കേരളത്തിൽ പദ്മജ വേണുഗോപാലിനെയും, അനിൽ ആന്റണിയെയും എണ്ണി, മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു കണ്ണ് എത്തിച്ചാൽ കോൺഗ്രസിൽ നിന്ന് ഉള്ള കൊഴിഞ്ഞുപോക്ക് ഒരു തുടർക്കഥ ആയി എന്ന് മനസ്സിലാവും!
ഡൽഹി
വിജേന്ദർ സിംഗ് രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. 2019 ൽ ഡൽഹി സൗത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു, മഥുരയിൽ നിന്നുള്ള പാർട്ടിയുടെ സാധ്യതയുള്ള സ്ഥാനാർത്ഥിയായി അദ്ദേഹം സംസാരിക്ക പെട്ടിരുന്നു. പക്ഷെ കഴിഞ്ഞ ആഴ്ച, ഇന്ത്യയുടെ ആദ്യ ബോക്‌സിംഗ് ഒളിമ്പിക് മെഡൽ ജേതാവ കൂടിയായ വിജേന്ദർ ബിജെപിയിൽ ചേർന്ന് കോൺഗ്രസിനിട്ട് കൊടുത്ത ഒരു പഞ്ച്… അത് , അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാ!
ബിജെപിയിൽ ചേരുമ്പോൾ , ജനങ്ങളുമായി ബന്ധം വേർപെടുത്തിയതിനാലാണ് താൻ കോൺഗ്രസ് വിടുന്നത്, കൂടാതെ, ഇന്ത്യയിലെ യുവാക്കൾക്കായി പ്രവർത്തിക്കാനുള്ള മികച്ച വേദി ബിജെപി ആണ് എന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര
ഏറെക്കാലമായി കോൺഗ്രസ് പാർട്ടിയുടെ ഉത്തരേന്ത്യൻ മുഖമായിരുന്ന സഞ്ജയ് നിരുപം. കോൺഗ്രസിന് എതിരെ വലിയ ആക്രമണമാണ് നിരുപം നടത്തിയത്. അതിന് കാരണങ്ങൾ നിരത്തിയത് ഇങ്ങനെ.
ആദ്യത്തെ കാരണം കോൺഗ്രസിലെ 4 ഹൈകമാൻഡ്- സോണിയ , രാഹുൽ, ഖാർഗെ, വേണുഗോപാൽ. ഈ പവർ സെൻ്റർകൾക്ക് കോട്ടറീ സിസ്റ്റം. ഇവർ തമ്മിൽ ഉള്ള ഉന്തും തള്ളും കാരണം നല്ലവരായ പ്രവർത്തകർ കഷ്ടപ്പെടുന്നു. രണ്ടാമതായി കോൺഗ്രസിൻ്റെ കാൻഡിഡേറ്റ് സെലക്ഷനുമായി ഒത്ത് ചേർന്ന് പോവാൻ ബുദ്ധിമുട്ട്, അറിയപ്പെട്ട അഴിമതി വീരൻമാർരെ താങ്ങാൻ കഴിയാതെ വന്നപ്പോ, ഇവിടുന്ന് മാറണം എന്ന് ബോധ്യപ്പെട്ടു. സ്വയം രാജിവയ്ക്കുകയും, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശേഷം, കോൺഗ്രസ് പാർട്ടി തകർച്ചയുടെ വക്കിലാണെന്ന് നിരുപം പറഞ്ഞു,
രാജസ്ഥാൻ
സാമ്പത്തിക വിദഗ്ധനും , ചാർട്ടേർഡ് അക്കൗണ്ടന്റും, കോൺഗ്രസിൻ്റെ ദീർഘകാല ദേശീയ വക്താവുമായ Prof. ഗൗരവ് വല്ലഭ് ബിജെപിയിൽ ചേരുമ്പോൾ, കോൺഗ്രസ് പാർട്ടിയുടെ ദിശാബോധം ഇല്ലായ്മയും ഇരട്ടത്താപ്പും തുറന്നുകാട്ടി കത്ത് എഴുതി അറിയിച്ചു .
ഇന്ത്യ സഖ്യം പാർട്ടിയുടെ നിലപാടിൽ അതൃപ്തനാണ്. ഈ നേതാക്കൾ സനാതന വിരുദ്ധ പ്രസ്താവനകൾ തുടരുന്നു. അതെ സമയം സനാതന വിരുദ്ധ പ്രസ്താവനകളിൽ കോൺഗ്രസ് മൗനം പാലിക്കുന്നു. കോൺഗ്രസ് ഒരു ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന് തോന്നുവാൻ ഇത് കാരണമായി.
കോൺഗ്രസിന് എല്ലായ്‌പ്പോഴും വ്യവസായങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. ഇവർ രാഷ്ട്രത്തിൻ്റെ സാമ്പത്തിക വളർച്ചയും തൊഴിൽദാതാവും ആണ് എന്ന് മനസ്സിലാകാതെ നിരന്തരം വ്യവസായികളെ ആക്രമിക്കുന്നു. ഇത് തുടരാൻ താല്പര്യം ഇല്ല . കോൺഗ്രസിൽ പുതിയ ആശയഅങ്ങളോട് ഉള്ള സമീപനം നിഷേധാത്മകമാണ്. യുവാക്കൾക്ക് കോൺഗ്രസിൽ സ്ഥാനമില്ല, അങ്ങനെ കോൺഗ്രസ്സ് വിടാൻ നിരവധി കാരണങ്ങൾ ആണ് അദ്ദേഹം നിരത്തിയിരിക്കുനത്.
ബിഹാർ
കോൺഗ്രസിൽ മാത്രം അല്ല, ചിരാഗ് പസ്വാൻ്റെ എൽജെപിയിലും ഈ കഴിഞ്ഞ വാരം കൊഴിഞ്ഞുപോക്ക് ഉണ്ടായി. അതും വാർത്ത ആയി.
ചിരാഗ് പാസ്വാൻ്റെ പാർട്ടിയിൽ നിന്ന് 22 നേതാക്കൾ രാജിവച്ചു. ഇത് ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ഈ നേതാക്കൾ രാജിവച്ചു. പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിനെ പിന്തുണയ്ക്കുമെന്ന് അവർ പറഞ്ഞിട്ടുണ്ട്.
ഇതുവരെ സ്കോർബോഡ് കാണിക്കുന്നത് ബിജെപി പ്ലസ് ഉം , കോൺഗ്രസ് മൈനസ് ഉം പക്ഷെ ക്രിസ്റ്റൽ ബോൾ എടുത്തോളൂ പറയാൻ പറ്റില്ല. എന്തൊക്കെ ആണ് ഇലക്ഷൻ സീസണിൽ കാണാൻ പോകുന്നത് എന്ന്….കാത്തിരുന്ന് കാണാം!