ഗാന്ധി കുടുംബത്തിനു തിരിച്ചടി : ബാന്ദ്രയിലുള്ള നാഷണൽ ഹെറാൾഡ് കെട്ടിടം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ട് കെട്ടി

0

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം (PMLA) കോണ്ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ പബ്ലിഷർ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (AJL) പേരിൽ മുബൈ ബാന്ദ്രയിലുള്ള 16.38 കോടി വിലമതിക്കുന്ന കെട്ടിടം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ട് കെട്ടി. അനധികൃതമായി നേടിയ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

1983ൽ പത്രം സ്ഥാപിക്കുന്നതിനായി അനുവദിച്ച ഭൂമി നിയമവിരുദ്ധമായി വ്യാപാര ആവശ്യങ്ങൾക്കുള്ള കെട്ടിടമായി മാറ്റുകയാണ് ചെയ്തത്. 500 കോടി മതിപ്പ് വിലമതിക്കുന്ന ഭൂമി പത്ര മാധ്യമം തുടങ്ങാനെന്ന് തെറ്റിദ്ധരിപ്പിച്ച് കൈക്കലാക്കുകയും തുടർന്നു കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്ക് കെട്ടിടം പണിത് വാടകയിൽ വൻ വരുമാനം നേടുകയുമായിരുന്നു.

കോണ്ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ 5000 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കൈയടക്കാൻ നിയമവിരുദ്ധമായി ശ്രമിച്ചത്തിനു രാഹുൽ ഗാന്ധി- സോണിയ ഗാന്ധി എന്നിവർക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി നൽകിയ അഴിമതി പരാതി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

1938ൽ സ്ഥാപിക്കപ്പെട്ട നാഷണൽ ഹെറാൾഡ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം ഗവണ്മെന്റുകളുടെ നിരവധി സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.2008 ൽ സോണിയ ഗാന്ധി കോണ്ഗ്രസ് അധ്യക്ഷയായിരിക്കെ നാഷണൽ ഹെറാൾഡ് പ്രസിദ്ദികരണം നിർത്തുകയും 2010ൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 76 ശതമാനം ഉടമസ്ഥതയുള്ള യംഗ് ഇന്ത്യൻ എന്ന സ്വകാര്യ കമ്പനിയിലേക്ക് നാഷണൽ ഹെറാൾഡിന്റെ 99.3 ശതമാനം സ്വത്തുക്കളും മാറ്റുകയും ചെയ്തു എന്നതാണ് കേസ്.നികുതി വെട്ടിപ്പ് , ക്രിമിനൽ ഗൂഢാലോചന, അഴിമതി , കള്ളപ്പണം വെളുപ്പുടിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് സോണിയയും രാഹുലും ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here