സുരേഷ് ഗോപി മുതല്‍ അല്‍ഫോന്‍സ് കണ്ണന്താനം വരെയുള്ളവര്‍ ചെയ്ത തെറ്റ്!

1

നടനും എംപിയുമായ സുരേഷ് ഗോപി മലയാള മാധ്യമങ്ങള്‍ക്ക് അനഭിമതനായത് അടുത്ത
കാലത്താണ്. അദ്ദേഹം സിനിമയിലും അതിനൊപ്പം സാമൂഹ്യ സേവനരംഗത്തും നിറഞ്ഞാടിയ സമയം മലയാളികള്‍ക്ക് ഒന്നടങ്കം അദ്ദേഹം സ്വീകാര്യനായിരുന്നു.

സ്വതന്ത്ര ചിന്തയില്‍ നിന്നുയര്‍ന്ന് രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ പൂര്‍വ കാല അഭിപ്രായപ്രകടനങ്ങളും ചെയ്തികളും പരിശോധിച്ചാല്‍ ഏവര്‍ക്കും മനസിലാകും. ഏതൊരു മലയാളിയേയും പോലെ നല്ലതെന്ന് തോന്നിയ കാര്യങ്ങള്‍ക്കൊക്കെ അദ്ദേഹം പിന്തുണ നല്‍കി.

ഒരിക്കല്‍ കെ കരുണാകരനെയും മറ്റൊരിക്കല്‍ വിഎസിനേയും അദ്ദേഹം പിന്തുണച്ചു,
ഇതിനിടയില്‍ ഗുജറാത്തില്‍ നിന്നൊരു നേതാവ് ഉദിച്ചുയര്‍ന്നു വന്നപ്പോള്‍ വികസന
നായകനെന്ന നിലയില്‍ സുരേഷ് ഗോപി ബിജെപിയൊടൊപ്പവും നരേന്ദ്ര മോഡിയൊടൊപ്പവും നിലകൊണ്ടു

വിഴിഞ്ഞം വിഷയം മുതല്‍ സുരേഷ് ഗോപി സംസാരിക്കുന്നതില്‍ വലതു പക്ഷ സ്വഭാവം
കണ്ടതോടെ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് -കമ്യൂണിസ്റ്റ്
-എസ്ഡിപിഐ (കോകസു) വിഭാഗത്തിന് വല്ലാതെ ചൊറിച്ചില്‍ വന്നു,

പിന്നീട്, സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന്
എത്തിയതും കലാകാരന്‍മാരുടെ പട്ടികയില്‍ പെടുത്തി രാജ്യസഭയിലെ അംഗമായപ്പൊഴും
ചൊറിച്ചില്‍ മെല്ലെ കുരുപൊട്ടലായി മാറി.

തലങ്ങും വിലങ്ങും സുരേഷ് ഗോപിയെ ആക്രമിക്കലായിരുന്നു പിന്നീട്. കണ്ടത് സന്ദര്‍ഭങ്ങളില്‍ നിന്ന് വാക്കുകള്‍ അടര്‍ത്തിയെടുത്ത് വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരുന്നു.

ഏറ്റവും ഒടുവിലത്തെ രണ്ടു സംഭവങ്ങളിലേക്ക് വരാം. ബ്രാഹ്മണസഭയുടെ വാര്‍ഷികത്തില്‍ പൂജ ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അയ്യപ്പ സ്വാമിയോടുള്ള ഭക്തിയാല്‍ ശബരിമലയില്‍ പൂജാരിയാകാന്‍ അടുത്ത ജന്മം തന്ത്രികൂടുംബമായ കണ്ഠരരു തറവാട്ടില്‍ ജനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ , സുരേഷ് ഗോപി സവര്‍ണ ബ്രാമഹ്മണിക്കല്‍ ബിംബമായി മാറി.

ശബരിിമലയില്‍ ജന്മം മുഴുവന്‍ പൂജ ചെയ്യാന്‍ പാരമ്പര്യമായി അവകാശമുള്ളത് കണ്ഠരര് കുടുംബത്തിന് മാത്രമാണ് എന്നറിയാത്തവരായിയിരുന്നു വിമര്‍ശകരില്‍ ഏറെയും. ക്ഷേത്ര വിശ്വാസികള്‍ പോലുമല്ലാത്തവരും നിരീശ്വര വാദികളായവരും ഇതര മതസ്ഥരും ഇതിനായി സുരേഷ് ഗോപിയെ താറടിക്കാന്‍ മത്സരിച്ചു.

ആ വിവാദം കുറച്ചു കഴി്ഞ്ഞ് കെട്ടടങ്ങി. തുടര്‍ന്നാണ് സിപിഎം നേതൃത്വത്തില്‍
അന്യസംസ്ഥാന വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് എന്ന പേരില്‍ കേസ് കൊണ്ടുവന്നത്.

