ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം മനുഷ്യവകാശ പ്രശ്‌നമായി കണ്ട് കേന്ദ്രം ഇടപെട്ടത് ഫലം കാണുന്നു. . രാമചന്ദ്രനെ തടവറയില്‍ തളച്ചിടാനും സ്വത്തുക്കള്‍ തട്ടിയെടുക്കാനും മലയാളികളായ ചില വ്യവസായികള്‍ കരുക്കുള്‍ നീക്കിയിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവശ നിലയിലായി രാമചന്ദ്രന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ദുബായ് ജയിലിലാണ്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ മേധാവിയായ മകള്‍ ഡോ. മഞ്ജുവും ജയിലിലാണ്. കേസില്‍ പെടുമെന്ന് ഭയന്ന് മകന്‍ ശ്രീകാന്ത് ഇന്ത്യയിലാണുള്ളത്. ഭാര്യ ഇന്ദിര മാത്രമാണ് ദുബായില്‍ ഏകയായി കഴിയുന്നത്. 76 കാരനായ രാമചന്ദ്രന് പ്രമേഹം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ മൂലം ശരീരം ശോഷിച്ച നിലയിലാണ്. രാമചന്ദ്രന്റെ മോചന വിഷയത്തില്‍ സംസ്ഥാന സര്‍ക്കോരോ , മറ്റു പ്രവാസി സംഘടനകളോ ഇടപെടാതിരുന്നതും ചില ഉന്നത വ്യവസായികളുടെ സമ്മര്‍ദ്ദ ഫലമാണെന്നാണ് സൂചന
ജ്വലറി രംഗത്ത് തന്നെയുള്ള ചിലരും വന്‍കിട മലയാളി വ്യവസായിയും രാമചന്ദ്രന്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ രംഗത്തിറങ്ങി. ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന രാമചന്ദ്രനെ കേസ് മനുഷ്യവാകാശ പ്രശ്‌നമായി കണ്ട് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്.
രാമചന്ദ്രന്റെ വിഷയത്തില്‍ ഇടപെടാന്‍ കുടുംബം കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും മകനും നേരിട്ട് ചെന്ന് കണ്ട് അഭ്യര്‍ത്ഥന നടത്തി. എന്നാല്‍, സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ട കേസെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞു
ഇതിനു ശേഷമാണ് ബിജെപി എന്‍ആര്‍ഐ സെല്‍ ഭാരവാഹികളായ എന്‍ ഹരികുമാറും ചന്ദ്ര പ്രകാശും വിഷയം കുമ്മനത്തെ അറിയിച്ചത്. കുമ്മനത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബിജെപി എന്‍ആര്‍ഐ സെല്‍ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദന്റെ നേതൃത്വത്തില്‍ സെല്‍ ഭാരവാഹികള്‍ ഡെല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളായ രാം മാധവ്, മുരളീധര റാവു എന്നിവരെ സന്ദര്‍ശിച്ചു രാമചന്ദ്രന്റെ കേസ് അവതരിപ്പിച്ചു.
രാമചന്ദ്രന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കേന്ദ്ര നേതൃത്വത്തെ സെല്‍ ഭാരവാഹികള്‍ ചില തെളിവുകള്‍ സമേതം ധരിപ്പിച്ചു. 66 മില്യണ്‍ ദിര്‍ഹം (ആയിരം കോടി രൂപ) വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്താനായിരുന്നു രാമചന്ദ്രന്‍ ശ്രമിച്ചത്. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസിനിടെ ചതിയിലും കെണിയിലും പെടുത്തി രാമചന്ദ്രനെ കുടുക്കുകയായിരുന്നു ചിലര്‍.
ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം മുങ്ങാനായിരുന്നുവെങ്കില്‍ അദ്ദേഹം യുഎഇയില്‍ തുടരുകയില്ലായിരുന്നുവെന്ന് ഇവര്‍ ബിജെപി കേന്ദ്ര നേതാക്കളെ ധരിപ്പിച്ചു. ചതിക്കു പിന്നിലുള്ള മലയാളി വ്യവസായികളെ കുറിച്ചും വിവരങ്ങള്‍ നല്‍കി.
ഇതേ തുടര്‍ന്ന് ബിജെപി പ്രവാസി സെല്‍ കേന്ദ്ര ചുമതലയുള്ള രാം മാധവ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തു. പാലക്കാട് സ്വദേശിയും ഡെല്‍ഹി ബിജെപി കേന്ദ്ര ഓഫീസിലെ കോര്‍ഡിനേറ്റിംഗ് സെക്രട്ടറിയുമായ അരവിന്ദ് മേനോനും വിഷയത്തില്‍ താല്‍പര്യമെടുത്ത് മുന്നിട്ടിറങ്ങി. ഇതോടെ രാം മാധവിനെ ദുബായിലേക്ക് അയ്ക്കാന്‍ സുഷമ സ്വരാജ് തീരുമാനമെടുത്തു.
