2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, തങ്കലിപികളിൽ ചരിത്രം രേഖപ്പെടുത്തേണ്ട ഒന്നാണ്. ശ്രീമതി ഇന്ദിരാഗാന്ധിക്ക് ശേഷം, പ്രധാനമന്ത്രിയായിരിക്കെ തന്നെ ഇതിനു മുമ്പ് കിട്ടിയ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ ലഭിച്ച് അധികാരത്തിൽ വരുന്ന നേതാവ് എന്ന അംഗീകാരത്തോടെയാണ് ശ്രീ നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകുന്നത്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന അഞ്ചു വർഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലത് പക്ഷത്തേക്ക് ഉള്ള ചായ്‌വ് വളരെ പ്രകടമായിരുന്നു. അടുത്ത അഞ്ചു വർഷക്കാലം ഭാരത രാഷ്ട്രീയത്തിൽ ഈ വലതുപക്ഷ(ഭൂരിപക്ഷ) ചായ്‌വ് അരക്കിട്ടുറപ്പിക്കപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇന്ത്യയിലെ സാമാന്യജനങ്ങളുടെ ചിന്തക്കും പ്രതീക്ഷകൾക്കും അപ്പുറം ഉള്ള ഒരു ദിശ മാറ്റൽ പ്രക്രിയ തന്നെയായിരുന്നു യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി പാർട്ടി നിയമിച്ചത്. കാവി വസ്ത്രധാരിയായ ഒരു സന്യാസി, അതും ഉത്തർപ്രദേശിലെ പ്രസിദ്ധമായ ഗോരഖ്നാഥ് ക്ഷേത്രത്തിൻറെ പീഠാദ്ധ്യക്ഷൻ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയായത് തീർച്ചയായും ഭാരതീയ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് ഉണ്ടായത്.
നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ടിന് ഭാരതത്തിൻറെ നേതൃത്വ സങ്കല്പത്തിൽ വരുത്താവുന്ന ഏറ്റവും വലിയ മാറ്റമാണ് അത് എന്ന് ചിന്തിച്ചെങ്കിൽ തെറ്റിപ്പോയി. അതിലും ഒരു ചുവടുകൂടി മുമ്പോട്ടു പോയിട്ടാണ് സാധ്വി പ്രജ്ഞയെ മധ്യപ്രദേശിലെ ഭോപ്പാലിൽ ബിജെപിയുടെ സ്ഥാനാർഥിയാക്കിയത്, അതും പാരമ്പര്യം ആയിട്ട് ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ഉറപ്പുള്ള ഒരു മണ്ഡലത്തിൽ. അതായത് ജയിക്കും എന്ന് ഉറപ്പിച്ചു തന്നെയാണ് അവരെ സ്ഥാനാർത്ഥിയാക്കിയത്. സാധ്വി പ്രജ്ഞയെ വിജയിപ്പിക്കുക എന്നത് “സത്യാഗ്രഹ”ത്തിന് തുല്യമാണെന്നാണ് ബിജെപി പ്രസിഡൻറ് അവകാശപ്പെട്ടത്. ‘ഹൈന്ദവ ഭീകരത'(Hindu terror) എന്ന കോൺഗ്രസ് വാദത്തിനെതിരെ പാർട്ടി ഇറക്കിയ തുറുപ്പുചീട്ട് ആയിരുന്നു അവർ. കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ വളരെ അടുത്ത ആൾ എന്ന നിലയിൽ ദിഗ്‌വിജയ് സിംഗിനെ സാധ്വി പ്രജ്ഞ തോൽപ്പിച്ചത് അമിത് ഷായുടെ ദിഗ്വിജയം തന്നെയായി മാറുകയാണ് ഉണ്ടായത്.

