ഡസാൾ റാഫേൽ യൂദ്ധവിമാനക്കരാർ – സത്യവും മിഥ്യയും

2
ഫ്രാൻസിലെ ഡസാൾ കമ്പനിയിൽ നിന്ന് മോഡി സർക്കാർ റാഫേൽ യൂദ്ധവിമാനങ്ങൾ 
വാങ്ങിയതിൽ  വലിയ അഴിമതി ഉണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടു പിടുത്തം .
ഖത്തർ ഇതേ വിമാനങ്ങൾ ഭാരതം വാങ്ങിയതിലും കുറഞ്ഞ വിലയിലാണ് വാങ്ങിയത് 
എന്നതാണ് വേറൊരു കണ്ടുപിടിത്തം!

ഒന്നാമതായി റാഫേൽ വിമാനത്തിന്റെ കാര്യത്തിൽ UPA സർക്കാർ കരാർ ഒന്നും ഉറപ്പിച്ചിരുന്നില്ല .മറിച്ചു പ്രാരംഭ ചർച്ചകൾ മാത്രമേ നടത്തിയിരുന്നുള്ളൂ .പിന്നീട് കോഴ കിട്ടാനുള്ള ശ്രമങ്ങളായിരുന്നു.അത് നടക്കാതെ വന്നത് കൊണ്ടായിരിക്കണം കരാർ ഒന്നും ഉറപ്പിച്ചിരുന്നില്ല .റാഫേൽ കമ്പനിയും, HAL ഉം തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു

UPA സർക്കാർ 714 കോടിക്കാണ് ഒരു റാഫേൽ വിമാനത്തിന്റെ വില ഉറപ്പിച്ചിരുന്നത്.
എന്നാൽ മോഡി സർക്കാർ അത് 1611 കോടിക്കാന് വില ഉറപ്പിച്ചത് . ഒരു വിമാനത്തിന് 900 കോടി അധികം കൊടുക്കുന്നത് എന്തിനാണ് ? ഇതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം .

ഇപ്പോഴത്തെ എഗ്രിമെന്റ് IGA (Intergovernmental Agreements ) ആണ്.

എല്ലാ പണികളും കഴിഞ്ഞു നേരിട്ട് ഉപയോഗിക്കാൻ പറ്റിയ പാകത്തിനാണ് അവർ വിമാനം തരുന്നത് . വിലയുടെ കാര്യത്തിലും , അറ്റകുറ്റ പണിയുടെ കാര്യത്തിലും, വിമാനം തരുന്ന സമയത്തിന്റെ കാര്യത്തിലും ഇപ്പോഴത്തേത് കൂടുതൽ നല്ല കരാറാണ് . UPA സർക്കാർ ചർച്ച ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കരാറിൽ താഴെ പറയുന്നവ അധികമായി ഉണ്ട് .

 • ഇപ്പോഴത്തെ കരാറിൽ ഹെൽമെറ്റ് വെച്ചിട്ടുള്ള ഡിസ്‌പ്ലേ ആണ് ഉള്ളത്.
 •  റഡാർ സിസ്റ്റം ഉണ്ട് .
 • ഇൻഫ്രാറെഡ് സെർച്ച് ആൻഡ് ട്രാക് ഉണ്ട്.
 • ശത്രു റഡാറുകളെ പ്രവർത്തനരഹിതമാക്കാനുള്ള ലോ ബാൻഡ് ജാമർ ഉണ്ട് ,
 • 10 മണിക്കൂർ പറക്കുന്ന വിവരങ്ങൾ റെക്കോർഡ് ചെയ്യാൻ കഴിയും.
 • 80 കിമി പരിധിയുള്ള MICA-RF മിസൈൽ, 60 കിമി പരിധിയുള്ള MICA-IF മിസൈൽ
  ദീർഘ ദൂര SCALP മിസൈലും എന്നിവ ഉണ്ട്.
 • റേഡിയോ ഫ്രീക്വെൻസി (Radio frequency )ഉപയോഗിച്ചു വിമാനത്തിന് നേരെ
  വരുന്ന മിസൈലുകളെ വഴി തെറ്റിക്കാനുള്ള Towed Decoy എന്ന സംവിധാനം ഉണ്ട്.
 • ആണവായുധ മിസൈലുകളായ ബ്രഹ്മോസ് മിസൈലിനെ
  ഘടിപ്പിക്കാനുള്ള സംവിധാനം ഉണ്ട്
 • 150 കിലോമീറ്ററിൽ കൂടുതൽ ദൂരം പ്രഹര ശേഷിയുള്ള മെറ്റോർ
  എയർ ടു എയർ (Meteor Air to Air )മിസൈൽ ഉണ്ട്.
 • 560 കിലോമീറ്ററിൽ കൂടുതൽ ദൂരം പ്രഹര ശേഷിയുള്ള Storm Shadow
  എന്ന് പേരുള്ള ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന   മിസൈൽ ഉണ്ട്. അതുപയോഗിച്ചു അതിർത്തി കടക്കാതെതന്നെ    ശത്രുവിന്റെ രാജ്യത്തിൻറെ ഉള്ളിലേക്ക് ആക്രമിക്കുവാൻ നമുക്ക്   കഴിയും.

