20 ലക്ഷം കോടി സാമ്പത്തിക പാക്കേജ് അല്ല.. പ്രധാനമന്ത്രിയുടെ “ഗോ ലോക്കൽ” ആഹ്വാനം ആണ് പ്രധാനം

0

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.വരും ദിവസങ്ങളിൽ ഏതൊക്കെ മേഖലയിൽ ഈ പാക്കേജ് വിനിയോഗിക്കുമെന്നതിന് വ്യക്തത വരും.ഇന്ത്യയുടെ ജി ഡി പിയുടെ 10 ശതമാനമാണ് പാക്കേജ്.

സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിലുപരി പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധനയിൽ പ്രാധാന്യം നൽകേണ്ടത് സ്വയം പര്യാപ്ത ഭാരതം (ആത്മ നിർഭർ) എന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തിനായിരിക്കും. “മെയ്ക് ഇൻ ഇന്ത്യ” പോലെ അദ്ദേഹത്തിന്റെ ഇന്നത്തെ അഭിസംബോധനയിൽ അദ്ദേഹം ഊന്നൽ നൽകിയത് സ്വയം പര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിനാണ്. പ്രാദേശികമായി വാങ്ങുക എന്നതിലുപരി പ്രാദേശിക ഉൽപന്നങ്ങളിൽ അഭിമാനം കൊള്ളുക അതിനെ ഗ്ലോബൽ ബ്രാൻഡ് ആക്കുക എന്നതിനാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

ലോക്കൽ ഉത്പന്നങ്ങൾ ഉപയോഗിക്കുക , പ്രചരിപ്പിക്കുക , അതിൽ അഭിമാനം കൊള്ളുക എന്ന ആഹ്വാനത്തിലൂടെ വ്യക്തമായ വീക്ഷണം ആണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. എന്തിനും ചൈനയെ ആശ്രയിക്കുന്ന ലോകത്തിനുമുന്നിൽ പ്രാദേശിക ഉത്പന്നങ്ങൾക്കായുള്ള ഈ കാമ്പയിൻ ഇന്ത്യയുടെ വരാൻ പോകുന്ന പല പരിഷ്കാരങ്ങളിലും പ്രതിഫലിക്കും. ലോക്കൽ ഉത്പന്നങ്ങൾ വാങ്ങുക എന്നത് ഒരു കടമയായി കാണാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.പ്രാദേശികമായിട്ടുള്ള സപ്ലെയ് ചെയിൻ ഉണ്ടാകേണ്ടത് കോവിഡ് കാലത്ത് അനിവാര്യതയായി മാറി കഴിഞ്ഞു. ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കെജ്‌ ഈ ലക്ഷ്യത്തിലേക്ക് എത്രത്തോളം ഊന്നൽ നൽകും എന്ന് പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ വരുമ്പോൾ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here