ഇന്ത്യ-ഇസ്രയേല്‍ അച്ചുതണ്ടിനെ ഭയക്കുന്നവര്‍ ആരൊക്കെ ?

1967 ലെ കേവലം ആറു ദിനങ്ങള്‍ മാത്രം നീണ്ടു നിന്ന യുദ്ധം . അഞ്ചു അയല്‍ രാജ്യങ്ങള്‍ നേരിട്ടും എട്ടു രാജ്യങ്ങള്‍ അവര്‍ക്ക് പിന്നണിയിലും അണിനിരന്നപ്പോള്‍ യുദ്ധതന്ത്രം ഒന്നു കൊണ്ടുമാത്രം മേല്‍ക്കൈ നേടി വിജയം വരിച്ച ലോക ചരിത്രത്തിലെ തന്നെ ഏക സംഭവം. ഒരു വശത്ത് ഇസ്രയേല്‍ എന്ന  രാജ്യം. മറുവശത്ത് അതിശക്തരായ ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍, ഇറാഖ്, ലെബനണ്‍ എന്നിവര്‍, പോരാഞ്ഞ്, കുവൈത്ത്, ലിബിയ, പാക്കിസ്ഥാന്‍, സുഡാന്‍, ടുണീഷ്യ, അല്‍ജീരിയ, പലസ്തീന്‍ എന്നിവരുടെ പിന്നണി പിന്തുണ.

എന്നിട്ടും, യുദ്ധതന്ത്രവും വ്യോമാക്രമണ മികവും കൊണ്ട് ആറു ദിവസം കൊണ്ട് ഇപ്പറഞ്ഞ എല്ലാ രാജ്യങ്ങളേയും തുരത്തി സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകളും, ഈജിപ്തില്‍ നിന്ന് ഗാസാ മുനമ്പുംസ സിനായി പ്രവിശ്യയും ജോര്‍ദ്ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും, ഈസ്റ്റ് ജെറുസലേമും പിടിച്ചെടുത്ത ഇസ്രയേല്‍!

1948 ലെ ആദ്യ അറബ് -ഇസ്രയേലി യുദ്ധത്തില്‍ നിന്നും പഠിക്കാതെ രണ്ടാം യുദ്ധത്തിന് തുടക്കമിട്ടമര്‍ക്ക് എന്നന്നേയ്ക്കുമുള്ള പാഠഭേദമായിരുന്നു ഇത്. എട്ടോളം അറബ് രാജ്യങ്ങളുടെ ഭൂപടത്തിനു നടുവില്‍ ഒരു കഠാര കുത്തിവെച്ച പോലെ രാജ്യത്തിന്റെ ആകൃതിയുള്ള ഇസ്രയേലിനെ ഇവരോരുത്തരും ഭയക്കുന്നു.

ജനസംഖ്യയുടെ കണക്ക് എടുത്താല്‍ ഒരു കോടിയെത്താത്ത രാജ്യം. ഭുവിസ്താരം ഏറ്റവും കുറവ്. എന്നിട്ടും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ ലോകത്തിലെ ഏതൊരു രാജ്യത്തെ പ്രതിരോധ സേനയുമായി പിടിച്ചു നില്‍ക്കാമെന്ന ആത്മവിശ്വാസം. ഈജിപ്ത് വ്യോമസേനയുടെ 300 യുദ്ധ വിമാനങ്ങളെ മണിക്കൂറുകള്‍ക്കുള്ളില്‍ തരിപ്പണമാക്കിയതിനു പിന്നില്‍ യുദ്ധ തന്ത്രവും സാങ്കേതിക വിദ്യയുമായിരുന്നു. റീസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് രംഗത്ത് ഇസ്രയേലിനോളം മുതല്‍മുടക്കുന്ന ഒരു രാജ്യവും ഇന്ന് ഭൂമുഖത്ത് ഇല്ല.

വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഇസ്രയേല്‍ തങ്ങളുടെ മൂന്നു ജനറല്‍മാരേയും വിട്ടു നല്‍കിയിരുന്നു ഇസ്രയേലിന്റെ ഉരുക്കു വനിത എന്നറിയപ്പെട്ടിരുന്ന പ്രധാനമന്ത്രി ഗോള്‍ഡ മെര്‍ ആയിരുന്നു അന്ന് പ്രധാനമന്ത്രി. പിന്നീട് യുഎസ് പ്രസിഡന്റ് ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ സഖ്യകക്ഷികള്‍ തങ്ങള്‍ക്ക് സൈനികരെ തന്നു സഹായിച്ചപ്പോള്‍ മൂന്നു ജനറല്‍മാരെ തന്ന് സഹായിച്ചതിന് നന്ദി പറഞ്ഞിരുന്നു.

രാജ്യത്തെ മൂന്നു സേനാവിഭാഗങ്ങളുടേയും തലവന്‍മാരെ വിട്ടു നല്‍കാന്‍ ഒരു രാജ്യവും തയ്യാറാകില്ലെന്നും ഇസ്രയേലിനെ ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് പകരമായി നിങ്ങളുടെ  മൂന്ന് ‘ ജനറലുകളെ ‘  കൈമാറാനാണ് ഇസ്രയേല്‍ യുഎസിനോട് ആവശ്യപ്പെട്ടത്. ജനറല്‍ ഇലക്ട്രിക്ക്.  ജനറല്‍ മോട്ടോഴ്‌സ്,, ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയായിരുന്നു ഈ മൂന്ന് ജനറലുകള്‍.

ഇസ്രയേല്‍ ഇങ്ങിനെയാണ്. 1992 വരെ ഇന്ത്യയുടെ അംഗീകാരം ലഭിക്കാത്ത രാജ്യമായിരുന്നു ഇവര്‍. ഇസ്രയേലിനെതിരെ ഇന്ത്യ യുഎന്നില്‍ എതിര്‍ത്ത് വോട്ടു ചെയ്തത് എത്ര തവണ! തങ്ങളുടെ ശത്രു രാജ്യമായ പാലസ്തീനെ അറബ് രാജ്യങ്ങള്‍ മാത്രം അംഗീകരിച്ച സമയത്ത് ആദ്യമായി പുറത്തുനിന്നുള്ള ഒരു രാജ്യം അംഗീകാരം നല്‍കി. അത് ഇന്ത്യയായിരുന്നു.

ഏറ്റവും ഒടുവില്‍, യുഎസ് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച് യുഎന്നില്‍ പ്രമേയം കൊണ്ടുവന്നപ്പോഴും ഇന്ത്യ അതിനെ എതിര്‍ത്തു. പക്ഷേ, പരിഭവമില്ലാതെ ഇസ്രയേല്‍ ഇന്ത്യയുമായി മുമ്പത്തേക്കാള്‍ സൗഹൃദത്തിലാണ്. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം മറ്റൊരു രാജ്യത്തും ലഭിച്ചിട്ടില്ലാത്തതായിരുന്നു.

അടുത്തിടെ ഇസ്രയേലില്‍ നടന്ന ഒരു സര്‍വ്വേയില്‍ തങ്ങളെ ഏറ്റവും സത്യസന്ധമായി പിന്തുണയ്ക്കുന്ന രാജ്യമേതെന്ന് ചോദിച്ചപ്പോള്‍ ഏറ്റവും അധികം പേര്‍ ഉത്തരം നല്‍കിയത് ഇന്ത്യ എന്നായിരുന്നു.

രണ്ട് ഇസ്രയേലി പ്രധാനമന്ത്രിമാര്‍ മാത്രമെ ഇന്ത്യ സന്ദര്‍ശിചിട്ടുള്ളു. 2003 ല്‍ ഏരിയല്‍ ഷാരോണും ഇപ്പോള്‍, പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ ബെഞ്ചമിന്‍ നെതന്യാഹുവും.

