രഘുറാം രാജനും രാഹുല്‍ ഗാന്ധിയും പിന്നെ പാവങ്ങള്‍ക്കായി 65000 കോടിയും

കൊറോണ ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഇന്ത്യൻ ജനത വീടുകളില്‍ കഴിയുകയാണ്. ഫലപ്രദമായ പ്രതിരോധമെന്ന് ആഗോള തലത്തിൽ പ്രശംസിക്കപ്പെട്ട ലോക് ‘ ഡൗൺ മുപ്പതു ദിവസങ്ങൾ പിന്നിട്ട് നീളുകയാണ്. ഇതിന്നിടയില്‍ മോദി നാഷണല്‍ ചാനലിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. ജനങ്ങൾ അതു കേട്ട് വിളക്ക് കത്തിക്കുന്നു മണിയടിക്കുന്നു പാത്രം കൊട്ടുന്നു. മോ ദി പറയുന്നതെല്ലാം ജനം അനുസരിക്കുന്നു. ശക്തനായ മോദി അവസരത്തിനൊത്ത് ഉയര്‍ന്ന് മാസ് ലീഡറാണെന്ന് തെളിയിക്കുന്നു.

രാജ്യത്തെ കാര്യങ്ങള്‍ കാര്യക്ഷമമായി നോക്കുന്നതിനിടെ വിദേശ രാജ്യങ്ങള്‍ക്ക് വൈദ്യ സഹായവും മരുന്നും എല്ലാം ലഭ്യമാക്കി ആഗോളതലത്തിലും മോദി കൈയ്യടി നേടുന്നു.

ഈ പ്രതിസന്ധികൾക്കിടയിലും മോദിയുടെ പോപ്പുലാരിറ്റി ഗ്രാഫ് വലിയതോതില്‍ ഉയരുന്നതായി റിപ്പോർട്ട് എത്തുന്നു. ഇതൊക്കെ പ്രതിപക്ഷത്തിന് സ്വാഭാവികമായും വിഷമം ഉണ്ടാക്കുന്ന സംഭവ വികാസങ്ങളാണ്. പൗരത്വ ബിൽ പ്രക്ഷോഭത്തില്‍ രാജ്യം തിളച്ചുമറിയുന്ന വേളയിലാണ് മഹാമാരിയാ യി ചൈനയിൽ നിന്നും വൈറസ് എത്തിയത്. സമരവും പ്രക്ഷോഭവും എല്ലാം തനിയെ കെട്ടടങ്ങി. പ്രതിപക്ഷത്തിന് വിമര്‍ശിക്കാന്‍ വലിയ സ്‌കോപില്ലാത്ത അവസ്ഥ.

ഈ അവസരത്തിലാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ലോക്ഡൗണ്‍ കാലത്ത് തനിക്ക് അനുകൂലമായ എന്തെങ്കിലും സംഭവിപ്പിക്കാനായി ശ്രമം നടത്തിയത്. മറുവശത്ത് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവന്‍ണര്‍ രഘുറാം രാജനും.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരിക്കെ പ്രധാനമന്ത്രി മോദിയും അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായും നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്നയാളും സര്‍വ്വോപരി കോണ്‍ഗ്രസ് പക്ഷപാതിയുമായ രഘുറാം രാജനെ പോലെുള്ള ഒരാളെ മറുതലയ്ക്കല്‍ നിര്‍ത്തി മുന്‍നിശ്ചയിച്ച പ്രകാരം നടത്തിയ ഒരു നാടകമായിരുന്നു ചില മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച രാഹുല്‍ -രാജന്‍ സംവാദം.

ഒരു മണിക്കൂര്‍ നീണ്ട സംവാദം. ( വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത് 28 മിനിറ്റാക്കി മാറ്റി.- രഘുറാം രാജന്റെ പിന്നിലെ ക്ലോക്കില്‍ തുടങ്ങിയ സമയവും അവസാനിച്ച സമയവും കൃത്യമായി കാണിക്കുന്നുണ്ടെന്നും തത്സമയം എന്ന രീതിയിൽ കാണിച്ചത് കോൺഗ്രസ്സിൻ്റെ സ്വാഭാവിക തട്ടിപ്പു മാത്രമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. )

Voice of Assam on Twitter: "King of Scams, Rahul Gandhi committed ...