ഒരു വര്‍ഷം മുമ്പ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോഴും സമാനമായ ആരോപണം ഉയര്ന്നു വന്നിരുന്നു. ഇഷ്ട നമ്പര്‍ തേടിയാണ് പോണ്ടിച്ചേരിയില്‍ പോയതെന്ന് താരം അന്ന് വിശദീകരണം നല്‍കി. പോണ്ടിച്ചേരിയില്‍ തനിക്ക് സ്ഥലം ഉണ്ടെന്നും വീടുണ്ടെന്നും അദ്ദേഹം ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതോടെ വിവാദം കെട്ടടങ്ങി. തുടര്‍ന്ന് ഒരു വര്‍ഷത്തിനിപ്പുറം സിപിഎം സെക്രട്ടറി കോടിയേരിയുടെ അധികമാരും അറിയപ്പൊടാതിരുന്ന ജനജാഗ്രത യാത്ര കൊടുവള്ളിയില്‍ മിനി കൂപ്പറിലെ യാത്രയായി പരിണമിച്ചപ്പോള്‍ ഈ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ചില
മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നു, സിപിഎം നേതാവും കള്ളക്കടത്ത് കേസ് പ്രതിയുമായ കാരാട്ട് ഫൈസലിന്റേതാണ് കാര്‍ എന്നു തെളിഞ്ഞു.

ഇതോടെയാണ് മാതൃഭൂമി പത്രം മുന്നിട്ടിറങ്ങി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കാറുകളെയെല്ലാം വേട്ടയാടാന്‍ ആരംഭിച്ചത്. നടന്‍ ഫഹദ് ഫാസിലും, നടി അമല പോളിനു ശേഷം യഥാര്‍ത്ഥ ഉന്നം വെച്ച സുരേഷ് ഗോപിയിലെത്തി. ഇതോടെ ക്രൈം ബ്രാഞ്ചും ആര്‍ടിഒയും രംഗത്ത് ഇറങ്ങി

ഇനി, പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നികുതി തട്ടിച്ചു എന്നതിനെ കുറിച്ചു രണ്ടു വാക്കു പറയാം.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത തരം റോഡ് നികുതിയാണ് ഉള്ളത്. കേരളത്തിലെ നികുതിയേക്കാള്‍ അഞ്ചിലൊന്നോളം കുറവാണ് പോണ്ടേിച്ചേരിയില്‍ .
കേന്ദ്ര ഭരണ പ്രദേശമാണ് പോണ്ടിച്ചേരി ഇവിടെ ഉപ്പു തൊട്ട് കര്‍പ്പുരം വരെയുള്ള എല്ലാ സാമഗ്രികള്‍ക്കും ഇതര സംസ്ഥാനത്തേക്കാള്‍ നികുതി കുറവാണ്. (ജിഎസ്ടിവന്നതോടെ, ഇത് ഇന്ധനം മദ്യം റോഡ് നികുതി തുടങ്ങിയവയില്‍ മാത്രമായി).

കോഴിക്കോട് നിന്നും കണ്ണൂര്‍ക്ക് പോകുന്ന പലരും മാഹിയില്‍ എത്തുമ്പോള്‍ രണ്ടു  സാമഗ്രികള്‍ക്കായായി വാഹനം നിര്‍ത്താറുണ്ട്. ഒന്ന് മദ്യം, രണ്ട് ഇന്ധനം. രണ്ടിനും ഇവിടെ നികുതി വന്‍ തോതില്‍ കുറവാണ്. അപ്പോള്‍ , ക്രൈംബാഞ്ച് ഇവിടെ നിന്നും പെട്രോളും ഡിസലും മദ്യവും വാങ്ങുന്നവര്‍ക്കതെിരെ കേസ് എടുക്കുമോ.

മദ്യക്കുപ്പി സൂക്ഷിക്കുന്നതില്‍ എക്‌സൈസ് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇത് നികുതി വെട്ടിച്ചതിനുള്ളതല്ല. മറിച്ച് അനധികൃത വില്‍പന നിയന്ത്രിക്കാനാണ്. ഇതേ പോലെ, കല്യാണ സാരി വാങ്ങാനും കൃഷിക്കുള്ള മോട്ടോര്‍ വാങ്ങാനും കോയമ്പത്തൂരില്‍ പോയിട്ടുള്ളവരെ നമുക്കറിയാം. നികുതി കുറവുള്ളതിനാലാണ് ഇവരെല്ലാം അന്യ സംസ്ഥനത്ത് പോകുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രാദേശിക മേല്‍വിലാസം
ചോദിക്കാറുണ്ട്. ഇതിന് ഒരു വാടക ചീട്ടു മതിയാകും. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ അവിടെ ഒരു ഫ്‌ളാറ്റിലൊ വീട്ടിലോ താമസിക്കുന്നതിന്റെ രേഖയാണ് ഇത്. രജിസ്റ്റര്‍ ചെയ്യുന്നയാള്‍ ഒരു നിശ്ചിത കാലയളവില്‍ ഇതേ മേല്‍വിലാസത്തില്‍ താമസിക്കണമെന്ന് വ്യവസ്ഥയില്ല.

