രാമായണത്തിൽ പ്രതിപാദിച്ച രാമസേതു വീണ്ടും വാർത്തകളിൽ നിറയുന്നു. ഇത്തവണ സംഗതി കുറച്ച് സീരിയസ് ആണ്. രാമസേതു വെറും ഭാവനയല്ല, മറിച്ച് ഒരു ചരിത്രസത്യമാണെന്നാണ് ആധുനിക പഠനങ്ങളിൽ തെളിയുന്നത്!
ഡിസ്കവറി communications network ന്റെ ഭാഗമായ ഒരു പ്രമുഖ ശാസ്ത്രീയ ഡോക്യുമെന്ററി ചാനലാണ് സയൻസ് ചാനൽ. ഏകദേശം 75.48 ദശലക്ഷം അമേരിക്കൻ കുടുംബങ്ങൾ ഈ ചാനലിൽ വരിക്കാരാണെന്ന് കണക്കാക്കപ്പെടുന്നു. Myth busters, How its Made, Through the Wormhole with Morgan Freeman. എന്നിവ ഇവരുടെ മികച്ച ചില ടി.വി. പ്രോഗ്രാമുകളാണ്.
ഈ നെറ്റ്‌വർക്ക് വഴി പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാമുകളിൽ ഒന്നാണ് What on Earth. ഉപഗ്രഹ ഇമേജറി ഉപയോഗിച്ച്, വിശദീകരിക്കാനാകാത്ത വസ്തുക്കൾ വിശദമായ പര്യവേക്ഷണം ചെയ്യുന്ന ഒരു പരിപാടിയാണ് What on Earth. ഈ പരിപാടിയിൽ നിന്ന് Ancient Land Bridge എന്ന പേരിൽ താഴെ കൊടുക്കുന്ന ക്ലിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഈ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്ഡിലിൽ നിന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി.
നാസയുടെ സാറ്റലൈറ്റ് അയച്ച ചിത്രങ്ങളുടെ സഹായത്തോടെ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ വലിയ വലിപ്പത്തിലുള്ള മുങ്ങിക്കിടക്കുന്ന പാറക്കൂട്ടങ്ങളുടെ ചിത്രമാണ് ഈ ക്ലിപ്പ് നമ്മളെ കാട്ടിത്തരുന്നത്. ഈ പാറക്കൂട്ടങ്ങൾ 48 കിലോമീറ്ററിലധികം നീളമുള്ളതാണെന്നും അവരുടെ അന്വേഷണങ്ങളിൽ പറയുന്നു. പിന്നീട് അവർ ഈ പാറകളെ കുറിച്ച് രാമയണത്തിലുള്ള പരാമർശങ്ങളെക്കുറിച്ചും ഈ പാലം ശ്രീരാമൻ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേയ്ക്ക് കടക്കാൻ ഈ നിർമിച്ചു എന്നാണ് ഭാരതീയരുടെ വിശ്വാസമെന്നും അവർ എടുത്തു പറയുന്നു.
കടലിൽ രൂപീകരിക്കപ്പെട്ട മണൽതിട്ടയിലാണ് ഈ കല്ലുകൾ കാണപ്പെട്ടത്. മണൽത്തിട്ട സ്വാഭാവികമായി ഉണ്ടായതാണെങ്കിലും ഈ കല്ലുകൾ വളരെ ദൂരെ നിന്ന് കൊണ്ടുവന്നവയായി അവരുടെ പഠനങ്ങളിൽ തെളിഞ്ഞു. മറ്റൊരു പ്രധാന കാര്യം, ഈ പാറകൾക്ക് 7000 വർഷത്തിനു മുകളിൽ പഴക്കുമുണ്ടത്രെ!
7000 വർഷം പഴക്കമുള്ള ഈ പാറകൾ പക്ഷെ സ്ഥിതി ചെയ്യുന്നത് 4000 വർഷം പഴക്കമുള്ള മണൽതിട്ടയിലാണ്. വീഡിയോ ക്ലിപ്പ് അനുസരിച്ച് ഈ ഘടന സ്വാഭാവികമല്ലെന്നും ഇത് മനുഷ്യരാൽ നിർമ്മിച്ചതാണെന്നും സൂചിപ്പിക്കുന്നു.
എന്തായാലും ട്വിറ്ററിൽ ഒരു ചരിത്ര സംഭവമാവുകായാണ് ഈ ട്വീറ്റ്. ഇതുവരെ 21000 ത്തിനു മുകളിൽ റീട്വീറ്റും മൂന്ന് ലക്ഷത്തിൽപരം വ്യൂ വുമായി ഇത് മുന്നേറുന്നു.
ഇന്ത്യയിൽ ഒരു വലിയ വാർത്തയായി മാറിയ ഈ ട്വീറ്റിനോടുള്ള പ്രമുഖരുടെ പ്രതികരണം ചുവടെ..
കടപ്പാട് : Opindia.com
Science Channel video clip saying Ram Setu was man made goes viral on social media
Its the other way. Rocks are older than the sand. Please review the video once again and correct this.
Nice article, by the way 🙂
corrected, thanks