ഏഷ്യാനെറ്റ് “എഴുതി തള്ളിയ” കടം തിരിച്ച് തരാൻ തയ്യാറാണെന്ന് വിജയ് മല്യ. മല്യ ഇതൊന്നും അറിഞ്ഞില്ലേ എന്ന് സോഷ്യൽ മീഡിയ

0

വാർത്തകൾ വളച്ചൊടിച്ച്‌ റിപ്പോർട്ട് ചെയ്യാനും, യാതൊരു ജാള്യതയുമില്ലാതെ വ്യാജ വാർത്തകൾ ഉണ്ടാക്കാനും മലയാള മാധ്യമങ്ങൾക്കുള്ള കഴിവ് ഏറെ “പ്രസിദ്ധമാണ്” . എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ ഈ മാധ്യമങ്ങൾക്ക് പഴയപോലെ വ്യാജവാർത്തകൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെങ്കിലും ആ വാർത്തകൾ തങ്ങളുടെ വെബ്സൈറ്റുകളിൽ നിലനിർത്തി പോകാൻ ബുദ്ദിമുട്ടാണ്. വ്യാജ വാർത്തകൾ ജനങ്ങൾ കണ്ടുപിടിച്ച് കഴിഞ്ഞാൽ വാർത്ത ലിങ്ക് മുക്കുകയെന്നതാണ് ഇപ്പോഴത്തെ മാധ്യമ ധർമ്മം. എന്നാൽ ഒരു പടികൂടി കടന്ന് വാർത്തകൾ സോഷ്യൽ മീഡിയ സ്‌ക്രീൻ ഷോട്ടെടുത്ത് വെയ്ക്കാൻ തുടങ്ങിയതോടെ വ്യാജ വാർത്തകൾ നിരന്തരം നിർഭയം ചമയ്ക്കുന്നവർക്ക് ഇപ്പോൾ കാലം അത്ര നല്ലതല്ല.

വിജയ് മല്യയുടെ കടം സർക്കാർ എഴുതി തള്ളിയെന്നാണ് കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തത്. റൈറ് ഓഫും (write off) വേവ് ഓഫും (waiver) തമ്മിൽ തിരിച്ചറിയാത്തത് കൊണ്ട് മാത്രമല്ല , തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതായിരുന്നു വാർത്തയുടെ ലക്ഷ്യം.

2005 -10 ൽ മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷർ എയർലൈൻസ് എസ്‌ബി‌ഐ യുടെ നേതൃത്വത്തിൽ 12 ഓളം ബാങ്കുകളിൽ നിന്ന് 6,027 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയതാണ് കേസ്. അത് മാത്രല്ല ആ തുക വായ്പയുടെ ഭൂരിഭാഗവും ഷെൽ കമ്പനികളിലേക്കു ഡൈവർറ്റ് ചെയ്‌തത്‌ സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു. പലിശ സഹിതം വായ്പ തിരിച്ചടക്കേണ്ട തുക 2017 ൽ ഏകദേശം 9,000 കോടി രൂപയായിരുന്നു.

എന്നാൽ ഇന്നലെ വിജയ് മല്യ ഇംഗ്ലണ്ടിൽ ഇരുന്ന് ട്വീറ്റ് ചെയ്തത് താൻ തന്റെ കടം മുഴുവൻ തിരിച്ച് ബാങ്കുകൾക്ക് നൽകാൻ തയ്യാറാണെന്നാണ്. സോഷ്യൽ മീഡിയ ഏഷ്യാനോടിനോട് ചോദിക്കുന്നത് എഴുതി തള്ളിയ കടം എന്തിനാണ് മല്യ തിരിച്ച് നല്കുന്നതെന്നാണ്. വ്യാജ വാരതകൾ ഒരു നാണവുമില്ലാതെ എഴുതി വിട്ടപ്പോൾ സ്വപ്നത്തിൽ പോലും ഇതുപോലെ കൈയ്യോടെ പിടിക്കപ്പെടുമെന്ന് ഏഷ്യാനെറ് കരുതി കാണില്ല.

LEAVE A REPLY

Please enter your comment!
Please enter your name here