നോട്ടു നിരോധനം: ശാപമോ? അനുഗ്രഹമോ ?

3
നോട്ടു നിരോധനം ശാപമോ അനുഗ്രമോ എന്ന് അറിയണെമെങ്കിൽ
ആദ്യം നമ്മൾ നോട്ടു നിരോധനം നടത്തിയത് എന്തിന് എന്ന് അറിയണം

 

Demonetization

 

Demonetization ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ ഒരിക്കലും ചെയ്യാൻ കഴിയിലായിരുന്നു, ക്യാഷ് ഇക്കോണമി വെറും 5 ലക്ഷം കോടി ആയിരുന്നപ്പോൾ ആണ് ഇത് ആദ്യം ചെയ്യാൻ ആവശ്യപ്പെട്ടത് . അന്ന് ചെയ്യാൻ ധൈര്യം കാണിച്ചില്ല ഇപ്പോൾ  14 .5 ലക്ഷം കോടി ഉള്ളപ്പോൾ ചെയ്തില്ലെങ്കിൽ
2024 ഇൽ ഇത് 30 ലക്ഷം കോടി ആയി തീരും. അപ്പോൾ ഇനി ഒരിക്കലും ചെയ്യാൻ കഴിയാത്ത അവസ്ഥ വരുമായിരുന്നു.

1999 മുതൽ 2004 വരെയുള്ള വാജ്‌പേയ് ഭരണ കാലത്തു സാമ്പത്തിക വളർച്ച വെറും 5 .5 % ആയിരുന്നു . പക്ഷെ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ 6 കോടി ആയിരുന്നു . ഈ കാലത്തിലാണ് ഏറ്റവും അധികം ആളുകൾ ദാരിദ്ര്യ രേഖക്ക് മുകളിൽ എത്തപ്പെട്ടത് . എന്നാൽ.

2004 മുതൽ 2009 വരെ മൻമോഹൻ സർക്കാരിന്റെ കാലത്തു ജിഡിപി വളർച്ച 8 .4 ശതമാനം ആയിരുന്നു . പക്ഷെ സൃഷ്ടിക്കപ്പട്ട തൊഴിലവസരം വെറും 27 ലക്ഷം ആയിരുന്നു . എന്നാൽ സ്റ്റോക്ക് മാർക്കറ്റിലെ വളർച്ച 300 % ആയിരുന്നു . സ്വർണത്തിന്റെ വില 300 % വളർന്നു .ഭൂമിയുടെ വില 10 ഇരട്ടി വളർന്നു ( 2004 ഇൽ 20 ,000 രൂപയ്ക്കു വാങ്ങിയ വസ്തു 2008 അയ്യപ്പോൾ 2 ലക്ഷം രൂപയായി ) ഇതിനെ അസറ്റ് ഇൻഫ്‌ളേഷൻ എന്നാണ് പറയുന്നത് . സാമ്പത്തിക വളർച്ച ഉണ്ടായതു അസറ്റ് ഉണ്ടാക്കുന്നതിൽ മാത്രം ആയിരുന്നു . തൊഴിലവസരങ്ങൾ ഉണ്ടാകാതെ അസറ്റ് ഉണ്ടാക്കുന്നതിൽ സാമ്പത്തിക വളർച്ച ഉണ്ടയിട്ടു കാര്യം ഇല്ല ആ സാമ്പത്തിക വളർച്ച കള്ളപ്പണം കൊണ്ടുണ്ടായ വളർച്ച ആണ്. സ്റ്റോക്ക് മാര്കെറ്റിലുണ്ടായ വളർച്ച പാർട്ടിസിപ്പേറ്റററി നോട്ടു കൊണ്ടുണ്ടായ വളർച്ച ആണ് (കള്ളപ്പണം വിദേശത്തു കൊണ്ട് പോയ ശേഷം ബിനാമിയായി ഇന്ത്യയിൽ സ്റ്റോക്ക് മാർകെറ്റിൽ കൊണ്ട് വരുന്നതാണ് പാർട്ടിസിപ്പറ്ററി നോട്ട് ) ഈ വളർച്ചകൾ കൊണ്ട് സാധാരണക്കാരന് പ്രയോജനം ഉണ്ടവുകയില്ല.
അതുകൊണ്ടാണ് UPA ഭരണ കാലത്തു സാമ്പത്തിക വളർച്ച 8 .4 ശതമാനം ആയിരുന്നു എങ്കിലും തെഴിലവസരങ്ങൾ ഉണ്ടാകാതിരുന്നത് . പണപ്പെരുപ്പം 14 % ആയിരുന്നു എന്നതും മറ്റൊരു കാരണമായിരുന്നു .

വസ്തുവിന്റെയും ഫ്ളാറ്റിന്റെയും വില സാധാരണക്കാരന് താങ്ങാൻ കഴിയാതെ ആയി. പണമുളവർ വസ്തു വാങ്ങുന്നതും സ്വർണം വാങ്ങുന്നതും മാത്രമായിരുന്നു അകെ നടന്നിരുന്ന ഇടപാടുകൾ . അന്ന് സാമ്പത്തിക വളർച്ച എന്നത് ഉയർന്ന വിഭാഗത്തിന് മാത്രം ഉള്ള വളർച്ചയായിരുന്നു .

ഈ അവസ്ഥ തുടർന്നാൽ രാജ്യത്തു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമായിരുന്നു. വെനിസ്വേലയിൽ ഉണ്ടായതു പോലെ പോലെ പട്ടിണിയും കലാപങ്ങളും ഉണ്ടാകുമായിരുന്നു .
അതിനേക്കാളും നല്ലതാണു ഇത് മാറ്റാൻ വേണ്ടി കുറച്ചു നേരം കുറച്ചു നേരം ATM വരിയിൽ നിന്നതു എന്ന് നമ്മൾ മനസിലാക്കണം. വെനിസ്വേലയിൽ ഇന്ന് ഒരല്പം ആഹാരത്തിനു വേണ്ടി
മനുഷ്യൻ മണിക്കൂറോളം വരിയിൽ നിൽക്കേണ്ട അവസ്ഥയാണ്. അതിലും എത്രയോ നല്ലതാണു കുറച്ചു നേരം ATM ന്റെ മുൻപിൽ പണത്തിനു വേണ്ടി വരി നിൽക്കുന്നത് .

എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വളർച്ചയാണ് നമുക്ക് വേണ്ടത് . ഡെമോണിറ്റൈസേഷന് ശേഷം ഇപ്പോൾ വസ്തുക്കളുടെ വില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സാധാരണംക്കാർക്കു വസ്തുവും വീടും വാങ്ങാൻ കഴിയുന്ന അവസ്ഥയിലെത്തി.  ബാങ്കുകൾ പലിശനിരക്ക് കുറച്ചു തുടങ്ങി .സ്വർണത്തിന്റെ വിലയും കുറഞ്ഞു തുടങ്ങി .

മുൻപ് വട്ടി പലിശക്കാരുടെ കയിൽ നിന്നാണ് ഗ്രാമീണർ ഉയർന്ന പലിശക്ക് പണം കടം വാങ്ങിയിരുന്നത്. ഇപ്പോൾ ബാങ്കുകളിൽ പണം ധാരാളം ഉള്ളത് കാരണം ചെറുകിട കർഷർകാർക്കു കൂടുതൽ വായ്പ ലഭിക്കും അതിനാണ് മുദ്ര യോജന പോലെയുള്ള പരിപാടികൾ കൊണ്ട് വന്നത്. ഇത് മൂലം നിർമാണ മേഖലയിൽ മുതൽമുടക്ക് ഉണ്ടാവുകയും
തൊഴിലവസരങ്ങളും GDP യും വർധിക്കുകയും ചെയ്യും

താഴെക്കിടയിലുള്ള ആൾക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാവും.
മുദ്ര ബാങ്ക് വളരെ നേരത്തെ തന്നെ പ്രാവർത്തികമാക്കാൻ ഇരുന്നതാണ് പക്ഷെ രഘുറാം രാജനാണ് അത് ചെയ്യാൻ അനുവദിക്കാതിരുന്നത് .. അദ്ദേഹത്തെ എന്തുകൊണ്ട് തുടരാൻ അനുവദിച്ചില്ല എന്ന് ഇപ്പോൾ മനസിലായിരിക്കുമല്ലോ ??

ഡിജിറ്റൽ ട്രാൻസാക്ഷൻ കൊണ്ട് വന്നത് അംബാനിയെയും അദാനിയേയും വളർത്താൻ വേണ്ടിയാണു എന്നതാണ് ഒരു ആരോപണം പുതിയ BHIM മുതലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റെഫെസ് ഡെവലപ്പ് ചെയ്തിരിക്കുന്നത് നാഷണൽ പേയ്‌മെന്റ് കോപ്പറേഷൻ ആണ് .

ഭാരതത്തിലെ പ്രധാനപ്പെട്ട 10 ബാങ്കുകളും റിസേർവ് ബാങ്കു മാണ് ഈ നാഷണൽ പയ്മെന്റ്റ് കോറോപ്രഷൻ ഓഫ് ഇ ന്ത്യയുടെ പ്രൊമോട്ടർ

അമേരിക്കയിലെ കമ്പനികളെ സഹായിക്കാന് ആണ് എന്നാണ് മറ്റൊരു ആരോപണം
പക്ഷെ എപ്പോൾ തന്നെ കാർഡ് പയ്മെന്റ്റ് കളുടെ 40 % “RUPAY ” വഴിയാണ് നടക്കുന്നത് , വിദേശ കമ്പനികളായ വിസ മാസ്റ്റർ കാർഡ് എന്നിവയെ ആശ്രയിച്ചാൽ ചെലവ് കൂടും എന്നത് എന്നത് കൊണ്ടാണ് നാഷണൽ പയ്മെന്റ്റ് കോര്പറേഷന് RUPAY . ഡെവലപ്പ് ചെയ്തത് , ഇതിൽ നിന്ന് എന്തെങ്കിലും വരുമാനം കിട്ടിയാലും അത് ഭാരതത്തിനു തന്നെ ആയിരിക്കും .രൂപേ കാർഡുകൾ ധാരാളമായി പ്രചാരമായിക്കൊണ്ടിരിക്കുകയാണ് .വളരെ വേഗം തന്നെ ഭാരതത്തിലെ ഭൂരിഭാഗം കാർഡുകളും രൂപേ കാർഡുകൾ ആയി മാറും

ജനാധിപത്യത്തിൽ വരുമാനം ഉള്ള ആൾക്കാർ വരുമാനത്തിന്റെ ഒരു ഭാഗം സർക്കാരിന് നികുതിയായി കൊടുക്കണം ഈ പിരിച്ചെടുക്കുന്ന പണം ആണ് സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിനും രാജ്യത്തിനെ അടിസ്‌ഥാന സൗകര്യ ( റോഡ് , ട്രെയിൻ , ആശുപതി ) വികസനത്തിനും വേണ്ടി ഉപയോഗിക്കുന്നതു.

ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം ശെരിയായിരുന്നില്ല അടിസ്ഥാനം ശെരിയല്ലാതെയുള്ള വളർച്ച സുസ്ഥിരമായിരിക്കുകയില്ല . ശെരിയായ വരുമാനം ജനങ്ങൾ പറയാത്തതുകൊണ്ട് ശെരിക്കും ദരിദ്ര രേഖക്ക് താഴെ ഉള്ളവർ ആരെന്നു അറിയില്ലയിരുന്നു
അത് കൊണ്ട് അവർക്കു വേണ്ടി വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ത്യയിൽ 2014-2015 സാമ്പത്തിക വർഷം ഇങ്കംടാക്സിനു കണക്കു കൊടുത്തവരുടെ എണ്ണം വെറും 3 % ആണ്. തങ്ങൾക്കു 10 ലക്ഷം രുപക്കുമേൽ വരുമാനമുണ്ടെന്നു പറഞ്ഞിരിക്കുന്നത്‌ 24 ലക്ഷം പേരാണ്‌. ഈ കണക്കുകൾക്കു യാഥാർഥ്യവുമായി പുലബന്ധമില്ല . അത് കൊണ്ട് ഒരു പദ്ധതിയും ശെരിയായി ആസൂത്രണം ചെയ്യാൻ കഴിയുമായിരുന്നില്ല .