2003 ല്‍ ഇന്ത്യ ഭരിച്ചിരുന്നത് അടല്‍ ബിഹാരി വാജ്‌പേയി എന്ന ബിജെപി പ്രധാനന്ത്രിയായിരുന്നു. ഇന്ന് മറ്റൊരു ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഇസ്രയേല്‍ സന്ദര്‍ശിച്ച ഒരേ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന് ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് നരേന്ദ്ര മോഡിയുടെ പേരു മാത്രമാണന്നതും സവിശേഷതയാണ്.

102 ഇസ്രയേലി കമ്പനികളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ 130 സിഇഒമാരാണ് പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം ഇന്ത്യയിലെത്തിയിട്ടുള്ളത്. പ്രതിരോധത്തിനു പുറമെ, കൃഷി, പാരമ്പര്യേതര ഊര്‍ജ്ജം, സൈബര്‍ സുരക്ഷ, ആരോഗ്യം, എണ്ണ-പ്രകൃതി വാതകം, സിനിമ വ്യവസായം, എന്നിവയിലെല്ലാം ധാരണാ പത്രം ഒപ്പിട്ടു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 68 ദശലക്ഷം .യുഎസ് ഡോളര്‍ ഇസ്രയേല്‍ ഇന്ത്യയില്‍ നിക്ഷേപിക്കും ഇതിനു പുറമേ, 40 മില്യണ്‍ യുസ് ഡോളര്‍ റിസേര്‍ച്ച ആന്‍ഡ് ഡെവലപ്‌മെന്റിനു മാത്രം ഇസ്രയേല്‍ നിക്ഷേപവും ഉണ്ടാകും.

ഇന്ത്യ-ഇസ്രയേല്‍ അച്ചുതണ്ട് രൂപപ്പെടുന്നതിനെ സ്വാഭാവികമായും ഭയപ്പാടോടെ കാണുന്നത് രണ്ട് രാജ്യങ്ങളാണ്. ഇന്ത്യയുടെ പ്രഖ്യാപിത ശത്രുരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമാണിവര്‍.

ഇസ്രയേലില്‍ നിന്നും ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍ ഇന്ത്യ വാങ്ങുന്നതാണ് ഇവരുടെ പേടി സ്വപ്നം. 500 മില്യണ്‍ യുഎസ് ഡോളറിന്റെ ഡീല്‍ കുറച്ചു നാളായി കടലാസിലുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) സ്വന്തമായി വികസിപ്പിക്കാം എന്നാണ് ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍, ഇത് സാധ്യമാകാന്‍ 2022 കഴിയണം.

ഇതിനെ തുടര്‍ന്നാണ് കരാര്‍ വീണ്ടും ഒപ്പിടാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നത്. ടാങ്ക് വേധ സ്‌പൈക് ഗൈഡഡ് മിസൈല്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കരസേനയ്ക്ക് മുതല്‍ക്കൂട്ടാകും. ലോകത്തിലെ തന്ന ഏറ്റവും മാരകമായ ടാങ്ക് വേധ മിസൈലാണ് സ്‌പൈക്.

തോളില്‍ നിന്നും വിക്ഷേപിക്കാവുന്ന ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് മിസൈലിന് രണ്ടര കിലോമീറ്റര്‍ വരെ പ്രഹര ശേഷിയുണ്ട്. വിക്ഷേപിച്ച ശേഷവും ഇതിന്റെ ഗതി നിയന്ത്രിക്കാമെന്നതാണ് പ്രത്യേകത.

