പത്രികയുടെ പ്രസക്തി..

9

2017 നവംബറിലാണ് സ്വതന്ത്രമായ, ദേശീയതയോട് മാത്രം വിധേയത്വമുള്ള ഒരു ഓൺലൈൻ മാഗസിൻ തുടങ്ങുന്ന ചർച്ച ഞങ്ങൾക്കിടയിൽ ഉരുത്തിരിഞ്ഞു വന്നത്. ട്വിറ്ററിൽ വച്ചാണ് ഞങ്ങളിൽ പലരും പരസ്പരം പരിചയപ്പെടുന്നത്. രാഷ്ട്രീയം തൊഴിലാക്കിയവരല്ല ഞങ്ങളാരും. വിദേശ രാജ്യങ്ങളിൽ അദ്ധ്വാനിച്ച് ഇന്ത്യയിലേക്ക് വിദേശ നാണ്യം അയക്കുന്നവരും (കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്ന്. മറ്റ് രണ്ടെണ്ണം മദ്യവും ലോട്ടറിയും) ഇന്ത്യയിലെ തന്നെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്ത് വർഷാ വർഷം കൃത്യമായി നികുതി നടക്കുന്നവരുമായ ഞങ്ങൾ പലരും വാർത്തകൾക്കായി ആശ്രയിക്കുന്നത് സോഷ്യൽ മീഡിയ ആണ്. കേരളത്തിൽ അനേകം പത്രങ്ങളും വാർത്താ ചാനലുകളും ഉണ്ടെങ്കിലും നിക്ഷ്പക്ഷമായ വാർത്തകൾ മലയാള മാധ്യമങ്ങളിൽ അപ്രാപ്യമാണെന്ന സത്യം ഞങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞു.

ദേശീയ മാധ്യമങ്ങൾ സോഷ്യൽ മീഡിയയുടെ പ്രഭാവത്താൽ ഇപ്പോൾ തിരിച്ചറിവിന്റെ പാതയിലാണ്. പഴയ കൊല കൊമ്പന്മാരായ NDTV ഉൾപ്പെടെയുള്ള ചാനലുകളും ബർഖ ദത്തിനെപ്പോലെയുള്ള മാധ്യമ പ്രവർത്തകരും വിശ്വാസ്യത നഷ്ടപ്പെട്ട് തിരസ്കരിക്കപ്പെട്ട അവസ്ഥയിലുമാണ്. റാഡിയ ടേപ്പിൽ കുരുങ്ങിയ വീർ സാംഘ്‌വി മാധ്യമ പ്രവർത്തനം തന്നെ അവസാനിപ്പിച്ചു! ഒരു പതിറ്റാണ്ടോളം തിളങ്ങി നിന്ന പ്രണോയ് റോയിയുടെ ചാനൽ TRP റാങ്കിങ്ങിൽ ഊർദ്ധൻ വലിക്കുകയാണ്. രാജ്ദീപ് സർദേശായി, സാഗരിക ഘോഷ്, പ്രമുഖ ഹിന്ദി അവതാരകനായ രവീഷ് കുമാർ എന്നിവരുടെ വാക്കുകൾക്കൊന്നും ജനങ്ങൾ പുല്ലു വില കൊടുക്കാത്ത അവസ്ഥയുമാണ്. മേൽപറഞ്ഞ ദേശീയ മാധ്യമങ്ങളുടെയും പ്രമുഖ അവതാരകരുടെയും വിശ്വാസ്യതക്ക് ഇടിവ് തട്ടാനുള്ള ഒരു പ്രധാന കാരണം, സോഷ്യൽ മീഡിയ വഴി കലർപ്പില്ലാത്ത വാർത്തകൾ ജനങ്ങളിൽ എത്തുന്നത് കൊണ്ടാണ്. പണ്ടത്തെപ്പോലെ അജണ്ട സെറ്റ് ചെയ്യാനും നുണ പ്രചരിപ്പിക്കാനും ഇക്കൂട്ടർക്ക് ഇപ്പോൾ കഴിയുന്നില്ല. അതോടൊപ്പം ചില പ്രമുഖ ഇംഗ്ലീഷ് വാർത്താ പോർട്ടലുകളുടെ സ്വാധീനവും എടുത്തു പറയേണ്ടതാണ്.

