മോഡി, ബിജെപി, ആര്‍എസ്എസ് – വെറുത്തും പരിഹസിച്ചും എത്രനാള്‍

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ അതിശക്തരായ ഭരണാധികാരികളില്‍ ഒരാളാണ് നരേന്ദ്ര മോഡി. ജനപ്രിയതയുടെ അളവുകോല്‍ നോക്കിയാല്‍ മറ്റാരേക്കാളും മുന്‍പിലാണ് മോഡി. സമീപ ഭാവിയില്‍ ഒരു നേതാവിനും ലഭിക്കാത്ത ജനപിന്തുണയാണ് മോഡിക്ക് ലഭിക്കുന്നത്. സമര്‍ത്ഥന്‍, കുശാഗ്രബുദ്ധിയുള്ളവന്‍, വിമര്‍ശനങ്ങളെ ഗൗനിക്കാത്ത പ്രകൃതം. വീരേന്ദ്ര സെവാഗിന്‍റെ സിക്‌സര്‍ പോലെ അളന്നു തൂക്കി ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ ബൌണ്ടറികള്‍ പായിക്കുന്നതില്‍ വലിയ വൈഭവം.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ  മോഡി നയിക്കുമെന്ന് അറിഞ്ഞതുമുതല്‍ രാജ്യത്തെ ഇടത്-കോണ്‍ഗ്രസ് (ലിബറല്‍ -സെക്യുലര്‍ എന്നവകാശപ്പെടുന്ന) ലോബിയുടെ ഉറക്കം നഷ്ടപ്പെട്ടു.

ന്യുനപക്ഷങ്ങളെ പിടിച്ചു തിന്നുന്ന ഭീകര ജീവിയാണ് മോഡി എന്ന്  രാപകല്‍ ഭേദമില്ലാതെ ഇവര്‍ വിളിച്ചു കൂവി.

മോഡി വരുന്നത് തടയുക എന്ന ഒരൊറ്റ അജണ്ടയില്‍ ഇവര്‍ മതിഭ്രമം പിടിച്ചവരെ പോലെ പെരുമാറി. മോഡി അധികാരത്തില്‍ വന്നാല്‍ രാജ്യം വിടും, രാഷ്ട്രീയം ഉപേക്ഷിക്കും തുടങ്ങിയ പ്രസ്താവനകള്‍ നടത്തിയവര്‍ ഏറെയാണ്. ഗുജറാത്തില്‍ 2012 ല്‍ പത്തു വര്‍ഷം കഴിഞ്ഞ് വീണ്ടും അധികാരത്തില്‍ വന്നതോടെ മോഡിയെ വെറുത്തവര്‍ മനോരോഗം – ‘മോഡിഫോബിയ’ – പിടിപെട്ടപോലെ പെരുമാറിത്തുടങ്ങിയിരുന്നു.

ന്യുനപക്ഷങ്ങളെ പിടിച്ചു തിന്നുന്ന ഭീകര ജീവിയാണ് മോഡി എന്ന് രാപകല്‍ ഭേദമില്ലാതെ ഇവര്‍ വിളിച്ചു കൂവി. ചുക്കില്ലാത്ത കഷായം ഇല്ലെന്ന പോലെ ഗുജറാത്ത് കലാപം ഇല്ലാത്ത ചര്‍ച്ചയില്ല അഭിമുഖം ഇല്ല, സിനിമയില്ല, ഡോക്യുമെന്‍റെറി, കഥയില്ല, കവിതയില്ല… മോഡി എന്ന ഭീകര സത്വം ഫണം വിടര്‍ത്തി കാളകൂടം തുപ്പി, ശൂലത്തില്‍ കുത്തി… വലിയ കഥകള്‍ എല്ലാം പുറത്തു വന്നിരുന്നു.

കന്യാകുമാരി മുതല്‍, കാശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ വരേയും തലങ്ങും വിലങ്ങും പറന്ന് റാലികള്‍ നടത്തിയ മോഡി ഇന്നുവരെ ഇന്ത്യ കാണാത്ത രാഷ്ട്രീയവും, നേതൃത്വവും, സംഘടനാപാടവവും എല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തി.

വിലയ്ക്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍, ഇടത് എഴുത്തുകാര്‍, മത മേലധ്യക്ഷര്‍, സാമ്പത്തിക ബുദ്ധിജീവികള്‍ തുടങ്ങിയവരുടെ ഒരു കൂട്ടം മോഡിയെ ആക്രമിച്ചു.

