കാശ്മീര്‍- ആഗോള നയതന്ത്രവിജയവും രാജ്യവിരുദ്ധരുടെ വിലാപവും

0

കാശ്മീര്‍ വിഷയത്തില്‍ ലോക പിന്തുണ നേടിയ ഇന്ത്യന്‍ നയതന്ത്ര വിജയത്തില്‍ അസൂയപൂണ്ടവര്‍ പാക്കിസ്ഥാനെ പോലെ അസ്വസ്ഥരാണ്. ജമ്മു കാശ്മീരിനെ രണ്ട് ഭരണ മേഖലകളാക്കി തിരിക്കുകയും ഇന്ത്യന്‍ യൂണിയനില്‍ സമഗ്രമായി ലയിപ്പിക്കാന്‍ ആര്‍ട്ടിക്കിള്‍ 370 എന്ന പ്രത്യേകാവകാശ നിയമം എടുത്തുകളയുകയും ചെയ്ത നടപടിയ്‌ക്കെതിരെ അസ്വസ്ഥരായ പാക്കിസ്ഥാന്‍ ലോക വേദികളില്‍ എല്ലാം ഇതിനെ എതിർത്ത് വരികയാണ്.

പാക്കിസ്ഥാന്റെ എക്കാലത്തേയും ഫ്‌ളാഷ് പോയിന്റായ കാശ്മീര്‍ വിഷയം പൊടുന്നനെ ഇല്ലാതായിപ്പോകുന്നതാണ് അവരെ കുഴയ്ക്കുന്നത്. വിഘടന വാദികളെയും ഭീകരരേയും ഉപയോഗിച്ച് കാശ്മീര്‍ വിഷയം സജീവമാക്കി നിര്‍ത്തേണ്ടത് പാക്കിസ്ഥാനിലെ സൈനിക പ്രബലതയുടേയും രാഷ്ട്രീയ ശക്തിയുടേയും നിലനില്‍പ്പിന്റെ അടിസ്ഥാനമാണ്. ഈ വിഷയത്തില്‍ ഇത്രയും നാള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൈവരിച്ചു പോന്ന നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വ്യത്യസ്തമായാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍.

ആഗോള വേദികളില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ സ്വാധീന ശക്തികളെ ഉപയോഗിച്ച് നിര്‍ണായക ഇടപെടലുകളിലൂടെ പ്രതിരോധിക്കാനും ഇന്ത്യയുടെ നിലപാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുവാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്‍കൈ എടുത്ത് നടത്തുന്ന നീക്കങ്ങളിലൊന്നാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ കാശ്മീര്‍ സന്ദര്‍ശനം.

കാശ്മീരില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്നും ടെലികമ്യൂണിക്കേഷന്‍ ബ്ലോക്കേഡ് മൂലം ജനം ബുദ്ധിമുട്ടുന്നുവെന്നും ഒക്കെ പാക്കിസ്ഥാനും രാജ്യത്തെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികളും മുറവിളി കൂട്ടുന്നതിനിടെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം.

എന്നാല്‍, ഇന്ത്യയുടെ ഈ നീക്കത്തെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചത് രാജ്യത്തെ ചില മാധ്യമങ്ങളെ ഉപയോഗിച്ചാണ്. ബ്രിട്ടീഷ് ലിബറല്‍ പാര്‍ട്ടി അംഗം പുറത്തുവിട്ട ഇ മെയില്‍ സന്ദേശം എന്‍ഡിടിവിയിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ശ്രീനിവാസന്‍ വലിയ വിവാദമാക്കാന്‍ ശ്രമിച്ചു.

മാഡി ശര്‍മ എന്ന ഇന്ത്യന്‍ വംശജയാണ് യൂറോപ്യന്‍ അംഗങ്ങളെ ക്ഷണിച്ചതെന്നും ഇവര് രാജ്യാന്തര ബിസിനസ് ദല്ലാളാണെന്നുമായിരുന്നു ആരോപണം.

മാഡി ശര്‍മ ബെല്‍ജിയത്തിലെ ബ്രസല്‍്‌സ് കേന്ദ്രീകരിച്ച് പ്രവര്‍്ത്തിക്കുന്ന സാമൂഹ്യ -സാമ്പത്തിക വിദഗ്ദ്ധയാണ്. ബെല്‍ജിയം പ്രധാനമന്ത്രി നേരിട്ട് നിയമിക്കുന്ന യൂറോപ്യന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മറ്റിയിലെ അംഗവും ബെല്‍ജിയത്തിന്റെ ബിസിനസ് അംബാസഡറുമാണ്.

യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ രാജ്യങ്ങളിലെ നിയമ നിര്‍മാണ -നിര്‍വ്വഹണ വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഇവര്‍. ലോക സാമ്പത്തിക ഫോറം ഉള്‍പ്പടെ വിവിധ കോണ്‍ഫറന്‌സുകളിലെ സ്ഥിര സാന്നിദ്ധ്യവുമാണ്. മാഡി ദ്രൂപ്പ് എന്ന പേരില്‍ ലാഭേച്ഛയില്ലാതെയും മറ്റും പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ അധിപയുമാണ്.

കാശ്മീര്‍ വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യക്ക് കലവറയില്ലാത്ത പിന്തുണയാണ് ഇപ്പോള്‍ നല്‍കുന്നത്. യുഎന്നിലും ഇതര ലോകോത്തര വേദികളിലും ഈ പിന്തുണ ഇന്ത്യക്ക് ഗുണകരമായി ഭവിക്കുന്നുമുണ്ട്. ഭീകരതയ്‌ക്കെതിരെ ലോക രാഷ്ട്രങ്ങളെ അണിനിരത്താനും പാക്കിസ്ഥാനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്താനുമുള്ള ഇന്ത്യയുടെ ശക്തമായ നീക്കങ്ങളാണ് ഇതിനുപിന്നില്‍.

കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ആഗോള ശക്തികളെ കൊണ്ട് ഇന്ത്യ സമ്മതിപ്പിക്കുകയുമുണ്ടായി. പാക്കിസ്ഥാനുമായുള്ള തര്‍ക്കം ഉഭയ കക്ഷി പ്രശ്‌നമാണെന്നും ലോക രാഷ്ട്രങ്ങള്‍ അംഗകരിച്ചു കഴിഞ്ഞു. എന്നാല്‍, വിഷയം രാജ്യാന്തരവിഷയമാക്കി മാറ്റാനുള്ള ശ്രമം പാക്കിസ്ഥാന്‍ തുടരുകയാണ്.

ഈ അവസരത്തില്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ ലോകത്തെ അറിയിക്കാനും ഇതുവഴി പാക് ശ്രമത്തെ പരാജയപ്പെടുത്താനും ഇന്ത്യ നീക്കം നടത്തുകയുമാണ്. ഇതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റ് അംഗങ്ങളുടെ വരവ്.

european mps in kashmir
Related image

ഇന്ത്യയുടെ നീക്കം പാക്കിസ്ഥാനെ സ്വാഭാവികമായും അലോസരപ്പെടുത്തുന്നതായിരുന്നു. ഇതിനൈ എതിര്‍ക്കാന്‍ പാക്കിസ്ഥാന്‍ കണ്ടുപിടിച്ച മാര്‍ഗമാണ് മാഡി ശര്‍മ വിവാദം. പതിവു പോലെ മോദി വിരോധികളായ മാധ്യമങ്ങള്‍ പാക്കിസ്ഥാന്റെ ഈ ട്രാപ്പില്‍ കുടുങ്ങി. മാഡി ശര്‍മയെ പോലുള്ളവരെ ഉപയോഗിച്ച് സര്‍ക്കാര്‍ വലിയ പാതകം ചെയ്തതായാണ് മാധ്യമ വിവക്ഷ.

കോണ്‍ഗ്രസും സിപിഎമ്മും ഇതിനെ വിമര്‍ശിച്ചു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് അനുകൂലമായ നയരൂപികരണം ഉണ്ടാകുന്നതിനെ എതിര്‍ത്ത് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും തങ്ങളുടെ രാജ്യവിരുദ്ധ നിലപാട് പൊതുജന സമക്ഷം തെളിയിച്ചു. ഇതുവഴി പാക് താളത്തിനൊത്ത് തുള്ളുന്ന വി്ഡ്ഡികളായി ഇവര്‍ അധപതിക്കുകയും ചെയ്തു.