സോഷ്യൽ മീഡിയയിലൂടെ ഇതൊക്കെ കാണുന്ന ഞങ്ങൾ കേരളത്തിലെ അവസ്ഥയെ കുറിച്ച് ചിന്തിക്കുന്നതും ഈ അവസരത്തിലാണ്. ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച്, കിണറ്റിലിറങ്ങിയിട്ടും കരകേറാൻ പറ്റാത്ത ‘തോറ്റ MLA’ നികേഷ് കുമാർ നയിക്കുന്ന റിപ്പോർട്ടർ ഒരു വശത്ത്.. പഴയ SFI പ്രവർത്തകനും കടുത്ത ‘മതേതറ’യുമായ വേണു ബാലകൃഷ്ണൻ നയിക്കുന്ന മാതൃഭൂമി മറ്റൊരു വശത്ത്. (മാതൃഭൂമി മുതലാളി വീരേന്ദ്ര കുമാറിന്റെ മതേതറ രാഷ്ട്രീയത്തെ കുറിച്ച് ഒരു നീണ്ട പോസ്റ്റ് വേറെ ഇടാം). കമ്മ്യൂണിസ്റ്റ് കുറ്റിച്ചൂലുകളും, ദളിത് പീഡനത്തിന് FIR-ൽ ഇടം പിടിച്ചവരുമായ ലല്ലു, സനീഷ്, രാജീവ് ദേവരാജ് ഇത്യാദികൾ നയിക്കുന്ന ന്യൂസ് 18 കേരള. കണ്ടത്തിൽ കുടുംബം കയറഴിച്ച് വിട്ടിരിക്കുന്ന ഷാനി പ്രഭാകരൻ (അഥവാ, അന്ന പ്രിജി ജോസ്. ഇനി ശരിക്കുള്ള പേര് എഴുതിയില്ലെങ്കിൽ മാഡത്തിന് ദേഷ്യം വന്നാലോ). ബിജെപി എംപി എന്ന പട്ടം ഉണ്ടെങ്കിലും രാഷ്ട്രീയത്തെയും ബിസിനസ്സിനെയും വേർതിരിച്ച് കാണുന്ന രാജീവ് ജി യുടെ ഏഷ്യാനെറ്റും, അവിടത്തെ എഡിറ്റോറിയൽ നയം തീരുമാനിക്കുന്ന പി ഗോവിന്ദപ്പിള്ളയുടെ മകൻ എംജി രാധാകൃഷ്ണനും, കാരാട്ടിന്റെ ഇടം കൈ പ്രശാന്ത് രഘുവംശവും, എന്തിനോ വേണ്ടി തിളക്കുന്ന സിന്ധു മാഡവും അടങ്ങുന്ന മറ്റൊരു ടീം വേറെ! ഇവരൊക്കെയാണ് മലയാളികളെ ‘സത്യസന്ധമായ’ റിപ്പോർട്ടിങ്ങിലൂടെ കോൾമയിർ കൊള്ളിക്കുന്ന പ്രമുഖർ.

ഇതേപോലെ വർഷങ്ങളോളം ‘നിക്ഷ്പക്ഷയായി’ ചാനൽ ചർച്ചകൾ നയിച്ച വീണാ ജോർജ്ജ് ഇന്ന് ഇടതു പക്ഷത്തിന്റെ MLA യാണ്. MLA പട്ടം കിട്ടിയതോടെ ബധിരയും മൂകയുമായ മാഡം നിയമസഭയിൽ ധ്യാനത്തിലാണ്. തോമസ് ചാണ്ടി, അൻവർ MLA, ജോയ്‌സ് ജോർജ് തുടങ്ങി ചുഴലിക്കാറ്റ് അടിച്ചിട്ട് പോലും വീണാ മാഡത്തിന്റെ വായ് തുറന്നിട്ടില്ല. വീണാ മാഡം ഒരു പ്രതീകമാണ്; ഭാവിയിൽ പാർട്ടിയെ സഹായിക്കുന്ന മാധ്യമ തൊഴിലാളികൾക്ക് കിട്ടാൻ ചാൻസുള്ള ബിരിയാണിയുടെ പ്രതീകം. പാഡ് വാങ്ങാൻ പോലും ശമ്പളം കിട്ടാതെ റിപ്പോർട്ടറിലും മറ്റും ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ ഊർജ്ജമാണ് ഇതുപോലെ കമ്മ്യൂണിസ്റ്റ് പാർട്ടി വച്ച് നീട്ടുന്ന അപ്പക്കഷ്ണങ്ങൾ.

