സാമ്പത്തിക സംവരണം : പ്രചരിപ്പിക്കപ്പെടുന്ന ചില നുണക്കഥകൾ

0

സമൂഹത്തെ പെട്ടന്ന് പ്രകോപിപ്പിക്കാൻ ഇടയാക്കുന്ന ഒരു വിഷയമാണ് സംവരണം. അതുകൊണ്ട് തന്നെ അതിൻറെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഏതു നുണയും രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ പര്യാപ്തമാണ്. ഇക്കാരണം കൊണ്ടുതന്നെ, അങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളുടെ വസ്തുനിഷ്ഠമായ അവലോകനം സാധ്യമാക്കുകയും, നുണപ്രചരണങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കൊടുങ്കാറ്റാകാതെ സൂക്ഷിക്കുകയും, സമൂഹത്തിന്റെ അത്തരത്തിലുള്ള ആകാംക്ഷകൾക്ക് ശമനം കണ്ടെത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.

124- മത് ഭരണഘടനാ ഭേദഗതിയിലൂടെ ചരിത്രപരമായ വലിയ ഒരു നീക്കമാണ് ശ്രീ നരേന്ദ്ര മോഡിയുടെ ഗവൺമെൻറ് കൊണ്ടുവന്നിരിക്കുന്നത്. ഏറെക്കാലമായി കാത്തിരുന്ന ഒന്നാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം ലഭ്യമാക്കുക എന്നത്. ഭരണഘടനാ ഭേദഗതിയിലൂടെ ഗവൺമെൻറ് സാദ്ധ്യമാക്കിയത് ജനങ്ങളുടെ അങ്ങേയറ്റം ന്യായമായ ആഗ്രഹമാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിൻറെ ഭാഗമായി ബില്ലിനെ പിന്തുണച്ചെങ്കിലും, തങ്ങളുടെ അനുയായികൾക്കിടയിൽ, ഇതിനെതിരായി നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ് .
അത്തരത്തിൽ സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന 4 പ്രധാന നുണകൾ ഒന്ന് പരിശോധിക്കാം

നുണ 1. 10% സംവരണം സവർണർക്കും മേൽജാതിക്കാർക്കും മാത്രമുള്ളതാണ്.

ഈ നുണ പ്രചരിപ്പിക്കാൻ ഇടയായതിൽ പ്രധാനപ്പെട്ട പത്രമാധ്യമങ്ങൾക്ക് നല്ല പങ്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ ബില്ല് പാർലമെൻറിൽ വരുന്നതിനുമുമ്പ് ഇങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചത് മനസിലാക്കാം പക്ഷെ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതിന് ശേഷവും മുഖ്യധാരാ പത്രങ്ങളും മാധ്യമങ്ങളും അവരുടെ ലേഖകരും ഈ രീതിയിൽ തന്നെയാണ് നുണകൾ പ്രചരിപ്പിച്ചത്. ‘ദി ഹിന്ദു’ പത്രത്തിന്റെ മുതിർന്ന പത്രപ്രവർത്തകയായ നിസ്തുല ഹെബ്ബാർ, പാർലമെൻറിൽ അവതരിപ്പിച്ച ബില്ലിൻറെ കോപ്പി തൻറെ ട്വീറ്റി നോടൊപ്പം കൊടുത്തിരുന്നുവെ ങ്കിലും അതിൽ എഴുതിയത്, സംവരണം ഉയർന്ന ജാതിക്കാർക്ക് വേണ്ടി ആണെന്നാണ്. ഇതേ നുണകൾ മറ്റു പത്രപ്രവർത്തകരും മാധ്യമങ്ങളും ധാരാളമായി ആവർത്തിക്കുകയാണ് ഉണ്ടായത്. സത്യത്തിൽ ‘ഉയർന്ന ജാതി’ എന്ന് സൂചിപ്പിക്കുന്ന വാക്കുകൾ തന്നെ ബില്ലിൽ എവിടേയുമുണ്ടായിരുന്നില്ല. ജാതി മത ധർമ്മ ചിന്തകൾക്കതീതമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ ജനവിഭാഗത്തെയും ഉദ്ദേശിച്ചാണ് ഈ 10% സംവരണം കൊണ്ടുവന്നിരിക്കുന്നത്. ഒരുപക്ഷേ ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണമോ, മുസ്ലിം മതവിഭാഗത്തിന് ഉള്ള സംവരണമോ ഇനി നിയമപരമായി നിലനിൽക്കില്ല എന്ന തോന്നൽ ഉണ്ടാക്കാനാ യിരിക്കാം ഇക്കൂട്ടർ ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത്.ബിൽ പാസ്സായതിനുശേഷം SC,ST,OBC ഒഴികെയുള്ളവരുടെസംവരണാനുകൂല്യം 10% ത്തിനുള്ളിൽനിന്ന് തന്നെ കണ്ടെത്തേണ്ടി വരും എന്ന തെറ്റിദ്ധരിപ്പിക്കുകയാണ്.