നയതന്ത്രതലത്തില്‍ ഔദ്യോഗികമായ ഡിപ്ലോമാറ്റിക് ചാനലുകളിലൂടെ മാത്രമല്ല. സാധ്യമായ സോഫ്ട് പവറുകളെല്ലാം ഉപയോഗിക്കാനും ഇതര മാര്‍ഗങ്ങളിലൂടെ രാജ്യസുരക്ഷയും താല്‍പര്യങ്ങളും നേടിയെടുക്കാനും ഇന്ത്യക്ക് സാധിക്കുന്നുണ്ട്.

ആഗോളതലത്തില്‍ ഇന്ത്യസാമ്പത്തിക ശക്തിയായി മാറുകയും ലോകം ഇത് അംഗീകരിക്കുകയും ചെയ്തത് രാജ്യത്തെ മാധ്യമങ്ങള്‍ മറച്ചുവെയ്ക്കുകയാണ്. കഴിഞ്ഞ ഓഗസ്തില്‍ ഫ്രാന്‍സില്‍ നടന്ന ആഗോളശക്തിളുടെ ജി സെവന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് ഇൗ അംഗീകാരത്തിന്റെ ഭാഗമായാണ്. യുകെ, യുഎസ്, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവരാണ് സൈനികമായും സാമ്പത്തികമായും ആഗോള ശക്തികള്‍. ഇവരുടെ കൂട്ടായ്മയിലേക്കാണ് ഇന്ത്യ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍, ഈ വേളയില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് താന്‍ കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഏതോ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതാണ് രാജ്യത്തെ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായത്.

അതേസമയം, ജി സെവന്‍ ഉച്ചകോടിയില്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പാക്കിസ്ഥാനെ വിമര്‍ശിക്കുകയും കാശ്മീര്‍ വിഷയം ഇരു രാജ്യങ്ങളുടേയും മാത്രം പ്രശ്‌നമാണെന്നും ഈ വിഷയത്തില്‍ മൂന്നാം ശക്തി ഇടപെടേണ്ടതില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി അവതരിപ്പിക്കാന്‍ പല മാധ്യമങ്ങളും മറന്നു പോകുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് എന്ന രാജ്യാന്തര സാമ്പത്തിക ഫോറത്തിന്റെ പ്ലം പോസ്റ്റുകളിലൊന്നില്‍ ഇന്ത്യക്ക് ഇടം ലഭിച്ചത്.

ശക്തരായ നാല്‍പതോളം രാജ്യങ്ങള്‍ മാത്രം അംഗങ്ങളായ ഈ ഫോറത്തിലെ നിര്ണായക പദവിയാണ് ഇന്ത്യ വഹിക്കുന്നത്. ഭീകരവാദത്തിന് ഫണ്ട് നല്‍കുന്ന രാജ്യങ്ങള്‍ക്ക് രാജ്യാന്തര നാണയ നിധി ഉള്‍പ്പടെയുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ വായ്പകളോ സാമ്പത്തിക സഹായങ്ങളോ ലഭ്യമാക്കാതിരിക്കുന്നതിന് നിര്‍ണായക തീരുമാനം എടുക്കുന്ന ഫോറമാണിത്.

ഏഷ്യാ പസഫിക് ഗ്രൂപ്പിന്റെ കോ ചെയര്‍ സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യ വഹിക്കുന്നത്. ഗ്രേ ലിസ്റ്റിലുള്ള പാക്കിസ്ഥാന് നാലുമാസം സമയം നല്‍കിയുള്ള അന്ത്യശാസനം അടുത്തിടെ നല്‍കിയിരുന്നു. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചുള്ള 27 നടപടി ക്രമങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ നടപ്പിലാക്കിയതെന്ന് ഫോറം ആരോപിച്ചിരുന്നു. അടുത്ത പ്ലീനറിക്ക് മുമ്പ് ബാക്കിയുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബ്ലാക് ലിസ്റ്റ് ചെയ്യുമെന്നാണ് അന്ത്യശാസനം. മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന സൂത്രധാരന്‍ ഹാഫിസ് സെയിദിന് പാക്കിസ്ഥാന്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന വിവരം ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജെന്‍സ് മേധാവി ഫോറത്തിന് കൈമാറിയിരുന്നു. ഇതുള്‍പ്പടെ നിരവധി തെളിവുകളാണ് പാക്കിസ്ഥാനെതിരെയുള്ളത്.

