ജിഎസ്ടി ലോക മണ്ടത്തരമെന്ന് ലോകബാങ്ക് ? മാധ്യമ ദുഷ്പ്രചാരണം പൊളിഞ്ഞു

ഇന്ത്യയുടെ ചരക്കു സേവന നികുതിയുടെ പാളിച്ചകളും പിഴവുകളും ചൂണ്ടിക്കാട്ടി ലോക ബാങ്ക് റിപ്പോര്‍ട്ട് എന്ന പേരില്‍ മാധ്യമങ്ങളില്‍ നടക്കുന്ന ദുഷ്പ്രചരണത്തിന്റെ സത്യാവസ്ഥ എന്ത് ?

ലോക ബാങ്കിന്റെ അടുത്ത കാലത്തിറങ്ങിയ പല റിപ്പോര്‍ട്ടുകളിലും ജിഎസ്ടി,  നോട്ടുനിരോധനം,  എന്നിവയെല്ലാം മികച്ച സാമ്പത്തിക പരിഷ്‌കാരങ്ങളായാണ് ചൂണ്ടിക്കാട്ടിയിരുന്നത്.  എന്നാല്‍, പുതിയ റിപ്പോര്‍ട്ടില്‍ ഇത് ലോക മണ്ടത്തരമാണെന്ന് ലോകബാങ്ക് പറഞ്ഞതിന്റെ പൊരുളറിയാന്‍ റിസര്‍ച്ച് ഡെസ്‌ക് നടത്തിയ അന്നേഷണത്തില്‍ ഈ വാര്‍ത്തയ്ക്ക് ആധാരമായ ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ഒരിടത്തും ഒരു വരി പോലും ലോക ബാങ്ക് ഇത്തരമൊരു പരാമര്‍ശം നടത്തിയില്ലെന്ന് തെളിഞ്ഞു. ദേശീയ പത്രങ്ങളും ഇന്ത്യയിലെ ജിഎസ് ടി സങ്കീര്‍ണമായത് എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയിരുന്നത്.

ലോക ബാങ്കിന്റെ വെബ് സൈറ്റില്‍  ഈ റിപ്പോര്‍ട്ട് പൂര്‍ണമായും നല്‍കിയിട്ടുണ്ട്. ‘ഇന്ത്യ ഡെവലപ്‌മെന്റ് അപ്‌ഡേറ്റ് ‘ എന്ന പേരില്‍ എല്ലാ ആറുു മാസം കൂടുന്തോറും ലോക ബാങ്ക് ഇറക്കുന്ന റിപ്പോര്‍ട്ടാണിത്. ഇന്ത്യയുടെ വളര്‍ച്ചയുടെ പുരോഗതി എടുത്തു പറഞ്ഞു തുടങ്ങുന്നതാണ് റിപ്പോര്‍ട്ട്. നോട്ടു നിരോധനവും ചരക്കു സേവന നികുതിയും നടപ്പാക്കിയ ശേഷമുള്ള സാമ്പത്തിക വളര്‍ച്ചയെ കുറിച്ചാണ് ആദ്യമേ പറയുന്നത്.
ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയ ശേഷം സമ്പദ് വ്യവസ്ഥ ത്വരിത ഗതിയില്‍ എട്ടു ശതമാനം വളര്‍ച്ചയിലേക്ക് കുതിക്കുകയാണെന്നും വ്യവസായ വളര്‍ച്ച, നിര്‍മാണ മേഖലയിലെ മുന്നേറ്റം എന്നിവയ്‌ക്കൊപ്പം കാര്‍ഷിക മേഖലയും വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ അടുത്ത കാലത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക്  നിദാനമായത് വിശാല സാമ്പത്തിക നയങ്ങളും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളും, ഇന്ധന സബ്‌സിഡി പരിഷ്‌കാരങ്ങളും, പണം സ്വരൂപിക്കലും, പൊതു ധനവിനിയോഗം, വ്യാപരക്കമ്മി എന്നിവയിലുള്ള യിയന്ത്രണം.ഇതിനുമെല്ലാമുപരി അടുത്തിടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇവയെല്ലാമാണെന്ന് റിപ്പോര്‍ട്ടു പറയുന്നു.

ലോകത്തിലെ ഇതര ജിഎസിടി സംവിധാനങ്ങളേക്കാള്‍ സങ്കീര്‍ണമാണെങ്കിലും, ഇന്ത്യയുടെ പ്രത്യേകതയാര്‍ന്ന ജിഎസ്ടി സംവിധാനം, നടപ്പിലാക്കിയതു വഴി വന്ന അനുകൂല മുന്നേറ്റം, സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനും സുസ്ഥിരമായ വര്‍ദ്ധിച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഇടവരുത്തുന്നു.

