കേരളത്തിൻറെ വികസനം മോദി സർക്കാരിലൂടെ

0

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതിവേഗം പുരോഗതിയും വികസനവും നേടി മുന്നേറുമ്പോൾ അവർക്കൊപ്പം ഈ കൊച്ചു കേരളത്തെയും കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഉള്ളതായിരുന്നു പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഈ കേരള സന്ദർശനം. പതിറ്റാണ്ടുകളായ കോൺഗ്രസ്സ് കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ വളർച്ച മുരടിച്ചു പോയ കേരളത്തിലെ വികസന പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടുക എന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി 6100 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾ ആണ് പ്രധാന മന്ത്രി ഈ അവസരത്തിൽ കേരളത്തിനായി സമർപ്പിച്ചിരിക്കുന്നത്.

ഉയർന്ന സാക്ഷരതയും അളവറ്റ പ്രകൃതി സമ്പത്തും ഉണ്ടായിട്ടും കമ്മ്യൂണിസം എന്ന സർവ്വ നാശത്തിന്റെ അതിപ്രസരണം കാരണം വരും തലമുറക്ക് ആവശ്യമായ വികസനമോ പുരോഗതിയോ തൊഴിൽ അവസരങ്ങളോ ഇല്ലാതായിരിക്കുന്ന കേരള ജനതക്ക് എന്തുകൊണ്ടും അനുഗ്രഹമാണ് ഈ പദ്ധതികൾ. കേരളത്തിന്റെ വികസനത്തിനായി പ്രവാസി ക്ഷേമം , മൽസ്യബന്ധന മേഖലാ വികസനം , വിദ്യാഭാസം , നൈപുണ്യ വികസനം , അടിസ്ഥാന സൗകര്യങ്ങൾ , ടൂറിസം , ഗതാഗത സൗകര്യങ്ങൾ , പിന്നെ പരമ പ്രധാനമായ തൊഴിൽ അവസരങ്ങൾ എന്നിങ്ങനെ 8 മുഖ്യ മേഖലകൾ ആണ് കേന്ദ്രം തിരഞ്ഞെടുത്തിരിക്കുന്നത്.

കൊച്ചി റിഫൈനറിയിൽ അദ്ദേഹം ഉൽഘാടനം നിർവഹിച്ച പ്രൊപ്പലീൻ ഡെറിവേറ്റീവ്‌ പെട്രോ കെമിക്കൽ പ്രൊജക്റ്റ് രാജ്യത്തെ തന്നെ ആദ്യത്തെ പ്രൊജക്റ്റ്‌ ആണ്. വാണിജ്യ ആവശ്യങ്ങൾക്കായി നമ്മൾ ഇത് വരെ ഇറക്കുമതി ചെയ്തിരുന്ന പല പെട്രോളിയം ഉൽപ്പന്നങ്ങളും ഇവിടെ ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇതോടുകൂടി ഇറക്കുമതി ഇനത്തിൽ പ്രതിവർഷം 4000 കോടി രൂപയോളം നമുക്ക് ലാഭിക്കാൻ കഴിയും. മാത്രമല്ല അതുമായി ബന്ധപ്പെട്ട അനേകം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇനിമുതൽ കിസ്സാൻ ക്രെഡിറ്റ്‌ കാർഡ് പദ്ധതിയുടെ സേവനം കേരളത്തിലെ മത്സ്യബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും ലഭ്യമാകുന്നതായിരിക്കും. കേരളത്തെ സമുദ്രോൽപ്പന്ന ഭക്ഷ്യ വസ്തു വിപണനത്തിന്റെ സിരാകേന്ദ്രം ആകുകയും ഇതിലൂടെ ബ്ലു ഇക്കണോമി പരിപോഷിപ്പിക്കുകയുമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

