ഏല്ലാ ജീവജാലങ്ങളുടെയും ജീവിതത്തിൽ മാറ്റങ്ങളുടെ വഴിത്തിരുവുകൾ ഉണ്ടായിരിക്കും. മനുഷ്യർക്കും രാജ്യങ്ങൾക്കും മതങ്ങൾക്കും ഇത് പോലെ വഴിത്തിരുവുകൾ ഉണ്ട് . ഈ നാഴികക്കല്ലുകൾ മനസിലാക്കുകയും അബദ്ധങ്ങൾ ഉണ്ടാകാതിരിക്കുകേയും ചെയ്യുകയും ചരിത്രം പഠിച്ചിട്ടു ഇത്തരം നാഴികക്കലുകളിൽ നമ്മുടെ പൂർവികർക്ക് അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ നമ്മുടെ തലമുറയ്ക്ക് അത്തരം അബദ്ധം വീണ്ടും പറ്റാതെ ശ്രമിക്കുകയും വേണം.
ആമുഖമായി ഇത്രയും പറയാൻ കാരണം ഇന്ത്യ മഹാരാജ്യത്തിലെ മുൻ ഭരണകർത്താക്കൾക്ക് ഉണ്ടായ മണ്ടത്തരങ്ങളും അബദ്ധങ്ങളും അത് ഭാരതത്തിനെയും ഹിന്ദു മതത്തിന്റെയും എങ്ങനെ നുറ്റാണ്ടുകൾ പിന്നോട്ടടിച്ചു എന്നൊരറിവ് ഉണ്ടാക്കുവാൻ വേണ്ടിയാണ്.
ഭാരതത്തിൽ നൂറ്റാണ്ടുകൾക്കു മുൻപു പല പ്രാവശ്യം വിദേശ ആക്രമണങ്ങൾ ഉണ്ടായിരുന്നു എങ്കിലും നമ്മൾ ഓർമ്മിക്കുന്ന ആദ്യത്തെ വിദേശി എന്ന് പറയാവുന്ന ആക്രമണം അലക്സാണ്ടർ ചക്രവർത്തിയുടേതായിരുന്നു . യേശു ക്രിസ്തു ജനിക്കുന്നതിനു 225 വര്ഷങ്ങള്ക്കു മുൻപ് അലക്സാണ്ടർ ഇന്ഡസ് നദി യുടെ തീരത്തു വച്ച് പൗരാവ രാജാവിനെ ഒരു യുദ്ധത്തിൽ തോൽപിച്ചു . പക്ഷെ ഇന്ത്യ കീഴടക്കാൻ നിൽക്കാതെ അദ്ദേഹം തിരിച്ചു പോയി. നമ്മൾ പഠിച്ച ചരിത്രം ഇതാണ്. ക്ഷീണിച്ച ഗ്രീക്ക് പടയാളികൾ ഇനി മുന്നോട്ടു പോകുവാൻ സാധ്യമല്ല എന്ന് അലക്സാണ്ടറിനെ അറിയിക്കുകയും അത് കേട്ട് അലക്സാണ്ടർ തിരിച്ചു ഗ്രീസിൽ പോകാൻ തീരുമാനിച്ചു എന്നുമാണ്. എന്നാൽ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ അതല്ല കാരണം എന്ന് അനുമാനിക്കാം. അലക്സാണ്ടർ ചക്രവർത്തി ഒരു വിധത്തിലുള്ള അനുസരണക്കേടും വച്ച് പൊറിപ്പിക്കുന്ന ആളായിരുന്നില്ല . മാത്രമല്ല അലക്സാണ്ടറുടെ സൈന്യത്തിൽ വർഷാ വർഷം യുദ്ധം ചെയ്തു ക്ഷീണിച്ച സൈനിക്കേറെ തിരിച്ചു ഗ്രീസിൽ അയക്കുകയും ഗ്രീസിൽ നിന്ന് പുതിയ സൈനികരെ കൊണ്ടുവരികയും ചെയ്യുമായിരുന്നു. ഇന്നത്തെ കാലത്തു സൈന്യത്തിൽ ലീവ് നൽകുന്നത് പോലെയോ അതിർത്തിയിൽ സേവനം അനുഷ്ടിച്ചതിനു ശേഷം പീസ് സ്റ്റേഷനിൽ നിയമിക്കുന്നത് പോലെയോ തന്നെ.
പിന്നെ എന്തെ അലക്സാണ്ടർ ചക്രവർത്തി ഇൻഡസ് നദി കടന്നു ഭാരതത്തിന്റെ ഹൃദയത്തിൽ പ്രവേശിച്ചില്ല. അതിന്റെ കാരണം ഇതാണ്.