ഭാരതത്തിൽ 3 % ആൾക്കാർ മാത്രമേ കഴിഞ്ഞ കാലം വരെ നികുതി അടക്കുന്നുണ്ടായിരുന്നുള്ളൂ ബാക്കിയുള്ളവർ തങ്ങളുടെ വരുമാനം പുറത്തു കാണിക്കാതെ നികുതി അടക്കാതെ വരുമാനം പൂഴ്ത്തി വയ്ക്കുകയാണ് ചെയ്തിരുന്നത് . അങ്ങനെ നികുതി അടക്കാത്തവരെ പിടി കൂടുക എന്നതായിരുന്നു ആദ്യത്തെ ലക്‌ഷ്യം

ഇങ്ങനെ ഉള്ളവരെ പിടി കൂടിവാൻ കൂടി വേണ്ടിയാണു നരേന്ദ്ര മോഡി ഡിമോണിറ്ററിസഷൻ കൊണ്ട് വന്നത് നിലവിലുണ്ടായിരുന്ന നോട്ടുകൾ പ്രാബല്യത്തിലല്ലാതാക്കുന്നതു വഴി വരുമാനം പൂഴ്ത്തി വച്ചിരുന്ന എല്ലാവര്ക്കും തുല്യമായ പണം തിരികെ കിട്ടണമെങ്കിൽ സർക്കാരിനോട് തങ്ങളുടെ വരുമാനം തുറന്നു സമ്മതിക്കേണ്ടി വരും . ഇതിനെ ആണ് ഡിമോണിറ്ററിസഷൻ എന്ന് പറയുന്നത്

മറ്റു രാജ്യങ്ങളിൽ ( വെനിസ്വല പോലെ ) പ്രഖ്യാപിച്ചത് വെറും റീ മോണിറ്ററിസഷൻ ആണ്
(പഴയ നോട്ടു വാങ്ങി പുതിയ നോട്ടു കൊടുക്കുക )

ഡിമോണിറ്റിസെഷനിൽ പുതിയ നോട്ടു വാങ്ങാൻ ചെല്ലുമ്പോൾ കൈയിലിരിക്കുന്ന നോട്ടു
നികുതി അടച്ചിട്ടുള്ളതാണോ എന്ന് കൂടി പരിശോധിക്കപ്പെടും ; നികുതി അടച്ചതല്ലെങ്കിൽ
പിഴയൊടു കൂടിയ നികുതി അടക്കേണ്ടി വരും

അപ്പോൾ 15 ലക്ഷം കോടി മുഴുവൻ തിരിച്ചു വന്നാലും ആളുകൾ അടക്കാതെ വച്ചിരുന്ന നികുതിയുടെ നല്ലൊരു ഭാഗം തിരിച്ചു വരും

കണക്കിൽപെടാതെ കിടന്ന പണം ബാങ്കിൽ അടക്കുമ്പോൾ നികുതിയുടെ പെനാലിറ്റി മുതലായവ അടക്കേണ്ടി വരും അതിലൂടെ വലിയൊരു തുക സർക്കാരിന് കിട്ടും ആ പണം ജനക്ഷേമ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കാൻ കഴിയും , റോഡുകൾ , റെയിൽവേ , എയർപോർട്ട് തുറമുഖം എന്നിവ നിർമിക്കാൻ പണം ഉണ്ടാവും. കൃത്രിമമായ മാര്ഗങ്ങള് ഉപയോഗിച്ച് നികുതി അടക്കാതെ പണം മറ്റുള്ളവരുടെ പേരിൽബാങ്കിലിട്ടവർ രക്ഷപ്പട്ടു എന്ന് വിചാരിക്കേണ്ടതില്ല , പണം ആര് നിക്ഷേപിച്ചു , അത്ര നിക്ഷേപിച്ചു എല്ലാത്തിനും ഉള്ള അന്വേഷണം പുറകെ വരുന്നുണ്ട് , അൽപ സമയം എടുക്കുമെന്നു മാത്രം. അതായതു ഈ ലക്ഷ്യത്തിൽ 50 % ശതമാനം ആദ്യമേ തന്നെ സാധിച്ചു ബാക്കി 50 % നേടാൻ കാല താമസംഎടുക്കും എന്ന് മാത്രം

കള്ള നോട്ടിന്റെ ആധിക്യം കാരണമാണ് 2004 മുതൽ വസ്തു , പല ചരക്കു എന്നിവക്ക് വില ഭയങ്കരമായി കൂടിയിരുന്നത് 2004 ഇൽ ഇരുപതിനായിരം രൂപയ്ക്കു വാങ്ങിയ വസ്തു 2008 ആയപ്പോഴേക്കും 2 ലക്ഷം രൂപയായി മാറി ( 10 ഇരട്ടി ) .. ഇത് വസ്തുവിന്റെവിലയിൽ വന്ന ഉയർച്ച അല്ല മറിച്ചു പണത്തിന്റെ വിലയിൽ വന്ന വീഴ്ച ആണ് .

നിലവിലുള്ള നോട്ടുകൾ അസാധുവായതോടെ ഈ കള്ള നോട്ട് എല്ലാ വെറും പേപ്പർ ആയി മാറികള്ള നോട്ട് വർണ പേപ്പർ ആയതോടെ ഈ വിലക്കയറ്റം ഇല്ലാതാവും ഈ ലക്‌ഷ്യം പൂർണമായും സാധിക്കപ്പെടും. സാധാരണക്കാർക്ക് വസ്തുവും ഫ്ലാറ്റും ഒക്കെ വാങ്ങാൻ സാധിക്കും ഇടത്തരം വിലയുള്ള ഫ്‌ളാറ്റുകളുടെ വില്പന കൂടും പക്ഷെ ആഡംബര ഫ്‌ളാറ്റുകളുടെ വില കുറയും കാരണം ആഡംബര ഫ്ലാറ്റുകൾ കൂടുതലും വാങ്ങിയിരുന്നത് കള്ളപ്പണം നിക്ഷേപിക്കാൻ വേണ്ടിയായിരുന്നു

ഇന്ത്യയിൽ ഒരു വര്ഷം 500 ലക്ഷം കോടി രൂപയുടെ ക്രയവിക്രയം നടക്കുമ്പോൾ അതിൽ ഇന്ത്യയിൽ റിസർവ് ബാങ്ക് അടിച്ച യഥാർഥ നോട്ടുകൾ ആയ 14 ലക്ഷം കോടിയുടെ നോട്ടുകൾ ഉപയോഗിച്ച് നടക്കുന്ന ക്രയവിക്രയങ്ങൾ 300 ലക്ഷം കോടിയിൽ താഴേ വരുന്നുള്ളു എന്ന ഞെട്ടിക്കുന്ന സത്യം ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് അറിയില്ല. അതായത് ബാക്കി വരുന്ന 200 ലക്ഷം കോടിയുടെ ക്രയവിക്രയങ്ങൾ നടക്കുന്നത് പാകിസ്ഥാനിൽ ഉണ്ടാക്കുന്ന ഒറിജിനൽ നോട്ടിനെ വെല്ലുന്ന നല്ല സ്വയമ്പൻ നോട്ടുകൾ ഉപയോഗിച്ച് നടക്കുന്നു എന്ന് സാരം.