നുണ 2: കാലക്രമേണ എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ സംവരണവും എടുത്തുകളയാൻ മോഡി ഗവൺമെൻറ് ആലോചിക്കുന്നു. അരവിന്ദ് കെജരിവാളും കോൺഗ്രസിലെ പ്രമുഖ നേതാക്കന്മാരും പറയുന്നത് എന്താണെന്ന് വെച്ചാൽ, അവർ ആർഎസ്എസിൻറെ പ്രമുഖരായ വ്യക്തികളുമായി സംവദിക്കുകയുണ്ടായി എന്നും, അതിൽനിന്നും അവർക്ക് മനസ്സിലായത് , ഇത് ഒരു തുടക്കം മാത്രമാണെന്നാണ്. ബിജെപിയുടെ അടുത്ത നടപടി എസി ,എസ്ടി, ഒബിസി സംവരണവും എടുത്തുകളയുക എന്നതാണ് എന്ന് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. പക്ഷേ ഇത് സത്യമല്ല. ബിജെപി ഗവൺമെൻറ് പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്,സാമൂഹിക ദുർബലത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സംവരണ ആനുകൂല്യ ത്തെ അവർ യാതൊരു കാരണവശാലും തൊട്ട് കളിക്കില്ല എന്ന്. എത്ര പറഞ്ഞാലും നുണക്കഥകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ് മറ്റുള്ളവർ.

നുണ 3: 10% സംവരണം കൂടിവരുമ്പോൾ സംവരണപരിധി ലംഘിക്കപ്പെടുന്നു. Articles 15(6),16(6) എന്നീ രണ്ടു വകുപ്പുകൾ കൂട്ടിച്ചേർത്താണ് ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെയുള്ള 50% ജാതി അടിസ്ഥാനത്തിലുള്ള സംവരണമാകയാൽ , സാമ്പത്തിക അടിസ്ഥാനത്തിലുള്ള 10% സംവരണം അതിൻറെ കൂടെ കൂട്ടിക്കുഴക്കേണ്ടതില്ല എന്നതാണ് സത്യം.

നുണ 4: വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ള വ്യക്തികൾക്ക് ഈ സംവരണ ആനുകൂല്യം ലഭിക്കും. വളരെ തെറ്റായ ഒരു സന്ദേശമാണിത്. ഇവിടെ സൂചിപ്പിക്കുന്ന 800000രൂപ എന്നത് കുടുംബ വരുമാനമാണ്, വ്യക്തിയുടെ വരുമാനമല്ല.

ഇപ്പോൾ നിലവിലിരിക്കുന്ന ക്രീമിലയർ ആനുകൂല്യ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഇത്. ക്രീമിലെയർ വ്യവസ്ഥ ഒരു കുടുംബത്തിലെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വാർഷിക വരുമാനത്തിൻറെ അടിസ്ഥാനത്തിലാണ്. 1971ൽ അത് ഒരു ലക്ഷം രൂപയായിരുന്നു. 1993ൽ രണ്ടര ലക്ഷം രൂപയാക്കി. 2004ൽ അതു വീണ്ടും നാലര ലക്ഷം രൂപയാക്കി. 2013 ൽ6 ലക്ഷവും 2017 ൽ8 ലക്ഷം രൂപയും ആ ക്കുകയുണ്ടായി. മോഡി ഗവൺമെൻറിൻറെ 10% സംവരണം മുകളിൽപറഞ്ഞ ക്രീമി ലയർ വ്യവസ്ഥകൾക്ക് അനുസൃതമായാണ്. ഇവിടെ മാനദണ്ഡം കുടുംബമാണ്, വ്യക്തിയല്ല . ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത്, 8 ലക്ഷം രൂപ വരുമാനം ഒരു കുടുംബത്തിന് ഉണ്ടെങ്കിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷനു ശേഷം നികുതി ബാധ്യത വളരെ കുറവാണ് എന്നതാണ്. അക്കൂട്ടരെ പാവപ്പെട്ടവർ ആയി കണക്കാക്കാൻ സാധിക്കില്ല എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ശരിയാവില്ല. ഇത് കൂടാതെ നാണയപ്പെരുപ്പവും ജീവിതച്ചിലവും കണക്കിലെടുക്കേണ്ടതുണ്ട്. ഈ പുതിയ 10% സംവരണം നടപ്പിലാക്കുന്നത്എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഇപ്പോഴും വിശദമായ വിവരങ്ങൾ ലഭ്യമല്ല. പക്ഷേ ഈ നുണ ക്കഥകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കള്ളക്കഥകൾ മെനഞ്ഞ് ഉണ്ടാക്കുമ്പോൾ അത് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചിലപ്പോൾ ഇടയാക്കിയേക്കും എന്ന് ബന്ധപ്പെട്ടവർ ഓർമിക്കുന്നത് നല്ലത്.

ലളിതാ ദേവി

LEAVE A REPLY

Please enter your comment!
Please enter your name here