തബ്ലീഗി ജമാഅത്ത്‌ വീഡിയോ വ്യാജമെന്ന് മനോരമ ന്യൂസ്

0

തബ്ലീഇഗ്‌ മർക്കസ് നിസാമുദ്ദിൻ മേധാവി മൗലാന സഅദ് നടത്തിയ വിവാദപരമായ പ്രസംഗങ്ങളുടെ പേരിൽ ഇദ്ദേഹത്തിനെതിരെ എഫ് ഐ ആർ എടുത്ത് അന്വേഷണം നടന്ന് വരികയാണ്‌. കോവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശം അനുസരിക്കരുതെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നതായാണ് പുറത്ത് വന്ന ഓഡിയോ ക്ലിപ്പുകളിൽ ഉണ്ടായിരുന്നത്.

മനോരമ ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് ആ വീഡിയോ “വ്യാജമാണെന്നാണ്”. ഡൽഹി പോലീസ് മർകസിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ഓഡിയോ വീഡിയോകളും അന്വേഷണപരിധിയിലാണ്. മർക്ക്‌സിന്റെ തന്നെ യു ട്യൂബ് ചാനലിൽ ആണ് വിവാദമായ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിൽ ആര് വ്യാജമായി വീഡിയോ ഉണ്ടാക്കിയെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ടർ പറയുന്നത്. ഡൽഹി പോലീസ് പിടിച്ചെടുത്ത വീഡിയോകൾ ചിലത് – “doctored” and stitched together using several audio files എന്ന് കണ്ടതിനാൽ ഫോറൻസിക് പരിശോധനക്കയക്കും എന്നാണ് പോലീസ് പറയുന്നത്. ഇതിനെയാണ് മനോരമ വ്യാജം എന്ന് വിളിക്കുന്നത്.

യു ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന മിക്ക വീഡിയോകളും എഡിറ്റ് ചെയ്ത് തന്നെയാണ് അപ്‌ലോഡ് ചെയ്യുന്നത്. മർക്ക്‌സിന്റെ യു ട്യൂബ് ചാനലിൽ അവർ തന്നെ അപ്‌ലോഡ് ചെയ്ത വീഡിയോ വ്യാജമെന്ന് വാർത്ത നൽകുന്നതിലൂടെ എന്താണ് മനോരമ ശ്രമിക്കുന്നത് ?

കേരളത്തിലെ മാധ്യമങ്ങൾ വല്ലാതെ തബ്ലീഇഗ്‌ സംഭവത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. എന്താണ് ഇതിന് പിന്നിലുള്ള ചേതോവികാരം എന്നത് കേരള മാധ്യമങ്ങളെ മനസിലാക്കിയവർക്ക് ഒരു അത്ഭുതമായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here