ഇതിനാല്‍, വ്യാജ വിലാസത്തില്‍ താമസിച്ചു എന്ന ആരോപണത്തിന് നിയമസാധുതയുമില്ല.

ഇനി സുരേഷ് ഗോപിയിലേക്ക് മടങ്ങി വരാം പോണ്ടിച്ചേരിയില്‍ തനിക്ക് കൃഷി ഭൂമി  സ്വന്തമായുണ്ടെന്നു വാടക വീടും മമല്‍വിലാസവും ഉണ്ടെന്നും സുരേഷ് ഗോപി ക്രൈം
ബ്രാഞ്ചിനു മുന്നില്‍ വിശദമാക്കി. ഈ വാഹനം അവിടെത്തെ ഉപയോഗത്തിനായാണ്
വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു, ലോക്കല്‍ നമ്പറുള്ള വാഹനത്തില്‍ യാത്ര
ചെയ്യുന്നതിന്റെയും മറ്റും സുരക്ഷിതത്വമാണ് അദ്ദേഹം പറഞ്ഞത്.

സുരേഷ് ഗോപിയുടെ മറ്റ് വാഹനങ്ങള്‍ എല്ലാം തന്നെ കേരളത്തിലാണ് രജിസ്റ്റര്‍
ചെയ്തിരിക്കുന്നതെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി കേസ് ഇതോടെ ചീറ്റി, താമസിയാതെ ഇതും ആവിയായി പോകും. എന്നാല്‍, നികുതി വെട്ടിപ്പുകാരനായ സുരേഷ് ഗോപി എന്ന ഇമേജ് സൃഷ്ടിച്ചു കൊടുക്കാന്‍ നൂറ്റാണ്ടിന്റെ മഹത്വം പേറുന്ന മാതൃഭൂമിക്കും മറ്റു കോകസുകള്‍ക്കും ഇതിലൂടെ കഴിഞ്ഞു.

അല്‍ഫോന്‍സ് കണ്ണനന്താനമെന്ന റിട്ട ഐഎഎസ് ഉദ്യോഗസ്ഥനും സംഭവിക്കുന്നത് മറ്റൊന്നല്ല. അന്ധമായ ബിജെപി വിരോധത്തില്‍ നിന്നും ഉരുത്തിരിയുന്ന വെറുപ്പിന്റെ പുളിച്ചു തികട്ടല്‍ മാത്രം.

സമൂഹത്തിന്റെ മധ്യധാരയില്‍ നിന്നും സ്വപ്രയത്‌നത്തിലൂടെ ഉയര്‍ന്നു വന്ന് അധികാര വര്‍ഗങ്ങളെ പിടിച്ചുലച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍. ഡെല്‍ഹിയിലെ രാഷ്ട്രീയ-മാഫിയ കൂട്ടുക്കെട്ടിന്റെ ഭീഷണികളെ അതിജീവിച്ച് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ഒരു ഉദ്യോഗസഥന് എന്തെല്ലാം ചെയ്യുമെന്ന് ജനസമക്ഷം കാണിച്ച വ്യക്തിത്വം.

ഇടതുസ്വതന്ത്രനായ എംഎല്‍എയായിരുന്നപ്പോള്‍ അദ്ദേഹത്തിന് സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍, ബിജെപിയിലേക്ക് ചേര്‍ന്നതോടെ പലര്‍ക്കും അനഭിമതനായി. 2012 മുതല്‍ ബിജെപി ദേശീയ നിര്‍ വാഹക സമിതി അഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ മലയാളികളുടെ പുതിയ തലമുറയ്ക്ക് അത്രയക്ക് അറിയില്ലായിരുന്നു,

കേരളത്തിന് കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതോടെയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ സഹധര്‍മിണിയെ പോലും വെറുതെ വിട്ടില്ല. നല്ലൊരു മോട്ടിവേറ്റിംഗ് സ്പീക്കര്‍ കൂടിയ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ തളര്‍ത്താന്‍ ഇവര്‍ക്കാര്‍ക്കും ആകില്ല. അദ്ദേഹത്തിനൊപ്പം എന്നും എപ്പോഴും കൂടെയുണ്ടായിരുന്ന  ഷീലയ്ക്കും ലഭിച്ചു ഈ വെറുപ്പിന്റെ കല്ലേറുകള്‍.