പൗരവ മഹാരാജാവിനോട് യുദ്ധത്തിൽ കഷ്ടിച്ചാണ് അലക്സാണ്ടർ രക്ഷപെട്ടത് .പൗരാവ മഹാരാജാവിനു വെറും മുപ്പതിൽ താഴെ യുദ്ധ ആനകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ യുദ്ധ വിജയത്തിന് ശേഷം ഭാരതത്തിന്റെ ഹൃദയമായ വടക്കൻ സമതലങ്ങളിൽ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു അലക്സാണ്ടർ ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ ചാരൻമാർ ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത നൽകി. ഗംഗാ നദി യുടെ തീരത്തു അങ്ങയെ കാത്ത് നില്കുന്നത് അന്ന് മഗധ രാജ്യം ഭരിച്ചിരുന്ന നന്ദൻമാരുടെ മഹാസൈന്യം ആണ്. ആ സൈന്യത്തിൽ 8000 ത്തിൽ പരം യുദ്ധ ആനകൾ ഉണ്ട് അത് പോലെ തന്നെ ഒരു വലിയ കാലാൾ പടയും. ആ വാർത്ത കേട്ട് ജയിക്കാൻ പറ്റാത്ത ഒരു യുദ്ധത്തിൽ ഏർപ്പാടാതെ അലക്സാണ്ടർ തിരിച്ചു പോകുകയായിരുന്നു. അതാണ് സത്യം. അല്ലെങ്കിൽ അലക്സാണ്ടർ എന്തിനു തിരിച്ചു പോകണം. അദ്ദേഹത്തിന്റെ
ഏറ്റവും വലിയ ആഗ്രഹം ലോകം കീഴടക്കുകയായിരുന്നല്ലോ.
മറ്റൊരു രസകരം ആയ കാര്യം കൂടെ ഇവിടെ പറയാം. തിരിച്ചു പോയ അലക്സാണ്ടർ ചക്രവർത്തി താൻ ഭാരതത്തിൽ കീഴ്പ്പെടുത്തിയ രാജ്യങ്ങൾ തന്റെ സേനാധിപൻ സെല്യൂക്കസ്നേ ഏല്പിച്ചു കൊടുത്തു. ഈ സെല്യൂക്കസിനെ പിന്നീട് നന്ദന്മാരെ തോൽപ്പിച്ച് മഗധ കീഴടക്കിയ ചന്ദ്രഗുപ്തമൗര്യ പല പ്രാവശ്യം യുദ്ധത്തിൽ തോൽപ്പിച്ചു അവസാനം ആ രാജ്യങ്ങൾ മഗധയുടെ കീഴിൽ കൊണ്ട് വരികയും ചെയ്തു.
ശക്തനായ അലക്സാണ്ടർ ചക്രവർത്തി പേടിച്ചു തിരിച്ചു പോയതും സെല്യൂക്കിയൂസ് ചന്ദ്രഗുപ്‌തനോട് തോറ്റു പോയതിനും കാരണം അന്ന് ഇന്ത്യക്കാർ ഒരുമിച്ചു നിന്നു അല്ലെങ്കിൽ ഇന്ത്യ ഭരിച്ചിരുന്നത് ഒരു ഭരണാധികാരിയായിരുന്നു. എന്ന് പറഞ്ഞാൽ നമ്മൾ വിഘടിച്ചു പലതായി നിന്നിരുന്നില്ല എന്നർത്ഥം.
പിന്നീട് ഓർക്കണ്ട ഒരു യുദ്ധമായിരുന്നു 1192 ലെ രണ്ടാം തറൈൻ യുദ്ധം. ഈ യുദ്ധത്തിൽ പ്രിത്വിരാജ് ചൗഹാനെ മുഹമ്മദ് ഗോറി തോൽപ്പിക്കുകയും ഭാരതത്തിൽ മുസ്ലിം ഭരണത്തിന് വഴിമരുന്നിടുകയും ചെയ്തു. അന്ന് പ്രിത്വിരാജ് ചൗഹാനെതിരെ മുഹമ്മദ് ഗോറിനെ സഹായിച്ചത് മറ്റു ഹിന്ദു രാജാക്കന്മാരായിരുന്നു. നമ്മുടെ ഐയ്ക്യം ഇല്ലായ്മ കാരണം നമ്മൾ യുദ്ധം തോൽക്കുകയും ഈ മഹാരാജ്യത്തെ മുസ്ലിം പടയോട്ടം ആരംഭിക്കാൻ കാരണമാകുകയും ചെയ്തു. അതിനു ആരെയും കുറ്റം പറയാനില്ല ഹിന്ദു രാജാക്കൻ മാരുടെ ഐക്യം ഇല്ലായ്മ തന്നെ കാരണം.
