ചൈനയിൽ നിന്നും വിട്ട് വരുന്ന കമ്പനികളെ കേരളത്തിലേക്ക് കയറ്റില്ലെന്ന് സി പി എം നേതാക്കൾ പ്രഖ്യാപിക്കുകയുണ്ടായി. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനാണ് ഇത്തരം കമ്പനികൾ വരുന്നതെന്നായിരുന്നു സി പി എം കണ്ടെത്തിയ ന്യായം. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ കമ്പനികളെ ആകർഷിക്കാനായി ടാസ്‌ക് ഫോഴ്‌സ് രൂപികരിക്കുകയാണ് ചെയ്തത്.
തമിഴ് നാട് സർക്കാർ രൂപം നൽകിയ സ്‌പെഷ്യൽ ഇൻവെസ്റ്മെന്റ് ടാസ്‌ക് ഫോഴ്‌സ് ഒപ്പ് വെച്ചത് 15128 കോടിയുടെ നിക്ഷേപങ്ങൾക്കായുള്ള MOU ആണ്. 47150 പുതിയ തൊഴിലാവസരങ്ങളാണ് ഇത് വഴി സൃഷ്ടിക്കപ്പെടുക.
അത് പോലെ തന്നെ ഉത്തർപ്രദേശ് സർക്കാർ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സ്‌പെഷ്യൽ ഇൻവെസ്റ്മെന്റ് ടാസ്‌ക് ഫോഴ്‌സുകൾ രൂപം നൽകിയിട്ടുണ്ട്. ജർമ്മൻ ഷൂ നിർമ്മാതാക്കളായ Von Wellx ചൈനയിൽ നിന്നും യു പിയിലേക്ക് തങ്ങളുടെ നിർമ്മാണ യൂണിറ്റ് മാറ്റുവാൻ തീരുമാനിച്ചു കഴിഞ്ഞു. പല കമ്പനികളുമായും ചർച്ചകൾ നടക്കുന്നതായി യു പി സർക്കാർ അറിയിച്ചു.
കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ കമ്പനികൾ ചൈന വിടുന്നതായാണ് കാണുന്നത്.വരും മാസങ്ങളിൽ ഇത് കൂടുതൽ വ്യക്തമാവും.യു എസ് – ചൈന ശീതയുദ്ധവും കമ്പനികളെ ചൈനയിൽ നിന്നും അകലം പാലിക്കാൻ നിര്ബന്ധിതമാക്കും.ചൈനയ്ക്ക് പകരമായി ഇന്ത്യയാണ് നിക്ഷേപത്തിനായി ഈ കമ്പനികൾ കാണുന്നത്.