അമേഠിയെ രാഹുല്‍ ഭയക്കുന്നു, കാരണങ്ങള്‍ ഇവയൊക്കെയാണ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ രാജ്യത്തെ സുരക്ഷിതമായ മണ്ഡലങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് ആര്‍ക്കും ഉത്തരം നല്‍കാനാകും – യുപിയിലെ റായ് ബറേലിയും അമേഠിയും . മെയ്യനങ്ങാതെ, പാട്ടും പാടി വിജയിക്കാനാകാവുന്ന ഇടങ്ങള്‍ . നെഹ്‌റു കുടുംബാംഗങ്ങള്‍ കാല്‍ നൂറ്റാണ്ടായി കൈവശം വെച്ച് അടക്കി ഭരിക്കുന്ന ലോക്‌സഭാ മണ്ഡലങ്ങള്‍.

എന്നാല്‍, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പോടെ അമേഠിയുടെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു, കാരണം. ബിജെപിയുടെ കരുത്തുള്ള എതിരാളിയായി സ്മൃതി ഇവിടെ മത്സരത്തിന് എത്തി. വാശിയേറിയ പോരാട്ടത്തില്‍ രാഹുല്‍ വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലുണ്ടായ വന്‍ ഇടിവ് കണ്ടാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്.

മണ്ഡലത്തിലേക്ക് എത്തിനോക്കാത്ത രാഹുലിനെ കടത്തിവെട്ടി തോറ്റ സ്ഥാനാര്‍ത്ഥി നടത്തിയ നിര്‍ണായ ചുവടുവെയ്പ്പുകള്‍ കോണ്‍ഗ്രസിനേയും രാഹുലിനേയും അമ്പരിപ്പിക്കുന്നതായിരുന്നു.

ഈ വസ്തുതകള്‍ ഒരോന്നായി പരിശോധിക്കുകയാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിനെ കാത്തിരിക്കുന്നത് പരാജയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നു.

തോല്‍വിയുടെ ഭയാശങ്കകള്‍ വേട്ടയാടുന്ന
രാഹുൽ ഒരു സുരക്ഷിത താവളം കണ്ടെത്താനുള്ള തത്രപ്പാടിലാണ്. ദീർഘനാൾ കോൺഗ്രസിന്റെ സ്വത്തായിരുന്ന മണ്ഡലത്തിന് വേണ്ടി നാളിതുവരെ വിജയിച്ചുവന്ന രാജീവും രാഹുലുമൊക്കെ എന്ത് ചെയ്തു എന്ന് നോക്കാം, വിജയിക്കാതിരുന്നിട്ടും അമേഠിയെ സ്വന്തം മണ്ഡലമായി കണ്ട് രാജ്യസഭയിലൂടെ പാര്‍ലമെന്റില്‍ എത്തിയ സ്‌മൃതി ഇറാനി വെറും നാലു വര്ഷം കൊണ്ട് എത്ര മേൽ ചെയ്തു എന്നും.

