വളരെ വലിയ ഒരു പിആർ ഏജൻസിയുടെ മാർക്കറ്റിംഗും രാഷ്ട്രീയവും സിനിമയും ആണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. ഇപ്പോൾ ഇന്ത്യയിലെ ഭൂരിപക്ഷം തീയറ്ററുകളിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന അജയ് ദേവ്ഗൺ നായകനായി അഭിനയിച്ച താനാജി – ദി അൻസംഗ് വാരിയർ എന്ന സിനിമയും, ദീപിക പദുക്കോൺ നായികയായി അഭിനയിച്ച് തീയറ്ററുകളിൽ വൻ പരാജയമായി മാറിയ ചപ്പാക് എന്ന സിനിമയും ആണ്. ചപ്പാക് എന്ന സിനിമയുടെ കഥയും അതുന്നയിക്കുന്ന സാമുഹിക പ്രതിബദ്ധതയുള്ള വിഷയവും ചർച്ച ചെയ്യേണ്ടത് തന്നെയാണ് എന്നിരിക്കിലും അതിന്റെ അണിയറ പ്രവർത്തകരുടെയും മാർക്കറ്റിംഗ് ഏജൻസിയുടെയും കുടില തന്ത്രങ്ങളും അത്ര തന്നെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതാണ്.
മാർക്കറ്റിങ്ങിന്റെ മറുവശം
സ്പൈസ് ആർ എന്ന പിആർ ഏജൻസിയാണ് ദീപിക പദുക്കോൺ നായികയായി അഭിനയിച്ച ചപ്പാക്ക് എന്ന സിനിമയുടെ മാർക്കറ്റിംഗ് നടത്തിയത്.
ബോളിവുഡിലെ ഒരുപാട് സിനിമകൾക്കും നടീനടന്മാർക്കും മാർക്കറ്റിംഗ് ചെയ്യുന്ന അറിയപ്പെടുന്ന ഒരു ഏജൻസി. ചപ്പാക്കിന്റെ പ്രമോഷനായി ഇവർ കണ്ടെത്തിയത് ജെഎൻയു ആയിരുന്നു. സമരത്തിനെന്ന പേരിൽ സമരം നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും അർബൻ നക്സലുകളും ദീപികയുടെ വരവോടെ ഉണർന്നു. അവർക്ക് ദീപികയുടെ സന്ദർശനം മറ്റുള്ളവർക്ക് നൽകാനുള്ള സന്ദേശമായിരുന്നു, ദീപകക്ക് സന്ദർശനം സിനിമയുടെ മാർക്കറ്റിംഗും. രണ്ടു കൂട്ടർക്കും തുല്യപ്രാധാന്യം ഉള്ളതു കൊണ്ട് തന്നെയാണ് പിആർ ഏജൻസി ഈ സ്ഥലം തിരഞ്ഞെടുത്തതും.
ദീപികയുടെ സന്ദർശനത്തിന് മുമ്പ് തന്നെ റീൽ ലൈഫ് ആന്റ് റിയൽ ലൈഫ് എന്ന ടാഗ് ലൈൻ അവർ തയ്യാറാക്കിയിരുന്നു, കൂടാതെ സമരനായികക്ക് സിനിമ നായികയുമായി സംവാദത്തിനും ഫോട്ടോ സെഷനുമുള്ള പരിശീലനവും നൽകിയിരുന്നു.
ഓരോ ഫോട്ടോകളും നോക്കിയാൽ അതിന്റെ പിന്നിലെ പ്രൊഫഷണൽ ക്വാളിറ്റി മനസ്സിലാക്കാൻ സാധിക്കും. ദീപിക ജെഎൻയുവിൽ എത്തിയ സമയം തന്നെ ദേശീയ ചാനലുകൾ അത് വാർത്തയാക്കി. പിആർ ഏജൻസി മുഖ്യമായും ശ്രദ്ധ കൊടുത്തത്, ഓൺലൈൻ ന്യൂസ് ഫീഡുകളിലും ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, സ്നാപ്പ് ചാറ്റ് എന്നീ പ്ലാറ്റ് ഫോമുകളിലും ആയിരുന്നു, ദീപികയുടെ വാഹനം ഗേറ്റ് കടന്നു വെളിയിൽ വരുന്നതിന് മുമ്പ് അവർ ട്വീറ്ററിൽ ഐ സപ്പോർട്ട് ദീപിക എന്ന ഹാഷ് ടാഗ് തുടങ്ങിയിരുന്നു. റൈറ്റ് വിംഗുകാർ ബോയ്കോട്ട് ചപ്പാക്ക് എന്ന ഹാഷ് ടാഗ് തുടങ്ങുന്നതിനും മുമ്പായിരുന്നു ഇത്. അല്ലെങ്കിൽ അവർ ആഗ്രഹിച്ചിരുന്നു റൈറ്റ് വിംഗുകാർ ബോയ്കോട്ട് ചപ്പാക്ക് എന്ന ഹാഷ് ടാഗ് ഉണ്ടാക്കണം എന്ന്, ഐ സപ്പോർട്ട് ദീപിക എന്ന ഹാഷ് ടാഗിൽ ഉപയോഗിച്ച ഗ്രാഫിക്സ്, ഫോട്ടോസ് പിന്നെ ക്യാപ്ഷൻ ഇതൊന്നും ഒരു സാധാരണ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുടെ ആയിരുന്നില്ല മറിച്ച് ഈ മേഖലയിൽ വൈദഗ്ധ്യം ഉള്ള പ്രൊഫഷണലുകളുടേത് ആയിരുന്നു. പിന്നിടുള്ള മണിക്കൂറുകൾ പിആർ ഏജൻസി അവരുടെ ജോലി വളരെ വേഗത്തിൽ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഒരു മണിക്കൂറിനുള്ളിൽ ഐ സപ്പോർട്ട് ദീപിക എന്ന ഹാഷ് ടാഗ് ഇന്ത്യയിൽ ട്രെൻഡിങ്ങിൽ ഒന്നാമത് എത്തുന്നു വേൾഡ് ട്രെൻഡിങ്ങിൽ മൂന്നാമത്
ബോയ്ക്കോട്ട് ദീപിക ഇന്ത്യയിൽ റൈറ്റ് വിംഗുകാർ മൂന്നാമത് എത്തിച്ചു. അതിനു പിന്നിൽ പിആർ ഏജൻസി ഇല്ലായിരുന്നു. ഒന്നിനുമല്ലാതെ യാതൊരു ഗുണവുമില്ലാതെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തുന്ന സമരത്തോടുള്ള ദേഷ്യവും അതൊരു സിനിമ നടി തന്റെ സിനിമയുടെ മാർക്കറ്റിംഗിനു ഉപയോഗിക്കുന്നതിലെ അമർഷവും ആയിരുന്നു.
