പ്രപഞ്ചോൽപ്പത്തിയും ഭാരതീയ സങ്കൽപ്പവും

11

പ്രപഞ്ചോല്പത്തിയെക്കുറിച്ചും അതിന്റെ തുടർച്ചയെപ്പറ്റിയുമുള്ള ഭാരതീയ സങ്കല്പങ്ങൾ വായിച്ചാൽ അതിന്റെ ആഴവും വ്യാപ്തിയും കണ്ട് നമ്മൾ അത്ഭുതപ്പെട്ടുപോകും.   

അതിന്റെ ശാസ്ത്രീയതയിലേക്ക് കടക്കാതെ നോക്കിയാൽ തന്നെ ഇത്രയും ആഴത്തിലുള്ള ചിന്തകളും അതിൻപ്രകാരം ഇത്രയും വലിയ സംഖ്യകളെ പ്രോസസ്സ് ചെയ്തെടുക്കുവാനും വേദകാലത്ത് നമ്മുടെ ഋഷിമുനിമാർക്ക് സാധിച്ചിരുന്നു എന്നത് ആധുനിക Cosmologyസ്റ്റുകളെ പോലും ആശ്ചര്യപ്പെടുത്തുന്നതാണ്   

ശാസ്ത്രീയമായ തെളിവുകളിലൂടെ മാത്രമേ Physical Cosmologyസ്റ്റുകകൾക്ക് പ്രപഞ്ചോല്പത്തിയെ സമീപിക്കുവാനാകു. അവർ അവിടെ പരിമിതപ്പെട്ടു നിൽക്കുമ്പോൾ മഹാതപസ്സിലൂടെ ഉൾക്കണ്ണിൽ തെളിഞ്ഞ ജ്ഞാനത്തിലൂടെയാണ് ഋഷികളുടെ സഞ്ചാരം…അവിടെ അവരുടെ മനസ്സിന്റെ പ്രോസസ്സിംഗ് പവർ മാത്രമാണ് പരിധി.  

കുറച്ചു കണക്കുകളും താരതമ്യങ്ങളും നോക്കാം.

Physical Cosmology പ്രകാരം:
പ്രപഞ്ചോല്പത്തി 13.8 billion വർഷം മുൻപ് ബിഗ് ബാങ് വിസ്ഫോടനത്തിലൂടെ.

അതിന് മുൻപ് എന്തായിരുന്നു? അറിയില്ല.
ഇനിയങ്ങോട്ടെന്ത്? കൂടുതൽ എക്സ്പാൻഷൻ ? ഫ്രീസിങ് ? കോണ്ട്രാക്ഷൻ ? ശാസ്ത്രത്തിന് ഉറപ്പില്ല !  
ഇവിടുന്നങ്ങോട്ട് മുന്നോട്ടു പോകാൻ ശാസ്ത്രം കൂടുതൽ പഠനങ്ങൾ നടത്തുന്നു.

ഇനി പ്രപഞ്ചോല്പത്തി ഹിന്ദു പുരാണങ്ങൾ പ്രകാരം എങ്ങിനെ?

4 യുഗങ്ങൾ (കൃത, ത്രേത, ദ്വാപര, കലി) ചേർന്ന ഒരു ചതുർയുഗം അല്ലെങ്കിൽ മഹായുഗം (Totalling 4,320,000 years)
അങ്ങിനെ 1000 മഹായുഗങ്ങൾ ചേർന്ന ബ്രഹ്മാവിന്റെ ഒരു പകൽ =4.32 billion years (ഒരു കല്പം)

ശ്രദ്ധിക്കുക Cosmology പ്രകാരം സൂര്യനും ഭൂമിയും ചേർന്ന സൗരയൂധം ഉണ്ടായിട്ടും 4.5 billion years

ബ്രഹ്മാവിന്റെ ഒരു ദിനം = 8.64 billion years (Day+Night ie. 4.32bn+4.32bn)

പുരാണങ്ങൾ പ്രപഞ്ചത്തിന്റെ ആയുസ്സ് ബ്രഹ്മാവിന്റെ ആയുസ്സായ 100 വർഷം ആണെന്ന് പറയുന്നു. അതായത് 311.04 trillion years (As per Modern Cosmology, it is 13.8 billion years).

ഓരോ പ്രപഞ്ചത്തിന്റെയും ഒടുവിലായി ശിവന്റെ സംഹാരതാണ്ഡവവും അടുത്ത പ്രപഞ്ചോല്പത്തിയും (Nataraja, The cosmic dance of Shiva) അതായത് പല പാവശ്യം ഉണ്ടായി നശിച്ചു വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു Infinite Cosmic Cycle.

Nataraja

ഇന്ന് പല Cosmologyസ്റ്റുകളും ഈ സാധ്യത (Infinite Cycle) ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
പാലാഴിയിൽ അനന്തശയനത്തിൽക്കിടക്കുന്ന മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ നിന്നുയർന്ന താമരയിൽ ആയിരക്കണക്കിന് ബ്രഹ്മാവുകൾ ഉണ്ടായിക്കഴിഞ്ഞു ഇനി അവസാനിക്കാത്തവിധം വരാനുമിരിക്കുന്നു.

12 Interesting Facts about Lord Vishnu Only Few People Know

ബ്രഹ്മാവ് പ്രപഞ്ചം സൃഷ്ടിക്കുകയല്ല പകരം അദ്ദേഹത്തിന്റെ മനസ്സിൽ നടക്കുന്ന ഒരു സ്വപ്നമോ പ്രൊജക്ഷനോ ആണ് ഈ പ്രപഞ്ചം എന്നും പറയുന്നു…എല്ലാം മായ…!!

ഇവിടം കൊണ്ടൊന്നും നിന്നില്ല…മനു, മന്വന്തരം, Multiple Parallel Universes തുടങ്ങി ഈ വിഷയത്തിൽ ശാസ്ത്രമോ ഫിലോസഫേഴ്‌സോ മറ്റൊരു സംസ്കാരങ്ങളോ  നടത്താൻ ധൈര്യപ്പെടാത്ത അതിഗംഭീരമായ ചിന്തകളാണ് ഭാരതീയ പുരാണങ്ങൾ മുന്നോട്ടു വെയ്ക്കുന്നത്. അതിലെ അറിവുകൾ നമ്മുടെയുള്ളിൽ  ശാസ്ത്രീയ ചിന്തകളെ ഉത്തേജിപ്പിക്കും!!

Reference:

Cosmos by Carl Sagan https://archive.org/stream/Cosmos-CarlSagan/cosmos-sagan_djvu.txt…

Wikipedia https://en.wikipedia.org/wiki/Hindu_cosmology… https://en.wikipedia.org/wiki/Hindu_units_of_time…

Bhagavat Gita :Ch 8/16, 8/17

11 COMMENTS

  1. നല്ല അറിവ്..പങ്കുവച്ചതിനു നന്ദി.

  2. Right here is the right web site for anybody who wishes to understand this topic. You realize so much its almost tough to argue with you (not that I really will need to…HaHa). You definitely put a new spin on a subject that’s been discussed for many years. Great stuff, just great.

  3. Oh my goodness! Amazing article dude! Thank you, However I am encountering troubles with your RSS. I don’t understand the reason why I can’t subscribe to it. Is there anyone else getting identical RSS issues? Anyone that knows the solution can you kindly respond? Thanks!!

LEAVE A REPLY

Please enter your comment!
Please enter your name here