സംവാദം സ്റ്റേജ് മാനേജ്ഡ് ആയിരുന്നുവെന്ന് ആരോപിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് ഒരു പ്രത്യേക ചോദ്യവും അതിനുള്ള ഉത്തരവുമാണ്.

ലോക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്ന രാജ്യത്തെ പാവങ്ങളുടെ പട്ടിണിയില്ലാതാക്കാന്‍ എത്ര രൂപ വേണ്ടിവരുമെന്ന് രാഹുല്‍ ചോദിക്കുന്നു. ഒരു നിമിഷം പോലും ആലോചിക്കാതെ 65,000 കോടി രൂപയുടെ പാക്കേജ് വേണമെന്ന് രഘുറാം രാജനും പറയുന്നു.

ഇതോടെ മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം പാവങ്ങള്‍ക്ക് വേണ്ടത് 65000 കോടി രൂപയുടെ പാക്കേജ് -രഘുറാം രാജന്‍ എന്ന തലക്കെട്ടുമായി വാര്‍ത്തകള്‍ പ്രസിദ്ധികരിക്കുന്നു.

ഇന്ത്യയുടെ ഇക്കണോമി 200 ലക്ഷം കോടി രൂപയുടേതാണെന്നും ഇതിനാല്‍ 65000 കോടി വലിയ തുകയല്ലെന്നും രാജന്‍ പറഞ്ഞു.

കൊറോണ വൈറസ് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സാമ്പത്തികമായി തകര്‍ത്തിരിക്കുകയയാണ്. വന്‍ സാമ്പത്തിക ശക്തികളേയും എമര്‍ജിംഗ് ഇക്കണോമികളേയും എല്ലാം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനൊപ്പം കോറോണ വരുത്തിവെയ്ക്കുന്ന സാമ്പത്തിക ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായ ധാരൊണയുള്ള ഭരണ നേതൃത്യമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടനയും മറ്റും പ്രശംസിക്കുകയും അഭിനന്ദിക്കുകയുും ചെയ്തിട്ടുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് മോദി സർക്കാര് ആദ്യ ഘട്ടമെന്ന നിലയില്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പ്രഹര ശേഷി മനസിലാക്കി ഇനിയും ഘട്ടം ഘട്ടമായി ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം സൂചന നല്‍കുന്നത്.

ലോക് ഡൗണിനെ തുടര്‍ന്ന് കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് നിത്യവരുമാനം ഇല്ലാതായി. ഇതിനെ തുടര്‍ന്ന് പ്രതിമാസം 500 രൂപവെച്ച് അടുത്ത മൂന്നു മാസത്തേക്ക് രാജ്യത്തെ 20.31 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ ഏപ്രില്‍ മ്പെതിന് 500 രൂപ വീതം ഇട്ടുനല്‍കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ഇത് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ചെലവായത് 36000 കോടി രൂപയാണ്.

ഇതൊടൊപ്പം 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം പിഎം കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം 5215 കോടി രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കി.

അങ്ങിനെ രാജ്യത്തെ ഏകദേശം ദരിദ്രരും അവശത അനുഭവിക്കുന്നവരുമായ വിഭാഗങ്ങളുമായ മുപ്പതു കോടി ജനങ്ങള്‍ക്ക് പട്ടിണി കിടക്കാതിരിക്കാനുള്ള അരി, ഗോതമ്പ് തുടങ്ങിയ റേഷന്‍ സാധനങ്ങള്‍ക്കൊപ്പം പണമായും സഹായ ധനം ലഭിച്ചു. നാലു മാസത്തിലൊരിക്കല്‍ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് 2000 രൂപ വെച്ച് ലഭിച്ചുവരികയായിരുന്നു. ഇങ്ങിനെ നേരിട്ടുള്ള ക്യാഷ് ട്രാന്‍സ്ഫര്‍ വഴി കൊറോണ കാലത്ത് പാവപ്പെട്ടവര്ക്ക് സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞത് 41000 കോടി രൂപയാണ്. ഇനിയും ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി മെയ് ജൂണ്‍ മാസങ്ങളില്‍ 500 രൂപ വീതം നല്‍കുന്നുമുണ്ട്. അതായത് പതിനായിരം കോടി രൂപയിലധികം സര്‍ക്കാര്‍ വീണ്ടും പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന് സാരം. ആദ്യഘട്ടമെന്ന നിലയില്‍ പാവപ്പെട്ടവര്‍ക്കായി 50000 കോടി രൂപ ഇത്തരത്തിൽ ലഭ്യമാക്കുന്നു.