അടുത്ത ദിവസം പിആർ ഏജൻസിക്കൊപ്പം ജിഹാദികളും, അർബൻ നക്സലുകളും മതേതരരും ചേർന്നായിരുന്നു പ്രചാരണം. കോപ്പി പേസ്റ്റ് എത്ര മനോഹരമായി ചെയ്യാൻ കഴിയും എന്നവർ തെളിയിച്ചു ഒരേ പോസ്റ്റുകൾ ഒരായിരം പേർ ഷെയർ ചെയ്യുന്ന കാഴ്ച.
സെൻട്രൽ മാളിലെ കാർണിവൽ സിനിമാസിലെ സീറ്റ് നമ്പർ 113, ജനുവരി പത്താം തിയ്യതി വെള്ളിയാഴ്ച ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്യുന്നു, ഒരേ ഒരു സീറ്റ് ഉത്തർപ്രദേശുകാരനും കേരളക്കാരനും, ബീഹാറുകാരനും ബുക്ക് ചെയ്യുന്നു എത്ര ബുക്ക് ചെയ്തിട്ടും ആ സീറ്റ് സോൾഡ് ഔട്ട് ആകാതെ തലയുയർത്തി നിന്നു, ഇവിടെ വരെ പിആർ ഏജൻസി കാര്യങൾ മനോഹരമായി എത്തിച്ചു അപ്പോഴാണ് അവർ ഉദ്ദേശിക്കാത്ത ഒരാൾ സപ്പോർട്ട് ചെയ്യാൻ എത്തുന്നത്, പാകിസ്താൻ ആർമിയുടെ ഒഫിഷ്യൽ സ്പോക്ക് പേർസണൽ ആസിഫ് ഗഫൂർ, പിആർ ഏജൻസിക്ക് കിട്ടിയ ഇരുട്ടടിയായിരുന്നു ആ ട്വീറ്റ്
വർദ്ധിത വീര്യത്തോടെ സംഘികൾ സൈബർ സ്പേസ് കയ്യടക്കുന്ന മനോഹരമായ കാഴ്ച ആയിരുന്നു പിന്നീട് കണ്ടത്. തേജീന്ദർ ബഗ്ഗയും, സ്മൃതി ഇറാനിയുമടക്കം ബിജെപിയുടെ മുൻനിര നേതാക്കൾ, ദീപികയുടെ മാർക്കറ്റിംഗും അതിനു തിരഞ്ഞെടുത്ത സ്ഥലവും ചോദ്യം ചെയ്ത് മുന്നോട്ട് വന്നു. പി ആർ ഏജൻസിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച്, ബോയ്കോട്ട് ചപ്പാകും ക്യാൻസൽ ടിക്കറ്റുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ റൈറ്റ് വിംഗുകാർ നിറഞ്ഞു. യാതൊരു പിഅർ വർക്കും ഇല്ലാതെ അജയ് ദേവ്ഗണിന്റെ താനാജി ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. മറുവശത്ത് ചപ്പാക്ക് ദീപികയുടെ ഏറ്റവും വലിയ പരാജയമായി മാറുന്നു. നല്ല സിനിമകൾ വരണം നല്ല സന്ദേശങ്ങൾ ലഭിക്കണം പക്ഷേ അതൊരിക്കലും നമ്മളുടെ രാജ്യത്തെ കീറി മുറിക്കാൻ വെമ്പൽ കൊണ്ടു കലാപങ്ങൾ അഴിച്ചു വിടുന്ന കലാപകാരികളെ സപ്പോർട്ട് ചെര്തും അവരിലുടെ മാർക്കറ്റിംഗ് നടത്തിയും ആകരുത്. അങ്ങനെ ചെയ്താൽ പുതിയ ഭാരതം എങ്ങനെ മറുപടി നൽകും എന്നതാണ് ഈ സിനിമകൾ നമുക്ക് കാണിച്ചു തരുന്നത്
വാൽക്കഷ്ണം: സെൻട്രൽ മാളിലെ കാർണിവൽ സിനിമാസിൽ ഫെബ്രുവരി പത്തിന് സീറ്റ് നമ്പർ 113 ബുക്ക് ചെയ്തതും ഇതേ പിആആ ഏജൻസി ആയിരുന്നു.