ഗ്യാസ് വില: സൈബര്‍ ഗീബല്‍സുകളെ പൊളിച്ചടുക്കിയപ്പോള്‍

2

നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമായി മാറുമെന്ന ഗീബല്‍സിയന്‍ പ്രചരണ തന്ത്രത്തിന്റെ പ്രയോക്താക്കളാണ് നമുക്ക് ചുറ്റും. വ്യക്തമായ അജണ്ടകളുമായി ഇവര്‍ വസ്തുകളുുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍  പൊതുജന സമക്ഷം നിത്യേന എത്തിക്കുന്നു. അതിലൊന്നിനെ കുറിച്ചാണ് ഇവിടെ ഇഴകീറി പരിശോധിക്കുന്നത്.  വസ്തുതകള്‍ നിരത്തി നുണകളെ ഒന്നൊന്നായി പൊളിച്ചടുക്കിയപ്പോള്‍ നുണകളുടെ കോട്ടമതിലുകള്‍ വീണുടഞ്ഞു.

കേരളത്തിൽ മാത്രമല്ല രാജ്യത്താകമാനം പൊതു ജനങ്ങൾക്കുള്ള ഒരു സംശയമാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയെക്കുറിച്ചുള്ളത്. കൂലി എഴുത്തു മാധ്യമങ്ങളും  രാഷ്ട്രീയക്കാരും നാലാംകിട രാഷ്ട്രീയം കളിച്ചു ജനങ്ങൾക്കിടയിൽ നിന്ന് യാഥാർഥ്യത്തെ മറച്ചു പിടിക്കുന്നു.

അതിൽ ഏറ്റവും പ്രധാനം  തരം താഴ്ന്ന രാഷ്ട്രീയം പയറ്റുന്ന  ശശി തരൂരിനെ പോലുള്ളവർ ആണ്. ദുഷ്ടലാക്കോടെയുള്ള അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് അടുത്തിടെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരുന്നു. രാജ്യത്തെ പാചക വാതക വിലയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എത്തിയ ശശി തരൂരിനെ ചോദ്യം ചെയ്യാന്‍ സൈബറിടങ്ങളിലെ സത്യത്തിന്റെ കാവലാളുകള്‍ പാഞ്ഞെത്തി.

ബില്ല് തരുന്ന ഏജൻസികളിൽ ഒരു സമഗ്ര അന്യോഷണം നടത്തിയപ്പോൾ വെളിപ്പെട്ട ചില വസ്തുതകള്‍ ഇനി പറയും വിധമായിരുന്നു.

ബാംഗ്ലൂർ സിറ്റി:
എൽപിജി ഗ്യാസ് ഓർഡർ ചെയ്യുമ്പോൾ ഈടാക്കിയ വില 688 രൂപ; അടിസ്ഥാന വില 655 രൂപയും പിന്നെ ജി.എസ്.ടി കൂട്ടുമ്പോൾ മൊത്തം 688 രൂപ. ബില്ലിൽ വ്യക്തമായി എഴുതിയിട്ടുണ്ട് സംസ്ഥാനത്തിന് ജി.എസ്.ടി വകയിൽ 16.38 രൂപയും, കേന്ദ്രത്തിനു 16.38 രൂപയും എന്നത്

ബില്ലിൽ പറഞ്ഞിരിക്കുന്നത് പ്രകാരം സബ്സിഡി ആയി ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (DBTL) മുഖേനെ നമ്മുടെ ആധാർ ലിങ്ക്ഡ് അക്കൗണ്ടിലേക് 191 രൂപ കൃത്യമായി വരുന്നുമുണ്ട്.

അപ്പോൾ ബാംഗ്ലൂർ നിലവിലുള്ള യഥാർത്ഥ ഗ്യാസ് വില 497രൂപ, മാർച്ച് 2018

ചാലക്കുടി:
പാചകവാതകത്തിന് ഈടാക്കുന്ന വിലയെ കുറിച് ചാലക്കുടിയിലുള്ള ഒരു ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് ഒരു സിലിണ്ടർ നു 677 രൂപയാണ് ചാലക്കുടിയിൽ ഏജൻസിയുടെ അടുത്ത് നേരിട്ടു പോയി വാങ്ങിയാലാകുന്നത്. അത് ബേസിക് വില 644.76 കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി ജി.എസ്.ടി 32.24 രൂപ = 677 രൂപ. പക്ഷെ ബില്ലിൽ പറഞ്ഞിരിക്കുന്നത് പ്രകാരം 710 രൂപയാണ്, അത് ചോദിച്ചപ്പോൾ ട്രാൻസ്പോർട്ടഷൻ ചാർജ് ഈടാക്കുന്നുണ്ടെന്നും.