ഇനിയും കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി അനുസരിച്ച് ക്യാഷ് ട്രാന്‍സ്ഫറുകള്‍ ഉണ്ടാകുമെന്നു തന്നെ കരുതാം.

പാവപ്പെട്ടവരുടെ കാര്യം മാത്രമല്ലല്ലോ രാജ്യത്തെ ഒരോ പൗരന്റെയും ക്ഷേമം കേന്ദ്ര സര്‍ക്കാരിന് നോക്കേണ്ടതുണ്ട്. കടകളും സ്ഥാപനങ്ങളും അടച്ചു പൂട്ടിയിട്ടതിനെ തുടർന്ന് വലിയ ക്ഷീണമാണ് ചെറുകിട വ്യാപാരികൾക്ക് സംഭവിച്ചിട്ടുള്ളത്. ബാങ്കുകളില്‍ നിന്ന് ഹ്രസ്വകാല വായ്പ നല്‍കുകയാണ് ഇതിന് വേണ്ടത്. ഇതിനായി ബാങ്കിംഗ് മേഖലയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കേണ്ടതുണ്ട്.

ഈ ഒരു ആവശ്യം മുന്നില്‍ കണ്ട് ദ്വൈമാസ അവലോകത്തിനു ശേഷം ഏപ്രിലിൽ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ച വായ്പാ നയങ്ങള്‍ രാജ്യത്തിന്റെ ബാങ്കിംഗ് മേഖയിലേക്ക് 3.7 ലക്ഷം കോടി രൂപയുടെ അധിക ലിക്വിഡിറ്റി ലഭ്യമാക്കുന്നതായിരുന്നു. Targeted Long Term Repo Operations (TLTRO) മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കി ഒരു ലക്ഷം കോടി രൂപ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിച്ചു.

ഈ മൂന്നു ലേലങ്ങളിലൂടെ കോര്‍പറേറ്റ് ബോണ്ട് വിപണിയില്‍ വന്‍ ചലനമുണ്ടാക്കാനായി. ഗവണ്‍മെന്റ് സെക്യുരീറ്റീസ് ഈടു നല്‍കിയാണ് ബാങ്കുകള്‍ റിപോ നിരക്കില്‍ റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ഇത്തരത്തില്‍ ലഭ്യമാക്കിയത്.

2008 ലെ മാന്ദ്യകാലത്ത് യൂറോപ്യന്‍ യൂണിയന്‍ സെന്‍ട്രല്‍ ബാങ്കാണ് TLTRO ആദ്യമായി നടപ്പിലാക്കിയത്. ഇതാദ്യമായാണ് നമ്മുടെ റിസര്‍വ്വ് ബാങ്ക് TLTRO നടപ്പിലാക്കുന്നത്.