വേറേയേതൊരു വീട്ടമ്മയാണെങ്കിലും ആത്മഹത്യയിലേക്ക് രക്ഷ തേടുന്ന മാനസിക ആക്രമണമാണ് ഷീല കണ്ണന്താനം നേരിട്ടത്. പണ്ട്. ഡെല്‍ഹിയിലെ ഇടിച്ചു
നിരത്തലിനിടെ ഗുണ്ടകള്‍ തലങ്ങും വിലങ്ങും വെട്ടി മരിച്ചുവെന്ന് ഉറപ്പാക്കി പോയ ശേഷം മുറി കൂടിയുണ്ടായ രണ്ടാം ജന്മമാണ് ഷീലയുടേത്. ഈ ഗതകാലം കോകസു എന്ന ട്രോളിംഗ് സംഘത്തിന് അറിയില്ലായിരുന്നു.

തനിക്കെതിരെ ഇറങ്ങിയ എല്ലാ ഡബ് സ്മാഷുകളും ട്രോളുകളും യുട്യുബ് വീഡിയോകളും
അവര്‍ ചിരിച്ചു തള്ളി. ചിരിയെ ചിരികൊണ്ട് നേരിടാന്‍ അല്‍ഫോന്‍സ് എന്ന ആല്‍ഫി
ഷീലയെ പഠിപ്പിച്ചിരുന്നു. തെരുവില്‍ ശരീരം വില്‍ക്കപ്പെടുന്ന സ്ത്രീകളെ  പുനരധിവസിപ്പിക്കുന്ന സന്നദ്ധ സംഘടനയുടെ ഫൗണ്ടറാണ് ഷീല കണ്ണന്താനം.
കൗണ്‍സലിംഗി വഴിയും മറ്റും ഇവരെ പുനരധിവസിപ്പിക്കുന്നതിനായി ദിവസവും രണ്ട്
മണിക്കൂറോളം ഇവര്‍ നീക്കിവെയ്ക്കുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി എ്‌ന്തെങ്കിലും ചെയ്യുന്നവരല്ല കോകസു സംഘം ഇവര്‍ ബിജെപിയുമായി ബന്ധപ്പെടുന്നവരെ അന്ധമാ.യ വെറുപ്പും പകയും മൂലം നിരന്തരം ആക്രമിച്ച് അവരുടെ മനോധൈര്യം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം.

പക്ഷേ, എന്തുകാണ്ടോ, കല്ലെറിയപ്പെടുന്നവരെല്ലാം കല്ലുകൊണ്ട് കോട്ടകെട്ടി  ശക്തരാകുകയാണ് ഉണ്ടാായത്. ഫാസിസത്തിന്റെ പേരില്‍ ബിജെപിയെ എതിര്‍ക്കുന്നവര്‍
ലോകത്തെവിടേയും പ്രകടമല്ലാത്ത ഫാസിസമുപയോഗിച്ച് ഉന്‍മൂലനം ചെയ്യാന്‍  ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മാധ്യമങ്ങളിലെ ഒരു വിഭാഗവും ഈ കോകസു വിന്റെ
വലയിലാണെന്നതാണഅ ഏറ്റവും ദുഖകരം.

കല്ലേറുകള്‍ ഏറ്റുവാങ്ങി ആ കല്ലുകള്‍ കൊണ്ട് കോട്ട പണിത നരേന്ദ്ര മോഡിയെ വാക്കിലും പ്രവര്ത്തിയിലും പിന്തുടരുന്നയാളാണ് അല്‍ഫോന്‍സ് കണ്ണന്താനം. അതുകൊണ് നായ്ക്കള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹക സംഘം മുന്നോട്ട് തന്നെ …

– മനു വീകേയെം.

Disclaimer: The opinions expressed within this article are the personal opinions of the author. The facts and opinions appearing in the article do not reflect the views of Pathrika and Pathrika does not assume any responsibility or liability for the same.

1 COMMENT

  1. ഇടത് പക്ഷത്തിനൊപ്പം നിന്നിരുന്നെങ്കിൽ കണ്ണന്താനത്തെയും തോമസ് ഐസക്കിനെ പോലെ ബുദ്ധിജീവിയായി കൊണ്ട് നടന്നേനെ.. മുകേഷും ഇന്നസെന്റും ഒക്കെ എത്ര തല്ലിപ്പൊളി ജനപ്രതിനിധികളായിട്ടും അതൊക്കെ വിദഗ്ധമായി മറച്ചു വെയ്ക്കാൻ കേരളത്തിലെ CITU മാധ്യമ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്!

LEAVE A REPLY

Please enter your comment!
Please enter your name here