ഇന്ധനവിലയും ചില വസ്തുതകളും- നുണബോംബുകള്‍ നിര്‍വീര്യമായപ്പോള്‍

1

ഇന്ധന വില ഉയരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ പഴിപറയുക എന്നതാണ് മാധ്യമങ്ങളുടേയും കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും പൊതു മിനിമം പരിപാടി.

ഇൗ പ്രചരണ തന്ത്രങ്ങളില്‍ ചില സാധാരണക്കാരും വീണു പോകാറുണ്ട്. വസ്തുതകളെ അടിസ്ഥാനമാക്കി ആരും ആരോപണം ഉന്നയിക്കാറില്ല. കാടടച്ച് വെടിവെയ്ക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. നുണകള്‍, അര്‍ദ്ധ സത്യങ്ങള്‍ എന്നിവയെല്ലാം വന്‍തോതിലാണ് സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത്.

ഈസാഹചര്യത്തില്‍, യഥാര്‍ത്ഥ വസ്തുതകളെ മുന്‍നിര്‍ത്തി ഇതിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില വിവരങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇവിടെ.

ഇന്ധന വിലയുടെ സബ്സിഡി വിഷയങ്ങളെ കുറിച്ചു എല്ലാവരും അറിഞ്ഞിരിക്കണം അതുപോലെ സബ്സിഡി വിതരണം ചെയ്യുന്നവിധവും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോൾ ഡീസൽ നികുതി ഉപയോഗിക്കുന്നതു കൂടി ഒന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മറ്റുള്ള ഉല്പാദന സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ സാമ്പത്തിക ഭദ്രത തികച്ചും വ്യത്യസ്തമാണ്. കേരളത്തിന്റെ ദൈനം ദിന ചിലവുകൾ വഹിക്കുന്നത് 80% പൊതു ജനങ്ങൾ ആണെന്നുള്ളതാണ് യാഥാർഥ്യം. പലവിധത്തിലുള്ള നികുതികൾ ആണിതിനടിസ്ഥാനം. ജി.എസ്.ടി, കെട്ടിട നികുതി, ഭൂ-നികുതി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വാറ്റ്, മദ്യത്തിന്റെ നികുതി, കൊമേർഷ്യൽ ടാക്സ്, ലോട്ടറി മുതലായവയിലൂടെയുള്ള വരുമാനം ആണ് കേരളത്തിന്റെ ചിലവിനത്തിലെ
ഭൂരിഭാഗവും തള്ളി നീക്കുന്നത്. എന്നിട്ടും കേരളത്തിന് ഏതാണ്ട് 2 ലക്ഷം കോടി യുടെ പൊതു കടം ഉണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ-2018 സർക്കാരിന് വേണ്ടപ്പെട്ടവരുടെ കയ്യിൽ നിന്നും പിരിച്ചെടുക്കാനുള്ളത് 17000 കോടി രൂപയോളമാണ്, അതുപോലെ KSEB ക്കും ഉണ്ട്. ഈ ദുർഘട ഘട്ടത്തിലെങ്കിലും പിരിച്ചെടുക്കുമെന്നു വിചാരിക്കാം.

കേരളത്തില്‍ വില്‍ക്കുന്ന പെട്രോളിനു മേല്‍ നികുതി പിരിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും പങ്കുപറ്റുന്നു.

എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തിൽ  ഓരോ ലിറ്റർ പെട്രോളിനും ഏറ്റവും കൂടുതൽ നികുതി പിരിക്കുന്നത് സംസ്ഥാന സർക്കാരാണ്. അതായതു 30.08% വാറ്റ്, 1 രൂപ അധിക നികുതി, മൊത്തം നികുതിയുടെ 1% സെസ്സ്.

കേന്ദ്ര സർക്കാർ ബേസിക് എക്സൈസ് ഡ്യൂട്ടി 4.48 രൂപ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി 7 രൂപ, അഡീഷണൽ എക്സൈസ് ഡ്യൂട്ടി (റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസ്സ്) 8 രൂപ. ബേസിക് എക്‌സൈസ് ഡ്യൂട്ടിയുടെ 42 % സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നു. അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയായ 8 രൂപ സെൻട്രൽ റോഡ് ഫണ്ടിലേക്ക് വകയിരുത്തുന്നു.

