ശാസ്ത്രജ്ഞന്‍ ഇനി പഠിക്കേണ്ടത് ‘മോഡിണോമിക്‌സ്’

2

ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്നതിനു തെളിവാണ് സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. സൈദ്ധാന്തികമായ പരിജ്ഞാനങ്ങള്‍ പ്രായോഗിക തലത്തില്‍ ഫലപ്രദമാക്കാന് ഭരണ നൈപുണ്യം വേണം.

ഹാര്‍വാര്‍ഡില്‍ നിന്നും സാമ്പത്തിക ശാസത്രത്തില്‍ ഉന്നത ബിരുദം നേടിയ ഡോ മന്‍മോഹന്‍ സിംഗ് പത്തു വര്‍ഷം ഇന്ത്യ ഭരിച്ചപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ ദയനീയമായിരുന്നു. വികസന നായകനായ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും പ്രധാനമന്ത്രി ആയി എത്തി നാലു വര്ഷം കഴിഞ്‌പ്പോഴെക്കും ഹാര്‍വാര്‍ഡല്ല ഹാര്‍ഡ് വര്‍ക്ക് ആണ് സാമ്പത്തിക രംഗത്ത് വേണ്ടതെന്ന് ജനം തിരിച്ചറിഞ്ഞു.

മന്‍മോഹന്‍ സിംഗിനെ പോലെ തന്നെ സാമ്പത്തിക വിദഗ്ദ്ധന്‍ ആണ് തോമസ് ഐസകും. പക്ഷേ, നാടിനും സമ്പദ്ഘടനയ്ക്കും പ്രയോജനം നാസ്തി.

സാമ്പത്തിക ശാസ്ത്രത്തിൽ ലോക ബാങ്കിനെ വരെ ഉപദേശിക്കുന്ന ശാസ്ത്രജ്ഞൻ ആയിട്ടും കേരളത്തിലെ ധനകാര്യം പൂർണ പരാജയം ആണ് കിഫ്‌ബി പോലുള്ള തട്ടിപ്പു പദ്ധതികളിലൂടെ ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്  തോമസ് ഐസക്.

പൊതു മേഖലാ സ്ഥാപനങ്ങളില്‍ വിരലിലെണ്ണാവുന്നവയാണ് ലാഭത്തില്‍ . മദ്യ കച്ചവടവും മറ്റുമാണ് സര്‍ക്കാരിന് ലാഭമുണ്ടാക്കിത്തരുന്നത്.  ബാക്കി എല്ലാം വളരെയധികം നഷ്ടത്തിലാണ് . അത് കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ കെടുകാര്യസ്ഥതയാണ് ചൂണ്ടിക്കാണിക്കുന്നത്. ചൊതുമേഖല തളര്‍ന്നു മൂക്കു കുത്തി വീണു കിടക്കുന്നതിനു പിന്നാലെ സ്വകാര്യ മേഖലയുടെ ഗതിയും മറ്റൊന്നല്ല. പിപിപി യായ സ്മാര്‍ട്ട് സിറ്റി മുതല് സ്വകാര്യ സംരഭകരായ സിന്തൈറ്റ് ഇന്ഡസ്ട്രീ വരെ വ്യവസായ വിരോധ സംസ്ഥനമെന്ന ബഹുമതിയുള്ള കേരളത്തില്‍ നിന്ന് കെട്ടു കെട്ടുകയാണ്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത് മുതൽ പ്രധാനമന്ത്രിയെ മാക്സിമം കരിവാരിതേക്കുക, കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കുക, നല്ല സംരംഭങ്ങൾ പോലും ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക എന്നീ കുത്തിത്തിരിപ്പുകള്‍ മാത്രാണ് തോമസ് ഐസകും കൂട്ടരും ചെയ്യുന്നത്.  നോട്ടു പിന്‍വലിക്കല്‍ , ജി.എസ്.ടി.  നടപ്പിലാക്കി ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ രാജ്യാന്തര ഏജൻസികളും പ്രധാനമായി വേൾഡ് ബാങ്ക് , ലോകോത്തര റേറ്റിംഗ് ഏജന്‍സി മൂഡീസ് , കെ.പി.എം.ജി പോലുള്ള ഓഡിറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ പ്രകീർത്തിക്കുകയുണ്ടായി.