ഇതു കൂടാതെ വാണിജ്യബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ പണമായ Cash Reserve Ratio (CRR) നാലു ശതമാനത്തില്‍ നിന്ന് 100 ബേസിസ് പോയിന്റ് കുറച്ച് മൂന്നു ശതമാനമാക്കി. ഇതുവഴി വീണ്ടും ബാങ്കിംഗ് സംവിധാനത്തില്‍ ഒരു ലക്ഷം കോടിക്കു മേല്‍ പണം ലഭ്യമാക്കി. ബാങ്കുകളുടെ മറ്റൊരു കരുതല്‍ ധനശേഖരമായ Statutory liquidity ratio (SLR)യിലെ Marginal Standing Facility (MSF) പരിധി നിലവിലെ രണ്ടു ശതമാനത്തില്‍ നിന്നും മൂന്നു ശതമാനമായി ഉയര്‍ത്തി. ഇതുവഴി വീണ്ടും 1.37 ലക്ഷം കോടി രൂപയുടെ അധിക ലിക്വിഡിറ്റി ബാങ്കുകള്‍ക്ക് ലഭ്യമായി. ഇങ്ങിനെ മൊത്തത്തില്‍ 3.74 ലക്ഷം കോടി രൂപ ഈ മാസം അധികമായി സമ്പദ് വ്യവസ്ഥയിലേക്ക് എത്തി. നേരത്തെ. ധനമന്ത്രി പ്രഖ്യാപിച്ച 1.74 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിനു പുറമേയാണ് ചെറുകിട വ്യാപാരികള്‍ക്കും മറ്റും നിലവിലെ പ്രതിസന്ധി മറികടക്കാനായി വായ്പ ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഈ നടപടികൾ സർക്കാർ സ്വീകരിച്ചത് .

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസയുടെ ലിക്വിഡിറ്റി മാനേജ്‌മെന്റ് പ്രൊഫിഷ്യന്‍സി ഇതുപോലെ ഒരു അടിയന്തര ഘട്ടം വന്നപ്പോള്‍ വെളിപ്പെടുന്നതായി ഈ നടപടികൾ .

ഇതിനൊപ്പം ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നബാര്‍ഡ്, (National Bank for Agriculture and Rural Development ) സിഡ് ബി (Small Industries Development Bank of India ) എന്‍ എച്ച്ബി (National Housing Bank) തുടങ്ങിയ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (Nonbank financial companies (NBFCs) റീ- ഫൈനാന്‍സിംഗ് സൗകര്യം ഒരുക്കാനായി 50,000 കോടി രൂപ റിസര്‍വ്വ് ബാങ്ക് നല്‍കി.

ഇങ്ങിനെ വിവിധ മേഖലകളിലായി ആറു ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് മോദി സര്‍ക്കാരിന്റെ ധനകാര്യമാനേജ്‌മെന്റിന്റെ ഫലമായി സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു.

അപ്പോഴാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ചേര്‍ന്ന് ഒരു നാടകമാടിയത്. 65000 കോടി രൂപയുടെ പാക്കേജ് ഇല്ലെങ്കില്‍ പാവങ്ങള്‍ കോവിഡ് ലോക്ക്ഡൗണ് അതിജീവിക്കില്ലെന്നാണ് ടെക്സ്റ്റ് ബുക് ഇക്കണോമിസ്റ്റായ രഘുറാം രാജന്‍ രാഷ്ട്രീയം ഇതുവരെ ഗൗരവമായി എടുക്കാത്ത കരിയറില്‍ സ്ഥിരതയില്ലാത്ത നേതാവെന്ന് പേരുകേട്ട രാഹുലുമായി സംവാദം നടത്തിയത് .

മാധ്യമങ്ങളില്‍ നിറയാനും ഗ്യാലറിക്കു വേണ്ടി കളിക്കാനും എന്നും താല്‍പര്യവും മികവും കാട്ടിയിരുന്ന രഘുറാം രാജന് പിആര്‍ വര്‍ക്കുകളുടെ ഫലമായി വലിയ ഇമേജാണുള്ളത്.

2008 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റ് അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം യുപിഎയുടെ പല വികല സാമ്പത്തിക നയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച് സാമ്പത്തികം രംഗം കലക്കിമറിച്ചാണ് ഇദ്ദേഹം 2013ൽ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്നത്. പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിക്കുകയും ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് 7.5 ശതമാനവും റീട്ടെയില്‍ ഇന്‍ഫ്‌ളേഷന്‍ 11.47 ശതമാനവും ഫുഡ് ഇന്‍ഫ്‌ളേഷന്‍ 14.72 ശതമാനവും ആയി തകർന്നിരുന്നു.

