ലാലുവിന്റെ ധാര്‍മിക വിജയം !

950 കോടിയുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ അനിഷേധ്യ നേതാവുമായ ലാലു പ്രസാദ് യാദവിന് സിബിഐ കോടതി കുറ്റക്കാരനെന്ന് വിധിച്ചു.

കാലിത്തീറ്റക്കേസുമായി ബന്ധപ്പെട്ട അഴിമതിയിലെ 64 സിബിഐ കേസുകളില്‍ ആറെണ്ണത്തിലാണ് ലാലു പ്രതി. ഇതില്‍ ഒരെണ്ണത്തില്‍ ശിക്ഷ കിട്ടി. അഞ്ചു വര്‍ഷം ഇതോടെ, എംപി സ്ഥാനം പോയി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കും കിട്ടി,

ഇനിയുള്ള മറ്റു കേസുകളില്‍ ഒരെണ്ണത്തിലാണ് ഇപ്പോള്‍ വിധി വന്നത്. കാലീത്തീറ്റ വാങ്ങാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് 68 ലക്ഷം രൂപ വ്യാജ രേഖ ഉപയോഗിച്ച് പിന്‍വലിച്ചു എന്നതാണ് കേസ്.

68 ലക്ഷം രൂപയൊക്കെ എന്ത് എന്നാണ് ലാലുവിന്റേയും കോണ്‍ഗ്രസിന്റേയും ചോദ്യം. ലക്ഷം കോടിയുടെ അഴിമതി നടത്തുന്ന കോണ്‍ഗ്രസ് കോടതി വിധിയെ ധാര്‍മിക വിജയമായി്ട്ടാകും കാണുക. ഇയിടെയായി കോണ്‍ഗ്രസ് ഇങ്ങിനെയാണ്. തോല്‍വിയാണെങ്കിലും ധാര്‍മിക വിജയമായി ഇതിനെ ചിത്രീകരി്ക്കും. കോടതി വിധി പ്രഖ്യാപിക്കും മുമ്പ് മാധ്യമങ്ങള്‍ ലാലുവിനെ കുറ്റവിമുകതനാക്കി ആഘോഷിച്ചു. മാധ്യമ പ്രവര്‍ത്തകരും മറ്റും അലപ് നേരം നീണ്ടു നിന്ന രാഷ്ട്രീയ രതിമൂര്‍ച്ഛയിലേക്കു വഴുതി വീണു. യഥാര്‍ത്ഥ കോടതി വിധി പുറത്തു വരാന്‍ അല്പം വൈകിയിരുന്നു. ലാലുവിനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ വിജയാഘോഷം അവസാനിച്ചു. ലോകാവസനം പോലെയൊരു നിശബ്ദതയായിരുന്നു പിന്നെ.

ലാലുവും ഇങ്ങിനെയാകും വിധിയെ കാണുന്നത്. പോരെങ്കില്‍ രണ്ടുമാസം തീഹാര്‍ ജയിലില്‍ കിടന്ന ശേഷം ജാമ്യത്തില്‍ ഇറങ്ങിയല്ലോ. ഏതായാലും, ഇക്കുറി വിധി വന്നതോടെ ലാലുവിനെ പോലീസ് അറസ്റ്റു ചെയ്തു; ജയിലിലേക്ക് മാറ്റി.

രണ്ടു ദിവസം മുമ്പ് 2ജി കേസിലെ പ്രത്യേക കോടതി വിധി വന്നപ്പോള്‍ നീതി ന്യായ വ്യവസ്ഥിതിയില്‍ വിശ്വാസം ഊട്ടിയുറപ്പിച്ച കോണ്‍ഗ്രസിനും മാധ്യമങ്ങള്‍ക്കും രണ്ടാം ദിനം ഇതേ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ധാര്‍മിക വിജയം നേടിയതായി കണ്ട് ഫയല്‍ മടക്കിവെക്കേണ്ടി വന്നുവെന്ന് കരുതാം.

