ട്വിറ്ററിന്റെ പക്ഷം പിടിക്കലിന് ട്രെമ്പ് മൂക്ക് കയറിടുമ്പോൾ

0

ട്വിറ്റർ ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ട്വിറ്റർ പലപ്പോഴും അജണ്ടകൾ വെച്ച് ഉപയോക്താക്കളെയും ട്വീറ്റുകളെയും കാണുന്നു എന്നത്. ലെഫ്റ്റ് -ലിബറൽ അജണ്ടയാണ് ട്വിറ്റർ അടുത്തകാലത്തായി നടപ്പിലാക്കി വരുന്നത്.ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കാണിക്കേണ്ട പക്ഷപാതപാരമല്ലാത്ത നയങ്ങൾക്ക് പകരം തികച്ചും തെറ്റായ രീതിയിലാണ് ട്വിറ്റർ പ്രവർത്തിച്ചു പോരുന്നത്. ലെഫ്റ്റ് -ലിബറൽ-ഇസ്ളാമിസ്റ് ആശയങ്ങളെ വിമർശിക്കുന്ന നാഷണലിസ്റ്റ് ഉപയോക്താക്കളെ ബാൻ ചെയ്യുക, അവരുടെ ട്വിറ്റർ ഫോളോവേഴ്സിനെ കുറക്കുക, അവരുടെ ട്വീറ്റുകൾക്ക് റീച്ച് കുറക്കുക, തുടങ്ങി ഒരു സ്വതന്ത്രമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്നതിനു പകരം പൊളിറ്റിക്കൽ അജണ്ട നടപ്പിലാക്കുന്ന ഒരു പ്ലാറ്റ്ഫോം ആയി ട്വിറ്റർ മാറി.

എന്താണ് ട്രമ്പ് – ട്വിറ്റർ യുദ്ധത്തിന് കാരണം ?

കഴിഞ്ഞ ദിവസമാണ് തപാൽ ബാലറ്റ് വഴി കൂടുതൽ പേർ യു എസ് ഇലക്ഷനിൽ വോട്ട് ചെയ്യുന്നതിനെതിരെ ട്രമ്പ് ഒരു ട്വീറ്റിലൂടെ രംഗത്തു വന്നത്. തപാൽ വഴിയുള്ള വോട്ടിംഗ് കൂടുന്നത് ഇലക്ഷൻ അട്ടിമറിക്കുന്നതിനാണെന്നായിരുന്നു ട്രമ്പിന്റെ വിമർശനം. എന്നാൽ ട്രമ്പിന്റെ ഈ ട്വീറ്റിന് താഴെ ആ ട്വീറ്റിനെ “ഫാക്ട് ചെക്ക്” ചെയ്ത് “വഴിതെറ്റിക്കുന്ന ട്വിറ്റ്” എന്ന് വിശേഷിപ്പിച്ച് ട്വിറ്റർ ടാഗ് ചെയ്തതാണ് ഇപ്പോഴ്‌ത്തെ വിവാദത്തിന് കാരണം. സി എൻ എൻ , വാഷിംഗ്ടൺ പോസ്റ്റ് പോലുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട് ഉപയോഗിച്ചായിരുന്നു ട്വിറ്റർ ട്രമ്പിന്റെ ട്വിറ്റിനെ ഫേക്ക് ന്യൂസ് എന്ന് ടാഗ് ചെയ്തത്.