പിന്നീടങ്ങോട്ട് വടക്കേ ഇന്ത്യയിൽ മുസ്ലിം ഭരണം ആയിരുന്നു ഡൽഹി സുൽത്താനേറ്റ് 250 വര്ഷങ്ങളോളും ഇന്ത്യ ഭരിച്ചു. വീണ്ടും 1526 യിൽ ഇന്ത്യൻ രാജാവായ റാണ സംഗ അഫ്ഘാൻ കാരനായ ബാബർ ഇന്ത്യ ആക്രമിക്കാൻ ക്ഷേണിക്കുകയായിരുന്നു. ഡൽഹി സുൽത്താനായോരുന്ന ഇബ്രാഹിം ലോധിയെ തോൽപ്പിച്ചതിന് ശേഷം അഫ്ഘാൻ കാരനായിരുന്ന വിദേശിയായ ബാബർ തിരിച്ചു പോകും എന്ന് റാണ സംഗ ധരിച്ചു. പക്ഷെ ബാബർ തിരിച്ചു പോയില്ലെന്നല്ല റാണ സംഗ യെ യുദ്ധത്തിൽ തോൽപ്പിക്കുകയും ചെയ്ത് ഇവിടെ ഒരു മുസ്ലിം സാംബ്രൻജിയ്‌യം സ്ഥാപിച്ചു . അവിടെയും ഹിന്ദുക്കൾ അവരുടെ അനൈക്യം കാരണം ഒരു മുസ്ലിം വിദേശിക്ക് നമ്മുടെ രാജ്യത്തു ആക്രമിച്ചു കീഴടക്കി ഒരു മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു.
ആ അഫ്ഘാൻകാരനായ വിദേശിയായ ബാബർക്ക് വേണ്ടിയാണു ഒരു ഭാരതീയനായ രാമന്റെ അമ്പലം പൊളിച്ചു അവിടെ പള്ളി പണിഞ്ഞത്. അതും ഒരു രസകരമായ ചരിത്രം. ഈ വിദേശിയായ ബാബർക്കു വേണ്ടി പള്ളി പണിയാനാണ് ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ബോർഡ് ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നത് . സ്വദേശിയായ ശ്രീ രാമൻ എവിടെ വിദേശിയായ ബാബർ എവിടെ. എവിടെയും ചില ഹിന്ദുക്കൾ ഒരുമിച്ചു നില്കാതെ, ചരിത്രം മറന്നു ബാബർക്ക് വേണ്ടി വാദിക്കുന്നു . ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ്ന്റെ വക്കീൽ കോൺഗ്രസ്കാരനായ കപിൽ സിബൽ ആണെന്ന് ഈ അവസരത്തിൽ പറയാതെ വയ്യ.
ബ്രിട്ടീഷുകാർ 1600 ൽ തന്നെ ഭാരതത്തിൽ കച്ചവടത്തിനായി വന്നിരുന്നുവെങ്കിലും മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം മാത്രമേ അവർക്കു ഭാരതത്തിൽ ചുവടുറപ്പിക്കുവാൻ കഴിഞ്ഞുള്ളു . ഇത് 1700 കളിൽ ആയിരുന്നു. പക്ഷെ അപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ശക്തി മാറാത്തകളായിരുന്നു . അതെ ഛത്രപതി ശിവാജി സ്ഥാപിച്ച മറാത്താ രാഷ്ട്രം. പക്ഷെ വിധിയുടെ കളിയാട്ടം എന്ന് പറയട്ടെ അപ്പോയെക്കും ശിവാജി സ്ഥാപിച്ച
മറാത്താ രാജ്യം അഞ്ചായി വിഭജിക്കപ്പെട്ടിരുന്നു. പൂനയിലെ പെഷവാ, ഗ്വാളിയോറിലെ സിന്ധ്യ , ബറോഡയിൽ ഗെയ്ക്‌വാദ് , ഇൻഡോറിലെ ഹോൾക്കർ പിന്നെ നാഗ്പൂരിലെ ഭോസ്‌ലെകളും . ഇവർ ഒരുമിച്ചു നിന്നപ്പോൾ ബ്രിട്ടീഷ്കാർക്ക് മാറാത്തകളെ ഒരിക്കലും തൊടാം ധൈര്യം വന്നില്ല എന്നാൽ ഈ ഹിന്ദു രാജാക്കന്മാരെ തമ്മിലടിപ്പിച്ചു ബ്രിട്ടീഷുകാർ ഓരോരുത്തരെ ഓരോരുത്തരെ ആയി തോൽപ്പിക്കുകയും അവസാനം ശിവാജി സ്ഥാപിച്ച മറാത്താ സാമ്രാജ്യം കീഴടക്കി. മറാത്തകൾ മാത്രം ഒരുമിച്ചു നിന്നിരുന്നെങ്കിൽ പോലും അവരെ തോൽപിക്കാൻ കഴിയുകയില്ലായിരുന്ന ബ്രിട്ടീഷുകാർ അങ്ങനെ കോടികൾ വരുന്ന ഹിന്ദുക്കളെ തോൽപ്പിച്ച് ഭാരതത്തിന്റെ അധിപന്മാരായി. ഇവിടെയും സംഭവിച്ചത് ഭാരതത്തിലെ ഹിന്ദു ജനത ഒരുമിച്ചുനിന്നില്ല എന്നത് തന്നെ.
