ഇന്ത്യയേയും മോദിയേയും അനുകൂലിക്കുന്നവരെ ലക്ഷ്യമിട്ട് ഗൾഫിൽ സോഷ്യൽ മീഡിയ ജിഹാദ്

0

മലയാളികൾ തൊഴിൽ തേടി മറുനാടുകളിലേക്ക് കൂടുമാറുന്നത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.

കേരളത്തിന് പുറത്തേക്ക് അഭൃസ്തവിദ്യരുടേയും തൊഴിൽ വൈദഗ്ദ്യം നേടിയവരുടേയും വൻ ഒഴുക്കായിരുന്നു . പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ട് ഇതിന് .

Trends in Emigration, 1998-2018

ഒരു കാലത്ത് മലയ ,സിംഗപ്പൂർ ഒക്കെയായിരുന്നു ലക്ഷ്യ കേന്ദ്രങ്ങൾ. പിന്നീട് എഴുപതുകളിൽ പേർഷ്യ എന്നായിരുന്നു ആ പറുദീസയുടെ പേര്. എൺപതുകളുടെ തുടക്കത്തിൽ ഗൾഫ് എന്ന സ്വപ്ന ഭൂമിയായി അത് മാറി.

Emigration by Destination countries and Sex 2018

ഗൾഫിലേക്കുള്ള വിസ കിട്ടുക എന്നത് ജീവിതം രക്ഷപെട്ടു എന്നതിന്റെ പര്യായമായി മാറി. എന്താണ് “ജോലിയെന്നതല്ല” ഗൾഫിലേക്ക് “വിസ കിട്ടി” എന്നതാണ് അക്കാലത്ത് പ്രാധാനമായി സമൂഹം കണ്ടത്.

Educational Qualification of the Emigrants

മലയാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഗൾഫ് വലിയ പങ്കാണ് വഹിച്ചത് ‘

മറുനാട്ടിൽ ജീവിതം കരുപ്പിടിക്കാനെത്തിയ മലയാളി അവിടുത്തെ സാഹചര്യങ്ങളുമായി ഇണങ്ങി ജോലി ചെയ്ത് പോന്നു.

Percent Distribution by Sex and Occupation, 2018

എന്നാൽ 2014 നു ശേഷം ഗൾഫിൽ ചില പ്രത്യേക മത രാഷ്ട്രീയ തീവ്ര വാദികൾ ഇന്ത്യയ്ക്കും പ്രധാന മന്ത്രി മോദിക്കുമെതിരെ നിലപാട് സ്വികരിച്ച് തുടങ്ങി.

എന്നാൽ, പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന വർഗീയ പ്രക്ഷോഭങ്ങൾ ഗൾഫ്‌ മലയാളികൾക്ക് സമീപ ഭാവിയിൽ വരാൻ പോകുന്ന ഭീഷണിയുടെ ഒരു ചെറിയ പതിപ്പ് കാണിച്ചു തന്നു. ഇന്ത്യയിൽ പാർലമെന്റ് പാസാക്കിയ നിയമത്തെ അനുകൂലിക്കുന്നവരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത് പതിവായി.

ഇന്ത്യയേയും മോദിയേയും അനുകൂലിക്കുന്നവർ ഗൾഫിൽ ജോലി ചെയ്യാൻ പാടില്ലെന്ന് ഇക്കൂട്ടർ ഫത്വ പുറപ്പെടുവിച്ചു

ഗൾഫ് രാജ്യങ്ങൾ ഇസ്‌ലാമിക രാജ്യങ്ങൾ ആയത് കൊണ്ട് ഇസ്‌ലാമിക് രാജ്യത്ത് ജോലി ചെയ്ത് ഇന്ത്യൻ സർക്കാറിനെ അനുകൂലിക്കരുതെന്നാണ് ഇവരുടെ വാദം. ആലോചിച്ച് നോക്കൂ. അടിമത്തത്തിന്റെ മറ്റൊരു രൂപമായി മാറുകയാണ് ഈ തിട്ടൂരങ്ങൾ. എന്തിനെതിരെയും തുറന്ന് സംസാരിക്കും എന്ന് വീമ്പ് പറയുന്ന മലയാളി പക്ഷെ ഈ പുതിയ ഭീഷണിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ്. ഗൾഫ് എന്നത്‌ എല്ലാ മലയാളികൾക്കും ഒരു പോലെ അല്ല ചിലർക്ക് കുറച്ച് കൂടുതൽ അവകാശമുണ്ട് ഗൾഫിൽ എന്നത് മലയാളികൾ മനാസിലാക്കി തുടങ്ങിയിരിക്കുന്നു.

