RTE – ഹിന്ദുക്കൾ നടത്തുന്ന സ്കൂൾ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള കൊടും ക്രൂരതയുടെ കഥ

2

ഹിന്ദുക്കൾ നടത്തുന്ന സ്കൂൾ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള കൊടും ക്രൂരതയുടെ കഥയാണിത്!

RTE (The Right of Children to Free and Compulsory Education Act or Right to Education Act 2009) വളരെ നല്ല ഒരു സംഭവം ആണ് എന്നാണ് പൊതുവെ ഒരു ധാരണ.അതിൽ മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

എന്താണീ RTE യുടെ പല കുഴപ്പങ്ങളിൽ ഒരു കുഴപ്പം? ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരു സ്ഥലത്തു സുരേഷും ( നോൺ-മൈനോറിറ്റി) ആന്റണിയും (മൈനോറിറ്റി) വെവ്വേറെ സ്കൂളുകൾ നടത്തുന്നു ഏന് വിചാരിക്കുക.RTE ആക്ട് പ്രകാരം 25 ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കായി സുരേഷ് മാറ്റിവെക്കണം എന്നാൽ ആന്റണി അത് ചെയ്യണ്ട. ഈ 25 ശതമാനം കുട്ടികളുടെ ഫീസ് സർക്കാർ പിന്നീട് കൊടുക്കും എന്നാണ് വയ്പ്. അതൊക്കെ എവിടെ നടക്കുന്നു.. കിട്ടാതിരിക്കാനുള്ള സാധ്യതയാണ് കൂടുതൽ.

അതിനാൽ സുരേഷ് ആ ഭാരം ബാക്കിയുള്ള 75 ശതമാനം കുട്ടികളുടെ ഫീസിൽ നിന്നും എടുക്കേണ്ടി വരും. അപ്പോൾ തന്നെ സുരേഷിന്റെ സ്‌കൂളിലെ കുട്ടികളുടെ ഫീസ് ആന്റണിയുടെ സ്കൂളിലെ കുട്ടികളെക്കാൾ കൂടും. അതും പോരാഞ്ഞിട്ട് ഒരിടുപ്പത് നിയമ പാലനങ്ങൾ ഉണ്ട് RTE ആക്ടിൽ.

  • ഒരു ക്ലാസ്സിൽ എത്ര കുട്ടികൾ, ടീച്ചർ-കുട്ടി അനുപാതം , കക്കൂസ്,കുടി വെള്ളം ,കളിക്കളം, പഠിച്ചില്ലേലും എട്ടാം ക്ലാസ്സുവരെ തോൽപിക്കാൻ പാടില്ല,
  • അഡ്മിഷനായി ടെസ്റ്റ് നടത്താൻ പാടില്ല ,ടീച്ചറുമാരുടെ ശമ്പളം, യോഗ്യത, ടീച്ചറുമാർ പ്രൈവറ്റ് ട്യൂഷൻ എടുക്കരുത് മുതലായ വലിയ ലിസ്റ്റ് തന്നെ ഉണ്ട്;
  • പിന്നെ ഇതൊക്കെ ഏത് സമയവും ഇൻസ്‌പെക്ഷൻ നടത്താൻ സർക്കാർ ആപ്പീസറുമാരും.

എന്ത് നല്ല മനോഹരമായ ആക്ട്.. അല്ലേ ? പക്ഷെ കളി അവിടെയല്ല; ഈ നിയമങ്ങളൊന്നും ആന്റണിയുടെ സ്കൂളിന് ബാധകമല്ല! എങ്ങിനെ നോക്കിയാലും ആന്റണിയുടെ സ്കൂൾ ആയിരിക്കും കോമ്മേഴ്സ്യലി മോർ വയബിൾ!  ആന്റണിമാരുടെ സ്കൂൾ കൊഴുത്തു കൊഴുത്തു വളരും. സുരേഷ്‌മാരുടെ സ്കൂൾ ശോഷിച്ചു ശോഷിച്ചു തളരും. വാട്ട് ആൻ ഐഡിയ ,സർ ജി !

അങ്ങനെ ഒരു വിഭാഗത്തിനോട് മാത്രം പക്ഷപാതം ഉള്ള നിയമം എങ്ങിനെ ഉണ്ടാക്കാൻ പറ്റും എന്നല്ലേ ? നിയമം എല്ലാപേർക്കും ഒരേ പോലെ ആകേണ്ടേ ? ഇത് വെള്ളരിക്കാ പട്ടണമോ ? ഇവിടെ കോടതി ഇല്ലേ ? കോടതി വിധി ഉണ്ടായിരുന്നു.പതിനൊന്നംഗ സുപ്രീം കോർട്ട് ഭരണഘടന ബെഞ്ച് വിധിച്ച പ്രസിദ്ധമായ TMA Pai Society vs Union of India കേസ്. ആ വിധിയിലെ എറ്റവും ശ്രദ്ധേയമായ പോയിന്റ് ഇതാണ് –

“ Private education institutes established by minorities and non-minorities were held to be on equal footing. Hindus could enjoy the exact same rights under Sec 19-1(g) that the minorities did under Art 29/30 “