അന്ന് നഷ്ടപ്പെട്ട അധികാരവും പ്രതാപവും കുറച്ചെങ്കിലും ഹിന്ദുക്കൾക്ക് തിരിച്ചു പിടിക്കുവാൻ സാധിച്ചത് പിന്നെ 1996 ൽ വാജ്പയീയുടെ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആയിരുന്നു. പക്ഷെ അന്നും നമ്മൾ ഹിന്ദുക്കൾ അന്യോന്യം കലഹിച്ചു വിഘടിച്ചു നിന്നു . തൻനിമിത്തം 2004 ലെ ഇലക്ഷനിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. പിന്നീടുള്ള മോദിയുടെ വരവും ബിജെപി യുടെ വിജയവും സമകാലീക ചരിത്രം. 2014ലിൽ ബിജെപി ജയിക്കാൻ കാരണം ഹിന്ദു ഐക്യം ഒന്ന് കൊണ്ട് മാത്രം ആയിരുന്നു. ജാതി മറന്നുള്ള ഹിന്ദു ഐക്യം.
ഈ ജാതി മറന്നുള്ള ഹിന്ദു ഐക്യത്തെ മറ്റുള്ള മതക്കാർ ഭയപ്പെടുന്നു. ഹിന്ദുവിനെ ആരും ഭയപ്പെടേണ്ട കാരണം എല്ലാവരെയും ഉൾകൊള്ളാൻ കഴിയുന്ന ഒരേ ഒരു മതം മാത്രമേ ഈ ലോകത്തുള്ളൂ അതാണ് ഹിന്ദു മതം. മറ്റുള്ളവരുടെ ഭയം വേറൊന്നുമല്ല ഹിന്ദു ഒരുമിച്ചാൽ ആ ശക്തി അവർക്കറിയാം അത് ഭാരതത്തിൽ പിന്നെ ആർക്കും ഹിന്ദുവില്ലാതെ ഭരിക്കാൻ കഴിയില്ല എന്നുള്ള നഗ്നമായ സത്യം.
അത് കൊണ്ടാണല്ലോ ശ്മശാനം വേണ്ട ഖബറിസ്ഥാൻ മതി എന്ന് പറഞ്ഞ അഖ്‌ലേഷ് യാദവും, രാമൻ ദൈവമല്ല വെറും ഒരു സങ്കല്പം മാത്രമാണെന്ന് സുപ്രീം കോടതിയിൽ പറഞ്ഞ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇപ്പോൾ അമ്പലം കയറി ഇറങ്ങുന്നത് . അവർക്കു ഹിന്ദുവിന്റെ സംഘടിത ശക്തി മനസിലായി. ഹിന്ദു ഇല്ലാതെ ഭാരതം ഇനി ഭരിക്കാൻ കഴിയില്ല എന്നുള്ള ബോധം അവർക്കുണ്ടായി .
പക്ഷെ ഇവരുടെ തനി നിറം ഹിന്ദുക്കൾ മനസിലാക്കണം , ഇപ്പോൾ കാര്യസാധ്യത്തിനു വേണ്ടി ഹിന്ദു വോട്ട് തേടുന്നു . ഇത് 2019 വരെ തുടരും. ഹിന്ദു വോട്ടുകൾ കിട്ടാൻ മാത്രം. അധികാരത്തിൽ വന്നാൽ പിന്നെ വീണ്ടും ന്യൂനപക്ഷ പ്രീണനം മാത്രം ആയിരിക്കും ബാക്കി. ചരിത്രം നമ്മൾ അറിഞ്ഞാൽ ഈ അബദ്ധം നമ്മൾ കാണിക്കില്ല. ഒന്നോർക്കുക മിന്നുന്നതെല്ലാം പൊന്നല്ല. അത്ര മാത്രം !