റിസർവ് ബാങ്ക് 15 ലക്ഷം കോടിയുടെ 500 ,1000 നോട്ടുകൾ ഇറക്കിയപ്പോൾ അത്രയും തന്നെ കള്ളനോട്ടുകൾ പാകിസ്ഥാൻ ഉണ്ടാക്കി ഇന്ത്യയിലേ് കടത്തി വിട്ടു. ഫലത്തിൽ ഇന്ത്യയിൽ ഏകദേശം 30 ലക്ഷം കോടിയുടെ 500 ,1000 നോട്ടുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നു . ഇതായിരുന്നു നമ്മുടെ പണപ്പെരുപ്പത്തിന്റെ ഒരു കാരണം നോട്ടുകൾ പിൻവലിക്കുന്നതിലൂടെ പാകിസ്ഥാനിൽ അടിച്ച നോട്ടുകൾ എല്ലാം വെറും പേപ്പർ ആയി.  പ്രചാരത്തിൽ ഉള്ളതിലും കൂടുതൽ നോട്ടുകൾ അവിടെ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. നോട്ടു നിരോധനത്തിന് ശേഷം അതെല്ലാം കത്തിച്ചു കളഞ്ഞു എന്നാണ് കേൾക്കുന്നത് .

( പാകിസ്താനിലെ കള്ള നോട്ടു മുതലാളി ജാവേദ് കഹാനി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി കഹാനി ആയതു എല്ലാരും അറിഞ്ഞിരിക്കുമല്ലോ ?)
http://tribune.com.pk/story/1253107/businessman-javed-khanani-falls-death-karachi-building/

സ്വാതന്ത്ര്യം കിട്ടി 70 വര്ഷം ആയെങ്കിലും 2014 വരെയും നമ്മൾ നോട്ടടിക്കാനുള്ള പേപ്പർ വിദേശത്തു നിന്നാണ് വാങ്ങിയിരുന്നത് ആ കമ്പനി അതെ പേപ്പർ പാകിസ്താനും കൊടുക്കയുണ്ടായി അങ്ങനെ ആണ് ഒറിജിനലിനെ വെല്ലുന്ന നോട്ടു പ്രിന്റ് ചെയ്യാൻ പാകിസ്താന് കഴിഞ്ഞത്

മോഡി അധികാരത്തിൽ വന്നതിനു ശേഷമാണു നോട്ടു പ്രിന്റ് ചെയ്യുന്ന അതെ പരിസരത്തു തന്നെ ഈ പേപ്പർ നിർമ്മിക്കാനുള്ള നടപടി സ്വീകരിച്ചത്

കള്ള നോട്ടുകൾ ഉപയോഗിച്ച് ഭാരതത്തിൽ തീവ്രവാദം വളർത്തിയിരുന്നു കള്ള നോട്ടുകൾ ഇല്ലാതായപ്പോൾ തീവ്രവാദത്തിൽ ഗണ്യമായ മാറ്റം ഉണ്ടായി . ഇപ്പോൾ കാശ്മീർ ഏറെ കുറെ ശാന്തം ആണ് . കല്ലേറ് ഏറെകുറെ ഇല്ലാതായി . വളരെ അധികം മാവോയിസ്റ്റുകളും കീഴടങ്ങുകയുണ്ടായി. ഇത് മുഴുവനായി നടന്നു കിട്ടാൻ അൽപ സമയം എടുക്കും
( ഗാന്ധി കുടുംബത്തിന് 70 വർഷവും , കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 50 വർഷവും നല്കിയവരാണെല്ലോ നമ്മൾ നമുക്ക് തീർച്ചയായും കാത്തിരിക്കാൻ കഴിയും )

മുൻപ് ഇന്ത്യയിൽ കൂടുതൽ പണവും ക്യാഷ് ആയി ട്രാൻസാക്ഷൻ ചെയ്തിരുന്നത് കാരണം ഒരു കണക്കും ലഭ്യമായിരുന്നില്ല അത് കൊണ്ട് തന്നെ പ്ലാനിങ് ചെയ്യാൻ വേണ്ട ഒരു വിവരവും ലഭ്യമായിരുന്നില്ല .പ്രധാനമന്ത്രി ഇന്ന് പറഞ്ഞത് പോലെ വളരെ അധികം ആൾകാർ
ദരിദ്ര രേഖക്ക് താഴെ ആണ് എന്നാണ് കാണിച്ചിരിക്കുന്നത് പക്ഷെ സത്യം അതല്ല .ഇപ്പോൾ എല്ലാവര്ക്കും കൈയിലുള്ള പണം കണക്കു കാണിച്ചത് കൊണ്ട് മേലിൽ അവർക്കു
വരുമാനത്തിന്റെ ശെരിയായ വിവരങ്ങൾ കൊടുക്കേണ്ടി വരും ഇത് കാരണം സർക്കാരിന് ഒരൊറ്റത്തർക്കും അവരവർ അർഹിക്കുന്ന ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയും.

ക്രയ വിക്രയത്തിനു “നോട്ട് ” ഉപയോഗിക്കുന്നത് കാരണം കാരണം വസ്തുക്കൾ കുറഞ്ഞ പണത്തിനു രജിസ്റ്റർ ചെയ്തിരുന്നു അതുകൊണ്ടു സർക്കാരിന് ശെരിയായ കണക്കും നികുതിയും കിട്ടിയിരുന്നില്ല . വസ്തു ഇടപാടുകൾ പണം ബാങ്ക് വഴി മാത്രമേ ട്രാൻസ്ഫർ ചെയ്യാവു എന്ന നിയമം വന്നത് കാരണം അതും കണക്കിൽ വരികയും അതിന്റെ നികുതി സർക്കാരിന് കിട്ടുകയും ചെയ്യുന്നു .

സ്വർണ്ണ കടകൾ മുൻപ് മൊത്തം കച്ചവടത്തിന്റെ 10 % മാത്രം ആയിരുന്നു കണക്കിൽ കാണിച്ചിരുന്നത് ഇപ്പോൾ അവർക്കു മുഴുവൻ പണവും കണക്കിൽ കാണിക്കേണ്ടി വരുന്നു ഇത് വഴിയും സർക്കാരിന് ഉയർന്ന നികുതി കിട്ടും .സ്വർണത്തിൽ നിന്ന് സർക്കാരിന് കിട്ടേണ്ടിയിരുന്നതിന്റെ 30 % മാത്രമേ കിട്ടിയിരുന്നുള്ളു  ഒരു ചാനൽ ചർച്ചയിൽ ശ്രീ സെൻ കുമാർ പറഞ്ഞത് സ്വർണം വിറ്റു 4000 കോടി നികുതി കിട്ടേണ്ടിയിരുന്ന സ്ഥാനത്തു ഇപ്പോൾ
300 കോടി മാത്രമേ കിട്ടുന്നുള്ളു എന്നാണ് നോട്ടു നിരോധനത്തിന് ശേഷം ഇതിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് .