നരേന്ദ്രമോഡിയുടെ തിളക്കമാർന്ന വിജയം, ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രത്തിന് രാഷ്ട്രത്തിൻറെ മുഖ്യധാരയിൽ അംഗീകാരം ലഭിച്ചു എന്നതിൻറെ തെളിവ് തന്നെയാണ്. പഴയകാലത്ത് ഭീഷണിയായി ഉപയോഗിച്ചിരുന്ന ‘മതേതരം’ എന്ന വാക്കിനോ, ഡൽഹിയിലെ ഷാംപെയിൻ സോഷ്യലിസ്റ്റുകളുടെ അഭിപ്രായങ്ങൾക്കോ, നിർബന്ധിതമായി ഉണ്ടാക്കിയെടുക്കുന്ന വൈരുദ്ധ്യാത്മക ചിന്തകൾക്കോ ഇന്ത്യൻ സമൂഹത്തെ ഇനിയൊരിക്കലും തളച്ചിടാൻ സാധിക്കില്ല എന്നുകൂടി തെളിയിക്കുന്നതാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മോഡിയുടെ വിജയം.
നരേന്ദ്ര മോദിയുടെ വിജയത്തിൻറെ പ്രാധാന്യത്തിന് പല കാരണങ്ങളുണ്ട്. എങ്കിലും അതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്ന് ഹിന്ദുമതത്തിലുള്ള തൻറെ ഉറച്ച വിശ്വാസവും അതിനോടുള്ള പ്രതിബദ്ധതയും, അത് പരസ്യമായി തന്നെ ആഘോഷമാക്കുന്നതിലുള്ള അദ്ദേഹത്തിൻറെ താൽപര്യവുമാണ്. തെരഞ്ഞെടുപ്പ് പരിപാടികളുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കഴിഞ്ഞപ്പോൾ അദ്ദേഹം ആദ്യം ചെയ്ത കാര്യം , മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ് ക്ഷേത്രത്തിൽ പോയി ധ്യാനത്തിൽ മുഴുകുക എന്നതായിരുന്നു. തൻറെ പൂർവ്വീകരുടെ അതിപുരാതനമായ സംസ്കാരത്തിൽ അദ്ദേഹത്തിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്ന ഒന്നായിരുന്നു അത്.

ഇതിനുമുമ്പ് മഹത്വത്തിൻറെ പരിവേഷം നൽകപ്പെട്ടിരുന്ന പല കാര്യങ്ങളും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നരേന്ദ്രമോഡിയുടെ ആധിപത്യം കാരണം ഇല്ലാതെ ആയിട്ടുണ്ട്. നെഹ്റു-ഗാന്ധി കുടുംബത്തിന് ഇതിനുമുമ്പ് കൽപ്പിച്ച് നൽകിയിരുന്ന മഹത്വം, ഇന്ന് പൊട്ടിയ കണ്ണാടി ചില്ലുകൾ പോലെ ചിതറി പോയിരിക്കുകയാണ്. ഇനിയുള്ള കാലങ്ങളിൽ അതിൻറെ പ്രാധാന്യം മുഴുവനായി ഇല്ലാതാകാം. അദ്ദേഹത്തിൻറെ ഭരണകാലം കഴിയുമ്പോഴേക്കും മഹാത്മാഗാന്ധിക്കു ചുറ്റുമുള്ള മഹത്വ പരിവേഷത്തിൻറെയും തിളക്കം കുറയാം.
ഗാന്ധിജിയുടെ ആശയങ്ങളോട് പ്രതിബദ്ധതയുണ്ട് എന്ന് വ്യക്തിപരമായി പറയുമ്പോഴും ഗാന്ധിജിയുടെ ആശയങ്ങൾക്ക് തൻറെതായ നിർവചനം കൽപ്പിക്കുകയാണ് നരേന്ദ്രമോഡി. ഗാന്ധിയൻ ആശയങ്ങളെ തൻറെ പ്രായോഗിക രാഷ്ട്രീയത്തിനെ സ്വാധീനിക്കുവാൻ സമ്മതിക്കുന്നതിനു പകരം ‘സ്വച്ഛഭാരത്’ പോലുള്ള കാര്യങ്ങളിൽ അത് ഉപയോഗിക്കുകയാണ് മോഡി ചെയ്യുന്നത്.
