ദേവേന്ദ്ര ഫഡ്നാവിസിന്റെ തന്ത്രപരവും പക്വമായ നിലപാടുകള്‍ ഒരു ലക്ഷത്തോളം വരുന്ന കര്‍ഷകരെ സുരക്ഷിതരായി നാസിലേക്ക് മടക്കി. മദ്ധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷക സമരം വെടിവെപ്പില്‍ കലാശിക്കുക്കും ചിലര്‍ കൊല്ലപ്പെടുകയും ചെയ്തതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഫ്ടനാവിസ് പ്രവര്‍ത്തിച്ചത്. സെക്രട്ടറിയേറ്റ് വളയാന്‍ എത്തിയ കര്‍ഷകരെ നഗരത്തിനു പുറത്ത് ആസാദ് മൈതാനത്തേക്ക് എത്തിക്കാനും ചൊവ്വാഴ്ച ഉച്ചയോടെ സമരം അവസാനിപ്പിക്കാനും കര്‍ഷകരെ പ്രത്യേക ട്രെയിനുകള്‍ സജ്ജീകരിച്ച് സൗജന്യ യാത്ര ഒരുക്കി നാസിക്കിലേക്ക് മടക്കി അയയ്ക്കാനും മുഖ്യമന്ത്രിക്കായി.
Interacted with media on our meeting with representatives of long march and all party leaders. pic.twitter.com/CeEgedl1JQ
— Devendra Fadnavis (@Dev_Fadnavis) March 12, 2018
ഇതോടെ, മദ്ധ്യപ്രദേശിലെ പോലെ വെടിവെപ്പും ലാത്തിചാര്‍ജും ഉണ്ടാകുമെന്ന് സ്വപ്‌നം കണ്ടവര്‍ക്ക് തിരിച്ചടിയായി. പോലീസുമായി ഏറ്റമുട്ടലിനും രക്തചൊരിച്ചിലിനും സമരത്തില്‍ നുഴഞ്ഞുകയറിയര്‍ ശ്രമിക്കുമെന്ന കേന്ദ്ര ഇന്റലിജെന്‍സ് മുന്നറിയിപ്പ് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.
അരലക്ഷത്തിലധികം വരുന്ന കര്‍ഷകരെ തന്ത്രപരമായി നഗരത്തില്‍ നിന്ന് മടക്കി അയയ്ക്കുന്നതില്‍ ഫട് നാവിസ് വിജയം കണ്ടു. മദ്ധ്യ പ്രദേശിലെ കര്‍ഷ സമരത്തില്‍ സംഭവിച്ചതു പോലെ വെടിവെപ്പും അക്രമവുമാണ് കര്‍ഷകര സമരത്തിന്റെ പേരില്‍ നുഴഞ്ഞു കയറിയ രാജ്യവിരുദ്ധ ശക്തികള്‍ പദ്ധതിയിട്ടത്.
കര്‍ഷക സമരമായി തുടങ്ങിയ ഈ ലോംഗ് മാര്‍ച്ചിന് സ്രിപിഎം പൊടുന്നനെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. നാസികിലെ കല്‍വാന്‍ നിയമസഭാ മണ്ഡലത്തില്‍ വ്യക്തി പ്രഭാവം കൊണ്ട് ജീവ പാണ്ഡു ഗവിത് എന്ന കര്‍ഷക നേതാവ് വിജയിച്ചതിനെയാണ് സിപിഎം തങ്ങളുടെ ശക്തി കേന്ദ്രമായി കാണുന്നത്. ഇവിടെ മറ്റൊല്ലാ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോള്‍ നാലായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജീവ ഗവിത് വിജയിച്ചത്. ഈ മാണ്ഡലത്തില്‍ അമ്പതിനായിരം വോട്ടു ലഭിച്ച സിപിഎം ഇക്കുറി കര്‍ഷകര്‍ സമരത്തിന് എത്തിയപ്പോള്‍ കിസാന്‍ സഭയുടെ പേരില്‍ ചെങ്കോടി കൈയ്യില്‍ കൊടുക്കുകയായിരുന്നു.