പണം ഉള്ളവർക്ക് കൂടുതൽ പണം ഉണ്ടാവുന്ന അവസ്ഥ മാറി അവരുടെ പണത്തിന്റെ ഒരു ഭാഗം സർക്കാരിന് കിട്ടും അത് സർക്കാരിന്ന് പാവപ്പെട്ട ആൾക്കാരുടെ ക്ഷേമത്തിന് ചെലവാക്കാൻ കഴിയും ഇതാണ് ശെരിക്കും സോഷ്യലിസം എന്ന് പറയുന്നത് ശെരിക്കും സോഷ്യലിസ്റ്റുകൾ ആണ് ഡെമോണിറ്ററിസഷനെ കൂടുതൽ പിന്തുണക്കേണ്ടത് . പക്ഷെ അവർ വെറും മോഡി വിരോധത്തിന്റെ പേരിൽ ഡിമോണിറ്ററിസഷനെ എത്തിക്കുന്നതായാണ് കണ്ടത് .

ഏറ്റവും വലിയ പ്രയോജനം എന്ന് പറയുന്നത് മുൻപ് കള്ള പണക്കാർക്കും ബ്ലാക്ക് മാര്കെറ്റിലുള്ളവർക്കും ഒരു ചിന്ത ഉണ്ടായിരുന്നുവാട്ടർ ടാങ്കിലും , മേത്തയുടെ അടിയിലും ചുവരിലും അവരുടെ പണംസുരക്ഷിതമാണ് എന്ന് , പക്ഷെ ഇ നടപടി കാരണം അവർക്കു ഒരുവെളിപാട് ഉണ്ടായി ചുവരിൽ ഇരിക്കുന്ന പണം എപ്പോൾ വേണമെങ്കിലും
വര്ണക്കടലാസ് ആയി മാറാം എന്ന് ; അത് കൊണ്ട് അവർ ഇനി മുതൽ മര്യാദക്ക് നല്ല കുട്ടികളായി നികുതി അടക്കുന്നതായിരിക്കും ഈ ലക്‌ഷ്യം മോഡി നവംബര് 8 തിയതി തന്നെ സാധിച്ചു കഴിഞ്ഞു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡോനെഷൻ കൊടുക്കുന്നത് കള്ളപ്പണം ആയതു കാരണം അതും സാധാരണക്കാർക്ക് താങ്ങാൻ പറ്റാതെ ആയി ഇതെല്ലം കള്ളപ്പണവും ,കൈക്കൂലിയും
ഉള്ളവർക്ക് മാത്രം താങ്ങാൻ  പറ്റുന്ന കാര്യം ആയിരുന്നു . പക്ഷെ നോട്ടു നിരോധനത്തിന് ശേഷം ആ സ്ഥിതിയിൽ മാറ്റം വന്നു .

നോട്ട് നീരോധനം കാരണം പണപ്പെരുപ്പം കുറയും , വിലക്കയറ്റം കുറയും മുതൽ മുടക്കുന്നവർക്ക്‌ ഭാരതത്തിനോടുള്ള വിശ്വാസം കൂടും കൂടുതൽ മുതൽ മുടക്കു വരും , നിർമാണ മേഖല പുരോഗമയ്ക്കും തൊഴിലവസരങ്ങൾ കൂടും GDP ഗണ്യമായി വർധിക്കും

വേറൊരു പ്രധാന ആക്ഷേപം ആദ്യം കള്ളപ്പണത്തിനെപ്പറ്റി പറഞ്ഞു ഇപ്പോൾ ഡിജിറ്റൽ മണിയെപ്പറ്റി പറയുന്നു എന്താണ് ശെരിക്കും എന്താണ്  ഉദ്ദേശിക്കുന്നത് എന്നാണ് .

നോട്ടുകൾ കൂടുതലായി ഉപയോഗിച്ചാൽ ഇനിയും ഈ കറുത്ത പണവും കറുത്ത വ്യവസായവയും വീണ്ടും തിരിച്ചു വരും അത് കൊണ്ട് നമ്മൾ ലെസ്സ് കാഷ് ഇക്കോണമി (ഡിജിറ്റൽ ഇക്കോണമി ) സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ആദ്യം മനസിലാക്കേണ്ടത് നമ്മൾ പറയുന്നത് “ലെസ്സ് കാഷ്” എക്കണോമിയെപ്പറ്റി ആണ് ക്യാഷ് ഇല്ലാത്ത എക്കണോമിയെപ്പറ്റി അല്ല . ഡിമോണിറ്ററിസഷൻ ഒരു ആദ്യത്തെ പാടി മാത്രമാണ്
“ലെസ്സ് കാഷ്” ഇക്കോണമി ആണ് അടുത്ത ലക്‌ഷ്യം 2000 രൂപ നോട്ടും പതുക്കെ തിരിച്ചെടുക്കും  ഇന്ന് വരെ ഉണ്ടായിരുന്ന അസുഖം മാറ്റാനാണ് ഡെമോണിറ്ററിസഷൻ . ഈ അസുഖം ഭാവിയിൽ വരാതിരിക്കാനാണ് ക്യാഷ് ലെസ്സ് ഇക്കോണമി (ഡിജിറ്റൽ ഇക്കോണമി ).
വികസിത രാജ്യങ്ങളിൽ ഇത് ഇപ്പോൾ തന്നെ നിലവിലുണ്ട് .മൊത്തം ജിഡിപി യുടെ ചെറിയ ശതമാനം മാത്രമേ ക്യാഷ് ഇക്കോണമി ആകാവൂ പക്ഷെ ഇന്ന് ഭാരതത്തിൽ കാഷ് ഇക്കോണമി കൂടുതലാണ് അത് തന്നെയാണ് അഴിമതി കൂടാൻ കാരണവും അത് കൊണ്ട് ഈ അസുഖം ഇനി വരാതിരിക്കാൻ ഡിജിറ്റൽ ഇക്കോണമി അനിവാര്യമാണ്.