വികസനം എന്ന ഒറ്റവരി അജണ്ടയിലാണ് അമേഠിയെ വിലയിരുത്തുന്നത്. അതിലേക്കു കടക്കുന്നതിനു മുൻപ്, മറ്റു ചില സ്ഥലങ്ങളുടെ മാറ്റങ്ങൾ കൂടെ നോക്കാം.
സിങ്കപ്പൂർ – ദ്രുത വളർച്ച കൊണ്ട് എന്നും ഏവരെയും അതിശയിപ്പിച്ച അവിടെ പ്രതെയ്കിച്ചു പ്രകൃതി വിഭവങ്ങളോ വളർച്ചയ്‌ക്കനുഗുണമായ ഘടകങ്ങളോ ഇല്ല. എന്നിരുന്നാലും, നിശ്ചയദാർഢ്യം ഉള്ള ഒരു നേതൃത്വത്തിന്റെ ധൈര്യപൂർവം ഉള്ള നയങ്ങളും പരിഷ്‌കാരങ്ങളും, കഴിഞ്ഞ 25 വർഷത്തെ സുസ്ഥിര വികസനം കൊണ്ട് രാജ്യത്തെ ലോകത്തെ മികച്ച സാമ്പത്തിക ശക്തികളിൽ ഒന്നാക്കി. ഇങ്ങനെ ഒരു 25 വർഷം ആണ് (81 മുതൽ ഇന്ന് വരെ – ഇടയ്ക്കൊരു വർഷം ബിജെപി യും, 91 മുതൽ 98 വരെ കോൺഗ്രസ് ന്റെ തന്നെ സതീഷ് ശർമയും ഒഴിച്ചാൽ) അമേഠി നന്നാക്കാൻ നെഹ്‌റു കുടുംബത്തിന് അവസരം ലഭിച്ചത്. അവിടെ എന്ത് സംഭവിച്ചു എന്നത് പരിശോധനാർഹം.

സിങ്കപ്പൂർ മാത്രം അല്ല, സുസ്ഥിര വികസനവും അടിസ്ഥാന സൗകര്യ വിപുലീകരണവും കൊണ്ട് നേട്ടം കൈവരിച്ചു മാതൃകകൾ ആയതു – അനവധി രാഷ്ട്രങ്ങളും രാഷ്ട്രത്തലവന്മാരും വേറെയും ഉണ്ട്. മരുഭൂമിയിൽ വസന്തം വിരിയിച്ച മുഹമ്മദ് ബിൻ റഷീദ് അൽ മക്തും മറ്റൊരു ഉദാഹരണം. നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കാൻ പോന്നതെല്ലാം അവിടെ ഒരുക്കിയിട്ടുണ്ട്. ദുബായിലെ GDP യുടെ 20% , തൊഴിലവസരങ്ങളുടെ 6% വും വിനോദ സഞ്ചാര മേഖലയിൽ നിന്നാണ്. ഇത് ഒട്ടും ചെറുതല്ല.

ഇനി ,നമ്മുടെ സ്വന്തം ഇന്ത്യയിലേക്ക് വരാം. 2001 ലെ ഭൂകമ്പത്തിൽ അമ്പേ തകർന്ന കച് പിന്നെങ്ങനെ പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് വിസ്തരിക്കേണ്ടതില്ലല്ലോ

ഈ പറഞ്ഞവയിൽ എല്ലാം പൊതുവായി ഒന്നുണ്ട് – രാഷ്ട്ര നന്മ മാത്രം ചിന്തിക്കുന്ന, അതിനു എന്ത് വേണം എന്നു കൃത്യമായി മനസ്സിലാക്കി അതിനു പരിശ്രമിക്കുന്ന ഭരണാധികാരികൾ – ലീ ആകട്ടെ നമോ ആകട്ടെ. രാജ്യങ്ങൾക്കു ഇത്ര പരിവർത്തനം സാധ്യം എങ്കിൽ, ഒരു ചെറിയ മണ്ഡലത്തിന് എന്ത് കൊണ്ടിതു വരെ ഒരു ഉത്ക്കർഷം സാധിച്ചില്ല? ?

അമേഠി – ഒരു പഠനം

ഉത്തർ പ്രദേശിലെ ഒരു ജില്ലയും ലോക്സഭാ മണ്ഡലവും ആണ് അമേഠി. യാതൊരു മേന്മയും ഒരു മണ്ഡലത്തിലും – വിദ്യാഭ്യാസം, ആരോഗ്യം,ടൂറിസം,വ്യവസായ ശാലകൾ എന്നിങ്ങനെ ഒന്നിലും തന്നെ അവകാശപ്പെടാൻ ഇല്ലാത്ത അമേഠി പക്ഷെ ഇന്ത്യക്കാർക്ക് മുഴുവൻ സുപരിചിതമാണ്, എന്തെന്നാൽ ‘സമ്പന്നമായ’ ഒരു ചരിത്രം ഉണ്ട് അതിനു – നെഹ്‌റു കുടുംബത്തെ ആത്മാർത്ഥതയോടെ ജയിപ്പിച്ചുവിടുന്ന ‘പാവങ്ങളുടെ’ മണ്ഡലം എന്ന നിലയിൽ !

അമേഠിയെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ഇപ്രകാരം ആണ്.

ആളോഹരി വരുമാനം – യുപിയിലെ മറ്റു ജില്ലകളേക്കാൾ പതിനായിരം രൂപയിൽ അധികം താഴെ

GDDP – ജില്ലയുടെ ജിഡിപി സംസ്ഥാനത്തിന്റെ 0.7% മാത്രം. മറ്റു പിനോക്ക ജില്ലകളെ ആയ മുസഫര് നഗർ(2.6%), മൊറാദാബാദ്(2.5 %) എന്നിവയേക്കാൾ എല്ലാം വളരെ താഴെ.

ജോലി സാദ്ധ്യതകൾ, വൈദ്യതി, കുടി വെള്ളം, ശുചി മുറികൾ, സ്കൂളുകളിലെ സൗകര്യങ്ങൾ ഇങ്ങനെ ഏതു നോക്കിയാലും അമേഠി വളരെ പിന്നിൽ ആണെന്ന് കാണാം. കൗതുകം ഉണർത്തുന്ന മറ്റൊന്ന് രാഹുലിന്റെ പാര്ലമെന്റിലെ ഹാജർ നിലയാണ് – വെറും 43%, ശരാശരിയായ 76% ലും വളരെ താഴെ. അദ്ദേഹം പങ്കെടുത്ത സംവാദങ്ങളുടെയും, ഉന്നയിച്ച പ്രശ്നങ്ങളുടെയും നിലയും തഥൈവ.

ഇനി മറ്റൊരു സിറ്റി ആയ സൂറത്തിന്റെ കഥ നോക്കാം.

1994 ലെ പ്ലേഗിന്റെ കരാളതയിൽ പെട്ട്പോയെങ്കിലും ലോകത്തിലെ അതിവേഗം വളരുന്ന സിറ്റികളിൽ ഒന്നായി സൂറത്തു മാറി കഴിഞ്ഞു. 2019 – 35 കാലയളവിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന സിറ്റികളിൽ ആദ്യത്തെ പത്തും ഇന്ത്യയിൽ ആവും എന്നാണ് Bloomberg ന്റെ കണക്കു കൂട്ടൽ. അതിൽ ഒന്നാമത് സൂറത് ആണ്. ഒട്ടനവധി വൻകിട വ്യവസായ സ്ഥാപനങ്ങളും കെമിക്കൽ , പ്ലാസ്റ്റിക് പ്ലാന്റുകളും ഇവിടെ ഉയർന്നു വന്നിട്ടുണ്ട്. 100,000 മില്യൺ ൽ അധികം മുതൽ മുടക്കിൽ ഹസീറ പോർട്ട്, പെട്രോ കെമിക്കൽ റിഫൈനറി, നാച്ചുറൽ ഗ്യാസ്, സിമന്റ്, സ്റ്റീൽ പ്ലാന്റുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.

ഇതുപോലെ പലതും അമേഠിയിലും സാധ്യം അല്ലെ? സ്‌മൃതി ഇറാനി എന്ത് ചെയ്തു എന്ന് നോക്കുന്നത് അവിടത്തെ സാധ്യതകളെ പറ്റി ഒരു ഏകദേശ ധാരണ തരും.
ഒരു ലക്ഷത്തിന് അടുത്തു വോട്ടുകൾക്കാണ് സ്‌മൃതി ഇറാനി 2014 ഇലെക്ഷനിൽ രാഹുലിനോട് പരാജയപ്പെട്ടത്. എന്നാൽ അമേഠിക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്നും ആ പരാജയം അവരെ പിന്തിരിപ്പിച്ചിട്ടില്ല.