രഘുറാം രാജന്റെ സാമ്പത്തിക ഉപദേശത്തില്‍ ഇന്ത്യയുടെ ധനകാര്യമാനേജ്‌മെന്റ് ഗ്രാഫുകള്‍ കൂപ്പുകുത്തി.

2013 ല്‍ ഉപദേശക സ്ഥാനം വിട്ട് റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണറായിമാറിയപ്പോഴേക്കും യുപിഎ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍, തന്റെ ഉറ്റ ചങ്ങാതിയായ അന്നത്തെ ധനമന്ത്രി പി ചിദംബരത്തിന്റെ അനുഗ്രഹാശ്ശിസുകളോടെ അടുത്ത സര്‍ക്കാരുമായി പരമാവധി വിയോജിച്ച് മുന്നോട്ട് പോയി.

എൻ ഡി എ സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്ക് തടസ്സം നിന്ന് ശത്രുതാ മനോഭാവത്തോടെ പെരുമാറി .

ധനകാര്യ നയം രൂപികരിച്ച് നടപ്പിലാക്കാനുള്ള ജനകീയ സര്‍ക്കാരിന്റെ അവകാശങ്ങള്‍ക്ക് തുരങ്കം വെച്ചു. ഡെല്‍ഹിയിലെ നോര്ത്ത് ബ്ലോക്കില്‍ നിന്നുള്ള സന്ദേശങ്ങളെ ധിക്കരിച്ച് റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണധികാരം ഉയര്‍ത്തിക്കാട്ടി റിപൊ നിരക്കുകള്‍ അവസരോചിതമായി മാറ്റം വരുത്താതെ പിടിച്ചു വെച്ചു.

ഉയർന്ന പലിശ നിരക്ക് നിലനിര്ത്തി രാജ്യത്തെ കോര്‍പറേറ്റ് മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചു. മുംബൈ ഓഹരി വിപണിയിലെ ബിഎസ്ഇ 500 കമ്പനികളുടെ പ്രവര്‍ത്തന ലാഭം 2015 ല്‍ 18 ശതമാനം താഴെക്ക് ഇടിഞ്ഞു. 2005 മുതലുള്ള ശരാശരി എടുത്താല്‍ 22 ശതമാനമായിരുന്നു ഇവരുടെ പ്രവര്‍ത്തന ലാഭം. വായ്പകളുടെ ഉയര്‍ന്ന പലിശ നിരക്കായിരുന്നു ഈ തകര്‍ച്ചയ്ക്ക് കാരണം.

2008ല്‍ യുപിഎയുടെ സാമ്പത്തിക ഉപദേഷ്ടാവായി രഘുറാം രാജന്‍ ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 53000 കോടിയായിരുന്നു. എന്നാല്‍, വലിയ ഉപദേശങ്ങളൊക്കെ നല്‍കി ഇദ്ദേഹം 2013 ല്‍ ഉപദേശിയുടെ റോള്‍ അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി മാറിയപ്പോഴേക്കും കിട്ടാക്കടം 2.4 ലക്ഷം കോടിയായി ഉയര്‍ന്നു. 352 ശതമാനത്തിന്റെ അവിശ്വസനീയ വര്‍ദ്ധന. യു പി എ കാലത്തെ വായ്പകൾ ബാലൻസ് ഷീറ്റിൽ കാണിക്കാതെ മറച്ചു വെച്ചതിനെ തുടർന്ന് ബാങ്കുകളെ നേർവഴിക്കാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന Asset Quality Review ( AQR) പൊതുമേഖല- ഷെഡ്യൂൾഡ് ബാങ്കുകളുടെ
Gross NPA 55 ലക്ഷം കോടി എന്ന ഭീമമായ തുകയിലെത്തിച്ചു. ശക്തമായ restructuring നടപടികളിലൂടെ ഇത് 18 ലക്ഷം കോടിയായി കുറച്ചു.

വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത കമ്പനികളെ അവരുടെ വിപണി മൂല്യത്തിൽ ലേലം ചെയ്ത് റിക്കവറി നടത്തുന്നതിന് Insolvency and Bankruptcy Code, 2016 എന്ന നിയമ സംവിധാനം കൊണ്ടുവന്നത് മോദി സർക്കാരാണ്. മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞ് വീണ്ടും നിയമനം നീട്ടി നൽകണമെന്ന മാധ്യമ പ്രചരണങ്ങളെ അവഗണിച്ചാണ് 2016 ൽ ഊർജിത് പട്ടേലിനെ നിയമിച്ച് സർക്കാർ Insolvency and Bankruptcy Code നടപ്പിലാക്കിയത്.

2008 മുതലുള്ള തന്റെ ഉപദേശക്കാലത്ത് ബാങ്കുകളുടെ കിട്ടാക്കടം വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാരും കോര്‍പ്പറേറ്റ് മാഫിയയും ചേര്‍ന്നുള്ള ചങ്ങാത്ത മുതലാളിത്തത്തിന് കുഴലൂതുകയായിരുന്നു രഘുറാം രാജന്‍. കിട്ടാക്കടത്തിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുടെ ഭരണമാണെന്ന് വിളിച്ച് പറയാന്‍ എന്തുകൊണ്ട് ഇദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നില്ല,

2008 ലെ സാമ്പത്തിക മാന്ദ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് രഘുറാം രാജനെന്ന് മാധ്യമങ്ങള്‍ നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചു കൂവാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് ഇത്രയും പ്രഗത്ഭനായ ഇക്കണോമിസ്റ്റിന് ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതും ഇത് രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയാകെ തകര്‍ക്കുമെന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടെത്താന്‍ കഴിയാതെ പോയത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ ബാങ്കുകളെ സംരക്ഷിക്കാന്‍ എന്തുകൊണ്ട് നിയമപരിരക്ഷ ഉപദേശിച്ചു നല്‍കിയില്ല.

യുപിഎയുടെ കാലത്തുള്ള ഈ എന്‍പിഎ മെസ്സിന് പരിഹാരം കണ്ടെത്താന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ Insolvency and Bankruptcy Code, 2016 എന്ന നിയമസംവിധാനം രംഗത്ത് വരേണ്ടി വന്നു. ഇതു വഴി ബാങ്കുകളുടെ കിട്ടാക്കടം നാലു ലക്ഷം കോടി രൂപയോളം റിക്കവറി നടത്തി തിരിച്ചുപിടിച്ചു.

അധികാരത്തില്‍ ഇരുന്ന വേളയില്‍ രാഹുലിനും രഘുറാം രാജനും കഴിയാതെ പോയ കാര്യങ്ങള്‍ ജനങ്ങളെ വിഡ്ഡികളാക്കുന്ന ചാറ്റിംഗ് നാടകം നടത്തി പരിഹാരങ്ങൾ നിര്‍ദ്ദേശിക്കുന്നതു കാണുമ്പോള്‍ യഥാര്‍ത്ഥ സാമ്പത്തിക വിദഗ്ദ്ധര്‍ മൂക്കത്തു വിരല്‍ വെച്ചു പോകുന്നു.

രാജ്യത്തെ പാവങ്ങളെ കോവിഡ് കാല തിരിച്ചടിയില്‍ നിന്നും കരകയറ്റാന്‍ എത്ര തുക വേണമെന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ നിമിഷങ്ങള്‍ പോലും ആലോചിക്കാതെ രഘുറാം രാജന്‍ 65000 കോടി രൂപയെന്നു പറയുന്നു. എന്തടിസ്ഥാനത്തിലാണ് ഇങ്ങിനെയൊരു തുകയില്‍ ഇദ്ദേഹം എത്തിയതെന്ന് രാഹുലിനും രാജനേയും പോലെ നമുക്കും അറിയില്ല.

