ഇന്ത്യൻ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കാലാവസ്‌ഥ സർക്കുലറിൽ ഇനി മുതൽ പാക്ക് അധിനിവേശത്തിലുള്ള ഗിൽജിത് ബാൾട്ടിസ്ഥാനും മുസഫറാബാദും ഇടം പിടിക്കും.ആകെയുള്ള 36 സബ് ഡിവിഷനുകളിൽ ജമ്മു കാശമിർ ലഡാക് എന്നിവയോടൊപ്പമാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയം രൂക്ഷമായ ഭാഷയിൽ പാകിസ്ഥാനു മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമായമാണ്. ശക്തമായ പാക് വിരുദ്ധ പ്രക്ഷോഭം നടക്കുന്ന പ്രാദേശമാണ് ഗിൽജിത് ബാൾട്ടിസ്ഥാനും മുസഫറാബാദും.