2010 ല്‍ ഈ നിര്‍ണായ ഫോറത്തില്‍ അംഗമായി നിയമിതയായെങ്കിലും വേണ്ട വിധത്തില്‍ ഈ അധികാരവും പദവിയും ഉപയോഗിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ഭീകര വാദത്തിനും കള്ളപ്പണത്തിനുമെതിരെ ഈ ഫോറം ഉപയോഗിച്ച് ശക്തമായ നടപടികള്‍ എടുക്കാന്‍ പ്രേരിപ്പിക്കാന്‍ ഇന്ത്യക്കായത്. ഏഷ്യാ പസഫിക് ഗ്രൂപ്പിലെ കോ ചെയര്‍ സ്ഥാനം ലഭിച്ചതോടെ പാക്കിസ്ഥാന്റെ ഭീകര സംഘടന സഹായത്തിനെതിരെ ശക്തമായ നടപടികളാണ് ഫോറം സ്വീകരിച്ചത്. 39 അംഗ രാജ്യങ്ങളില്‍ മലേഷ്യയും ചൈനയും മാത്രമാണ് പാക് അനുകൂല നിലപാട് സ്വീകരിച്ചത്. യുഎഇ ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങളും ഇന്ത്യന്‍ നിലപാടിനെ ശക്തമായി പിന്തുണച്ചു.

ഇതെല്ലാം പാക്കിസ്ഥാനെ ചൊടിപ്പിച്ചു. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ സഹായം ഇല്ലാതായാല്‍ സ്ഥിതി അതിവ ഗുരുതരമാകും. ഇത്രയും ആഗോള സമ്മര്‍ദ്ദം നേരിടേണ്ട അവസ്ഥ പാക്കിസ്ഥാന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

ഈ അവസരത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ കാശ്മീര്‍ സന്ദര്‍ശനം നയതന്ത്ര വങ്കത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാജ്യാന്തര തലത്തില്‍ കാശ്മീര്‍ വിഷയം ഉന്നയിക്കുന്ന പാക്കിസ്ഥാനെ അതേ നാണയത്തില്‍ നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നതിനു പകരം പാക് അനുകുല നിലപാടാണ് ഇവിടേയും കോണ്‍ഗ്രസ് സ്വീകരിച്ചത്. നയതന്ത്ര തലത്തില്‍ നിര്‍ണായകമാണ് ഔദ്യോഗിക ചാനലുകള്‍ ഇതേ പോലെ തുല്യപ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണ് ബാക്ചാനല്‍ ഓപ്പറേഷനുകളും.

ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുക്കുന്നവരേ ബോധ്യപ്പെടുത്താനും എതിര്‍ക്കുന്നവരെ അനുകൂലമാക്കിയെടുക്കാനും സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു അപാകതയുമില്ലെന്ന് നയതത്ര രംഗത്തെ വിദഗ്ധദര്‍ പറയുന്നു. മറുവശത്ത് പാക്കിസ്ഥാന്‍ ഇത്തരം ഓപറേഷനുകള്‍ അനുസ്യൂതമായി നടത്തിവരുകയുമാണ്. ആഗോള മാധ്യമങ്ങളേയും മറ്റും സ്വാധീനിച്ചാണ് പാക്കിസ്ഥാന്‍ കാശ്മീര്‍ വിഷയം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയ്ക്കായി കൊണ്ടുവരുന്നത്. ഇന്ത്യാവിരുദ്ധ ലേഖനങ്ങള്‍ എഴുതുന്ന ഗ്രൂപ്പുകള്‍ രാജ്യാന്തര തലത്തില്‍ സജീവമാണ്. ഇവരുടെ വാര്‍ത്തകള്‍ ഏറ്റുപാടി പ്രസിദ്ധികരിക്കുന്ന ജോലിയാണ് ഇന്ത്യയിലെ ചില ഇടതു ലിബറല്‍ മീഡിയകള്‍ ചെയ്യുന്നത്.

ബ്രിട്ടനിലെ ലിബറല്‍ ഡെമോക്രാറ്റിക് എംപി ക്രിസ് ഡേവിസണിന് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു കൊണ്ട് ലഭിച്ച ഇ മെയില്‍ പുറത്തുവിട്ട് അനാവശ്യ വിവമാമുണ്ടാക്കിയ എന്‍ഡിടിവിയും കോണ്‍ഗ്രസും പാക്കിസ്ഥാനെ പരോക്ഷമായി സഹായിക്കുകയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here