ഇവരുടെ നാടകത്തിനു ശേഷം മോദി വിരോധിയും കോണ്‍ഗ്രസ് കുടുംബത്തോട് എന്നും കൂറും കടപ്പാടും പുലര്‍ത്തി വരുന്ന ഐടി വ്യവസായിയും ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നാരായണ മൂര്‍ത്തിയും കഴിഞ്ഞ ദിവസം ഇതിനു സമാനമായ പ്രസ്താവന നടത്തുകയുണ്ടായി. ലോക് ഡൗണ്‍ നീട്ടരുതെന്നും രാജ്യത്തെ പാവങ്ങള്‍ പട്ടിണി മരണത്തിലേക്ക് പോകുമെന്നും വ്യാജഅപായ മണി നാരായണ മൂര്‍ത്തി മുഴക്കുകയായിരുന്നു.

രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാവര്‍ക്കും സൗജന്യ റേഷന്‍ എത്തിക്കുന്ന സംവിധാനം നിലവിലുണ്ട്. ആളൊന്നിന് അഞ്ചു കിലോ അരിയും ഗോതമ്പും കിലോയ്ക്ക് ഒരു രൂപ മുതല്‍ മൂന്നുരൂപ വരെ നിരക്കിലാണ് സബ്‌സിഡി സൗജന്യം നല്‍കുന്നത്. ഇതു കൂടാതെ ഈ മുപ്പതു കോടിയോളം വരുന്നവര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ഇക്കാലയളവില്‍ പട്ടിണിയില്ലാതെ ജീവിക്കാന്‍ 1500-2000 രൂപ വീതം നല്‍കിക്കഴിഞ്ഞിട്ടുമുണ്ട്.

കോൺഗ്രസ് നേതാവും സോണിയ കുടുംബത്തിൻ്റെ അടുപ്പക്കാരനുമായ മുന്‍പ്രതിരോധ മന്ത്രി എകെ ആന്റണിയും പാവപ്പെട്ടവര്‍ പട്ടിണികിടന്ന് മരിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നതും ഇതിനു പിന്നാലെയാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കോണ്‍ഗ്രസ് ജനങ്ങളുടെ ഇടയില്‍ അരക്ഷിതാവസ്ഥ കുത്തിവെച്ച് ഇവരെ കലാപത്തിന് പ്രേരിപ്പിച്ച് തെരുവുകളിലേക്ക് ഇറക്കുകയെന്ന ഗൂഡതന്ത്രം പയറ്റുകയാണോയെന്ന് ആരാനും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല,

തെരുവുകളില്‍ ഒരു പ്രത്യേക സമുദായത്തെ ഇളക്കി വിട്ട് പൗരത്വബില്ലിനെതിരെ പ്രക്ഷോഭം നടത്തിയ ശക്തികള്‍ ഈ കോവിഡ് കാലത്തും സജീവമാണ്. ജീവന്‍ രക്ഷാ മരുന്നു നല്‍കിയും വൈദ്യസഹായം എത്തിച്ചും ഇന്ത്യ വിദേശരാജ്യങ്ങളുടെ പ്രത്യേകിച്ച് ഗള്‍ഫ് മേഖലയുടെ പ്രീതിയും ആദരവും പിടിച്ചു പറ്റുന്നത് കണ്ട് ഹാലിളകിയ ഈ ശക്തികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ സൗഹൃദം അലങ്കോലമാക്കാന്‍ ശ്രമം നടത്തിയതും ഇതു പാളിയതും നാമെല്ലാം കണ്ടതാണ്.

ഇനി ലോക് ഡൗണിനു ശേഷം രാജ്യത്ത് പൊറുതി അസഹനീയമാണെന്ന് വരുത്തി തീര്‍ക്കാനും ഈ ഭയം കുത്തിവെച്ച് ജനങ്ങളെ തെരുവിലിറക്കാനും ഇതേ ശക്തികള്‍ ശ്രമിച്ചു കൂടെന്നില്ല. മുമ്പെന്നത്തേയും പോലെ ഇതിനൊക്കെ കളം ഒരുക്കികൊടുക്കുന്ന പണിയാണ് കോണ്‍ഗ്രസും രാഹുലും നടത്തിവരുന്നത്. എന്നാല്‍, ഒരോ ശ്രമങ്ങളും വന്‍ പരാജയമായി മാറുന്ന അനുഭവമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു തരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here