LPG Bill, Chalakkudi.

അതു കൂടാതെ വേറൊരു “30/40/50” രൂപ കൂടി ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തിക്കുന്നവർ വാങ്ങുന്നുണ്ടെന്നു പറഞ്ഞപ്പോൾ അത് “താല്പര്യം ഉണ്ടെകിൽ കൊടുത്താൽ മതിയെന്ന്” ഇതൊക്കെ ആരോട് പറയാനാ നമ്മുടെ അമ്മമാർ അതും കൊടുക്കും ഏകദേശം 750 രൂപയോളം.
സബ്സിഡി ആയി ലഭിക്കേണ്ടത് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (DBTL) മുഖേനെ നമ്മുടെ ആധാർ ലിങ്ക്ഡ് അക്കൗണ്ടിലേക് 191 രൂപ കൃത്യമായി വരുന്നുമുണ്ട്.

അപ്പോൾ കേരളത്തിൽ സബ്‌സിഡി കഴിഞ്ഞു പാചക വാതക സിലിണ്ടറിന്റെ യഥാർത്ഥ വില 487 രൂപയാണ്, മാർച്ച് 2018. സംശയം ഉള്ള ആർക്കു വേണമെങ്കിലും ആ ബില്ലിലുള്ള ചാലക്കുടി ഏജൻസിയുടെ നമ്പറിൽ (Phone: 04802702431) വിളിച്ചു പരിശോധിക്കാവുന്നതാണ്.

ബിപിഎൽ കാർക്ക് പ്രത്യേക പദ്ധിതിയാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്, പ്രധാനമന്ത്രി ഉജ്ജ്വല യോജന. ബിപിൽ കാർഡ് ഉള്ളവർക്ക് ഗ്യാസ് കണക്ഷൻ സൗജന്യമായി നൽകി രാജ്യമാകമാനം എല്ലാവരിലേക്കും ഗ്യാസ് കണക്ഷൻ എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടെ ആണ് തുടങ്ങിയത്.

Pradhan Mantri Ujjwala Yojana

കൂടാതെ,ബിപിഎൽ കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് സ്റ്റൗവും ഐഎസ്ഐ നിലവാരമുള്ള പൈപ്പും നൽകി വരുന്നുണ്ട്
ടോൾഫ്രീ നമ്പർ : 18002666696

കേരളത്തിൽ എൽപിജി സബ്സിഡി സാധാരണക്കാരന് ലഭിക്കുന്നില്ല എന്നാണ് മറ്റൊരു പരാതി, കാരണം അക്കൗണ്ടകൾ നിലനിർത്താൻ ബാങ്ക് അമിതമായി ചാർജ് ഈടാക്കുന്നു എന്ന കള്ളപ്രചാരണം ആണ് അതിനു ചുക്കാൻ പിടിക്കുന്നത് ശ്രീ തോമസ് ഐസക് ഉം.

ബിപിഎൽ ലിസ്റ്റിറ്റിൽ വരുന്നവർക്ക് പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടകൾ ഓപ്പൺ ചെയ്യാവുന്നതാണ്. ആനുകൂല്യങ്ങൾ (PMJDY) എസ്ബിഐ പോലുള്ള എല്ലാ സർക്കാർ സ്വകാര്യ ബാങ്കുകളിലും അതിനുള്ള സൗകര്യം ഉണ്ട്.

മാത്രമല്ല 5000 രൂപയുടെ ഓവർ ഡ്രാഫ്റ്റ് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് അങ്ങനെ പോകുന്നു ഗുണങ്ങൾ രാജ്യത്താകമാനമുള്ള ഗുണഭോക്താക്കളുടെ എണ്ണം 32 കോടി യോളമാണ്, അക്കൗണ്ടുകളിലെ നിക്ഷേപം 80872 കോടി രൂപ. കേരളത്തിൽ ഗുണഭോക്താക്കളുടെ എണ്ണം 3,565,279 അക്കൗണ്ടുകളിലെ നിക്ഷേപം 1002 കോടി രൂപ.

 

ഇതുപോലെ കേന്ദ്ര സർക്കാർ മുൻകൈയെടുത്തു നടത്തിയ എല്ലാ പദ്ധിതികളും, രാഷ്ട്രീയ വൽക്കരിച്ചു അതിന്റെ യഥാർത്ഥ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാതെ ഇരിക്കുക എന്ന മൂഢമായ നയം ആണ് കേരളത്തിലെ രാഷ്ട്രീയക്കാരും കൂലി എഴുത്തു മാധ്യമങ്ങളും പിന്തുടരുന്നത്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here