സബ്‌സിഡി നയം: സമ്പദ്ഘടനയെ ശക്തിപ്പെടുത്തി മോഡിയുടെ പൊളിച്ചെഴുത്ത്

2

രാജ്യത്ത് ഇന്ധന വിലയെച്ചൊല്ലിയുള്ള സംവാദങ്ങള്‍ തുടരുകയാണ്. എന്നാല്‍, കേവല രാഷ്ട്രീയത്തിന് അതീതമായി സാമ്പത്തിക ശാസ്ത്രവും നയരൂപികരണവും അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ നടക്കുന്നില്ല.

സബ്‌സിഡി പോലുള്ള വിഷയങ്ങള്‍ ക്ഷേമ രാഷ്ട്ര സങ്കല്‍പത്തില്‍ ഊന്നിയുള്ളതാണ്. എന്നാല്‍, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നയരൂപീകരണത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല, ഇതിന്ന് അപവാദമാണ് മോഡി സര്‍ക്കാര്‍.

നിലവിലെ വിപണി വിലക്ക് അനുസൃതമായി സാമാന്യജനതയെ ക്രയശേഷിയുള്ളവരാക്കി മാറ്റുന്നതാണ് മോഡിയുടെ സബ്‌സിഡി നയം. സാധാരണക്കാര്‍ക്ക് ബാങ്കു അക്കൗണ്ടുകള്‍ തുറന്നു കൊടുത്ത് സബ്‌സിഡി തുക നേരിട്ട് കൈമാറുന്ന സംവിധാനമാണ് ഇത്.

സാമഗ്രികള്‍ക്ക് സബ്‌സിഡി നല്‍കി കുറഞ്ഞ വിലക്ക് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതില്‍ നിന്നും വിഭന്നമായാണ് ഇത്. അനര്‍ഹരാണ് ഇതിന്റെ ഗുണഭോക്താക്കളെന്ന് കണ്ടെത്തിയിട്ടും നടപടി എടുക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാതെ വന്നത് മോഡി സര്‍ക്കാര്‍ നേടിയെടുത്തു.

ഈ സാഹചര്യത്തിലാണ്ി ഇന്ധന സബ്‌സിഡി പൂര്‍ണമായും എടുത്തു കളഞ്ഞ് മോഡി സര്‍ക്കാര്‍ നടത്തിയ പരിഷ്‌കാരം. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഇടിഞ്ഞ അവസരത്തിലാണ് ഈ നയം മോഡി നടപ്പാക്കിയത്.

രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് ധനക്കമ്മി. അതിൽ കൂടുതൽ പങ്കു വഹിക്കുന്നത് സബ്സിഡികളാണ്. ആസൂത്രണകമ്മീഷനാണ് പാവപ്പെട്ടവർക്കുവേണ്ടി ഇങ്ങനെയൊരു ആശയം മുന്നോട്ടു വെച്ചത്. നിർഭാഗ്യവശാൽ പ്രതീക്ഷിച്ച ഗുണം കൈവരിക്കാൻ സാധിച്ചില്ലന്ന് മാത്രമല്ല ഗുണത്തേക്കാളേറെ ദോഷത്തിലേക് വഴിതെളിയിക്കുകയാണ് ഇത് ചെയ്തത്.  രാഷ്ട്രീയക്കാരും മാധ്യമങ്ങളും
സബ്‌സിഡിയുടെ നല്ല വശങ്ങൾ മാത്രമാണ്  കൊട്ടിഘോഷിക്കാറുള്ളത്. അതുകൊണ്ടു തന്നെ അതിന്റെ മറുവശം ആരും അറിയാതെ മറഞ്ഞു കിടക്കുകയും ചെയ്തു.

