OTT പ്ലാറ്റ്ഫോമിന് പ്രത്യേക യൂസർഫീ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ടെലികോം കമ്പനികൾ

0

തങ്ങളുടെ നെറ്റവർക്ക് ഉപയോഗിക്കുന്നതിന് OTT ആപ്പുകൾ നിശ്ചിത ഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസം ടെലികോം കമ്പനികൾ ഗവണ്മെന്റിനെ സമീപിച്ചു കഴിഞ്ഞു. തങ്ങളുടെ നെറ്റ്വർക്കിലൂടെ ഉള്ള 70 ശതമാനത്തോളം ഡേറ്റാ ട്രാഫിക്കും OTT അപ്പുകളിലേക്കാണെന്ന് ടെലികോം കമ്പനികൾ നൽകിയ പരാതിയിൽ പറയുന്നു. വൻ തുക ഇൻവെസ്റ്റ് ചെയ്ത് തങ്ങൾ ഉണ്ടാക്കിയ ടെലികോം ഇൻഫ്രാസ്ട്രക്ച്ചറിന്റെ സിംഹഭാഗവും ഉപയോഗിക്കുന്ന OTT കമ്പനികൾ ന്യായമായ വാടകയോ ഫീസോ നൽകുന്നില്ല എന്നും പരാതിയിൽ പറയുന്നു. 

OTT ആപ്പുകൾ ഉപയോഗിക്കാത്തവർ ഇന്ന് വിരളമായിരിക്കും. തിയേറ്ററുകളെ ഒഴിവാക്കി പല സിനിമകളും ഇപ്പോൾ റിലീസ് ചെയ്യുന്നത് പോലും OTT പ്ലാറ്റ്‌ഫോമുകളിലാണ്. തുച്ഛമായ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കിയാണ് മിക്ക OTT ആപ്പുകളും പ്രവർത്തിക്കുന്നത്. ടെലികോം കമ്പനികളുടെ ഈ പുതിയ നീക്കം OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വർദ്ധനവിന് ഇടവരുത്തുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ. 

എന്നാൽ ടെലികോം രംഗത്തെ പ്രമുഖരുടെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങൾക്കിടയിൽ 40 % നും 50 ശതമാനത്തിനു മിടയിൽ വർദ്ധന ടെലഫോൺ താരിഫിൽ ഉണ്ടായി കഴിഞ്ഞു. ARPU (average revanue per user) റേറ്റിൽ, അതായത് ഒരു ടെലികോം കമ്പനിക്ക് ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാന ത്തിൽ  50% ത്തിന്റെയെങ്കിലും വർദ്ധന അടുത്ത ഒന്ന് രണ്ട് കൊല്ലത്തിനിടയിൽ ഉണ്ടായേക്കാം എന്നും അവർ അഭിപ്രായപ്പെടുന്നു. പുതിയ നിയമപ്രകാരം ചാർജ് വർദ്ധനവിന് ടെലികോം കമ്പനികൾക്ക് ട്രായിയുടെ മുൻ‌കൂർ അനുമതിയും ആവശ്യമില്ല. നിലവിൽ, ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഡേറ്റാ താരിഫ് ഉള്ള രാജ്യമാണ് ഇന്ത്യ. 

കഴിഞ്ഞ മാസം സമാന ആവശ്യവുമായി യൂറോപ്യൻ ടെലികോം കമ്പനികളും അവരുടെ റെഗുലേറ്ററി ബോർഡിനെ സമീപിച്ചിരുന്നു. എന്നാൽ, OTT പ്ലാറ്റ്‌ഫോമുകളുടെ കുതിച്ചുയരുന്ന ജനപ്രീതി കൂടിയ ഡേറ്റാപ്ലാനുകൾ ചാർജ് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നും അത് ആത്യന്തികമായി കമ്പനികളുടെ ARPU റേറ്റ്‌ ഉയരാൻ സഹായിക്കുമെന്ന് പറഞ്ഞ് പരാതി തള്ളിക്കളയുകയാണ് യൂറോപ്യൻ റെഗുലേറ്റർ ചെയ്തത്. 

വളരെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമായ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ OTT പ്ലാറ്റ് ഫോമുകളിൽ നിന്ന് ഒരു ചെറിയ ഫീസെങ്കിലും ഈടാക്കാതെ തങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയില്ല എന്ന് ഇന്ത്യയിലെ ടെലികോം കമ്പനികൾ അവകാശപ്പെടുന്നു. എന്തായാലും OTT പ്ലാറ്റ്ഫോമിലും വിലക്കയറ്റം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സാധാരണ ജനങ്ങൾ. 

LEAVE A REPLY

Please enter your comment!
Please enter your name here