സെൻട്രൽ റോഡ് ഫണ്ട് എന്താണെന്നു വെച്ചാൽ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ റോഡുകളുടെ വികസനം അതിവേഗം ആണ് പുരോഗമിക്കുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം, സെൻട്രൽ റോഡ് ഫണ്ട് #CRF ആയിരുന്നു പുരോഗതിയുടെ ഉറവിടം. ദേശീയ ഹൈവേ വികസന പദ്ധതികളും പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയും വഴിയുള്ള പദ്ധിതികളും ഏകദേശം പൂർത്തിയാകാറായി കൊണ്ടിരിക്കുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയാണ് (8 രൂപ) ഇതിനായി ഉപയോഗിക്കുന്നത്
കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ വകയിരുത്തിയത്.

2013-14 19263 കോടി
2014-15 26108 കോടി
2015-16 69809 കോടി
2016-17 80800 കോടി
2017-18 85600 കോടി

CRF ആക്ട് 2000, അനുസരിച്ചാണ് പദ്ധിതികൾക്കു ഫണ്ട് വിനയോഗിക്കുന്നതു. ദേശീയപാതകളുടെ വികസനത്തിനും പരിപാലനത്തിനും ആണ് മുൻഗണന.
കൂടാതെ സംസ്ഥാനങ്ങളിലെ പ്രധാന റോഡുകൾക്കും, അന്തർ സംസ്ഥാന റോഡുകൾക്കും, വാണിജ്യ പ്രാധാന്യമുള്ള റോഡുകൾക്കും സെൻട്രൽ റോഡ് ഫണ്ട് അനുവദിക്കുന്നുണ്ട്. 2017 ൽ പാർലമെന്റിൽ CRF ആക്ട് ഭേദഗതി ചെയ്തു. അതോടെ ഉൾനാടൻ ജലാശയങ്ങളുടെ വികസനത്തിനായി CRF-ന്റെ 2.5 ശതമാനം ഫണ്ട് മാറ്റിയവെയ്ക്കാനും ധാരണയായി. ദേശീയ ജലപാതകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജലപാതകൾക്കാണ് ഫണ്ട് ഉപയോഗിക്കാൻ കഴിയുകയുള്ളു. 2016 ജലപാത ആക്ട് പ്രകാരം 111 ജലപാതകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്
CRF ഫണ്ടിൽ നിന്ന് കേരളത്തിന് ലഭിച്ചതിന്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ

ഇന്ധനം, കീടനാശിനികൾ/വളങ്ങൾ, ഭക്ഷണം, തൊഴിൽ(MNREGA) ഈ നാലിനങ്ങളാണ് പ്രധാനമായും സബ്സിഡി നല്‍കി സര്‍ക്കാര്‍ നഷ്ടം വഹിക്കുന്നത്. ഇന്ധന വിലയെ സംബന്ധിച്ചു നമ്മൾ ഏറെ ആശങ്കാകുലരാണ്. ഡോളറിന്റെ മറ്റെല്ലാ കറൻസികളും തമ്മിലുള്ള വിനിമയമൂല്യം കൂടുന്നതാണ് യഥാർത്ഥ കാരണം കൂടാതെ ക്രൂഡ് ഓയിൽ വില ക്രിമതീതമായി കൂടുന്നതും. വർഷങ്ങളായി ഭരിച്ചും കൊള്ളയടിച്ചു NPA കൊണ്ട് നിറഞ്ഞതുമായ സമ്പദ് വ്യവസ്ഥയിൽ നിന്ന്. 2014 ൽ അധികാരത്തിലേറിയവരുടെ ഭരണ നൈപുണ്യം കൊണ്ട് നാൽപത് ശതമാനത്തോളം നിഷ്ക്രിയാസ്ഥികൾ കഴിഞ്ഞ സാമ്പത്തികവർഷം പരിഹരിച്ചു.