സിമുലേറ്ററുകൾക്കും , സ്പെയർ പാർട്ടുകൾക്കും , അറ്റ കുറ്റപണിക്കുള്ള ചിലവും കണക്കു കൂട്ടിയിട്ടുണ്ട് . അറ്റ കുറ്റ പണിക്കു വേണ്ടി നമ്മൾ ഇനി 5 വര്ഷത്തേക്ക് ഒരു രൂപ പോലും കൊടുക്കേണ്ട ആവശ്യമില്ല . 75% വിമാനങ്ങളും എല്ലാ സമയത്തും ഉപയോഗിക്കാൻ പാകമായിരിക്കും. ഇത് പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരാറിൽ
ഉണ്ട് .ഇപ്പോഴത്തെ സുഖോയ് വിമാനത്തിന് അത് വെറും 50% മാത്രമാണ് . 9 പൈലറ്റുകൾക്കു ഫ്രീയായി ട്രെയിനിങ് കൊടുക്കാനുള്ള വ്യവസ്ഥയും ഉണ്ട് .

മേൽപറഞ്ഞ വ്യവസ്ഥകൾ ഇല്ലാതെ വിമാനം വാങ്ങിയത് കൊണ്ട് ശരിക്കും യാതൊരു പ്രയോജനവും ഉണ്ടാവുമായിരുന്നില്ല. ഈ വ്യവസ്ഥകളും കൂടി ഉൾപ്പെടുത്തിയിരുന്നു എങ്കിൽ UPA കാലത്തുള്ള വില മോഡി സർക്കാർ നേടിയെടുത്തതിലും കൂടുമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല . പ്രധിരോധ രംഗത്ത് വരുന്ന ചെലവിനെ എങ്ങനെ രാജ്യത്തിന് പ്രയോജനകരമാക്കി മാറ്റാം എന്ന ദീർഘ വീക്ഷണമാണ് താഴെപ്പറയുന്ന വ്യവസ്ഥകളിൽ നമുക്ക് കാണാൻ കഴിയുന്നത് .

 • മൊത്തം വിലയുടെ 50% വും തിരിക ഭാരതത്തിൽ തന്നെ നിക്ഷേപിക്കും. ഇത് വഴി ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകും.
 • ബാക്കിയുള്ള 50% ത്തിന്റെ 75% വും ഭാരതത്തിൽ നിന്ന് ഇറക്കുമതി ചെയ്തു വസൂലാക്കണം.
 •  യൂറോപ്പിൽ പണപ്പെരുപ്പം കൂടുകയാണെങ്കിൽ നമ്മൾ കൂടുതൽ പണം കൊടുക്കേണ്ടി           വരില്ല.
 • എന്നാൽ പണപ്പെരുപ്പം കുറയുകയാണെങ്കിൽ ഇന്ത്യ കുറച്ചു പണം കൊടുത്താൽ മതിയാവും.

ഇവയെല്ലാം കടുത്ത ഏകപക്ഷീയമായ വ്യവസ്ഥകളാണ് .സർക്കാരുകൾ തമ്മിലുള്ള കരാറായതു കൊണ്ടാണ് ഈ വ്യവസ്ഥകളൊക്കെ സാധ്യമായത് .മാത്രവുമല്ല റാഫേൽ കമ്പനിയുടെ സാമ്പത്തിക അവസ്ഥ ഇപ്പോൾ നല്ലതല്ല. ഫ്രാൻസിന്റെ സാമ്പത്തിക സ്ഥിതിക്കും ഇത് കൊണ്ട് പ്രായോജനം ഉണ്ടാവും.

