പുതിയ സ്ഥിരതാമസ നിയമം : 62 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ തുല്യ നീതി, തുല്യ അവകാശം.

0

ആർട്ടിക്കിൾ 370 , 35A എടുത്ത് കളഞ്ഞതിനു ശേഷം ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ പുതിയ ജമ്മു കാശ്മീർ സ്ഥിരതാമസക്കാർക്കുള്ള (Domicile) നിയമം പുറത്തിറക്കി. ഇതോടെ 62 വർഷങ്ങളായി ജമ്മു കശ്മീരിൽ ഒരു അവകാശവും ലഭിക്കാതെ കഴിഞ്ഞിരുന്ന പാക് കുടിയേറ്റ ഹിന്ദു ജനവിഭാഗങ്ങൾക്കും മറ്റ് അധ:സ്ഥിത വിഭാഗം ജനങ്ങൾക്കും നീതി ലഭിക്കും. പുതിയ റൂൾ പുറത്തിറങ്ങിയതോടെ ഇവരെ ജമ്മു കാശ്മീരികളായി കണക്കാക്കാതെ തടഞ്ഞുവെച്ചിരുന്ന അവകാശങ്ങൾ ഇവർക്ക് ലഭിക്കും.

എന്തായിരുന്നു പഴയ സ്ഥിരതാമസകാർക്കുള്ള നിയമങ്ങൾ

1947നു ഇന്ത്യ വിഭജനത്തിനു ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത് ജമ്മു കശ്മീരിൽ താമസമാക്കിയ ജനങ്ങളെ ജമ്മു കാശ്മീർ നിവാസികളായി കണക്കാക്കിയിരുന്നില്ല. ഇവർക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങാനോ സർക്കാർ ജോലിക്കോ യോഗ്യതയില്ല. അതുപോലെ തന്നെ കശ്മീരിൽ നിന്നും ഇസ്‌ലാമിക് തീവ്രവാദികളാൽ താഴ്‌വരയിൽ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ മക്കൾക്കോ കാശ്മീരിൽ ഡൊമിസൈൽ സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നില്ല.ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കശ്മീരിൽ ഭൂമി വാങ്ങാനോ ജോലി ലഭിക്കാനോ ഇവർക്ക് കഴിഞ്ഞിരുന്നില്ല.

പുതിയ ജമ്മു കാശ്മീർ സ്ഥിരതാമസ നിയമം

പുതിയ റൂൾ വന്നതോടെ ഇതുവരെ അവകാശങ്ങൾ നിഷേധിക്കപ്പെട്ട മുഴുവൻ ജന വിഭാഗങ്ങളും ജമ്മു കാശ്മീർ നിവാസികളാവും. അത് പോലെ കേന്ദ്രസർക്കാർ ജീവനക്കാർ 15 വർഷം ജമ്മു കശ്മീരിൽ താമസിച്ച് ജോലി ചെയ്യുകയാണെങ്കിൽ സ്ഥിരതാമസക്കാരയി കണക്കാക്കും.അത് പോലെ തന്നെ ജമ്മു കശ്മീർ സ്ഥിരതാമസക്കാരുടെ മക്കൾക്കും ഇതേ അവകാശങ്ങൾ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here