ക്യാമറയുടെ ട്രൈ പോഡു പോലത്തെ സജ്ജീകരണമുണ്ടെങ്കില്‍ വിക്ഷേപിക്കാവുന്ന സ്‌പൈക് എല്‍ആര്‍ നാലു കിലോമീറ്റര്‍ വരെ പ്രഹര ശേഷിയുള്ളവയാണ്. എട്ടു കിലോമീറ്റര്‍ പ്രഹര ശേഷിയുള്ള എക്സ്റ്റന്‍ഡഡ് വേര്‍ഷനും ലഭ്യമാണ്. കൃത്യതയുടെ കാര്യത്തില്‍ ഈ ടാങ്ക് വേധ മിസൈലുകളെ വെല്ലാന്‍ മറ്റൊന്ന് ലോകത്തിലില്ല.

സ്‌പൈക് ഒരു മിനി ക്രൂയിസ് മിസൈലാണ്. ടാങ്കുകള്‍ മാത്രമല്ല, ഏതോരു വാഹനത്തിനേയും വ്യക്തികളേയും എല്ലാം എട്ടു കിലോമീറ്റര്‍ അകലെ നിന്ന് തൊടുത്തു വിട്ട് പിന്നേയും അതിനെ നിയന്ത്രിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ കഴിയും

സ്‌പൈക്കിന്റെ ഗൈഡന്‍സ് സംവിധാനം പാകപ്പിഴ ഇല്ലാത്തതാണ്. താഴ്ന്നു പറക്കുന്ന യുദ്ധ വിമാനങ്ങളെ പോലും തകര്‍ക്കാന്‍ ഇതിനു കഴിയും. ഇസ്രയേല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റാഫലാണ് മിസൈല്‍ നിര്‍മിക്കുന്നത്. ഇസ്രയേലിന്റെ സ്‌പൈക് ഉള്ളത് ഇപ്പോള്‍ ബ്രിട്ടന്റെ കൈവശം മാത്രമാണ് 8000 മിസൈലുകളും മുന്നൂറു ലോഞ്ചറുകളുമാണ്ി ഇന്ത്യ വാങ്ങിക്കുന്നത്.

ചൈനയും, പാകിസ്ഥാനും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും അധിനി വേശവും വര്‍ദ്ധിപ്പിക്കുന്ന അവസരത്തില്‍ ഇന്ത്യയുടെ സ്‌പൈക് മിസൈല്‍ കരാര്‍ ഇവരെ തന്നെയാണ് ഭയപ്പെടുത്തുന്നത്. ഇവര്‍ക്കൊപ്പമാണ് പാക് മണ്ണില്‍ നിന്നും ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്ന ഭീകരപ്രസ്ഥാനങ്ങളും അവരുടെ ചാവേറുകളും. ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കുന്നതിനെ ഇവരും ഭയക്കുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ റോയും ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദും ഡെഡ്‌ലി കോമ്പിനേഷനാണെന്ന് ഇവര്‍ കണക്കു കൂട്ടുന്നു.

ഇന്ത്യയും ഇസ്രയേലും സൈനികമായും മറ്റു മേഖലകളിലും മുമ്പെങ്ങുമില്ലാത്ത വിധം സഹകരിക്കുന്നതും കരാറുകള്‍ ഒപ്പിടുന്നതും അയല്‍ക്കാരായ ഈ ശത്രുക്കളുടെ ഉറക്കം കെടുത്തുകയാണ്. ലോക ശക്തിയായി മാറുന്ന ഇന്ത്യയുടെ കരുത്തില്‍ ആശങ്ക പൂണ്ട ഇവര്‍ കരുതലോടെ മാത്രമെ ഇന്ത്യക്കെതിരെ ഒരോ നീക്കവും നടത്തുകയുള്ളു. ബുദ്ധിയും ശക്തിയും ഒന്നിക്കുന്നത് വന്‍കിട ശക്തികള്‍ ഉറ്റു നോക്കുകയാണ്. മോഡി-നെതന്യാഹു സൗഹ്യദം പുതിയ ലോക ശാക്തിക കേന്ദ്രീകരണമായി മാറുമെന്ന് ഉറപ്പിക്കാം.

1 COMMENT

  1. ചൈനയും പാകിസ്താനും സിപിഎമ്മും ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് എതിരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here