വന്ദേഭാരത് മിഷനെതിരെ കള്ള പ്രചരണങ്ങൾ: ഏഷ്യാനെറ്റിൽ വന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ

0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നത് കമ്മികളുടെ സ്ഥിരം പല്ലവിയാണ്. എന്തിനും ഏതിനും മോദിയെ കുറ്റം പറയുന്നവർ ഇത്തവണ വീണത് ഏഷ്യാനെറ്റിലെ കള്ള വാർത്തയിലാണ്.

വാർത്ത കണ്ട് ഞമ്മളെ ഗൾഫ് രാജ്യങ്ങൾ ഫ്രീയായി അങ്ങ് എത്തിച്ചേനെ എന്ന് പറഞ്ഞു മോദിയെ തെറി വിളിച്ച കമ്മികൾ ആദ്യം റീപാട്രിയേഷൻ എന്താണെന്നും ഇവാക്‌യുവേഷൻ എന്താണെന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഇവാക്‌യുവേഷൻ നടക്കുന്നത് പ്രവാസികളുടെ ജീവൻ അടിയന്തര ഹാനിയിൽ ആകുമ്പോഴും അവിടുത്തെ സർക്കാരിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആകുമ്പോഴും ആണ്. ഈ പോകുന്ന ഫ്‌ളൈറ്റുകൾ വൺ വേ ആയതുകൊണ്ട് തന്നെ ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകാൻ പോകുന്നത്. സർക്കാരിന് കയ്യൊഴിയാൻ പറ്റിയ അവസരമാണ്. കേരള സർക്കാർ പ്രവാസികളെ തിരിച്ചു നാട്ടിൽ എത്തിക്കണമെന്ന് പറഞ്ഞെങ്കിലും അതിനു വേണ്ട നടപടികൾ ഒന്നും തന്നെ ചെയ്തില്ല. കാരണം കൊണ്ടുവരുന്ന ബുദ്ധിമുട്ടും പിന്നെ അവരെ താമസിപ്പിക്കാൻ വേണ്ട സൗകര്യങ്ങളും ചേർത്ത് വലിയൊരു തുക തന്നെയാകും. പക്ഷെ എന്നത്തേയും പോലെ തന്നെ മോദി സർക്കാർ ജനങ്ങളുടെ കൂടെ തന്നെ ഉണ്ട്. അതിന്റേതായ ബുദ്ധിമുട്ടുകൾ പലരും പല സ്ഥലത്തു പറഞ്ഞിട്ടുമുണ്ട്.

പല രാജ്യങ്ങളും എങ്ങനെയാണ് അവരവരുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതു എന്ന് നോക്കിയാൽ മനസിലാകും നമ്മുടെ രാജ്യം എത്ര ഉദാരമതിയായി ആണ് ചെയ്യുന്നതെന്ന്. വൃത്തികെട്ട രാഷ്ട്രീയം പറയുന്നവരെ ബോധ്യപ്പെടുത്താൻ അല്ല വേശ്യാവൃത്തി മാധ്യമങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവർക്കു വേണ്ടി.

അമേരിക്ക :
പ്രായോഗികമായ നിരക്ക് ഈടാക്കാൻ ആണ് സർക്കാർ നയം. അങ്ങോട്ട് കാലിയടിച്ചു പോകുന്നു, ഇങ്ങോട്ട് വരുമ്പോ 2 way ഫ്ലൈറ്റ് ആണ് ഇന്ധനം ചിലവ്! ഓർക്കുക.. ഫ്രീയായി ഓടിക്കാൻ നിസ്സാരമായി പറയുന്ന പോലല്ല യാഥാർഥ്യം.

UK: ബംഗ്ളദേശിൽ നിന്നും ഒഴിപ്പിച്ചത് ഒരു സീറ്റിനു £600 വെച്ച്.

New Zealand: അവരുടെ മീഡിയ കൃത്യം ആയി റിപത്രിയേഷൻ എന്ന വാക്ക് ഉപയോഗിക്കും. ഇവിടുത്തെ മാധ്യമങ്ങൾ രക്ഷ ദൗത്യം എന്നൊക്കെ തള്ളി പെയ്ൻ വരുന്നതിന്റെ വീഡിയോ എടുക്കാൻ പാരച്ചൂട്ടിൽ ചാടും.

Australia: ചാർട്ടർ ഫ്‌ളൈറ്റുകൾ അയച്ചു കുറച്ചു പേരെ ഇന്ത്യയിൽ നിന്ന് തിരിച്ചു ഓസ്‌ട്രേലിയയിൽ എത്തിച്ചതോടെ മറ്റു രാജ്യങ്ങളിൽ ഉള്ള ഓസ്‌ട്രേലിയൻ പൗരന്മാർ പ്രശ്നമുണ്ടാക്കി തുടങ്ങി. പ്രൈവറ്റ് പ്ലെയ്നുകൾക്കു പോകാമെങ്കിൽ ഓസ്‌ട്രേലിയൻ ഗവണ്മെന്റിനു എന്തുകൊണ്ട് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു അവരുടെ ചോദ്യം.

പൗരന്മാരെ തിരിച്ചു കൊണ്ടുവരുന്നത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണെന്ന് വരെ അവർ പറഞ്ഞിരുന്നു.
മോദി സർക്കാർ ഈ ഒരു ബുദ്ധിമുട്ടുകളും ജനങ്ങളെ അറിയിച്ചിട്ടില്ല.

https://www.thehindu.com/news/national/coronavirus-we-followed-standard-practices-for-evacuation-flights-says-australian-diplomat/article31382746.ece

ആഫ്രിക്കൻ രാജ്യങ്ങൾ, ഈജിപ്ത് അടക്കം ഉള്ളവർ:

കാശു കൊടുത്താൽ വരാം എന്ന് അഹങ്കരിക്കുന്നവർ വായിക്കുക കാശുള്ളവരും ഇല്ലാത്തവരും വരാൻ രക്ഷയില്ലാതെ പെട്ടു കിടക്കുന്നതു.

അവസാനമായി പറയാൻ ഉള്ളത് :

ഖത്തർ ഇതിനു മുന്നേ ഇങ്ങനൊരു കുത്തിത്തിരുപ്പ് ഇറക്കിയിരുന്നു…അന്ന് കയ്യിൽ വെച്ചാൽ മതി എന്ന് ബഹ്‌റൈൻ പറയുകയും ചെയ്തു.

എല്ലാ രീതിയിലും കള്ള പ്രചരണം നടത്തുന്നവരാണ് മലയാള മാധ്യമങ്ങൾ. മുൻനിരയിൽ നിൽക്കുന്നത് ഏഷ്യാനെറ്റും. കേന്ദ്രത്തിന് എതിരെ ഏതു രീതിയിലും വാർത്തകൾ വളച്ചൊടിക്കാൻ ഇവർ മടിക്കില്ല. വായിക്കുന്നവർ അത് വിശ്വസിക്കുന്നതിനു മുന്നേ സത്യാവസ്ഥ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here