ഇങ്ങിനെ വളരെ അനുകൂലമായ പരാമര്‍ശങ്ങള്‍ മാത്രമുള്ള റിപ്പോര്ട്ടില്‍ എവിടെയാണ് പാകപ്പിഴയും പാളിച്ചയും ചൂണ്ടിക്കാട്ടിയതെന്ന് എവിടെ നോക്കിയിട്ടും കണ്ടു കിട്ടിയില്ല.

ലോക ബാങ്ക് , ഇന്ത്യയുടെ കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമദ് തയ്യാറാക്കിയ 122 പേജുള്ള . ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ 2019 എന്ന തലക്കെട്ടുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ടും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്ട്ടില്‍ 107ാം പേജിലുള്ള ജിഎസ് ടി നടപ്പിലാക്കിയതിനെ കുറിച്ചുള്ള ഭാഗത്ത്  ലോകത്തിലെ 115 രാജ്യങ്ങളുടെ പട്ടികയില്‍ 48 രാജ്യങ്ങളില്‍ സിംഗിള്‍ ജിഎസ്ടി നിരക്കാണെന്നും 28 രാജ്യങ്ങളില്‍ രണ്ട് നിരക്കുകള്‍ ഉണ്ടെന്നും, ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നാലു സ്ലാബുകള്‍ ഉണ്ടെന്നും പറയുന്നു. ഇറ്റലി, ലക്‌സംബര്‍ഗ്, പാക്കിസ്ഥാന്‍, ഘാന എന്നീ രാജ്യങ്ങളിലും നാലു സ്ലാബിലേറെയുണ്ടത്ര. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുള്ള രാജ്യങ്ങളിലോന്നാണ് ഇന്ത്യയെന്നും 28 ശതമാനമെന്ന സ്ലാബ് ചൂണ്ടിക്കാട്ടി ലോക ബാങ്ക് പറയുന്നു.  (യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഉത്പന്നങ്ങളില്‍ 81 ശതമാനവും 18 ശതമാനത്തില്‍ താഴെയുള്ള സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 19 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് 29 ശതമാനം നികുതി സ്ലാബില്‍ വരുന്നത് ഇതില്‍ സിഗററ്റ്, പുകയില, സോഫ്ട് ഡ്രിങ്ക്‌സ്, ആഡംബര കാറുകള്‍, എസി, പെര്‍ഫ്യൂമ്‌സ്, പെയിന്റ്, സിമന്റ്, വാക്വം ക്ലീനര്‍,വാഷിഗ് മെഷിന്‍, റഫ്രജിറേറ്റര്‍, ജെറ്റ് വിമാനം, പായ്ക്കപ്പല്‍ എന്നീ 227 വിഭാഗങ്ങളാണ് 28 ശതമാനത്തിലുള്ളത്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ജിഎസ്ടിയുടെ പാളിച്ചയും പാകപ്പിഴയുമൊന്നും പറയുന്നില്ലെന്നു മാത്രമല്ല പകരം, സാമ്പത്തിക പരിഷ്‌കാരങ്ങളെ പുകഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. 

പക്ഷേ,  ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ഇതിലെ  ചില ആശയക്കുഴപ്പമുണ്ടാക്കാവുന്ന ഭാഗം എടുത്ത് ദുര്‍വ്യാഖ്യാനം നടത്തി, വലിയൊരു നുണക്കഥ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.  രാഷ്ട്രീയ വിരോധം വെച്ച് എഴുതുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ അസത്യ പ്രചാരണവും വായറ്റക്കരെ തെറ്റിദ്ധരിപ്പിക്കുന്നതും ഇതിനുമപരി അറിഞ്ഞോ അറിയാതേയോ രാജ്യതാല്‍പര്യത്തിന് എതിരായുമാണ് പ്രവര്‍ത്തിക്കുന്നത്.

Kairali gst
കൈരളി നൽകിയ വ്യാജ വാർത്ത

സ്വന്തം രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ന്നു കാണണമെന്ന് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ട് ആഗ്രഹിക്കുകയും ഇങ്ങിനെ സംഭവിക്കാഞ്ഞിട്ടും നുണ പ്രചാരണം നടത്തുകയും ചെയ്യുന്നവരെ പൊതു സമൂഹം തിരസ്‌കരിക്കുകയാണ് വേണ്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പോലും അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here