ഇതോടെ, മോഡിയെ എതിര്‍ക്കാനും, വിമര്‍ശനം, പരിഹാസം, വെറുപ്പ് എന്നീ ചേരുവകള്‍  ചേര്‍ത്ത് മാധ്യമങ്ങളില്‍ കഥ മെനഞ്ഞു. എല്ലാ നുണകളേയും പൊട്ടിച്ചെറിഞ്ഞ് ഇരുപതു വര്‍ഷത്തില്‍ ഒരു പാര്‍ട്ടിക്കും സ്വന്തമാകാനാകാതിരുന്ന കേവല ഭൂരിപക്ഷം ബിജെപി ഒറ്റയ്ക്ക് നേടി. എന്നിട്ടും വല്യേട്ടന്‍ മനോഭാവം കാട്ടാതെ നാല്‍പതോളം വരുന്ന ചെറു കക്ഷികളെ ചിറകിടനടിയില്‍ തള്ളക്കോഴിയെ പോലെ സംരക്ഷിച്ചു ഒപ്പം കൂട്ടി.

545-അംഗ സഭയില്‍ പത്തു ശതമാനം സീറ്റു നേടാനാകാതെ ഒരു പ്രതിപക്ഷം സമീപ രാഷ്ട്രീയ ചിത്രത്തില്‍ ഇന്ത്യ കണ്ടിട്ടില്ലായിരുന്നു. 44 സീറ്റുകളില്‍ ചുരുങ്ങിപോയ നൂറ്റാണ്ടിന്‍റെ പഴക്കമുള്ള മുത്തശ്ശി രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ അര്‍ഹമാകേണ്ടിയിരുന്ന പ്രതിപക്ഷ നേതാവിനെ പോലും ലഭിച്ചില്ല. ഭരണഘടനയുടെ പരിരക്ഷ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ആവശ്യം സ്പീക്കര്‍ തള്ളിയത്.

ഈ ദുര്‍ഗതിയുള്ള കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുമ്പ് മോഡിയെ പുലഭ്യം പറഞ്ഞിരുന്നവരെല്ലാം ഒത്തു കൂടി. ആദ്യമായി ഇവര്‍ പറഞ്ഞത് ബിജെപിക്ക് 31 ശതമാനം വോട്ടു മാത്രമേ ലഭിച്ചുള്ളുവെന്നതായിരുന്നു. ബാക്കി വരുന്ന 69 ശതമാനവും ബിജെപി വിരുദ്ധരാണെന്ന് പറഞ്ഞ് ഫലിപ്പിക്കാന് ശ്രമിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് ലഭിച്ച വോട്ട് 19 ശതമാനമായിരുന്നു. ഇതിന്നര്‍ത്ഥം ബാക്കി 81 ശതമാനവും കോണ്‍ഗ്രസിന് എതിരല്ലേ എന്ന മറുചോദ്യം ഉയര്‍ന്നു. 2009 ല്‍ യുപിഎ 2 ഭരണത്തിലേറിയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് കേവലം 29 ശതമാനമായിരുന്നു. അന്ന് 71 ശതമാനം പേരും കോണ്‍ഗ്രസിനെ എതിര്‍ത്തിട്ടും നിങ്ങള്‍ ഭരിച്ചില്ലേയെന്ന മറുചോദ്യവും ഉയര്‍ന്നു. ഇതോടെ ഇത്തരം ആരോപണങ്ങളുടെ മുന ഒടിഞ്ഞു.

പത്തുവര്‍ഷം ഭരിച്ചപ്പോള്‍ മൌനിയായിരുന്ന മന്‍മോഹനെ കോണ്‍ഗ്രസ്‌ അവരുടെ പ്രഹസന സമരങ്ങള്‍ക്കുമുന്‍പിലേക്ക് തള്ളിവിട്ടു.

മോഡിയെക്കുറിച്ച് പറയാവുന്ന നുണകളെല്ലാം 2002 മുതല്‍ 2012 വരെ പറഞ്ഞുകഴിഞ്ഞതിനാല്‍ പുതിയ കഥകള്‍ പരിഹാസങ്ങള്‍ എല്ലാം സൃഷ്ടിക്കപ്പെട്ടു. എല്ലാം അതിജീവിച്ച് ഭരണത്തിലേറിയപ്പോഴും ഇതെല്ലാം തുടര്‍ന്നു കൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പോലും മോഡിയുടെ  ഭാര്യയും, നിറവും , ജാതിയും  കഴിക്കുന്ന ലക്ഷങ്ങള്‍ വിലയുള്ള കൂണാണെന്ന പോലുള്ള കഥകള്‍ നിറം പിടിപ്പിച്ച നുണചേര്‍ത്ത് എഴുതി.

