കോവിഡ് 19 ലോക്ഡൗണിനു ഇടയിൽ ഇന്ത്യൻ റെയിൽവേ 283 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെയും, വിനോദ സഞ്ചാരികളെയും, വിദ്യാർത്ഥികളെയും സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ആഭ്യന്തരമന്ത്രാലയം ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകിയത്.
അതാത് സംസ്ഥാനങ്ങൾ റെയിൽവെക്ക് അപേക്ഷ നൽകിയാണ് ട്രെയിൻ സർവീസ് അനുവദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ മലയാളികൾക്കായി ഇതേ വരെ ശ്രമിക് സർവീസ് നടത്താൻ കേരളം തയ്യാറായിട്ടില്ല. മിക്ക സംസ്ഥാനങ്ങളും ബസ് സർവീസ് ഉപയോഗപ്പെടുത്തിയും ജനങ്ങളെ തിരികെയെത്തിക്കുമ്പോൾ അതനുവദിക്കാനും കേരളം തയ്യാറായിട്ടില്ല.
ഇതുവരെ സർവീസ് നടത്തിയ ശ്രമിക് ട്രെയിൻ ഉപയോഗപ്പെടുത്തിയ സംസ്ഥാനങ്ങൾ. ആന്ധ്രാപ്രദേശ് (2 ട്രെയിനുകൾ), ബീഹാർ (90 ട്രെയിനുകൾ), ഹിമാചൽ പ്രദേശ് (1 ട്രെയിൻ), ജാർഖണ്ഡ് (16 ട്രെയിനുകൾ), മധ്യപ്രദേശ് (21 ട്രെയിനുകൾ), മഹാരാഷ്ട്ര (3 ട്രെയിനുകൾ), ഒഡീഷ (21 ട്രെയിനുകൾ), രാജസ്ഥാൻ (4 ട്രെയിനുകൾ) , തെലങ്കാന (2 ട്രെയിനുകൾ), ഉത്തർപ്രദേശ് (121 ട്രെയിനുകൾ), പശ്ചിമ ബംഗാൾ (2 ട്രെയിനുകൾ).