മണിപ്പൂരിലെ തദ്ദേശീയ മെയ്തെയി വംശജർ ഇന്ന് ഏകദേശം 47.42% ഹിന്ദുവും 38.44% സനാമിഹിസം മതസ്ഥരും, 8.72% ക്രിസ്ത്യാനികളും 4.39% മുസ്ലീങ്ങളും ഉൾപ്പെടുന്ന ജനതയാണ്. ബർമയിൽ നിന്നും ആസ്സാമിൽ നിന്നും മണിപ്പൂരിലേക്കു കുടിയേറി വന്ന ജനതയെയാണ് കുക്കി എന്ന് വിളിക്കപ്പെടുന്നത്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുടെ ഫലമായി ഇന്ന് കുക്കി ജനസംഖ്യയിൽ ഭൂരിപക്ഷം ക്രിസ്ത്യാനികളും (പ്രൊട്ടെസ്റ്റെന്റുകൾ കത്തോലിക്കാരെക്കാളും അധികം ) ന്യൂനപക്ഷ മതങ്ങളായ ഹെരാക, സൗ, ഷാമനിസം എന്നിവയും ഉൾപ്പെടുന്നു. 22,327 സ്‌ക്വയർ കിലോമീറ്റർ വ്യാപ്തിയുള്ള മണിപ്പൂരിൽ ഭൂമി അധികവും കുക്കി വംശജരുടെ കയ്യിൽ ആണ്. താഴ്‌വരയിൽ മാത്രമാണ് മെയ്തെയികൾക്കു ഭൂമി ഉള്ളൂ. എന്നാൽ എം എൽ എ കൾ അധികവും മെയ്തെയികൾ ആണ് തല്ഫലം രാഷ്ട്രീയ സ്വാധീനവും.
ഈയിടെ കോടതി മെയ്തെയി വംശജർക്ക് SC/ST പദവി നൽകുന്നു, കുക്കി അതിനെ എതിർക്കുകയും മെയ്തെയി ആധിപത്യമുള്ള പ്രദേശങ്ങളിൽ അതിനെതിരെ പ്രകടനം നടത്തുകയും ചെയ്യുന്നു . ഇത് മെയ്തെയി vs കുക്കി കലാപത്തിലേക്ക് നയിക്കുന്നു, അതിൽ പള്ളികൾ ഉൾപ്പെടെ പലതിനും നാശനഷ്ടങ്ങൾ സംഭവിക്കുന്നു .
ഇനി നിങ്ങൾ ചിന്തിക്കുക. ഈ കലാപം ഹിന്ദു vs ക്രിസ്ത്യാനി കലാപം ആകുന്നതു എങ്ങനെയാണ്? സംഘപരിവാർ vs ക്രിസ്ത്യാനി കലാപം ആകുന്നതു എങ്ങനെയാണ് ? സംവരണത്തിന് വേണ്ടിയുള്ള രണ്ടു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ കലാപത്തിനെ ഹിന്ദു vs ക്രിസ്ത്യാനി ബൈനറിയായും സംഘപരിവാർ vs ക്രിസ്ത്യാനി ബൈനറിയായും കേരളത്തിൽ ചിത്രീകരിക്കുന്നത് ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ രാഷ്ട്രീയ ഐക്യം ഉണ്ടായാൽ അത് ആപത്തു ആണ് എന്ന് കരുതുന്നവർ ആണ് . അത് ആരായിരിക്കും? സ്വയം ചിന്തിക്കുക.