അപ്പോൾ പറഞ്ഞു വന്നത് ഈ പോർട്ടൽ തുടങ്ങാൻ ഞങ്ങളെ നയിച്ച സാഹചര്യങ്ങളെ കുറിച്ചാണ്. ഇത്രയും പക്ഷപാതിത്വപരമായ മാധ്യമ പ്രവർത്തകർ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാൻ ഇടയില്ല, എന്നിട്ടും അവർ നിക്ഷ്പക്ഷരായി നമ്മുടെ സ്വീകരണ മുറികളിൽ അന്തിചർച്ചയുമായി പ്രത്യക്ഷപ്പെടുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചും ജനങ്ങളെ കഴിയുന്നത്ര വർഗ്ഗീയമായി ഭിന്നിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു. ഇവരുടെ ഈ കുടില ശ്രമങ്ങൾക്കിടയിൽ തകരുന്നത് ഈ നാട്ടിലെ സമാധാനമാണ്. ബിജെപിക്ക് ചർച്ചയിൽ മൈലേജ് കിട്ടുന്നത് കൊണ്ട് തീവ്രവാദ വാർത്തകൾ കൊടുക്കാറില്ല എന്നത് ഷാനി പ്രഭാകരൻ സമ്മതിച്ചതും നമ്മൾ ഇതിനോട് ചേർത്ത് വായിക്കണം. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കിടയിൽ മുളച്ചു പൊന്തുന്നത് ISIS ജിഹാദി സംഘങ്ങളും ലൗ ജിഹാദും കടുത്ത അസഹിഷ്ണുതയുമാണ് (മലപ്പുറത്ത് തട്ടമിട്ട ഫ്‌ളാഷ് മോബ് കളിച്ച പെൺകുട്ടികളോടും RJ സൂരജിനോടും ചോദിച്ചാൽ യഥാർത്ഥ അസഹിഷ്ണുത എന്താണെന്ന് പറഞ്ഞു തരും)

ഈ ഇരുട്ടിൽ ഒരു കൈത്തിരി തെളിക്കാനാണ് ഞങ്ങളുടെ എളിയ ശ്രമം.

വാർത്തകൾ സത്യസന്ധമായി അവലോകനം ചെയ്യുക, തമസ്ക്കരിക്കപ്പെട്ട വാർത്തകൾ നിങ്ങളിൽ എത്തിക്കുക എന്ന എളിയ ഉദ്ദേശങ്ങൾ മാത്രമേ പത്രികയ്ക്കുള്ളൂ.

ഞങ്ങൾക്ക് ഒരു പക്ഷമുണ്ട്, അത് ദേശീയത മാത്രമാണ് !

ഞങ്ങളുടെ ഈ യാത്രയിൽ നിങ്ങളുടെ സഹായവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് നിർത്തട്ടെ… ജയ് ഹിന്ദ് !!

9 COMMENTS

  1. All the best for this new initative .Long yeras i am keenly follwing all news chanells that include malu &English ones ( pro conges pranoroys world this week starting time )that time no social media only conge &comi media after social media explotion lot of business oreanted share market listed corporate medias chainge there track for TRP rating prushure &money unfortunatly lot of regenal chanell majority of them malyalam still run on family money &party money there desk r operated by pure comrades they have only one aganda distroy Modiji &BJP now a days they compramise there internal rivalary and act against Modiji so we need this type of initative .Onese again ALL THE BEST TEAM PATHRIKA

  2. കേരളത്തില്‍ തന്നെ നിന്ന് ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഇത് മനസ്സിലാവില്ല.എന്താണ് കേരളത്തിലെ രാഷ്ട്രീയ-മാധ്യമ അജണ്ട എന്ന് മനസ്സിലാക്കുവാന്‍ ഇതര സംസ്ഥാനങ്ങളില്‍ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പോയി കുറഞ്ഞത് ഒരു അഞ്ച് വര്‍ഷം ജോലി ചെയ്യണം.’പത്രിക’ കണ്ട അന്ന് തൊട്ട് എല്ലാ ലേഖനങ്ങളും ഞാന്‍ വായിക്കാറുണ്ട്.എല്ലാ വിധ പിന്തുണയും സ്നേഹാശിര്‍വാദങ്ങളും എന്നും എപ്പോഴും ഈയുള്ളവന്‍റേതായിട്ടുണ്ടായിരിക്കും.

  3. ഒരു പൊളിച്ചെഴുത്തു, കാപട്യങ്ങളെ തുറന്നു കാട്ടുന്ന സമീപനം, കുറെ വിവരങ്ങൾ അറിയാൻ കഴിഞ്ഞു, നന്ദി, നമസ്കാരം

  4. ജനം ടി വി യുടെ മാധ്യമ ധർമ്മത്തെപ്പറ്റി നിഷ്പച്ചൻ ഒന്നും പറഞ്ഞു കണ്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here