അമിത് ഷാ എന്ന ചാണക്യന്‍ ബിജെപിയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന് മനസിലാക്കിയ ഇടത്-മാവോ വാദി അനുകൂലികളായ ഓണ്‍ലൈന്‍ മാധ്യമം അദ്ദേഹത്തിന്റെ മകനെതിരെ ഉണ്ടയില്ലാ വെടിവെച്ചു. നൂറു കോടിയുടെ മാനനഷ്ടക്കേസ് എത്തിയതോടെ  നാവടങ്ങി.

സംഘപരിവാര്‍ എന്ന ശക്തിദുര്‍ഗമാണ് മോഡിയുടെയും അമിത് ഷായുടേയും പിന്നിലെ കരുത്ത് എന്നത് അറിയാമെന്നതിനാല്‍ ഏറുകള്‍ ചിലത് ആര്‍എസ്എസിനു നേരേയും വന്നു. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിക്കാതിരിക്കാനായി അവിഹിത-അവിശുദ്ധ രാഷ്ട്രീയ കൂട്ടുക്കെട്ടുകള്‍ പിറന്നു.

യുപിയിലെ തട്ടിക്കൂട്ട് ‘ഗധ്ബന്ധന്‍’ വന്‍ പരാജയമായതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു.

ബീഫ് നിരോധനമെന്ന ഉമ്മാക്കിയായിരുന്നു ബീഹാര്‍ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിവെച്ചത്. ചിലപ്പോഴെല്ലാം ബിജെപിക്ക് ഇത് ക്ഷീണമായി. എന്നാലും പാര്‍ട്ടി അതി ശക്തമായി തിരിച്ചു വന്നു… ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, അസം, ഹരിയാന ഉത്തര്‍പ്രദേശ്. ഒടുവില്‍ ഗുജറാത്ത് ബിജെപിയുടെ പരാജയം കാണാന്‍ കാത്തിരുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പുകള്‍ കടുത്ത നിരാശയാണ് നല്‍കിയത്. വോട്ടിംഗ് യന്ത്രത്തെ പോലും തള്ളിപ്പറഞ്ഞ ഇക്കൂട്ടരില്‍ ചിലര്‍ക്ക്  മോഡിയെ ജനങ്ങള്‍ വിജയിപ്പിക്കുന്നത് കണ്ട് ജനാധിപത്യത്തിലുള്ള വിശ്വാസം പോലും  നഷ്ടമായി.

നോട്ടു നിരോധിച്ചതും ചരക്കു സേവന നികുതി നടപ്പിലാക്കിയതും മോഡി എന്ന അതിശക്തനായ ഭരണാധികാരിയെ ജനസമക്ഷം ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നതായിരുന്നു. വാ തുറക്കാതെ പത്തു വര്‍ഷം കടിച്ചുപിടിച്ച് ഭരിച്ച ഐഎംഎഫ് പരിചയമുള്ള ആഗോള സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹാര്‍വാര്‍ഡിലെ കോളേജ് മുറിയില്‍ ഇരുന്ന് പഠിച്ച കെയിന്‍സിയന്‍ പാഠപുസ്തകങ്ങളിലെ മാക്രോ ഇക്കോണോമികിസ് തത്ത്വങ്ങള്‍ ഉരുവിടുന്നതിനു പകരം, സംഘടിത കൊള്ളയാണെന്ന് വിളിച്ചു കൂവി രാഷ്ട്രീയവത്കരിച്ചു.

ഒരു ട്രെയിന്‍ ട്രാക്കു മാറുമ്പോള്‍ ഗതിവേഗം കുറയുമെന്ന സാമാന്യ ബോധം പോലുമില്ലത്തവരാണ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം ജിഡിപി വളര്‍ച്ചയിലെ സ്ലോ മൂവ് കണ്ട് മാന്ദ്യമെന്ന് ഉറക്കെ വിളിഞ്ഞു പറഞ്ഞത്. താല്‍ക്കാലിക പ്രതിസന്ധി മറികടക്കുമെന്നും ഇന്ത്യ അതിശക്തമായി കുതിക്കുമെന്നും ഐഎംഎഫും ലോകബാങ്കും പറഞ്ഞതോടെ ഇവരുടെ നാവൊന്നടങ്ങി.

അഴിമതിവീരന്മാര്‍ പാര്‍ട്ടിവ്യത്യാസങ്ങള്‍ മറന്ന് മോഡിയുടെ നോട്ട് നിരോധനത്തെ എതിര്‍ത്തു.