ട്വിറ്ററിന് ട്രമ്പിന്റെ മറുപടി

ട്വിറ്ററിന്റെ ഈ പ്രവർത്തിക്കെതിരെ ട്രമ്പ് ശക്തമായി രംഗത്തു വന്നു. ട്വിറ്റർ പൊളിറ്റിക്കൽ ആക്ടിവിസം നടത്തുന്നതായാണ് ട്രമ്പ് ഇതിനെ വിമർശിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഇലക്ഷനിൽ ഇടപെടാൻ ട്വിറ്റർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിന് എതിരെ ഇന്ന് ട്രമ്പ് പുതിയ പ്രസിഡൻഷ്യൽ ഓർഡർ ഒപ്പ് വെച്ചു.അമേരിക്കയിലെ കമ്മ്യൂണിക്കേഷൻ ആക്ടിൽ സെക്ഷൻ 230 ഉപയോഗിച്ചാണ് ട്രമ്പ് ട്വിറ്ററിനെതിരെ ഇപ്പോൾ നീങ്ങുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിയിരിക്കുന്ന ഇളവുകൾ ഇനി മുതൽ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമാവും നൽകുക.

എന്താണ് സെക്ഷൻ 230?

കമ്മ്യൂണിക്കേഷൻ ആക്ടിൽ സെക്ഷൻ 230 പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അതിൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും സോഷ്യൽ മീഡിയ കമ്പനികൾക്ക് യാതൊരു നിയമപരമായ ഉത്തരവാദിത്വം ഇല്ല.സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് കമ്പനികളെ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഈ ഇളവാണ് ട്രമ്പ് കൂടുതൽ പരിശോധനക്ക് വിധേയമാക്കുന്നത്.ട്വിറ്റർ അവരുടെ ഉപയോക്താക്കളുടെ ട്വിറ്റുകൾക്ക് ഫാക്ട് ചെക്ക് ചെയ്യുകയാണെങ്കിൽ ഇതോടെ ട്വിറ്ററിന് സെക്ഷൻ 230 പ്രകാരം നൽകിയ ഇളവുകൾ നഷ്ടപ്പെടും. ട്വിറ്ററിനെ സോഷ്യൽ മീഡിയ എന്നതിന് പകരം ഒരു പബ്ലിഷിംഗ് കമ്പനിയായി കാണുന്നതോടെ അതിൽ വരുന്ന എല്ലാ പോസ്റ്റുകൾക്കും ആശയങ്ങൾക്കും ട്വിറ്റർ നിയമപരമായി ഉത്തരം പറയേണ്ടി വരും.

സോഷ്യൽ മീഡിയ എന്നത് സ്വാതന്ത്ര ചിന്തകൾക്ക് പ്രാമുഖ്യം നൽകുന്ന പ്ലാറ്റ്‌ഫോമുകൾ ആയിരിക്കണം. എന്നാൽ അടുത്തകാലത്തായി ട്വിറ്റര് പോലുള്ള കമ്പനികൾ രാഷ്ട്രീയ പരമായി ചേരിതിരിവ് കാണിക്കുന്നതിലൂടെ ഉപയ്‌പ്ക്താക്കളുടെ ആശയ സ്വാതന്ത്രത്തിനാണ് കൂച് വിലങ്ങിടുന്നത്‌. ഫാക്ട് ചെക്ക് ചെയ്യുക എന്നത് സോഷ്യൽ മീഡിയ കമ്പനികളുടെ ഉത്തരവാദിത്വമല്ല. അങ്ങനെ ചെയ്യുന്നത് പക്ഷപാതപരമായ നടപറ്റികളിലേക്കാണ് നയിക്കുന്നത്.പൊളിറ്റിക്കൽ ആക്ടിവിസവും സോഷ്യൽ മീഡിയ എന്ന ആശയവും ഒന്നിച്ചു പോകില്ല. അത്തരം പ്രോപ്പഗാണ്ടകൾക്ക് മാധ്യമ പ്രവർത്തനം ആയിരിക്കും നല്ലത്. പുതിയ പ്രസിഡൻഷ്യൽ നിയമതത്തിലൂടെ അതാണ് ട്രമ്പ് മുന്നോട്ട് വെയ്ക്കുന്നത് . നിങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണോ അതോ പബ്ലിഷിംഗ് മാദ്യമാമോ ?

LEAVE A REPLY

Please enter your comment!
Please enter your name here