മഹാരാഷ്ട്രയില്‍ 0.4 ശതമാനം മാത്രം വോട്ടുള്ള സിപിഎമ്മിന് ഇതു പോലൊരു മാര്‍ച്ച് സംഘടിപ്പിക്കാന്‍ യാതൊരു സംഘടനാശേഷിയും ഇല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് ഈ മാര്‍ച്ചിന് സ്‌പോണ്‍സറായതെന്ന് സോഷ്യല്‍ മീഡിയയിലും മറ്റും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
താമസിയാതെ ശിവസേനയും, കോണ്‍ഗ്രസും എല്ലാം മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കര്‍ഷക സമരത്തിന്റെ യഥാര്‍ത്ഥ മുഖം വെളിയില്‍ വന്നു. നിഷ്‌കളങ്കരായ കര്‍ഷകരെ മുന്‍ നിര്‍ത്തി കലാപം അഴിച്ചുവിടാനുള്ള പദ്ധതിയാണ് ഫ്ടനാവിസ് സര്‍ക്കാര്‍ പൊളിച്ചത്.
കര്‍ണി സേനയുടെ അക്രമവും മഹാരാഷ്ട്രയില്‍ കുറച്ചു നാള്‍ മുമ്പ് നടന്ന ജിഗ്നേഷ് മേവാനി സംഘത്തിന്റെ മറാഠ-ദലിത് കലാപവും ഒക്കെ ഓര്‍മയില്‍ ഉള്ളവര്‍ക്ക് ഇതിന്റെ ഗൗരവം മനസിലാകും.
അരലക്ഷത്തോളം പേര്‍ മുംബൈ പോലുള്ള തിരക്കു പിടിച്ച നഗരത്തിലേക്ക് എത്തിയാലുള്ള അവസ്ഥ ആലലോചിച്ചു നോക്കുക. നിയമസഭാ മന്ദിരം വളയുക എന്ന ലക്ഷ്യവുമായി എത്തിയവരെ ആസാദ് മൈതാനിയില്‍ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഫട്‌നാവിസ് മുന്‍കൈ എടുക്കുകയായിരുന്നു. ജലസേചന മന്ത്രി ഗിരീഷ് മഹാജന്‍ സമര പ്രതിനിധികളുമായി തലേദിവസം ചര്‍ച്ച നടത്തുകയും ഡിമാന്‍ഡുകള്‍ അംഗീകരിക്കുമെന്ന് സൂചനകളും നല്‍കി. തുടര്‍ന്ന് ആസാദ് മൈതാനിയില്‍ തമ്പടിച്ച കര്‍ഷകര്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ പ്രസ്താവനയെത്തി. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെ സമരത്തിന് സ്വാഭാവിക അന്ത്യം സംഭവിച്ചു.
സമരം അവസാനിപ്പിച്ചതോടെ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും കനലൊരു തരിമതിയെന്നും ബിജെപിയെ തകര്‍ക്കാന്‍ ഈ വിപ്ലവ വീര്യം മതിയെന്നും ഒക്കെ തട്ടിവിട്ടാണ് ചിലര്‍ അഹ്‌ളാദിക്കുന്നത്. ഏതായാലും പാര്‍ലമെന്റ് സമ്മേളിച്ചിരിക്കെ, ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചു വരവെ സമര്‍ത്ഥമായി സമരം നേരിട്ടതിന്റെ സംതൃപ്തിയിലാണ് ദേവേന്ദ്ര ഫട്‌നാവിസ്, കഴുകക്കണ്ണുകളുമായി നോക്കി നിന്ന മാധ്യമങ്ങള്‍ക്കും നിരാശ നല്‍കിയാണ് സമരം ഒത്തു തീര്‍ന്നത്.