രാം മാധവ് ദുബാിയിലെത്തി ഇന്ത്യന്‍ എംബസി വഴി ബാങ്ക് ഉന്നതരും സര്‍ക്കാര്‍ പ്രതിനിധികളഉമായി ചര്‍ച്ച നടത്തി. പണം തിരിച്ചടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജാമ്യം നിന്നതോടെ യുഎഇ ബാങ്കുകള്‍ അയ്ഞ്ഞു പന്ത്രണ്ടോളം കേസുകളില്‍ പത്തു കേസുകളും ഇത്തരത്തില്‍ തീര്‍പ്പാക്കി. എന്നാല്‍, മറ്റു രണ്ടു കേസുകളില്‍ പണം ലഭിക്കാനുള്ള എതിര്‍ കക്ഷികളായ രണ്ടു ഇന്ത്യന്‍ വ്യവസായികള്‍ അമുരഞ്ജനത്തിന് വഴങ്ങിിയില്ല. പിന്നീട് ഇവരുമായി രാം മാധവ് കൂടിക്കാഴ്ച നടത്തുകയും കേസ് പിന്‍വലിക്കാമെന്ന് ദുബായ് റൂളേഴ്‌സ് കോര്‍ട്ടില്‍ സത്യവാങ്ങ് മൂലം നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
പ്രമുഖ എന്‍ആര്‍ഐ വ്യവസായി ബി ആര്‍ ഷെട്ടി കുറച്ചു നാള്‍ മുമ്പ് രാമചന്ദ്രനെ സഹായിക്കാന്‍ മുന്നിട്ടറങ്ങിയിരുന്നു. ഒമാനിലെ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി വിലയ്ക്ക് വാങ്ങാനാണ് ഷെട്ടി തയ്യാറായിരുന്നത്. എന്നാല്‍, മറ്റാരോ ഇടപെട്ട് ഷെട്ടിയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു.
മലയാളി പ്രവാസി വ്യവസായിയുടെ മോചനത്തിനായി ഡല്‍ഹിയില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുബായിക്ക് പറന്നെത്തുകയും ജയില്‍ മോചനത്തിനായി ശ്രമിക്കുകയും ചെയ്തത് ഈ വിഷയത്തിനു പിന്നില്‍ ഗുരുതരമായ ചില നിഗൂഡതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ മാത്രമേ കൊടുക്കാനുള്ള പണം സ്വത്തുക്കള്‍ വിറ്റ് കൈമാറാന്‍ കഴിയുള്ളുവെന്ന് തിരിച്ചറിഞ്ഞതോടെ എതിര്‍ കക്ഷികള്‍ കേസ് പിൻവലിക്കാൻ തയ്യാറാകുകയായിരുന്നു. നിയമപരമായുള്ള നൂലാമാലകള്‍ എല്ലാം അവസാനിപ്പിച്ച് ഫെബ്രുവരി രണ്ടാം വാരത്തിനുള്ളില്‍ രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും അതിന്റെ എന്‍ആര്‍ഐ സെല്ലും.
രാമചന്ദ്രനെതിരെ കരു നീക്കി സ്വത്തു തട്ടിയെടുടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ശക്തമായ സന്ദേശം നല്‍കിയാണ് ബിജെപിയുടെ ഇടപെടല്‍. രാമചന്ദ്രന്റെ മോചനത്തിനു ശേഷം ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയവരെ കുറിച്ചുള്ള വിവരം പുറത്തുവിടുമെന്ന്
കുമ്മനം പറഞ്ഞു. ഈ വിഷയത്തിന്റെ ആവശ്യത്തിനായി എന്‍ ഹരികുമാറും ചന്ദ്ര പ്രകാശും ഫെബ്രുവരി ആദ്യ വാരം സുഷമ സ്വരാജിനെ വീണ്ടും കാണുന്നുണ്ട് . ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹത്തെ മോചിപ്പിക്കാനാകുമെന്നാണ് ഇവര്‍ കരുതുന്നത്. രാമചന്ദ്രനെ നാട്ടിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കാനുള്ള ശ്രമത്തിലുമാണ് ഇവര്‍.
തട്ടിപ്പിനിരയായും കേസുകളില്‍ കുടുങ്ങിയും ദുബായിയിലെ ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി ബിജെപി എന്‍ആര്‍ഐ സെല്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. പ്രവാസി വിഷയത്തില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ശ്രദ്ധ ചെലുത്തുന്ന വിദേശ കാര്യ മന്ത്രിയുടെ ജീവകാരുണ്യ മനസാണ് ഇത്തരം വിഷയങ്ങളിലെ സജീവമായ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുന്നത്.
ഇന്ത്യക്കാരന്‍ വിദേശ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുമ്പോഴെല്ലാം വിദേശ കാര്യമന്ത്രാലയം രക്ഷയ്ക്ക് എത്താറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മുമ്പ് നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ഫലപ്രദമായും സജീവമായും കേന്ദ്ര ഇടപെടല്‍ ആദ്യമാണെന്ന് പ്രവാസി സമുഹം സാക്ഷ്യപ്പെടുത്തുന്നു.
ബിജെപി എന്‍ആര്‍ഐ സെല്ലിന്റെ ആഭിമുഖ്യത്തല്‍ പാലക്കാട് ഗോവിന്ദാ പുരം അംബേദ്കര്‍ കോളനിയിൽ അഞ്ചു വീടുകള്‍ ഇവര്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. അടുത്തിടെ മലേഷ്യയില്‍ അകപ്പെട്ട പതിനഞ്ചോളം മലയാളി തൊഴിലാളികളെ നാട്ടില്‍ എത്തിക്കാനും എന്‍ ഹരികുമാറിനും സംഘത്തിനും കഴിഞ്ഞിരുന്നു. ഏറെ കൊട്ടിഘോഷിച്ച് നടന്ന ലോക കേരള സഭ പോലുള്ള സമ്മേളനത്തില്‍ പോലും ആരും അറ്റ്‌ലസ് രാമചന്ദ്രനെ പോലെ വിദേശതടവറയില്‍ തട്ടിപ്പിനിരയായി കഴിയുന്നവരെ രക്ഷിക്കുന്നതിനായി ആരും ശബ്ദം ഉയര്‍ത്തിയില്ല.
Hats off to Shri Kummanam Rajasekharan for taking appropriate action to get the release of Shri Atlas Ramachandran from the Dubai jail.
I also appreciate the respected minister Shrimati Sushmaji and other dignatories for the humanitarian action.