രാജ്യത്തെ പതിനായിരക്കണക്കിന് സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനാനുമതി നഷ്ടപ്പെട്ടതും. മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ ജമ്മു കാശ്മീരിലും മറ്റും ഭീകരര്‍ കൊല്ലപ്പെടുന്നും മവോ ആക്രമണ പരമ്പരകള്‍ അവസാനിച്ചതും ഭീകര പ്രവര്‍ത്തനം, കടലാസ് കമ്പനികള്‍ വഴിയുള്ള കുഴല്‍പണമൊഴുക്ക് എന്നിവയ്ക്ക് മൂക്കുകയറിട്ടതും ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ അതിശക്തരായ ശത്രു രാജ്യങ്ങളെ വിരല്ത്തുമ്പില്‍ അടക്കി നിര്‍ത്തിയതും അമേരിക്ക പോലുള്ള വന്‍ ശക്തി രാജ്യങ്ങള്‍ ഇന്ത്യയുമായി അടുത്ത ചങ്ങാത്തിലായതും ജി 20യിലും മറ്റും ഇന്ത്യയുടെ തലവന്‍ ശ്രദ്ധാകേന്ദ്രമായതും ലോക ശക്തിയാണ് ഇന്ത്യയെന്നഅംഗീകാരം ലഭിച്ചതും… ഇങ്ങിനെ നിത്യേനയെന്നോണം കേള്‍ക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും മോഡി വിരുദ്ധര്‍ക്ക് സഹിക്കാവുന്നതിലപ്പുറമായി.

2019 ല്‍ വീണ്ടും മോഡി അധികാരത്തില്‍ എത്തുമെന്ന് ശത്രുക്കള്‍ പോലും ഉറച്ച് പറഞ്ഞു തുടങ്ങിയതോടെ  വെറുപ്പ്, പരിഹാസം ഒന്നും പഴയപോലെ വേവില്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞു തുടങ്ങി.

മോഡിക്കെതിരെ ഗുജറാത്തില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ശ്രമിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുലിനെ 22 ആം തവണയും റീലോഞ്ച് ചെയ്യാന്‍ ഇതേ മാധ്യമ സിംഗങ്ങള്‍ ശ്രമിച്ചു. യുഎസിലെ ബര്‍ക്കിലി പ്രസംഗത്തോടെ രാഹുല്‍ ആളാകെ മാറിയെന്നായിരുന്നു പ്രചാരണം. എന്നാല്‍, മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായതായി തിരഞ്ഞെടുപ്പു ഫലത്തോടെ വെളിപ്പെട്ടു.

ഇതിനു ശേഷം അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പല്‍ കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി – ബംഗാളിലും അരുണാചലിലും. ബിജെപിയുടെ മുന്നേറ്റമായിരുന്നു ഇവിടെ കണ്ടത്. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പടുത്ത മേഘാലയയില്‍ കോണ്‍ഗ്രസ് വിമതര്‍ പാര്‍ട്ടി വിട്ടെന്ന വാര്‍ത്തയും പുറത്തുവന്നു. ബിജെപിയുടെ മുന്നണിയിലേക്കാണ് ഇവര്‍ എത്തിയത്.

ഒരു ട്രെയിന്‍ ട്രാക്കു മാറുമ്പോള്‍ ഗതിവേഗം കുറയുമെന്ന സാമാന്യ ബോധം പോലുമില്ലത്തവരാണ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം ജിഡിപി വളര്‍ച്ചയിലെ സ്ലോ മൂവ് കണ്ട് മാന്ദ്യമെന്ന് ഉറക്കെ വിളിഞ്ഞു പറഞ്ഞത്.

മുത്തലാഖ് ബില്‍ പാസാക്കിയതോടെ മുസ്ലീം സ്ത്രീകളുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചു. ആവനാഴിയിലെ എല്ലാ അസ്ത്രവും പുറത്തെടുത്തിട്ടും മോഡിയെ തൊടാന്‍ കഴിയാത്തത്തിന്റെ ജാള്യതയിലാണ് വിരോധി സംഘം.

പാചക വാതക സിലിണ്ടര്‍ സൗജനമായി വീടുകളില്‍ എത്തിച്ച് പാവങ്ങളുടെ കയ്യടി നേടുകയും നോട്ടു നിരോധിച്ച് കള്ളപ്പണക്കാരന്‍റെ കഴുത്തിന് പിടിക്കുകയും ചെയ്ത് മോഡി പണക്കാര്‍ക്ക് എതിരാണെന്ന പ്രതിച്ഛായയും നല്‍കി.

ഇതോടെ, മോഡിയെ ഇനിയും എങ്ങിനെ വെറുക്കാം പരിഹസിക്കാം എന്നൊക്കെ ഗവേഷണം നടത്തുകയാണ്  വിരോധികള്‍. അവര്‍ക്ക് ശുഭാശംസകള്‍ നേരാം… ജനാധിപത്യത്തിന്‍റെ സൗന്ദര്യം ഈ പ്രതിഷേധവും പരിഹാസവും ഒക്കെ തന്നെ…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here