കേന്ദ്രസർക്കാർ സബ്സിഡി പോലുള്ള വിപത്തിനെ കുറച്ചു കൊണ്ടുവരികയും അതിലൂടെ ലഭിക്കുന്ന അധിക വരുമാനം ജനക്ഷേമ പദ്ധിതികളിലും ആണ് കൂടുതലായും ഉപയോഗിക്കുന്നത്. രാജ്യം മുഴുവൻ സമ്പൂർണ വൈദുതി വൽക്കരണം , സാധാരണക്കാർക്ക് ഫ്രീ ഗ്യാസ് കണക്ഷൻ , വീടില്ലാത്തവർക്ക് വീടുകൾ, സാധാരണക്കാർക്ക് ബാങ്ക് അക്കൗണ്ട്സ്, പെൺകുട്ടികൾക്കുള്ള പദ്ധിതികൾ, ആരോഗ്യഇൻഷുറൻസ് പദ്ധിതികൾ, മുദ്ര ലോൻസ് മുതലായ ആണിതിൽ പ്രധാനമായി.

ഇനി ഇതൊക്കെ എങ്ങനെ കേരളത്തിൽ എത്തിയെന്നു അറിയാൻ വളരെ പ്രയാസമാണ് കാരണം ബഹുപൂരിപക്ഷം കേന്ദ്ര പദ്ധിതികളും കേരളത്തിൽ എത്തുമ്പോൾ പേരുമാറി പുതിയ പദ്ധതിയായി അവതരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

ആവാസ് യോജന പോലും ലൈഫ് മിഷൻ എന്ന പേരിൽ ആണ് പ്രചരിക്കുന്നത് അതുപോലെ 2013ല്‍ വലിയതുറയില്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ആരംഭിച്ച ( കേന്ദ്ര-സംസ്ഥാന സർക്കാർ ) പ്രൊജക്റ്റ് പോലും ഓഖി ദുരന്തബാധിതർക്കു വേണ്ടി പണിതതാണെന്നും പറഞ്ഞു വകുപ്പ് മന്ത്രിയുടെ ഫേസ്ബുക് പേജ് ൽ വരെ കൊടുത്തിരുന്നത് കണ്ടു. “ഓഖി ഉണ്ടാകുമെന്ന് ജ്ഞാനദൃഷ്ടിയില്‍ കണ്ട് നേരത്തെ പണി ആരംഭിച്ച നമ്മടെ മുഖ്യന്‍ മാസ്സാണ്” എന്ന് സോഷ്യൽ മീഡിയ തിരിച്ചടിച്ചു. അതുപോലെ ഒട്ടനവധി പദ്ധിതികൾ. അങ്ങനെ സത്യാവസ്ഥ അറിയാൻ ചില അന്വേഷണം കൊണ്ട് സാധിക്കുകയുണ്ടായി.

ഇ വർഷം നിയമ സഭ സമ്മേളനത്തിൽ വകുപ്പ് മന്ത്രിമാർ ചോദ്യോത്തര വേളയിൽ നൽകിയ മറുപടികൾ മാത്രം ശ്രദ്ധിച്ചാൽ മതി കേന്ദ്രം സംസ്ഥാനത്തിന് നൽകി വരുന്ന സഹായങ്ങൾ കുറിച്ച അറിയുവാൻ.

1 .കഴിഞ്ഞ ജൂൺ 2016 മുതൽ മാർച്ച് 2018 വരെ കൺസ്യൂമർ ഫെഡ് വിഭാഗത്തിൽ ഉണ്ടായ ലാഭ നഷ്ട കണക്കുകൾ മന്ത്രി കടകംപിള്ളി നൽകിയ മറുപടിയിൽ ത്രിവേണി വിഭാഗം നഷ്ടം: 87 കോടി, ബിവറേജസ് വിഭാഗം ലാഭം : 310 കോടി.

 

2. കേന്ദ്രത്തിന്റെ കയ്യിൽ നിന്ന് നികുതിവിഹിതം കാര്യമായി കിട്ടുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ദ്രാവിഡ നാടിനു വേണ്ടി പട പൊരുതി സൗത്ത് സമ്മേളനം ഒക്കെ വിളിച്ചു കൂടിയ വകുപ്പ് മന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചത്

കേന്ദ്രഗവ നികുതി വിഹിതം-15225cr
ഗ്രാന്റ് ഇൻ എയിഡ്ഫ കേന്ദ്രഗവ-8510cr

എന്തിനേറെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വികസനപ്രവർത്തനങ്ങൾക്കൊള്ളത് കേന്ദ്രവിഹിതത്തിൽ തന്നെ ഉണ്ട്.