1.76 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടം വരുന്നതാണ് 2ജി സ്‌പെകട്രം വില്‍പനയെന്ന് സിആന്‍ഡ് എജി പറഞ്ഞപ്പോള്‍ സീറോ ലോസ് തിയറി കൊണ്ടുവന്ന ടെലികോം മന്ത്രി കപില്‍ സിബലിനെ നോക്കി കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സ്‌പെക്ട്രം ലേലം ചെയ്തപ്പോള്‍ ലഭി്ച്ചത് 1,10 ലക്ഷം, കോടിയും 65,000കോടിയുമായിരുന്നു. ഈ വസ്തുത പകല്‍ വെളിച്ചം പോലെ തെളിഞ്ഞു നില്‍ക്കുമ്പോഴാണ്. പ്രധാനമന്ത്രി മോഡിയും സിആന്‍ഡ്എജി വിനോദ് റായിയും മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് വിളിച്ചു കൂവുന്നത്. 2012 ല്‍ സുപ്രീം കോടതി ലൈസന്‍സുകള്‍ എല്ലാം റ്ദ്ദു ചെയ്തപ്പോഴും അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഇതെല്ലാം മറച്ചു വെച്ച് സിബിഐ പ്രത്യേത ജഡ്ജിയുടെ വിധി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെയും ചില മാധ്യമ പ്രവര്‍ത്തകരുടേയും പുരപ്പുറത്തു കയറിയുള്ള നിലവിളി.

അനധികൃത സ്വത്തു സമ്പാദന കേസില്‍ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയില്‍ ജയലളിത കുറ്റക്കാരിയെന്ന് വിധിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയെന്ന ഒറ്റയാനാണ് ഈ അഴിമതിയെല്ലാം നിയമപോരാട്ടത്തിലൂടെ അനുകൂല വിധികള്‍ നേടിയത്. 2ജി കേസില്‍ 2014 നു മുമ്പു അന്വേഷണവും കുറ്റപത്രവും തുടങ്ങി സുപ്രധാന സംഭവങ്ങള്‍ കഴിഞ്ഞു പോയിരുന്നു. വിചാരണയെല്ലാം കുറ്റപത്രത്തേയും അന്വേഷണത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഭരണം മാറിയെങ്കിലും ഡെല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളിലേയും കോണ്‍ഗ്രസ് ഭരണകാലത്ത് പച്ചപിടി്ച്ച ഇക്കൊ സിസ്റ്റം അതേപടി നിലനിന്നിരുന്നു. പ്രോസിക്യൂഷന് പോലും ചില അവസരങ്ങളില്‍ അലംഭാവം കാട്ടിയെന്ന് പ്രത്യേക കോടതി ജഡ്ജി ഒ പി സെയിനി പറയുന്നു. ജൂഡീഷ്യല്‍ പരിഷ്‌കാരം ഇതുവരെ പുതിയ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല.

നരേന്ദ്ര മോഡി 2014 ല്‍ അധികാരത്തിലേറുമ്പോള്‍ ആദ്യ നാലു വര്‍ഷം വികസനം മാത്രമായിരിക്കും തന്റെ ലക്ഷ്യമെന്ന് സൂചന നല്‍കിയിരുന്നു. പല ഹൈ പ്രൊഫൈല്‍ കാട്ടുക്കള്ളന്‍മാരും ഡെല്‍ഹിയിലെ രാജവീഥികളിലൂടെ മസിലുകള്‍ ഉരുട്ടി നടക്കുന്നത് ഇക്കാരണത്താലാണ്. നശിച്ചു നാറാണക്കല്ല് പിടിച്ചു കിടന്ന രാജ്യത്തെ അഴുക്കുകള്‍ കളഞ്ഞ് മാലിന്യമുക്തമാക്കി വരികയാണ്. ഇനിയും നാളുകള്‍ എടുക്കും. ഇവയെല്ലാം ഒന്ന് കലങ്ങിത്തെളിയാന്‍..

ഇതിനു മുമ്പ് തോല്‍വികളെല്ലാം ധാര്‍മിക വിജയമായി കാണുന്നവര്‍ക്ക് ഇതാ ലാലുവിന്റെ വിധി കൂടി ഇരിക്കെട്ടെ.. അസാമന്യമായ മറ്റൊരു ധാര്‍മിക വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here