ഈ ലേഖനത്തിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് ആ മണ്ഡലത്തിന്റെ പരിപൂർണ ചുമതലയുള്ള ഒരു MP എന്ത് ചെയ്തു, 1.3 ബില്യൺ ജനങ്ങളെ സേവിക്കാൻ ഉത്തരവാദിത്തം ഉള്ള, അമേഠിയോട് മാത്രം പ്രതെയ്ക ശ്രദ്ധ ആവശ്യം ഇല്ലാത്ത തിരക്കുള്ള ഒരു മന്ത്രി എന്ത് ചെയ്തു എന്നതാണ്. സ്വാഭാവികമായും, MP സ്വന്തം മണ്ഡലത്തെ കൂടുതൽ ശ്രദ്ധിച്ചു എന്ന് കരുതും, എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.

സ്‌മൃതിയുടെ സംഭാവനകൾ

പത്ര മാധ്യമങ്ങളിലും മറ്റു റിപ്പോർട്ടുകളിലും ലഭ്യമായ വിവരങ്ങൾ പ്രകാരം തന്നെ സ്‌മൃതിയുടെ അമേഠിയിലെ പ്രവർത്തനങ്ങൾ ഒട്ടനവധി എന്ന് കാണാം.

കാർഷികം
സോയിൽ ടെസ്റ്റിംഗ് ലബോറട്ടറി, കൃഷി വിജ്ഞാൻ കേന്ദ്ര എന്നിവയ്ക്കുള്ള അപ്പ്രൂവൽ.
മഞ്ഞു വീഴ്ചയിൽ കൃഷി നാശം നേരിട്ടെങ്കിലും കർഷകർ വിളയിച്ചെടുത്തവ നല്ല വിലയ്ക്ക് വിൽക്കാൻ ഉള്ള സഹായം
ഒരു ലക്ഷത്തിൽ അധികം ഫല വൃക്ഷ തൈകളുടെ വിതരണം
580 മെട്രിക് ടൺ വേപ്പ് വിത്തിന്റെ ശേഖരണം.

റെയിൽവേ
ഗൗരിഗഞ്ജ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പ്രതെയ്ക കൗണ്ടറുകൾ, ഹൈ ലെവൽ പ്ലാറ്റഫോം
അമേഠി സ്റ്റേഷനിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ വിപുലീകരണം
പലയിടങ്ങളിലും റെയിൽവേ അണ്ടർ പാസുകൾ
സുൽത്താൻപുരിൽ നിന്നുള്ള അമേഠി – അൻവാഹർ റെയിൽവേ ലൈനിനു അപ്പ്രൂവൽ
ബചാർവാൻ മുതൽ പ്രതാപ്ഗർ വരെ ഉള്ള പാതയുടെ ഇരട്ടിപ്പിക്കൽ നടപടികൾ
ഉത്തരേത്തിയ വാരാണസി ലൈൻന്റെ അമേഠി റായ്‌ബറേലി സെക്ഷൻന്റെ വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കൽ നു ആവശ്യമായ ഫണ്ട്
ബാനീ, ജയാസ്‌, ഗൗരിഗഞ്ജ് എന്നിവയെ മാതൃക റെയിൽവേ സ്റ്റേഷൻ ആയി ഉയർത്തൽ.
എട്ടു കോടി മുതൽ മുടക്കിൽ 72,000 ബോട്ടിൽ റെയിൽ നീർ തയാറാക്കുന്ന പ്ലാന്റ്.

