ആർച്ച്ബിഷപ് തോമസ് ജെ നെറ്റോക്ക് എതിരെ മൂന്നു കേസുകൾ കൂടി ചെലുത്താൻ ഹൈകോടതി ഉത്തരവിട്ടു. നിർമാണപ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന ഉത്തരവിനെ മറികടന്നത് കോ ടതി അലഷ്യമായി കണക്കാക്കിയാണ് ഈ നടപടി. നെറ്റോയുടെ നേതൃത്വത്തിൽ പദ്ധ തി പ്രദേശത്തു സുരക്ഷസംവിധാനം ഭേദിച്ചു ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
പോലീസ് നെറ്റോക്കെതിരെ ശനിയാഴ്ച തന്നെ കേസ് എടുത്തിരുന്നു. ലത്തീൻ സമൂഹത്തിനിടയിൽ പരിഭ്രാന്തി സൃഷ്‌ടിക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് പോലിസിതിനെ കാണുന്നത്. നിലവിലുള്ള എല്ലാ കേസുകളിലും നെറ്റൊയാണ് മുഖ്യപ്രതി .
മന്ത്രി വി അബ്ദുറഹ്മാനെ ” രാജ്യദ്രോഹി ” എന്ന് ആരോപിച്ച കേസിൽ സമരസമിതി കൺവീനർ ഫാ തിയോഡേഷീസ് ഡിക്രൂസിനെതിരെയും കോടതി സ്വമേധയാ കേസെടുത്തു. ക്രിസ്ത്യൻ – മുസ്ലിം മതവർഗീയത വളർത്താനുള്ള ബോധപൂർവ്വമായ ശ്രമമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത് .
ഡിക്രൂയിസിൻറെ രാജ്യദ്രോഹി പ്രസ്താവന മുസ്ലീങ്ങളെ വളരെയധികം ചൊടിപ്പിച്ചുണ്ട്.
ഡിക്രൂസും ലത്തീൻസഭയും ഖേദം രേഖപ്പെടുത്തിയെങ്കിലും മുസ്ലിം മതനേതാക്കൾ അതിഗൗരവമായിത്തന്നെയാണിതിനെ കാണുന്നത്. കഴിഞ്ഞ ഞായാറാഴ്ച വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിലും നെറ്റോയും ഡിക്രൂസും പ്രതികളാണ്. അതേ സമയം, നിലവിലുള്ള ഗൗരവം കണക്കിലെടുത്തു കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാനാണ് സാധ്യത. എന്നാൽ, കേന്ദ്ര ഏജൻസി ഇതിൽ വലിയ താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ് .