3. കേന്ദ്ര ഗ്രാമീണ വികസനമന്ത്രാലയത്തിന്റെ അതിവേഗം മുന്നേറുന്ന ഒരു പദ്ധിതിയാണ് ഗ്രാമങ്ങളിൽ റോഡ് എത്തിക്കുക എന്നത്, വകുപ്പ് മന്ത്രി ശ്രീ കെ.ടി ജലീൽനിയമസഭയിൽ നൽകിയ മറുപടി അനുസരിച്ചു ആഗസ്ത് 2016 നു ശേഷം, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധിതി പ്രകാരം 584 കിലോമീറ്റർ ,150 റോഡുകൾക്ക് 471 കോടി രൂപയാണനുവദിച്ചതു.
സൻസദ് ആദർശ് ഗ്രാമ യോജന പ്രകാരം 118 കിലോമീറ്റർ, 33 റോഡുകൾക്ക് പ്രൊപ്പോസൽ കേന്ദ്ര ഗവ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
PMJSY മൂന്നാം ഘട്ടത്തിനുള്ള പ്രൊപ്പോസൽ ഇതുവരെ അയച്ചിട്ടുമില്ല. കണ്ണൂർ ഉള്ള പൽ വില്ലേജുകളിലും ഈ റോഡുകൾ എത്തിക്കുന്നില്ല എന്ന വ്യാപക പരാതികളും ഉണ്ട്
4. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും ലഭ്യമായ സഹായങ്ങൾ. വകുപ്പുമന്ത്രി ശ്രീ കെ.ടി ജലീൽ നിയമസഭയിൽ നൽകിയ മറുപടി:
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാനത്തു അനുവധിച്ച വീടുകൾ 77414, 20915 വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട് അതിൽ 5000 വീടുകളുടെ നിർമാണം ഈ വർഷം പൂർത്തിയാകും. കൂടാതെ രാജ്യത്തെ വീടില്ലാത്തവർക്ക് വീട് പണിതു അതിവേഗത്തിൽ ആണെന്നുള്ളത് കണക്കുകൾ www.pmayg.nic.in പരിശോദിച്ചാൽ മനസിലാകും.

5 . കാർഷിക വായ്പാകളിൽ പലിശ ഒഴിവാക്കുന്നതും കുറയ്ക്കുന്നതും സംബന്ധിച്ചു വി.എസ് സുനിൽകുമാർ നിയമ സഭയിൽ നൽകിയ മറുപടി. കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പലിശയിളവ് പദ്ധിതി യാണ് നിലവിൽ ഉള്ളത്. ഇതിന് പ്രകാരം ബാങ്കുകൾ 9%നത്തിനു നല്‌കുന്ന വായ്പകൾ 4% മാത്രം കർഷകൻ അടച്ചാൽ മതിയാകും.

6 . ഓഖി ദുരന്തം: നാശനഷ്ടങ്ങൾ കുറിച്ചും കേന്ദ്ര സഹായത്തെ കുറിച്ചും വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയിൽ നൽകിയ മറുപടി.

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് കേന്ദ്ര ദുരന്തപ്രതികരണ നിധിയിൽ നിന്നും കാർഷികനഷ്ടം 14 കോടിയടക്കം അധിക സഹായമായി 431കോടി ആവശ്യപ്പെട്ടു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നത്. ഇതിൽ 133കോടി രൂപ കേന്ദ്രം അനുവദിച്ചു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു നാളിതുവരെ ചിലവഴിച്ച തുക 40 കോടിയോളമാണ്.

കേന്ദ്രസർക്കാർ കേന്ദ്രപ്രതികരണനിധിയിൽനിന്നും അനുവദിച്ചിരിക്കുന്നത് നാളിതുവരെ 133 കോടിയും
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 116 ലക്ഷം രൂപയുമാണ്.

7. പ്രധാനമന്ത്രി കൃഷി സിൻചായി യോജന സഹായങ്ങൾ വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിയമസഭയിൽ നൽകിയ മറുപടി. ഈ പദ്ധിതി പ്രകാരം 2014-15 മുതൽ 2017-18 വരെ 522618 കർഷകർക്കാണ് പ്രയോജനം ലഭിച്ചത്. 10136 ലക്ഷം രൂപയാണ് കേന്ദ്രം അനുവദിച്ചത്. കുട്ടനാട് പാക്കേജ് പ്രകാരം 2014 മുതൽ 2018 വരെ കേന്ദ്രം അനുവദിച്ചത് 5522 ലക്ഷം രൂപയാണ് പക്ഷെ നേരെ പാടിനെ ഒരു ബണ്ടുപോലും കുട്ടനാടില്ല.

8. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് ലേക്ക് കേന്ദ്ര വിഹിതം തീരെ കിട്ടണില്ല എന്നായിരുന്നു കേട്ടിരുന്നത് വകുപ്പുമന്ത്രി ഇ ചന്ദ്രശേഖരൻ നൽകിയ മറുപടി
2016 -17 – 194 കോടിയിൽ കേന്ദ്രവിഹിതം 145.5 കോടി
2017 -18 – 204 കോടിയിൽ കേന്ദ്രവിഹിതം 153 കോടി
അത് കൂടാതെ ഓഖി യുടെ 133 കോടി കൂടാതെ മറ്റു സഹായങ്ങളും.

9. മഹത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധിതി പ്രകാരം ലഭിച്ച ധനസഹായത്തെ കുറിച്ച വകുപ്പ് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ നൽകിയ മറുപടി. പദ്ധിതി പ്രകാരം സാമ്പത്തിക വർഷം 2014-15 മുതൽ 2018 വരെ കേന്ദ്രഗവ അനുവദിച്ചിരിക്കുന്ന തുക 6551Cr. എന്നിട്ടും തൊഴിലുറപ്പു കുടിശിക കൊടുക്കുന്നില്ല എന്ന് നിരന്തരം പഴി കേൾക്കുകയാണ് കേന്ദ്രസർക്കാർ, ഇതിൽ ആര് ആരെയാണ് കബിളിപ്പിക്കുന്നതു?

10 . സംസ്ഥാനത്തു 500ൽ താഴെ മുദ്രപത്രം ക്ഷാമം തുടരുകയാണ്. സാധാരണക്കാരന്റെ കഞ്ഞിയിൽ പാറ്റയിട്ടു ക്യൂ നിർത്തി 300 തട്ടിയെടുക്കുന്ന പരിപാടി തുടങ്ങീട് വര്ഷങ്ങളായി ഐസക് സർ അറിഞ്ഞില്ല പോലും, നോട്ടു മാറാൻ ബാങ്കിൽ ക്യൂ നിന്നതിനെതിരെ സമരം ചെയ്ത മന്ത്രിയാണ് !! മുദ്രഷാമത്തെ കുറിച്ച് നിയമ സഭയിലെ ചോദ്യത്തിനുള്ള മറുപടി ശ്രീ വകുപ്പ് മന്ത്രി നിയമ സഭയിൽ നൽകിയത് . അങ്ങനെ ഒരു ബുദ്ധിമുട്ടി ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന്

ഇങ്ങനെ ഒട്ടനവധിയുണ്ട് പറയാനാണെങ്കിൽ ഒന്നുകൂടി പറഞ്ഞു അവസാനിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുകടം സർക്കാർ കാലാവധി കഴിയുമ്പോഴേക്കും 3 ലക്ഷം കോടി എത്തും എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത് . വകുപ്പ് മന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ കണക്കു പ്രകാരം 31.01.2018 വരെ സംസ്ഥാനത്തിന്റെ കട ബാധ്യത 209286.06 കോടി രൂപയാണ്. 2018-19 എസ്റ്റിമേറ്റ് പ്രകാരം അത് 237265.78 കോടി . 2016-17 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം പലിശയായി നൽകിയത് 12116 കോടി രൂപ.

കൂടുതൽ വിശദംശങ്ങൾക്കു സംസ്ഥാനസർക്കാരിന്റെ വെബ്സൈറ്റ് http://niyamasabha.org/codes/14kla സന്ദർശിക്കുക

2 COMMENTS

  1. നമിച്ചു അണ്ണാ ……….. അടുത്ത സാമ്പത്തിക ശാസ്ത്രത്തിന് ഉള്ള നോബൽ പ്രൈസിന് ഈ ലേഖനം ഒന്നും കൂടെ പൊലിപ്പിച്ചു അങ് അയച്ചു കൊടുക്കണം . എങ്ങാനും ബിരിയാണി കിട്ടിയാലോ

LEAVE A REPLY

Please enter your comment!
Please enter your name here