ജനുവരി 2014-നു സബ്സിഡി ഇല്ലാതിരുന്ന സിലിണ്ടറിന് 1240 രൂപയോളം ആയിരുന്നു വില അതുപോലെ സബ്സിഡി ഉള്ളതിന് 420 രൂപയും . സെപ്റ്റംബർ 2018-നു സബ്സിഡി ഇല്ലാത്തതിന് 812 രൂപയും ഉള്ളതിന് 488 രൂപയും. അതുപോലെ ഭവന വായ്പ നിരക്ക് 2004 ൽ മൻമോഹൻസിങ് അധികാരത്തിലെത്തിയപ്പോൾ 7.5%, 2014 ൽ മൻമോഹൻസിംഗ് അധികാരം ഒഴിഞ്ഞപ്പോൾ 11.75%, ഇന്ന് മോഡി ഗവൺമെൻറിൻറെ ഭവന വായ്പ നിരക്ക് 8.65%. കൂടാതെ പുതിയ വീട് പണിയുമ്പോൾ പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള ലോണുകൾക്കു 2.5 ലക്ഷം വരെ സബ്‌സിഡിയും ലഭിക്കും.

കേരളത്തിന്റെ കാര്യം നോക്കിയാൽ അത്ര സുതാര്യമല്ല എല്ലാ വിവരങ്ങളും, എന്നാലും ലഭിച്ച വിവരങ്ങൾ വച്ച് പരിശോധിച്ചാൽ സർക്കാർ പൊതു കടത്തിൽ മുങ്ങി കിടക്കുന്ന അവസ്ഥയാണ്. കെ.എസ.ആർ.ടി.സി 10000 കോടിയാണെങ്കിൽ, കെ.എസ്.ഇ.ബി യുടെ കട ബാധ്യത 7600 കോടി. 2011-12 മുതൽ 17-18 വരെ നികുതിയിനത്തിൽ സംസ്ഥാനത്തിന് ലഭിച്ച വരുമാനം പരിശോധിച്ചാൽ കഴിഞ്ഞ 3 സാമ്പത്തിക വർഷത്തിൽ 10% നു മുകളിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. പൊതുകടം പെരുകുന്നുണ്ട്, സർക്കാർ പലിശയിനത്തിൽ ഒരു വർഷം കൊടുക്കുന്നത് 12000 കോടിയോളമാണ്. സർക്കാർ പൊതു സേവനങ്ങൾക്കെല്ലാം ഉള്ള ഫീസുകൾ 5% ഉയർത്തിയിട്ടുമുണ്ട് സാധാരണ ജനങ്ങൾ ഇതൊന്നും അറിയുന്നുമില്ല.

പൊതുകടം സർക്കാർ കാലാവധി കഴിയുമ്പോഴേക്കും 3 ലക്ഷം കോടി എത്തും കണക്കുകൾ പ്രകാരം 31.01.2018 വരെ സംസ്ഥാനത്തിന്റെ കട ബാധ്യത 209286.06 കോടി രൂപയാണ് 5 വർഷക്കാലത്ത് 75 ശതമാനം വർദ്ധനവ്. 2018-19 എസ്റ്റിമേറ്റ് പ്രകാരം അത് 237265.78 കോടി . 2016-17 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം പലിശയായി നൽകിയത് 12116 കോടി രൂപ.

സംസ്ഥാന സർക്കാരിന്റെ കമ്മിറ്റഡ് ആയിട്ടുള്ള ചെലവ്, അതായതു ശമ്പളം, വേതനം, പലിശ അടവ്, പെൻഷൻ മുതലായ ചെലവുകൾ. വരവിന്റെ 76%-ത്തോളം രൂപ ഇതിനു വേണ്ടിയാണു ചിലവഴിക്കുന്നത്, അപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ മദ്യപാനികൾക്ക് കടപ്പെട്ടിരിക്കണം. അതുപോലെ പബ്ലിക് ട്രാൻസ്പോർട്ടിൽ പ്രത്യേക സീറ്റ് സംവരണവും കൊടുക്കണം. മദ്യപാനികൾ കുടി നിർത്തിയാലും പെട്രോൾ വാങ്ങാതിരുന്നാലും, മറ്റു ടാക്സുകൾ അടക്കാതിരിന്നാലും പാപ്പരായി പോകുന്ന സംസ്ഥാനമാണ് കേരളം.

അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വരെ സംസ്ഥാന സർക്കാർ പരാജയമാണ്. അനുവദിച്ച ഫണ്ട് പോലും ചിലവാക്കാതെ, കിട്ടാത്തതിന് വേണ്ടി കണ്ണീരൊഴുക്കുന്നതും മറ്റും കാണുമ്പൊൾ എന്തു പറയാൻ.

അതുപോലെ കിഫ്‌ബി ഒക്കെ എന്ന് യാഥാർഥ്യമാകുമെന്നു കണ്ടറിയണം. ധനമന്ത്രി തോമസ് ഐസക് ആണേൽ എന്തക്കയോ പ്രഖ്യാപിക്കുന്നു ചോദ്യങ്ങൾ ചോദിക്കുന്ന സാധാരക്കാരായാലും മീഡിയയെ ആയാലും പുച്ഛിക്കുന്നു. പുറത്തേക്കൊട്ടു വരുന്നുമില്ല. കിഫ്‌ബി വഴി പൂർത്തീകരിച്ച പദ്ധിതികൾ ഏതൊക്കെയാണ് ?. CIG റിപ്പോർട്ട് ഒന്നോടിച്ചു നോക്കി, കിഫ്‌ബി ഇപ്പോഴും തലയിൽ ഏറ്റി നടക്കുന്നവന്മാരെ പൂവിട്ടു പൂജിക്കണം.

2011-12 മുതൽ 17-18 വരെ നികുതിയിനത്തിൽ സംസ്ഥാനത്തിന് ലഭിച്ച വരുമാനം പരിശോധിച്ചാൽ കഴിഞ്ഞ 3 സാമ്പത്തിക വർഷത്തിൽ 10% നു മുകളിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2011-12 5990 കോടി,2012-13 6840 കോടി, 2013-14 7468 കോടി, 2014-15 7926 കോടി, 2015-16 12690 കോടി, 2016-1715225 കോടി, 2017-18 14893* കോടി. GST നികുതി വരുമാനം കുറഞ്ഞെന്നും, പറഞ്ഞു ദ്രാവിഡനാട് രൂപീകരിക്കാൻ ശ്രമിക്കുന്നവരാണ് സംസ്ഥാനം ഭരിക്കുന്നത്. സംസ്ഥാന സർക്കാർ 2017-18 ഇന്ധന നികുതി വരുമാനം 7050 കോടി രൂപ.

ദ്രാവിഡ നാടിൻറെ ചീട്ടിറക്കുമ്പോൾ ചിലർ ഇങ്ങനെ പ്രതികരിച്ചാൽ എന്തു ചെയ്യും. നാടിനെ രക്ഷിക്കാൻ പറ്റിയ സംവിധാനങ്ങൾ, പദ്ധിതികൾ , അതുപോലെ രാജ്യാന്തര കമ്പനികളെ ആകർഷിക്കാൻ പറ്റിയ സാഹചര്യം ഉണ്ടാക്കുക. പ്രത്യേകിച്ച് വാഹന നിർമ്മാതാക്കളെ ക്ഷണിച്ചു അവർക്കായി ഒരു സോൺ സെറ്റ് ചെയ്യുക, മറ്റു സംസ്ഥാനങ്ങളിൽ വിജയിച്ച റൂഫ് ടോപ് സോളാർ വിപ്ലവം യാഥാർഥ്യമാക്കുക etc. അല്ലാതെ പൊതു ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നികുതി മാത്രം വരുമാനമാർഗ്ഗമാക്കി എത്ര നാൾ ഇങ്ങനെ കടത്തിൻ മേൽ കടമായി മുന്നോട്ട് പോകും. ഇന്ത്യ കേരളത്തിന്റെ ഭാഗമല്ല മറിച്ചു കേരളം ഇന്ത്യയുടെ ഭാഗമാണെന്നുള്ള യാഥാർത്യം ആദ്യം ഉൾക്കൊള്ളുക. Cont…

Part 1: സബ്‌സിഡി നയം: സമ്പദ്ഘടനയെ ശക്തിപ്പെടുത്തി മോഡിയുടെ പൊളിച്ചെഴുത്ത്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here