ഈ വിധിയിലൂടെ സ്കൂൾ നടത്തുന്ന സുരേഷ്‌മാർക്കും ആന്റണിമാർക്കും അവകാശങ്ങൾ ഒരു പോലെ എന്ന് വിധി വന്നു.ഇത് നാട്ടിലെ ആന്റണിമാരുടെ പിന്നിലുള്ള ഇന്ത്യയെ തന്നെ തകർക്കാൻ നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Breaking India ( പറ്റുമെങ്കിൽ രാജീവ് മൽഹോത്ര എഴുതിയ Breaking India പുസ്‌തകം വായിക്കാൻ ശ്രമിക്കുക .എന്താണീ സാധനം
,എത്ര ഭയാനകം എന്നൊക്കെ പിടി കിട്ടും ) ശക്തികൾക്ക് സഹിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു എന്ന് വേണം അനുമാനിക്കാൻ കാരണം, കോടതിക്കും ഒന്നും ചെയ്യാൻ പറ്റാത്ത പൂട്ടാണ് കോൺഗ്രസ് നേതൃത്വം നൽകിയ UPA സർക്കാർ 2005 ഇൽ ചെയ്തത് .അവർ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്തു .അതാണ് “The Constitution 93rd amendment Act, 2005”. ഇന്ത്യൻ ഭരണഘടനയിൽ Article 15(5) എഴുതി ചേർത്തു .ഇതിന്റെ പിന്ബലത്തോട് കൂടി 2009 ഇൽ പാസാക്കിയ നിയമമാണ് RTE (The Right of Children to Free and Compulsory Education Act or Right to Education Act 2009 ) “15(5) Nothing in this article or in sub-clause (g) of clause (1) of article 19 shall prevent the State from making any special provision, by law, for the advancement of any socially and educationally backward classes of citizens or for the Scheduled Castes or the Scheduled Tribes in so far as such special provisions relate to their admission to educational institutions including private educational institutions, whether aided or unaided by the State, other than the minority educational institutions referred to in clause (1) of article 30.”.

കൂടാതെ അഞ്ച് അംഗ സുപ്രീം കോർട്ട് ബെഞ്ച് വിധിയിലൂടെ 93 ആം ഭരണഘടന ഭേദഗതിയും, RTE ആക്റ്റും സാധുകരിക്കപ്പെട്ടു. ആ വിധിയാണ് Pramati Educational & Cultural … vs Union Of India and Ors 6 May 2014.

ഇവിടെ സുരേഷിനും ആന്റണിക്കും വെവ്വേറെ നിയമമാണ് സ്കൂൾ നടത്താൻ കാരണം ആന്റണിക്ക് വേണ്ടി വൻ ലോബ്ബിയുണ്ട് ,സുരേഷിനില്ല .അതിനാൽ സുരേഷുകളുടെ സ്കൂളുകൾ ഇന്ത്യ ഒട്ടാകെ പൂട്ടപ്പെടുന്നു (അന്പത്തിനായിരത്തില്പരം സ്കൂളുകൾ പൂട്ടപ്പെട്ടു ) , ആന്റണികളുടെ സ്കൂളുകൾ കൊഴുത്തു വളരുന്നു. ബാക്കിയുള്ള സുരേഷ്‌മാരുടെ സ്കൂളുകളും പൂട്ടപ്പെടുകയോ വിഴുങ്ങപ്പെടുകയോ ചെയ്യപ്പെടും . NSS ,SNDP മുതലായ സംഘടനകൾ – ഓ , അവർക്കൊക്കെ 6 മുതൽ 14 വയസ്സുവരെ ഉള്ള കുട്ടികളുടെ സ്കൂളുകളുടെ കാര്യം ശ്രദ്ധിക്കാൻ സമയം ഉണ്ടോ ആവോ? ശ്രീരാമകൃഷണ മിഷൻ പോലുള്ളവർ വരെ ഞങ്ങൾ ഹിന്ദുക്കളല്ല മൈനോറിറ്റി ആണ് എന്ന് കോടതിയിൽ കേസിനു പോകേണ്ടി വന്നു കൊൽക്കത്തയിൽ എന്ന് എത്ര പേർക്കറിയാം? ദുഷ്ട മാധ്യമങ്ങൾ ഇതൊന്നും ചർച്ച ചെയ്യില്ല.

കൂടുതൽ മനസ്സിലാക്കാനായി ശ്രീജൻ ഫൗണ്ടേഷനിലൂടെ Arihant Pawariya നടത്തിയ ഈ വീഡിയോ കാണുക (1).

അതോടോപ്പം Pranasutra യുടെ പ്രേസേന്റ്റേഷനും (2).

https://www.edocr.com/v/3mbbn92n/pranasutra/RTE-aeuro-Destroying-Hindu-Schools

2 COMMENTS

  1. എന്നിട്ട് എന്തുകൊണ്ട് ഇപ്പോഴത്തെ ഗവണ്മെന്റ് RTE യുടെ അപാകതകൾ ഒഴിവാക്കി നിയമനിർമ്മാണം നടത്തുന്നില്ല?

  2. ആർട്ടിക്കിൾ നോടോപ്പൊമുള്ള വിഡിയോയും പ്രേസേന്റ്റേഷനും കണ്ടില്ല എന്ന് തോന്നുന്നു.മൂല കാരണം 93 ആം ഭരണഘടന ഭേദഗതിയാണ് , RTE Act അല്ല . ഈ സർക്കാരിന് രാജ്യസഭയിൽ മെജോറിറ്റി ഇല്ല , ലോക്സഭയിലെ ഉള്ളൂ .കൂടാതെ ഈ ചതിവിന്റെ കുരുക്കഴിക്കുക അത്ര നിസ്സാരമല്ല .ഒരു പബ്ലിക് awareness വളരെ അത്യാവശ്യമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here