വിദ്യാഭ്യാസം
ഗൗരിഗഞ്ജ് സെൻട്രൽ സ്കൂൾ
പ്രധാന മന്ത്രി സുരക്ഷാ ബീമാ യോജന യിൽ 25000 പേർക്ക് സുരക്ഷാ ഇൻഷുറൻസ്
കൂടാതെ PM സ്ത്രീ സുരക്ഷാ യോജനയിൽ 25000 സ്ത്രീകൾക്ക് ഇൻഷുറൻസ്
121 കോടി ചിലവിൽ അമേത്തിയിൽ മിലിറ്ററി സ്കൂൾ
ലക്നൗലെ ബാബ സാഹേബ് ഭീമറാവ് അംബേദ്‌കർ യൂണിവേഴ്സിറ്റിയുടെ ഒരു ബ്രാഞ്ച് അമേഠിയിൽ
360 കോടിയുടെ രാജീവ് ഗാന്ധി പെട്രോളിയം യൂണിവേഴ്സിറ്റി
സംഗ്രാംപുരിൽ പെൺകുട്ടികളുടെ കോളേജ്

ഗതാഗതം
ലക്നൗ – വാരാണസി NH ആറു വാരി പാതയാക്കി
അംബേദ്‌കർ നഗർ, അമേഠി , റായ് ബറേലി എന്നീ സ്ഥലങ്ങളെ ചേർത്ത് ഒരു വർഷത്തിൽ പൂർത്തിയാക്കുന്ന NH വികസനം
എല്ലാ പുണ്യസ്ഥലങ്ങളിലും, റെയിൽവേ, ബസ് സ്റ്റേഷനുകളിലും യാത്രക്കാർക്കുള്ള വിശ്രമ സ്ഥലങ്ങൾ

ജല വിതരണം
ഹാലിയപുർ , പിപ്രി യിൽ, ഗോമതി നദിയിൽ പുതിയതായി നിർമിക്കുന്ന അണക്കെട്ടു
വിവിധ CSR ഫണ്ടുകൾ ഉപയോഗിച്ച് 250 ഓളം ഹാൻഡ് പമ്പുകൾ.

സാമൂഹ്യ പ്രവർത്തനങ്ങൾ
കാൻസർ, ഹൃദയ സംബന്ധിയായ അസുഖങ്ങൾ മറ്റു മാരക രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് സമയബന്ധിത സഹായങ്ങൾ
സ്മാർട്ട് സൈക്കിൾ ഫാക്ടറി ക്കായി ഭൂമി നഷ്ടപ്പെട്ട കർഷകർക്ക് സാധ്യമായ എല്ലാ സഹായങ്ങളും
PMAY പ്രകാരം 2500 ഭവനങ്ങൾ
സ്വച്ച് ഭാരത് പ്രകാരം 1500 വ്യക്തിഗത കാർഡുകൾ
വിവിധ അപകടങ്ങളിൽ ഉൾപ്പെടാൻ ഇടയായ 2000 ൽ പരം കുടുംബങ്ങൾക്ക് ധനസഹായം
1492 ദിവ്യംഗര്‍മാര്‍ക്ക് സഹായോപകരണങ്ങൾ

ആരോഗ്യ പരിപാലനം
200 കിടക്കകൾ ഉള്ള ഗവൺമെന്റ് വുമൺ മെഡിക്കൽ കോളേജ്
അമേഠിയിലെ TB യൂണിറ്റ് , കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
ഒടാരി, സെന്താ, ജയ്‌തു മാവൈ എന്നിവിടങ്ങളിലെ പ്രൈമറി ഹെൽത്ത് സെന്റർ
ബജാർ ശുക്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
കലാമിറ്റി റിലീഫ് ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയോളം ഗ്രാന്റ്

തൊഴിൽ പരിശീലനം
ഗൗരി ഗഞ്ജില്‍ പ്രധാന മന്ത്രി കൗശൽ സെന്റർ ആരംഭിച്ചു.