ഇന്ത്യൻ പാസ്പോർട്ട് കൊണ്ട് ഗൾഫിൽ ജോലി ചെയ്യുന്ന എല്ലാവരും തുല്യരല്ല. ഗൾഫ് മലയാളിക്ക് മറ്റൊരു രാജ്യമാണെങ്കിൽ മറ്റ് പലർക്കും അതല്ല. അവർക്ക് അത് അവരുടെ സ്വന്തം അറബ് രാജ്യമാണ്. ഗൾഫിൽ ജോലി ചെയ്യുന്ന മലയാളി ഇസ്ലാമിൻ്റെ പേരിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങളെ കുറ്റം പറയാൻ പാടില്ലത്രെ. ഗൾഫിൽ ജോലി ചെയ്ത് കൊണ്ട് കേരളത്തിലെ മുസ്‌ലിം ലീഗിനെപ്പോലും വിമർശിക്കാൻ പാടില്ല. ഇതാണ് അലിഖിതമായ നിയമം.

ഗൾഫിലെ ഐടി നിയമങ്ങൾ കർക്കശമാണെന്നത് അറിയാതെ ചിലർ നാട്ടിലെ വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത് പലർക്കും വിനയായി.

തങ്ങളുടെ നാട്ടിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങളെ തുറന്നെതിർത്ത് മലയാളത്തിൽ എഴുതി പോസ്റ്റ് ചെയ്യുന്നവ തോണ്ടിയെടുത്ത് അറബിയിലേക്ക് പരിഭാഷപ്പെടുത്തി അധികൃതരിൽ എത്തിക്കുന്നതിന് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ പ്രത്യേക ഭീകര സെല്ലുകൾ രൂപീകരിച്ചാണ് പ്രവർത്തനം.

മോദിയെ അനുകൂലിക്കുന്നവരെ തിരഞ്ഞുപിടിച്ചാണ് ആക്രമണം. ഇവരുടെ അക്കൗണ്ടിൽ മതതീവ്രവാദികളെ കുറിച്ചുള്ള പരാമർശങ്ങൾ കണ്ടെത്തി ഇത് ഇസ്ലാമിനെതിരെയുള്ള മതനിന്ദ പോസ്റ്റാണെന്ന് ആരോപിച്ചാണ് ഐടി നിയമ പ്രകാരം കേസ് എടുക്കുന്നത്.

എന്നാൽ , ഇതൊക്കെ ചൂണ്ടിക്കാട്ടുന്ന തീവ്രവാദികൾ ഇതേ നിയമങ്ങളിൽ സ്വയം കുരുങ്ങി യ അനുഭവങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

മോദിയെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ ചില മലയാളി ഭീകരർ ഇപ്പോൾ ഗൾഫിൽ അഴിയെണ്ണുകയാണ്.

സ്വന്തം രാജ്യത്തേയും പ്രധാനമന്ത്രിയേയും മറുനാട്ടിലിരുന്ന് പുലഭ്യുകയും ഒപ്പം രാജ്യത്തെ അനുകൂലിക്കുന്നവരെ തെരഞ്ഞു പിടിച്ച് അവരുടെ ജോലി കളിയപ്പിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ജിഹാദാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും 2014 ന് ശേഷമുണ്ടായ വലിയ സൗഹൃദത്തിൽ അസൂയ പൂണ്ട പാക് ചാര സംഘടന നടത്തുന്ന ഉപജാപ പ്രവർത്തികളുടെ ഭാഗമായി നടക്കുന്ന സോഷ്യൽ മീഡിയ ക്യാംപെയിനുമായി ചേർത്തു വായിക്കാവുന്നതാണ് പോപ്പുലർ ഫ്രണ്ട് അനുകൂല സ്ലീപ്പർ സെല്ലുകളുടെ ഈ ഭീകര പ്രവർത്തനവും .

ജനിച്ച നാടിനോട് കൂറില്ലാത്ത ഇക്കൂട്ടരെ കണ്ടെത്തി പ്രവാസി മലയാളി സമൂഹം ഉണർന്ന് പ്രവർത്തിച്ച് ഭീകരതയെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here