ക്യാഷ് ലെസ്സ് ഇക്കോണമി ഗ്രാമത്തിലുള്ളവർക്കു ഉപയോഗിക്കാൻ കഴിയില്ലഎന്നതാണ് മറ്റൊരു ആരോപണം നമ്മൾ ക്യാഷ് ഇല്ലാത്ത ഒരു എക്കണോമിയെപ്പറ്റി അല്ല പറയുന്നത്
ക്യാഷ് കുറഞ്ഞ എക്കണോമിയെപ്പറ്റി ആണ് പറയുന്നത് ക്യാഷ് ഉപയോഗിക്കുന്നത് ഏറ്റവും കുറച്ചു കൊണ്ടുവരുക.

എം പെസ എന്ന ഒരു മൊബൈൽ ട്രാൻസാക്ഷൻ ഉപയോഗിച്ച് കെനിയ എന്ന രാജ്യത്തു അവൾ 2013 ആയപ്പോൾ അവരുടെ 50 % ട്രാന്സാക്ഷനും ഡിജിറ്റൽ ആക്കി മാറ്റിയിരുന്നു. കെനിയ പോലെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന രാജ്യത്തു ചെയ്യാം എങ്കിൽ ഭാരതത്തിൽ തീർച്ചയായും ചെയ്യാം .മാത്രവുമല്ല ഇത് ഒരാഴ്ച കൊണ്ട് ചെയ്യണം എന്നല്ല നമ്മൾ
ആവശ്യപ്പെടുന്നത് . പ്രായോഗികമായ ഒരു സമയ പരിധിക്കുളിൽ ക്യാഷ് ട്രാൻസാക്ഷൻ
ഏറ്റവും കുറഞ്ഞ അവസ്ഥയിൽ കൊണ്ട് വരാണ് നമ്മൾ ശ്രമിക്കുന്നത് .

UPI മുതലായ മാര്ഗങ്ങള് ഉപയോഗിച്ച് നമുക്ക് ഫോൺ വഴി ക്രയ വിക്രയം നടത്താൻ
ഒരുപാടു ടെക്നോളജി അറിയേണ്ട ആവശ്യം ഇല്ല ഒരു സാധാരണ ഫോൺ മതിയാവും .. ഒരു സാധാരണ ഫോൺ ഉപയോഗിക്കുന്ന അറിവ് മതിയാവും , ബോധ വൽക്കാരണം നടത്തിയാൽ മാത്രം മതിയാവും ..

*99 # അമർത്തിയ ചെയ്ത ശേഷം അയക്കേണ്ട ആളിന്റെ MPIN ഉം മൊബൈൽ നമ്പറും മാത്രം കൊടുത്താൽ മതി ഇത് വെറും ഒരു ഫോൺ നമ്പർ ഡയല് ചെയ്യുന്നത് പോലെ എളുപ്പമാണ് .

ഇന്ന് രാജ്യത്തു 75 ശതമാനം ആൾക്കാരുടെ കയ്യിലും സാധാരണ ഫോൺ ഉള്ളതുകൊണ്ട് ഏതു ഒരു ബുദ്ധിമുട്ടും ഉള്ള കാര്യമല്ല ശീലിപ്പിക്കേണ്ട കാര്യം മാത്രമേ ഉള്ളു.

ഇനി മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിക്കാനുള്ള സംവിധാനം BHIM ഇൽ വരുന്നുണ്ട് . ആധാർ കാർഡും വിരലടയാളവും ഉപയോഗിച്ച് ട്രാൻസാക്ഷൻ ചെയ്യാൻ കഴിയും . ആധാർ കാർഡിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാൽ മതിയാവും

ഉദാഹരണത്തിന് വികസിത രാജ്യങ്ങളിൽ റയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് പണം മുൻകൂറായി അടക്കുന്നത് ഫോൺ വഴിയാണ് . ഒരു നമ്പറിൽ വിളിച്ചു നമ്മുടെ വാഹനത്തിന്റെ നമ്പർ പറഞ്ഞ ശേഷം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൊടുത്താൽ പണം അവർ ബാങ്കിൽ നിന്ന് നേരിട്ട് എടുത്തു കൊള്ളും ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു.
ഇതിനെ ” Ease of doing business ” അഥവാ കാര്യങ്ങൾ ചെയ്യുന്നതിലെ എളുപ്പം എന്ന് പറയുന്നു . ക്രെഡിറ്റ് കാർഡ് നമ്പർ കൊടുക്കുംപോൾ വിശ്വാസ്യതയുടെ പ്രശ്നവും ഉണ്ട് ഇതിനെ ” Speed of trust ” അഥവാ വിശ്വാസ്യതയുടെ വേഗം എന്ന് പറയുന്നു ഇവയെല്ലാം വ്യവസായം ചെയ്യാനുള്ള വേഗതയും , വിശ്വാസവും വർധിപ്പിക്കുന്നു.

അപ്പോൾ ഉടൻ കമ്മ്യൂണിസ്റ്റുകാർ ചോദിക്കും ഇത് കൊണ്ട് പട്ടിണി മാറുമോ എന്ന് മറുപടി ” പട്ടിണി മാറാൻ മാന്ത്രിക വടി ഒന്നും ഇല്ല എന്നതാണ് ” വ്യവസാനം ചെയ്യാനുള്ള എളുപ്പം വർധിപ്പിക്കുയും അത് വഴി വ്യവസായം വർധിപ്പിക്കുകയും ചെയ്താൽ മാത്രമേ പട്ടിണി മാറ്റാൻ കഴിയുള്ളു

വേറൊരു ആരോപണം ഇതെല്ലാം നടപ്പിലാക്കാൻ വേണ്ടി പാവപ്പെട്ടവൻ അധ്വാനിച്ചു ഉണ്ടാക്കിയ പണം അസാധു ആക്കാൻ സർക്കാരിന് എന്തവകാശം ഇത് ഫാസിസം ആണ്
എന്നാണ് ലെഫ്റ് ലിബറൽ ആൾക്കാർ പറയുന്നത് ..

നമ്മുടെ മുൻപിൽ രണ്ടു മോഡൽ ആണുള്ളത് .