സ്ത്രീ ശാക്തീകരണം
25000 ൽ അധികം സ്ത്രീകൾക്ക് വസ്ത്ര വിതരണം.
സ്വന്തം വകുപ്പുകൾക്കപ്പുറത്തുള്ള മേഖലകളിലും സ്‌മൃതി ശ്രദ്ധ ചെലുത്തി എന്ന് കാണാം. അടിസ്ഥാന സൗകര്യ വികസനം, ഡാം നിർമാണം എന്നിവയിൽ പതിപ്പിച്ച ശ്രദ്ധ പ്രത്യേക പരാമർശം അർഹിക്കുന്നു.

രാഹുൽ എന്ത് ചെയ്തു എന്ന് കൂടെ നോക്കിയാലെ താരതമ്യം പൂർണമാകൂ

ആരോഗ്യ പരിപാലനം
ഇന്ദിര ഗാന്ധി ഐ ഹോസ്പിറ്റൽ ആൻഡ് റിസേര്ച് സെന്റർ സ്ഥാപിച്ചു – ചുരുങ്ങിയ ചിലവിൽ നേത്ര ചികിത്സ ഇവിടെ സാധ്യം ആണ്.
ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് തുടങ്ങി
ഇന്ദിര ഗാന്ധി ഐ ഹോസ്പിറ്റൽ ആൻഡ് റിസേര്ച് സെന്റർ സ്ഥാപിച്ചു – ചുരുങ്ങിയ ചിലവിൽ നേത്ര ചികിത്സ ഇവിടെ സാധ്യം ആണ്.
ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് തുടങ്ങി

വിദ്യാഭ്യാസം
കമ്പ്യൂട്ടർ പരിചയത്തിനു രാജീവ് ഗാന്ധി ശിക്ഷക് കേന്ദ്രങ്ങൾ
ഇന്ദിര ഗാന്ധി കോളേജ് ഓഫ് നർസിംഗ്
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി
അമേഠിയിൽ, IIIT അലഹബാദ് ന്റെ എക്സ്റ്റൻഷൻ ബ്രാഞ്ച്

തൊഴിൽ പരിശീലനം
ഫുട്‍വെയർ ഡിസൈൻ ആൻഡ് ടെവേലോപ്മെന്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് – ഡിസൈൻ, നിർമാണം എന്നിവയ്ക്കുള്ള പരിശീലനം ഇവിടെ നൽകുന്നു.

ഗതാഗതം
അഞ്ചു സ്റ്റേഷനുകൾ മോഡൽ സ്റ്റേഷനുകൾ ആയി ഉയർത്തി
ഗൗരി ഗഞ്ജില്‍ റെയിൽവേ ഓവർബ്രിഡ്ജ് നിർമാണം
പുതിയ രണ്ടു ട്രെയിനുകൾ – അമേഠി വഴി ലക്നൗനിലേയ്ക്ക്
285 കോടിയുടെ അമേഠി – റായ്‌ബറേലി പാത ഇരട്ടിപ്പിക്കൽ
380 കോടിയിൽ അമേഠി – ഉത്തരാഞ്ചൽ പാതയുടെ അപ്പ്രൂവൽ.

മുകളിൽ കാണുന്നത് പോലെ രാഹുൽ ഗാന്ധി എന്തൊക്കെയോ ചെയ്തിട്ടുണ്ട്, പക്ഷെ വെറും 4 വർഷം കൊണ്ട് സ്‌മൃതി ചെയ്തതുമായി വച്ച് നോക്കുമ്പോൾ 15 വർഷത്തിൽ രാഹുൽ ചെയ്തത് ഒരു MP യിൽ നിന്നും മിനിമം പ്രതീക്ഷിച്ചതിലും താഴെ ആണ്.

ജനങ്ങള്‍ പഴയതു പോലെയല്ല, പ്രബുദ്ധരായ സമ്മതിദായകരുള്ള
അമേഠി മണ്ഡലം വരുന്ന തിരഞ്ഞെടുപ്പിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കും എന്ന് പ്രത്യാശിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട് opindia

LEAVE A REPLY

Please enter your comment!
Please enter your name here