കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമാകുന്നതിനിടെ വാര്‍ത്താചാനലുകള്‍ തങ്ങളുടെ ടിആര്‍പിക്കു വേണ്ടി അര്‍ദ്ധസത്യങ്ങളും നുണകളും പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.
കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ #BanAsianet എന്ന ഹാഷ് ടാഗില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് പകച്ചുപോയിരുന്നു.
എന്നാല്‍, ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ മറ്റൊരു ചാനലായ മാതൃഭൂമിയും ഇതേ പാത പിന്തുടരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഒമ്പതു മണി ചര്‍ച്ച അവതരിപ്പിച്ച ഹഷ്മി താജ് ഇബ്രാഹിം ആണ് ചര്‍ച്ചയുടെ മുഖവുര എന്ന നിലയില്‍പച്ചനുണകളുടെ ഘോഷയാത്ര നടത്തിയത്. ഡെല്‍ഹിയിലെ ഓക്‌സിജന്‍ സിലിണ്ടറിന്റെ വിതരണത്തിലെ പിഴവുകളെ കുറിച്ച് നടത്തിയ ചര്‍ച്ച ചാനലിന്റെ സാങ്കേതികപ്പിഴവുകള്‍ മൂലം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വന്നു.
കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ലക്ഷ്യമിട്ടായിരുന്നു ഈ വളഞ്ഞിട്ടാക്രമണം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ ചില സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനു കാരണം മോദി സര്‍ക്കാരാണെന്നാണ് മാതൃഭൂമിയുടെ വാര്‍ത്താ അവതാരകന്‍ ഹാഷ്മി പറയാന്‍ ശ്രമിച്ചത്.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാള്‍ ഇരു കൈയ്യും കൂപ്പി തൊഴുതു പിടിച്ച് മോദിയോട് പ്രാണവായുവിന് വേണ്ടി കേണപേക്ഷിച്ചു എന്നൊക്കെ അതിനാടകീയത കലര്‍ത്തി ഇദ്ദേഹം അവതരിപ്പിക്കുന്നുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് അയച്ച ഓക്‌സിജന്‍ സിലിണ്ടറുകല്‍ തടഞ്ഞുവെച്ചുവെന്ന മട്ടിലായിരുന്നു ഈ അവതരണം.
ഡെല്‍ഹിയുടെ ആകാശത്ത് ആത്മാക്കള്‍ പ്രാണവായു കിട്ടാതെ അലയുന്നുവെന്നും ഇതിന് കേന്ദ്രം ഭരിക്കുന്നവര്‍ ഉത്തരം പറയണമെന്നും ഈ അവതാരകന്‍ ഒറ്റശ്വാസത്തില്‍ നാടക ഡയലോഗ് പറയുമ്പോലെ പറഞ്ഞുവെച്ചു.
എന്നാല്‍, വസ്തുതകളുടെ പുലബന്ധം ഈ പറഞ്ഞ വാക്കുകള്‍ക്കുണ്ടായിരുന്നോ എന്ന് പരിശോധിക്കുമ്പോഴാണ് നുണപ്രചാരണത്തിന്റെ കടലാസുകൊട്ടാരം തകര്‍ന്നു വീഴുന്നത് കാണേണ്ടിവരിക.
ഒന്നാമതായി ഡെല്‍ഹിയിലെ ഏതാനും സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമത്തിന് കേന്ദ്ര സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. മറിച്ച് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കൈകൂപ്പി മോദിക്കു മുന്നില്‍ കേണപേക്ഷിച്ച മുഖ്യമന്ത്രി അരവിന്ദ് കേജിരിവാളിന് മാത്രമാണ്. കാരണം, കേന്ദ്ര സര്‍ക്കാര്‍ 2020 ഒക്ടോബറില്‍ തന്നെ കോവിഡ് ര്ണ്ടാം വ്യാപനം മുന്നില്‍ കണ്ട് 162 ഓക്‌സിജന്‍ പിഎസ്എ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ പിഎം കെയറില്‍ നിന്ന് ഫണ്ട് അനുവദിച്ച് ഉത്തരവിട്ടിരുന്നു.
ഡെല്‍ഹിയില്‍ എട്ട് പ്ലാന്റുകള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കിയിരുന്നത്. എട്ടു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ അരവിന്ദ് കേജിരിവാള്‍ ഒരു നടപടിയും സ്വീകരിച്ചില്ല. രണ്ടാം വ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന അവലോക ലോകനത്തില്‍ പ്രധാനമന്ത്രിയോട് ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ആവശ്യത്തിനുള്ള അളവില്‍ ഓക്‌സിജന്‍ ഡെല്‍ഹിയില്‍ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ആദ്യം ഓക്‌സിജന്‍ ക്ഷാമമില്ലെന്നു പറഞ്ഞ കേജരിവാള്‍ എന്തുകൊണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്നും ആശുപത്രികളില്‍ ഓക്‌സിജന്‍ ആവശ്യത്തിന് ലഭിക്കാന്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് കൈകൂപ്പി കരഞ്ഞതും ഈ യോഗത്തിന്റെ വിഷ്വലുകള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് തന്റെ ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തതും എന്തിനു വേണ്ടിയായിരുന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍ സ്വന്തം കര്‍ത്തവ്യം മറച്ചുവെച്ചുവെയ്ക്കാനും ഓക്‌സിജന്‍ ക്ഷാമത്തിനു ഉത്തരവാദി കേന്ദ്രമാണെന്നും വരുത്തിത്തീര്‍ക്കാനും മാത്രമല്ലേ ഈ നാടകം കളിച്ചത്.