ഒന്ന് സിംഗപ്പൂർ , അകെ കേരത്തിന്റെ അത്രമാത്രം വലിപ്പമുള്ള രാജ്യം എണ്ണയോ , ധാതുക്കളോ അങ്ങനെ ഒരു വരുമാന മാർഗവും ഇല്ല .പട്ടാളത്തിന് വേണ്ടി ചിലവാക്കാൻ പണമില്ല . പ്രധാന മന്ത്രി ലീ കുവാൻ 2 വര്ഷം നിര്ബന്ധമായി പട്ടാള സേവനം നടത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടു .അവിടെയും കമ്മ്യൂണിസ്റ്റുകാർ ഈ ആവശ്യത്തിനെ എതിർത്തു , ഞങ്ങളോട് പട്ടാള സേവനം ചെയ്യാൻ സർക്കാരിന് എന്തവകാശം എന്ന് ചോദിച്ചു .
പ്രധാന മന്ത്രി പറഞ്ഞു “ചെയ്തെ മതിയാവു ഇല്ലെങ്കിൽ രാജ്യം കടത്തിൽ പെട്ട് പോകും” .
ജനങ്ങൾ അനുസരിച്ചു.

അടുത്ത്  വിനിസ്വെല.  1990 ഇൽ ഏറ്റവും അധികം എണ്ണ കയറ്റുമതി ചെയ്തിരുന്നരാജ്യമാണ് . ഗവമെന്റ് ജനങ്ങൾക്ക് പണം വാരിക്കോരി കൊടുത്തു ധൂർത്തടിച്ചു. സോഷ്യലിസം അതിന്റെ യഥാർത്ഥ രീതിയിൽ നടപ്പിലാക്കി . ഇന്ന് സിങ്കപ്പൂർ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ്. ഇന്ന് വെനിസ്വേലയിൽ ഇന്ന് പണപ്പെരുപ്പം 700 % ആണ് (ഇന്ന് ഭാരതത്തിൽ 2 .5 % ആണ് എന്നോർക്കണം ). 15 % ആൾക്കാർ എച്ചിൽ തിന്നാന് ജീവിക്കുന്നത് . ഒരു ജയിലിൽആഹാരം കിട്ടാതെ ഉണ്ടായ കലാപത്തെ തുടർന്ന് കുറേപ്പേർ മറ്റൊരുജയിൽ പുള്ളിയെ കൊന്നു തിന്നുന്ന അവസ്ഥ വരെ ഉണ്ടായി.

ഈ പറഞ്ഞ രണ്ടു മോഡലിൽ നമുക്ക് ഏതു വേണം എന്ന് തീരുമാനിച്ചാൽ മതിനമ്മുടെ രാജ്യത്തിനെ വികസനത്തിന്റെ പാതയിൽ എത്തിക്കണമെങ്കിൽനാം ഇന്ന് കുറച്ചു കഷ്ടപ്പെടേണ്ടി വരും കഷ്ടപ്പെടാൻ തയാറല്ല എങ്കിൽ ഇങ്ങനെ തന്നെ തുടരുകയോ
ഭാവിൽ എച്ചിൽ തിന്നു ജീവിക്കുന്ന അവസ്ഥ എത്തുകയോ ചെയ്യാം

നമ്മുടെ വ്യക്തി ജീവിതത്തിലും ഇത് തന്നെ യാണ് ..

കളിയ്ക്കാൻ പോകാതെ , കൂട്ടുകാരെ കാണാതെ , സിനിമ കാണാതെ ക്രിക്കറ്റ് കാണാതെ കഷ്ടപ്പെട്ട് പഠിച്ചാൽ പരീക്ഷ പാസാകാം. പകരം ഇതെല്ലം എന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്ന് വിചാരിച്ചു കളിച്ചു നടന്നാൽ പരീക്ഷക്ക് തോൽക്കാം

ഇന്ന് അല്പം കഷ്ടം സഹിച്ചു നാളെ ശോഭനമാക്കണോ അതോ ഇന്ന് സുഖിച്ചു നാളെ ദുരിത പൂർണമാക്കണോ ? എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്

സ്വാതന്ത്ര്യം കിട്ടി 70 വര്ഷമായെങ്കിലും നമ്മൾ ഇപ്പോഴുണ് വികസ്വര രാജ്യമായി തന്നെ
തുടരുകയാണ് , 30 ശതമാനം ആളുകൾ ഇപ്പോഴും ദരിദ്ര രേഖക്ക് താഴെ ആണ് എന്നാണ്
കണക്ക് . നമ്മുടെ കുട്ടികൾ ഏതെങ്കിലും നല്ല വിധ്യഭ്യാസം കിട്ടിയാൽ ഉടനെ തന്നെ വിദേശത്തു പോകുന്നതിനെ പറ്റിയാണ് ചിന്തിക്കുന്നതു നല്ല തൊഴിൽ സാഹചര്യത്തിനും നല്ല ജീവിത സൗകര്യത്തിനും വേണ്ടിയാണു ഇവർ പോകുന്നത്

അവർ ആഗ്രഹിക്കുന്നത് പോലെ ലോക നിലവാരത്തിൽ നല്ല തൊഴിൽ സാഹചര്യവും നല്ല ജീവിത സൗകര്യവും നമുക്ക് ഭാരത്തിൽ തന്നെ സൃഷ്ടിക്കാൻ കഴിയണം , എല്ലാവര്ക്കും
അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയണം

ആ ലക്‌ഷ്യം സാധിക്കാൻ വേണ്ടി ദൃഢ നിശ്ചയത്തോടെ ശ്രെമിക്കുന്നത് മോഡി മാത്രമാണ്

സമൂഹത്തിൽ ലഭ്യമായ വസ്തുക്കൾ ശേഷി ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്ക്കും തുല്യമായി വീതിച്ചു നൽകുന്നതാണ് സോഷ്യലിസം.

ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത് നടപ്പിലാക്കുനന്തു നികുതി വ്യവസ്ഥ ഉപയോഗിച്ചാണ്
വരുമാനം ഉള്ളവർ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സർക്കാരിന് കൊടുക്കുന്നു
സർക്കാർ ആ പണം ഉപയോഗിച്ച് വരുമാനം നേടാൻ ശേഷി കുറഞ്ഞവരെസംരക്ഷിക്കുന്നു

ഉള്ളവൻ നികുതി അടക്കാതെ ഒളിച്ചു വച്ചിരുന്ന പണം പിടിച്ചു വാങ്ങി നികുതിയും ശിക്ഷയും അടപ്പിച്ചു സർക്കാരിലോട്ടു കണ്ടു കെട്ടി അത് ശേഷി കുറഞ്ഞവരുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കുന്ന മോഡി അല്ലെ യഥാർത്ഥ സോഷ്യലിസ്റ്റ് ?