ഗാന്ധിജിയുടെ പൈതൃകത്തെ വ്യക്തിപരമായി നരേന്ദ്രമോഡി ചോദ്യം ചെയ്യില്ലെന്ന് സാധ്വി പ്രജ്ഞയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെടാതിരുന്നതിൽ നിന്ന് നമുക്ക് മനസ്സിലാകും. പക്ഷേ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ മേധാവിത്വം നിലനിൽക്കുന്നത് ഗാന്ധിജിയെ ചോദ്യം ചെയ്യണമെന്ന് ചിന്തിക്കുന്നവർക്ക് അതിനുള്ള ധൈര്യം ലഭിക്കാൻ ഇടയാക്കും. സാധ്വി പ്രജ്ഞയെ എല്ലാവരും കുറ്റപ്പെടുത്തി എങ്കിലും , അവരുടെ വാക്കുകൾ ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരത്തിലെ പങ്കിനെക്കുറിച്ചും, ഹിന്ദു- മുസ്ലിം കലാപസമയങ്ങളിലൊക്കെയും മുസ്‌ലിംകൾക്ക് അനുകൂലമായി എടുത്ത നിലപാടുകളെക്കുറിച്ചും, ചെറിയ പെൺകുട്ടികളെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെ കുറിച്ചും രാജ്യത്തെമ്പാടും വലിയ ചർച്ച നടക്കാൻ ഇടയാക്കി.
സാധ്വി പ്രജ്ഞ പിന്നീട് ഇക്കാര്യത്തിൽ ക്ഷമാപണം നടത്തി. പക്ഷേ ഒരു കാര്യം നമുക്ക് ഉറപ്പിക്കാം, ഗാന്ധിജി രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തുവാനും അതിൻറെ ശരി തെറ്റുകൾ വിലയിരുത്തുവാനും ലോക്സഭയിൽ ഒരംഗം എന്തായാലും ഉണ്ടാവും. അങ്ങനെ ഒരു ചർച്ച നടന്നാൽ, അത് ഗാന്ധിജിയോട് ഇഷ്ടം തോന്നാതിരിക്കാൻ മതിയായ കാരണം ഉള്ള ഒരു വലിയ ജനവിഭാഗത്തിന്റെ ചിന്താഗതിയുടെ പ്രതിഫലനം കൂടിയായിരിക്കും.
ദിഗ് വിജയ് സിങ്ങിനെ തോൽപ്പിച്ച സാധ്വി പ്രജ്ഞയുടെ വിജയം തന്നെ രാജ്യത്തെ ജനങ്ങളുടെ ചിന്താഗതിയിൽ വന്ന വലിയ വ്യത്യാസം സൂചിപ്പിക്കുന്നതാണ്. 26/11ലെ മുംബൈ ഭീകരാക്രമണത്തിൽ RSS ന് പങ്കുണ്ട് എന്നതിനെ സൂചിപ്പിക്കുന്ന ഒരു ബുക്ക്, ദിഗ് വിജയ് സിംഗിൻറ സാന്നിധ്യത്തിൽ പുറത്തിറക്കിയിരുന്നു. ഹിന്ദു ഭീകരവാദം എന്ന ചിന്താഗതി വിറ്റഴിക്കാൻ പാടുപെട്ട കോൺഗ്രസ് പാർട്ടിയുടെ നേതാവായ ദിഗ്‌വിജയ് സിംഗിനെ തന്നെ തോൽപ്പിക്കാൻ ആ ചിന്താഗതിയുടെ ഇരയായിത്തീർന്ന സാധ്വി പ്രജ്ഞയ്ക് സാധിച്ചു എന്നത് വലിയ ഒരു മാറ്റത്തിന് തുടക്കം ആണ്.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് രാജ്യത്തിൻറെ ചിന്താപദ്ധതി തന്നെ വളരെയധികം മാറിയിരിക്കുന്നു എന്നാണ്. പ്രധാനമന്ത്രി തൻറെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷമുള്ള പ്രസംഗത്തിൽ പറയുകയുണ്ടായി, ചോദ്യം ചെയ്യാൻ പാടില്ലാത്ത അത്ര പവിത്രത ഉണ്ട് എന്ന് കരുതിയിരുന്ന ‘മതേതരത്വം’ എന്ന ആശയം ഇന്ത്യൻ ജനത തള്ളിയിരിക്കുന്നു എന്ന്. ഭാരതത്തിലെ ഹൈന്ദവ ജനതയ്ക്ക് തങ്ങളുടെ പാരമ്പര്യം ഓർത്താൽ നാണക്കേടു തോന്നണം എന്ന് ആവശ്യപ്പെടുന്ന തരത്തിലുള്ള മതേതരത്വം എന്ന ആശയം ഇനിയൊരിക്കലും ഭാരതത്തെ തടങ്കലിൽ ആക്കാൻ പോകുന്നില്ല. രാഷ്ട്രീയപ്പാർട്ടികൾക്ക് വിജയിക്കാനായി ‘ന്യൂനപക്ഷ മതപ്രീണനം’ എന്ന വിഷം സമൂഹത്തിൽ കലർത്തി നേട്ടം കൊയ്യാം എന്ന് വിചാരിക്കാൻ പറ്റില്ല.