ഇനി കുറഞ്ഞ വിലക്ക് ഖത്തറിന് വിമാനം ലഭിച്ചു എന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. ഒന്നാം ഘട്ടത്തിൽ വിമാനമൊന്നിന് 26.2 കോടി യൂറോ കൊടുത്താണ് വാങ്ങിയത്. ഇന്ത്യ വാങ്ങിയതോ, സാങ്കേതിക വിദ്യയടക്കം 24 കോടി യൂറോക്കും. രണ്ടാം ഘട്ടത്തിൽ വിമാനം വാങ്ങുന്ന അവസരത്തിൽ കമ്പനി വിമാനങ്ങൾക്ക് വിലകുറച്ചു നല്കുകുന്ന ഒരു പതിവുണ്ട്. ഖത്തർ രണ്ടാം ഘട്ടം വാങ്ങിയ വിലയിലെ ആ കുറവിനെയാണ് കമ്മികളും മലയാള മാധ്യമങ്ങളും രണ്ടു ദിവസം ആഘോഷിച്ചത്. എങ്കിൽ പോലും ആവറേജ് കോസ്റ്റ് എടുത്താൽ ഇന്ത്യ വാങ്ങിയ വിലയുടെ മുകളിലേ അവരുടെ പ്രൈസ് വരൂ. അതും നമുക്ക് ലഭിക്കുന്ന സാങ്കേതിക വിദ്യകളുടെ കൈമാറ്റം ഇല്ലാതെ!

നേരത്തെ പറഞ്ഞത് പോലെ വിലയുടെ 50% ഭാരതത്തിൽ തന്നെ നിക്ഷേപിക്കണം .
അതിന്റെ ഭാഗമായിട്ടാണ് റിലയൻസുമായി ചേർന്ന് നാഗ്‌പൂരിൽ 300 ഏക്കറിൽ പുതിയ
കമ്പനി തുടങ്ങുന്നത് .റാഫേലിനുള്ള സ്പെയർ പാർട്ടുകൾ അല്ല ഈ കമ്പനി ഉണ്ടാക്കുന്നത് .
മറിച്ചു ഡാസാൾ കമ്പനിയുടെ തന്നെ മറ്റൊരു വിമാനമായ ഫാൽക്കൻ 2000 എന്ന സിവിൽ
വിമാനത്തിന്റെ പാർട്ടുകൾ ആണ് ഉണ്ടാക്കുന്നത് . എന്ത് തന്നെയായാലും ഭാരതത്തിൽ തന്നെ മുതല്മുടക്കുന്നിടത്തോളം കാലം അത് നമുക്ക് പ്രയോജനം തന്നെയാണ് .

എന്ത് കൊണ്ട് സഹകരണം റിലയന്സുമായി നടത്തുന്നു , എന്ത് കൊണ്ട് HAL നു കൊടുത്തില്ല
എന്നതാണ് മറ്റൊരു ചോദ്യം.

സഹകരണം ചെയ്യുമ്പോൾ ആരുമായി ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ഡസ്സാൽ ആണ്
നമുക്ക് അത് നിഷ്കര്ഷിക്കുവാൻ കഴിയില്ല .ഭാരതത്തിൽ നിർമിക്കണം എന്നതും , ഭാരതത്തിലെ കോർപ്പറേറ്റ് കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതും മോഡി സർക്കാരിന്റെ നയമാണ് … മേൽ പറഞ്ഞത് ആ നയത്തിന്റെ ഭാഗവും ആണ് .മാത്രവുമല്ല ഡസാളും HAL ഉം തമ്മിലുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് UAP കാലത്തു ഈ കരാർ നടക്കാതിരിക്കാനുള്ള മറ്റൊരു കാരണം .

നാഴികക്ക് നാൽപ്പതു വട്ടം പട്ടിണിയെപ്പറ്റി നിലവിളിക്കുന്ന കമ്മ്യൂണിസ്റുകാർക്കു
പട്ടിണി എങ്ങനെ മറ്റും എന്ന് ഇന്ന് വരെയും അറിയില്ല . ആരെങ്കിലും പട്ടിണി കിടക്കുയാണെങ്കിൽ അവരെ കൊന്നു കളഞ്ഞിട്ടാണ് കമ്മ്യൂണിസ്റ്റുകാർ അവർ ഭരിച്ചിരുന്ന രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പട്ടിണി മാറ്റുന്നത്.