നമ്മൾ വലിയ കാര്യങ്ങൾ സ്വപ്നം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തി ആവേണ്ടത് ഭാരതത്തിന്റെ മാത്രമേ ആവശ്യമല്ല . ലോകത്തിന്റെ ആവശ്യമാണ് . ഡിമോണിറ്റിസേഷൻ , ഡിജിറ്റൽ എക്കണോമി പോലെ ഉള്ളവ  തുടക്കം മാത്രമാണ് ..

വികസിത രാജ്യങ്ങളിൽ ഉള്ളതുപോലെ അടിസ്ഥാന സൗകര്യങ്ങൾ ( എല്ലാവര്ക്കും ആഹാരം
വസ്ത്രം പാർപ്പിടം ) നമ്മുടെ നാട്ടിലും ഉണ്ടാവണം . വികസിത രാജ്യങ്ങളിൽ ഉള്ളത് പോലെ
ഉയർന്ന സൗകര്യങ്ങൾ ( നല്ല യാത്ര സൗകര്യങ്ങൾ , നല്ല വിനോദ സൗകര്യങ്ങൾ , നല്ല തൊഴിലവസരങ്ങൾ ) നമ്മുടെ നാട്ടിലും ഉണ്ടാവണം

നമ്മുടെ കുട്ടികൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ഉടനെ നല്ല സൗകര്യത്തിനും നല്ല അവസരത്തിനും വേണ്ടി വിദേശത്തു പോകുകയല്ലാതെ മറ്റു മാർഗം ഇല്ല എന്ന അവസ്ഥ ഇല്ലാതാവണം ” ഇതൊന്നും നടക്കാത്ത സ്വപ്‌നങ്ങൾ അല്ല ” നടത്താൻ കഴിയുന്നത് തന്നെയാണ് .
നമുക്ക് ഇച്ഛാ ശക്തി ഉണ്ടാവണം എന്ന് മാത്രം.  അത് കൊണ്ടാണ് ഭാരതത്തിലെ ജനങ്ങൾ നോട്ടു നിരോധനത്തിനോട് സഹകരിച്ചത് . നേരായ രീതിയിൽ അധ്വാനിച്ചു പണം ഉണ്ടാക്കിയ ആർക്കും ഒരു പരാതിയും ഇല്ല , കള്ളപ്പണം സഹകരണ ബാങ്കിലിട്ടിരിക്കുന്ന നേതാക്കൾക്ക് മാത്രമേ പരാതി ഉള്ളു എന്നും ജനങ്ങൾക്ക് അറിയാം .ഇതൊക്കെ ആണെങ്കിലും പ്രതിപക്ഷക്കാർ ഇതിനെ എതിർക്കുന്നത് എന്ത് കൊണ്ടായിരിക്കും? അവർ പറയുന്നത് പോലെ ഡീ മോണിറ്ററിസഷനും ATM വരി നിൽക്കുന്നതും അല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നോ ? രാജ്യത്തിൻറെ സാമ്പത്തികേ സ്ഥിതി മെച്ച പെടുത്താൻ ?

ഉദാഹരണം പറയുകയാണെങ്കിൽ നമുക്ക് 5 സെന്റെ സ്ഥലം മാത്രമേ ഉള്ളു , ഒരു ചെറിയ പഴയ വീടാണ് ഉള്ളത് പുതുക്കി പണിഞ്ഞു 3 നില വീടാക്കണം അതിന് ഇപ്പോഴുള്ള വീട് പൊളിച്ച മതിയാവു ,, കാരണം പഴയ വീടിന്റെ അസ്ഥിവാരം ബലമില്ലാത്തതാണ് ചുവരുകളും ബലമില്ലാത്തതാണ് ,പുതുക്കി പണിയുമ്പോൾ പുതിയ വീട് ആവുന്നത് വരെ നമ്മൾ ഒരു ഓലക്കുടിലിൽ താമസിക്കേണ്ടി വരും .. പക്ഷെ കുട്ടികൾ ഓലക്കുടിലിൽ താമസിക്കുന്നതിനെപ്പറ്റിയായിരിക്കും പരാതി പറയുക അവരോടു പുതിയ വീടിന്റെ ആവശ്യവും , പഴയ വീടിന്റെ ബലക്കുറവും ഓലക്കുടിലിൽ താമസിക്കേണ്ടി വരുന്നതിന്റെ സാഹചര്യവും പറഞ്ഞാൽ മനസിലാവില്ല.

അസൂയാലുക്കളായ അയൽവാസികൾ കുട്ടികളോട് ഭാവിയിൽ നല്ല വീട്ടിൽ താമസിക്കാനാണ് ഈ കഷ്ടപ്പാട് എന്ന് പറഞ്ഞു മനസിലാക്കില്ല പകരം നിങ്ങളുടെ അച്ഛൻ നിങ്ങളെ ഓലക്കുടിലിൽ താമസിക്കുന്ന അവസ്ഥ ഉണ്ടാക്കി എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാനേ ശ്രേമിക്കുകയുള്ളു അതാണ് കേരളത്തിലെ മീഡിയയും പ്രതി പക്ഷവും ചെയ്തിരുന്നത് .
അവർക്കു ഇത് മനസിലാക്കാനുള്ള വിവേകം എന്നെങ്കിലും ഉണ്ടാവും എന്ന് പ്രത്യാശിക്കാൻ മാത്രെമേ നമുക്ക് കഴിയു ..

വിജയത്തിലേക്കു എളുപ്പവഴിയില്ല കല്ലും മുള്ളും വേദനയും കഷ്ടപ്പാടും നിറഞ്ഞ വഴിയേ ഉള്ളു . എല്ലാ വികസിത രാജ്യത്തിനും ആ കഷ്ടപ്പാടിന്റെ കഥ പറയാനുണ്ടാവും .

പരാജയപ്പെട്ടാലും ശ്രമിച്ചതു മോഡി മാത്രം. അതുകൊണ്ടു ജയിച്ചാലും തോറ്റാലും നമ്മൾ മോദിയോടൊപ്പം.

ലേഖനത്തിന്റെ വീഡിയോ പതിപ്പ്

3 COMMENTS

  1. KERALA KAUMUDY IS THE ONLY DAILY WHICH IS IMPARTIAL . OTHERS HAVE VESTED INTERESTS . BUT COMMON PEOPLE BELIEVE THEM . SAD STATE OF AFFAIR . THEY WILL NOT INFORM THINGS LIKE THIS . THANK YOU .

LEAVE A REPLY

Please enter your comment!
Please enter your name here