ഡെല്‍ഹി ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച വാദം കേള്‍ക്കവേ മുഖ്യമന്ത്രിയെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര ആരോഗ്യ അസി. സെക്രട്ടറി ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണത്തിന് പിഎം കെയറില്‍ നിന്നും ഫണ്ട് നല്‍കിയതും മറ്റും സത്യവാങ് മൂലത്തില്‍ രേഖകള്‍ സഹിതം സമര്‍പ്പിച്ചതോടെയാണ് കേജരിവാള്‍ സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞൂവീണത്.
ഡെല്‍ഹി സര്‍ക്കാരിന്റെ പിടിപ്പു കേടിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ എട്ട് ഓക്‌സിജന്‍ പ്ലാന്റുകളും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാപിക്കുന്ന നിര്‍മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ മുപ്പതിനു മുമ്പ് ഈ പ്ലാന്റുകള്‍ എല്ലാം തന്നെ പൂര്‍ണസജ്ജമാകുമെന്ന് ഹൈക്കോടതിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉറപ്പും നല്‍കി.
വസ്തുതകള്‍ ഇതായിരിക്കേ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ നിശിതമായി വിമര്‍ശിക്കേണ്ട മാധ്യമങ്ങള്‍ അതു ചെയ്യാതെ പഴി മുഴുവന്‍ മോദിയുടെ മേല്‍ ചാരി തങ്ങളുടെ പതിവു പരിപാടിയായ മോദി ആക്രമണത്തില്‍ തങ്ങളുടെ സംതൃപ്തി കണ്ടെത്തുകയായിരുന്നു.
മാതൃഭൂമിയിലെ ഹാഷ്മി നടത്തിയ നുണകളുടെ വാചകസര്‍ത്ത് ഈ വസ്തുതകളുടെ വെളിച്ചത്തില്‍ കല്ലുവെച്ച നുണകള്‍ മാത്രമായിരുന്നുവെന്ന് തെളിയുകയുാമണ്.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഉയര്‍ന്നുവന്ന പാരമ്പര്യമുള്ള മാതൃഭൂമി ഇന്ന് വിപണിയിലെ ശക്തമായ കിടമത്സരം മൂലം പിടിച്ചുനില്‍ക്കാനാവാതെ പിന്‍നിരയിലാണ്. വിദേശത്തു നിന്നും മറ്റും ലഭിക്കുന്ന ഫണ്ടുകള്‍ക്കോ മറ്റോ വേണ്ടിയാണ് ഇത്തരത്തില്‍ നുണകളുടെ സഹായത്തോടെ മോദിവിരുദ്ധതയുടെ മറവില്‍ രാജ്യദ്രോഹതുല്യമായ നടപടികള്‍ പിന്തുടരുന്നതെന്ന് ആരാനും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
മാതൃഭൂമി പത്രവും ആഴ്ചപതിപ്പും ചാനലും നടത്തുന്നത് ഇത്തരത്തിലുള്ള ഹീനമായ പ്രവര്‍ത്തികളാണ്. കോവിഡുമായി ബന്ധപ്പെട്ട് അസത്യവാര്‍ത്തകള്‍ നല്‍കുന്നത് ധാര്‍മികമായും നിയമപരമായും തെറ്റാണ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ പോലും തയ്യാറായ സാഹചര്യത്തിലാണ് മാതൃഭൂമിയുടെ ഇത്തരം നീചപ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നത്.
ഈ സാഹചര്യത്തിലാണ് ഹാഷ്മി്ക്കും മാതൃഭുമിക്കുമെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ചില സന്നദ്ധസംഘടനകള്‍ മുന്നോട്ട് വന്നത്. കോവിഡ് വ്യാപനത്തെപ്പറ്റിയും ഓക്‌സിജന്‍ ലഭ്യമില്ലായ്മയെക്കുറിച്ചും തെറ്റിദ്ധാരണ പരത്തുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നതുമായ വാര്‍ത്തകളും മറ്റും നല്‍കുന്നതില്‍ നിന്ന് മാതൃഭുമി പിന്‍മാറിയില്ലെങ്കില്‍ ശക്തമായ നിയമനടപടികള്‍ക്കു വേണ്ടി മുന്നിട്ടിറങ്ങുമെന്ന് സംഘടനയുടെ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.