ഷാലോം (Kerem Shalom) പാതയും ഇത്തവണ ആക്രമിക്കപ്പെട്ടു. അവശ്യ സാധനങ്ങൾ കൊണ്ടു പോകുന്നന്നതിന് തടസ്സം സൃഷ്ടിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി അനുകമ്പ പിടിച്ചു പറ്റുക എന്നത് മുസ്ലിം തീവ്രവാദ സംഘടനകൾ ലോകവ്യാപകമായി പ്രയോഗിക്കുന്ന ഒരു തന്ത്രമാണ്. ഗാസയിൽ ഇന്ധന സംഭരണിയും കെട്ടിട നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണും പാലസ്തീൻ തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഇന്ധന സംഭരണി തകർന്നതോടെ ഗാസയിലെ വൈദ്യുത വിതരണം തകരാറിലാകുകയും സന്നദ്ധ സംഘടനകൾക്ക് ഗാസയുമായുണ്ടായിരുന്ന വാർത്താ വിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും ചെയ്തു. സ്വന്തം ജനങ്ങളെ കൂട്ടക്കുരുതിയിലേക്ക് തള്ളിവിട്ടും മതരാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഇസ്ളാമിക തീവ്രവാദികളിൽ നിന്ന് കാഫിറുകൾ സഹാനുഭൂതി പ്രതീക്ഷിക്കുന്നതിൽ എന്തർത്ഥം എന്ന് ഇവരുടെ ചെയ്തികൾ കാണുന്ന ഓരോ അമുസ്ലിമും ഇരുന്ന് ചിന്തിക്കേണ്ടതാണ്.

പാലസ്തീൻ തീവ്രവാദികളുടെ മറ്റൊരു മാതൃകയാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന കാശ്മീരി തീവ്രവാദികൾ. പാലസ്തീൻ തീവ്രവാദികൾക്ക് ഇസ്രയേലുമായുള്ള അതിർത്തി തർക്കം എങ്കിലും പറയാനുണ്ടെങ്കിൽ, കാശ്മീരി തീവ്രവാദികൾ ഇന്ത്യയെ സംബന്ധിച്ച് വെറും അധിനിവേശക്കാർ ആണ്. കാശ്മീർ തീവ്രവാദികൾ കല്ലേറ് പോലുള്ള അവരുടെ പല ആശയങ്ങളും കടം കൊണ്ടിട്ടുള്ളത് പാലസ്തീൻ തീവ്രവാദികളിൽ നിന്നാണ്. അബ്രഹാമിക് മതങ്ങളുടെ വിശ്വാസ പ്രകാരം ഡേവിഡ് ഗോലിയാത്തിനെ നേരിട്ടത് കല്ലുകൊണ്ടാണ്. അങ്ങനെ നോക്കിയാൽ കാശ്മീരി തീവ്രവാദികൾ ഇന്ത്യാക്കാർക്കെതിരെ എറിയുന്ന കല്ലിനും ഒരു രാഷ്ട്രീയമുണ്ട്. കാശ്മീരികൾ പാലസ്തീനെ മാതൃകയാക്കുമ്പോൾ നമ്മുടെ സർക്കാർ ഇസ്രയേലിനെയും മാതൃകയാക്കാൻ ശ്രമിച്ചാലേ ഇന്ന് ഇന്ത്യ എത്തി നിൽക്കുന്ന തീവ്രവാദ/വിഘടനവാദ പ്രതിസന്ധിയെ നമുക്ക് തരണം ചെയ്യാൻ കഴിയൂ.

അറബ് രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടന്നിട്ടും വളരെ ചെറു രാജ്യമായിരുന്നിട്ടും തീവ്രവാദ ഭീഷണിയെ കാര്യക്ഷമമായി ചെറുക്കാൻ ഇസ്രായേലിന് കഴിയുന്നു. പലവിധ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും, അതിനെയെല്ലാം അതിജീവിച്ച് തീവ്രവാദത്തെ വിജയകരമായി നേരിടാൻ നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയ്ക്കും കഴിഞ്ഞു. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ തമിഴ് തീവ്രവാദം നടത്തിയ LTTE യെ ശ്രീലങ്കൻ സൈന്യം അടിച്ചമർത്തിയത് റബർ ബുള്ളറ്റുകൾ ഉപയോഗിച്ചായിരുന്നില്ല. യുഎൻ കണക്കുകൾ പ്രകാരം 40,000 ജീവനുകൾ കുരുതി കൊടുത്താണ് 2007 മെയ് 18ന് ശ്രീലങ്ക വിഘടനവാദത്തെ അടിച്ചമർത്തിയത്.

സമാധാനത്തിനും ശാന്തിക്കും രാജ്യത്തിന്റെ പരമാധികാരത്തിനും ശ്രീലങ്ക കൊടുക്കേണ്ടി വന്ന വിലയാണ് യുദ്ധത്തിൽ പൊലിഞ്ഞ ആ ജീവനുകൾ. ഇന്ന് കാശ്മീരിൽ ഇന്ത്യ അഭീമുഖീകരിക്കുന്ന ജിഹാദി ഭീഷണി LTTE യുമായി താരതമ്യപ്പെടുത്തി നോക്കിയാൽ വളരെ വലുതാണ്. ഏകപക്ഷീയമായ വെടിനിർത്തലുകൾ കൊണ്ടോ പെല്ലറ്റ് ഗൺ കൊണ്ടോ കാശ്മീർ നേരിടുന്ന മുസ്ലിം തീവ്രവാദത്തെ അടിച്ചമർത്താൻ പറ്റുമെന്ന് നമ്മുടെ ഗവണ്മെന്റ് കരുതുന്നുണ്ടെങ്കിൽ അത് വിഡ്ഢിത്തമാണെന്നേ പറയാൻ കഴിയൂ. നമുക്ക് മാതൃകയായി ഇസ്രയേലും നമ്മുടെ കൊച്ച് അയൽരാജ്യമായ ശ്രീലങ്കയും ഉണ്ട്. മറ്റെന്തിനെയും പോലെ സമാധാനത്തിനും ഒരു വിലയുണ്ട്, അതൊടുക്കി എത്രയും പെട്ടെന്ന് കാശ്മീരിൽ ശാശ്വത സമാധാനം കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഗാസയിലെ തീവ്രവാദികളെ ഇസ്രായേൽ നിഷ്കരുണം നേരിടുന്നത് കണ്ടിട്ടെങ്കിലും നമ്മുടെ സൈന്യത്തിന് പ്രവർത്തന സ്വാതന്ത്ര്യം കൊടുക്കാൻ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here