Image result for ro ro ferry service kochi

റോ റോ സർവ്വീസുകളും ഒരു ലക്ഷം ടൂറിസ്റ്റുകൾക്ക് സൗകര്യ സംവിധാനങ്ങൾ ഒരുക്കുന്ന ടൂറിസം ടെർമിനലും ടൂറിസം മേഖലയിൽ കേരളത്തിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകും. വിദ്യാഭ്യാസ ,നൈപുണ്യ വികസനത്തോട് കേരളത്തിന്റെ സാമ്പത്തിക മേഖല വളരെ ശക്തമാകും. അതിനായി കൊച്ചി ഷിപ്പ് യാർഡിൽ മറൈൻ എഞ്ചിനീയറിംഗ് പഠനവും മറ്റ് പദ്ധതികളും കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. വിജ്ഞാൻ സാഗർ പദ്ധതി വഴി കേരളത്തെ മാനവവിഭവ ശേഷിയിലും സ്കിൽ ഡെവലപ്മെന്റിലും ലോകത്തെ മെച്ചപ്പെട്ട നിലയിലാക്കും. ഇതാണ് പ്രധാന മന്ത്രി വികസനത്തിന്റെ ആഘോഷം എന്ന് വിശേഷിപ്പിച്ചത്.

Image result for terminal kochi modi

വികസന ആഘോഷങ്ങൾ തീരുന്നില്ല!!! കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടി 64000 കോടി രൂപയാണ് ബഡ്‌ജറ്റിൽ കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. തിരുവന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 530 കിലോമീറ്റർ മധ്യവേഗ റയിൽ ഇടനാഴിയാണ് കേരളത്തിന്റെ വികസനത്തിനായി ഇതിലൂടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്. ഇതിലേക്ക് ആവശ്യമായ ഭൂമി കണ്ടെത്താൻ കേന്ദ്രം കേരള സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ശുഭാപ്‌തി വിശ്വാസം നൽകാൻ രജത രേഖ ( silver line ) എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇത് യാഥാർഥ്യമായാൽ 10 മണിക്കൂർ വേണ്ടി വരുന്ന തിരുവനന്തപുരം – കാസർഗോഡ് യാത്രാ സമയം 4 മണിക്കൂർ ആയും ഇപ്പോൾ നാലു മണിക്കൂർ യാത്രസമയം വേണ്ടുന്ന തിരുവനന്തപുരം – എറണാകുളം യാത്ര വെറും 90 മിനിറ്റായും ചുരുങ്ങും. ഈ മഹത്തായ പ്രോജക്ടിന്റെ പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രിമതി നിമ്മലാ സീതാരാമൻ കേരളാ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു.

ഇപ്പോൾ കേരളത്തിന് കേന്ദ്ര പദ്ധതികളുടെ പെരുമഴക്കാലമാണ്!!! പക്ഷേ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്വമോ പങ്കാളിത്തമോ ഇല്ലാതെ ഈ പദ്ധതികൾ ഒന്നും സഫലീകരിക്കാൻ കഴിയില്ല. വെറും ഒരു ആലപ്പുഴ ബൈപ്പാസ് പൂർത്തിയാക്കാൻ കേരളം നീണ്ട 40 വർഷങ്ങൾ എടുത്തു. കേന്ദ്ര സർക്കാരിന്റെ ഉചിതമായ ഇടപെടൽ മൂലമാണ് അത് ഇപ്പോഴെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഈ അവസരത്തിൽ കേരള സമൂഹം ഗൗരവമായി ചിന്തിക്കേണ്ട കാര്യം സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രം വിഭാവനം ചെയ്യുന്ന പദ്ധതികൾ എല്ലാം സമയ ബന്ധിതമായി പൂർത്തീകരിക്കാൻ ഇഛാശക്‌തിയോ ക്രിയാശക്തിയോ ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ സർക്കാരുകൾക്ക് കഴിയുമോ എന്നതാണ് ???

LEAVE A REPLY

Please enter your comment!
Please enter your name here