ഒരു വലതുപക്ഷ ഹിന്ദു നാഷണലിസ്റ്റ് പാർട്ടിക്ക് മാത്രമേ മോഡി- അമിത് ഷാ കൂട്ടുകെട്ടിനെ ഇനി തളക്കാൻ സാധിക്കുകയുള്ളൂ. രാഷ്ട്രം അത്രയധികം വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുന്നു. ഇക്കാരണങ്ങളാൽ തന്നെ മോഡിയുടെ പ്രാധാന്യം കൂടുകയാണ്. ബഹു ദൈവാരാധനയിൽവിശ്വസിക്കുന്ന ഒരു നേതാവാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കുന്നത് എന്ന കാര്യം ലോകത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്ന് ലോകം കാണുന്ന വളരെ പ്രധാനപ്പെട്ട പല രാഷ്ട്രങ്ങൾക്കും ബഹുദൈവാരാധനയുടെ ഒരു പാരമ്പര്യം മറഞ്ഞു കിടപ്പുണ്ട്. അങ്ങനെയുള്ള രാജ്യങ്ങളിലെ പൈതൃകങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് താൽപര്യമുള്ളവരായ നേതാക്കന്മാർ മോഡിയേയും ഇന്ത്യയേയും ഉറ്റുനോക്കുന്നുണ്ട്.
ഹിന്ദുക്കൾക്കെതിരായുള്ള അല്ലെങ്കിൽ വിവേചനപരമായുള്ള എല്ലാ നിയമങ്ങളും നരേന്ദ്രമോഡി തനിക്ക് കിട്ടിയ ഈ രണ്ടാമൂഴത്തിൽ, ഭൂരിപക്ഷ താൽപര്യങ്ങൾ കൂടി മനസ്സിലാക്കിയും, രാജ്യത്തിൻറെ ശോഭനമായ ഭാവി ലക്ഷ്യം വെച്ചും മാറ്റി എഴുതേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്താളുകളിൽ നരേന്ദ്ര മോഡിയുടെ പേര് സ്വർണ്ണലിപികളിൽ എക്കാലത്തേക്കും എഴുതിച്ചേർക്കപ്പെടും .
നരേന്ദ്രമോഡി എന്ന ജനനായകൻ കയ് വരിച്ച വിജയത്തിന്റെ വസ്തുതാപരമായ വിലയിരുത്തൽ.
ലേഖനത്തിൽ പറയുന്ന വലതു പക്ഷം ഇൻഡൃയിൽ ഇല്ല എന്നത് മറ്റൊരു കാരൃം. ഇടത് പക്ഷവും പാർശ്വവൽക്കരിക്കപ്പെട്ട മദ്ധൃവർഗവും ആണ് ഇവിടെയുള്ളത്. അടിച്ചമർത്തപ്പെട്ട മദ്ധൃവർഗതെ (ഭൂരിപക്ഷം വരുന്ന ജനങ്ങൾ) ആണ് മോഡി നൂറ്റാണ്ടുകളുടെ തടവറയിൽ നിന്ന് മോചിപ്പിച്ചത്.