പക്ഷെ വിവേകമുള്ള നാഗരിക സംസ്കാരത്തിൽ പട്ടിണി മാറ്റുന്നതിന്
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് മാർഗം . അത് കൊണ്ട് തന്നെയാണ്
വിലയുടെ 50% ഭാരതത്തിൽ നിക്ഷേപിക്കണം എന്ന വ്യവസ്ഥ ഏറ്റവും
ബുദ്ധിപരമായ ഒന്നായി മാറുന്നത് .പിന്നെ വിലയുടെ 40%ത്തോളം ഭാരതത്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഭാരതത്തിന്റെ കയറ്റുമതി വ്യവസായത്തിന് വളരെ അധികം പ്രയോജനം ചെയ്യും .

സ്വാതന്ത്ര്യം കിട്ടിയ കാലത്തു ലോകത്തു ഏറ്റവും അധികം യുദ്ധ ഉപകരങ്ങൾ
നിർമ്മിച്ചിരുന്നത് ഭാരതത്തിലായിരുന്നു . രണ്ടാം ലോക മഹായുദ്ധ കാലത്തു
അമേരിക്കൻ യൂദ്ധ വിമാനങ്ങൾ അറ്റകുറ്റ പണിക്കായി കൊണ്ടുവന്നിരുന്നത്
ഭാരതത്തിലായിരുന്നു . ആ കാലത്തു ചൈനയിൽ യാതൊരുവിധ യുദ്ധോപകരണ നിർമാണവും ഉണ്ടായിരുന്നില്ല . ഇന്ന് ചൈന ഒരു യൂദ്ധോപകരണവും പുറത്തു നിന്ന് വാങ്ങുന്നില്ല . റാഫേലിന് തുല്യമായ വിമാനങ്ങൾ അവർ സ്വന്തമായി ഉണ്ടാക്കുകയാണ് ചെയ്യുന്നത് .

ഭാരതവുമായി താരതമ്യം ചെയ്യുമ്പോൾ ചൈനക്ക് നല്ല ശാസ്ത്രജ്ഞൻമാരില്ല .
ഇംഗ്ലീഷ് വിദ്യഭ്യാസം ഉള്ള ആർക്കാരില്ല (സാങ്കേതിക അന്യ രാജ്യത്തു നിന്ന് പഠിക്കുവാൻ വേണ്ടി ). ജനാധിപത്യ രാജ്യമല്ലാത്തതിനാൽ സാങ്കേതിക വിദ്യ കൊടുത്തു സഹായിക്കാനുള്ള സുഹൃത് രാജ്യങ്ങളില്ല , എന്നിട്ടു പോലും അവർ ഭൂരിഭാഗം യുദ്ധോപകരണവും സ്വയം നിർമ്മിക്കുന്നു.

പക്ഷെ ഭാരതം ഇപ്പോഴും 70% യുദ്ധോപകരണവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത് .
ഈ വസ്തുതകളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോഴാണ് ഈ കരാറിന്റെ ആവശ്യകത നമുക്ക് മനസിലാകുന്നത് . പണം കൊടുക്കുന്നതിനു പകരം വിലയുടെ 50 % പണം ഭാരതത്തിൽ മുതൽ മുടക്കി സ്പെയർ പാർട്ടുകൾ ഭാരതത്തിൽ നിർമ്മിക്കണം എന്ന് നിഷ്കര്ഷിച്ചത് അതുകൊണ്ടാണ്.

കഴിഞ്ഞ കാലത്തിലെ കോൺഗ്രസ് സർക്കാരുകൾ തങ്ങളുടെ താത്കാലികമായ
രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി യുദ്ധോപകരണ നിർമ്മാണത്തിന് പ്രാധാന്യം കൊടുത്തില്ല.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ കിട്ടുന്ന കോഴപ്പണവും കോൺഗ്രസിന്റെ ലക്ഷ്യമായിരുന്നു എന്ന് വേണം കരുതാൻ .പാർട്ടിയുടെയും കുടുംബത്തിന്റെയും സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടിയാണു ഇതുവരെയുള്ള കോൺഗ്രസ് സർക്കാരുകൾ പ്രതിരോധ മേഖലയിലെ തീരുമാനങ്ങൾ എടുത്തിരുന്നത്. ആ സ്‌ഥാനത്തു രാജ്യത്തിൻറെ സമഗ്രവും ദൂരവ്യാപകവുമായ വികസനത്തിന് വേണ്ടി മോഡി സർക്കാർ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ അഭിനന്ദിക്കുന്നതിനു പകരം അതിൽ കുറ്റം കണ്ടുപിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് .

സത്യം മനസിലാക്കി മോഡി സർക്കാരിന്റെ ഒപ്പം നിൽക്കേണ്ടത് രാജ്യ പുരോഗതി
ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും കടമയാണ് .

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here