“അനാവശ്യ സബ്‌സിഡികൾ ജനങ്ങൾക്കിടയിൽ ഉത്തരവാദിത്ത ബോധം ഇല്ലാതാക്കുന്നു, രാഷ്ട്രീയ മുതലെടുപ്പുകൾക്കായി സബ്‌സിഡികൾ പലതും ദുരുപയോഗപ്പെടുത്തുന്നു.” മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ വാക്കുകളാണിത്. ഇന്ധനം, കീടനാശിനികൾ/വളങ്ങൾ, ഭക്ഷണം, തൊഴിൽ(MNREGA) ഈ നാലിനങ്ങളാണ് പ്രധാനമായും  സബ്സിഡി നല്‍കി സര്‍ക്കാര്‍ നഷ്ടം വഹിക്കുന്നത്.

Energy Subsidy reform–Lessons and Implications; IMF Policy Paper

ഇതിൽ 15% മാത്രമാണ് അർഹതപ്പെട്ടവരുടെ കയ്യിലെക്കെത്തുന്നതും ബാക്കി 85% അർഹതയില്ലാത്തവർക്കും ലഭിക്കുന്നു, എണ്ണ സബ്‌സിഡികൾ തികച്ചും തന്ത്രപ്രധാനമായ ഒരു വിഷയമാണ് ഈ വിഷയത്തിൽ രാഷ്ട്രീയം, പ്രയോഗികവാദം എന്നിവയെ സർക്കാർ മറികടക്കണം. സബ്‌സിഡികൾ സമ്പന്ന വിഭാഗത്തിന് എന്തിനു നൽകണം എന്നുള്ളത് ഒരു ചോദ്യചിഹ്നം ആണ്, ഇന്ത്യയിൽ ഇന്ധനങ്ങളുടെ മൊത്തം ഉപഭോഗത്തിന്റെ 20% സാധാരണ ജനവിഭാഗവും, ഈ 20% ന്റെ 6 ഇരട്ടിയോളം സമ്പന്നവിഭാഗത്തിന് കിട്ടുന്നു കൂടാതെ അതിന്റെ സബ്‌സിഡിയും. ഡീസൽ കാറുകൾ കൂടുതലും സമൂഹത്തിൽ ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരുടെ പക്കലിലാണ് അത് പോലെ പാചകവാതകവും. എല്ലായിപ്പോഴും കൂടുതൽ സബ്‌സിഡികൾ കൈപ്പറ്റിയിരുന്നതും സമ്പന്നവർഗ്ഗം ആണ്.

International Institute for Sustainable Development (IISD)

രാജ്യത്തു ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയായി കണക്കാക്കിയിരിക്കുന്നത് ഇന്ധന സബ്സിഡിയാണ്. സബ്‌സിഡി ഇനത്തിൽ ചിലവ് 2008 മുതൽ ഏകദേശ കണക്കനുസരിച്ചു ജിഡിപി യുടെ 1.4% അത് 2012-2013 ആയപ്പോഴേക്കും ഇത് 2% വരെ എത്തി. അതായതു 2012-2013 സാമ്പത്തിക വർഷത്തിൽ ബഡ്ജറ്റിന്റെ 14% ചിലവഴിച്ചത് സബ്സിഡിക്കു വേണ്ടി മാത്രമാണ്. അതോ സമൂഹത്തിൽ ഉയർന്ന ജീവിത നിലവാരത്തിലുള്ളവരിലേക്കു എത്തി ചേരുകയും ചെയ്തു, ഇതിനാൽ ഇന്ത്യയുടെ ഇന്ധന വിലനിർണയ നയം ശ്രദ്ധയാകർഷിക്കുന്നു, അതുപോലെ എന്തിനു വേണ്ടിയായിരുന്നു ആ കാലഘട്ടങ്ങളിൽ സബ്‌സിഡി നൽകിയതെന്നും.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഡോളറില്‍ കുതിച്ചുയര്‍ന്നതോടെ രാജ്യം ഏറ്റവും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പേരില്‍ നമ്മുടെ നാണയമായ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.  ഇതിനെ ചെറുക്കുവാൻ യാതൊരു  സാമ്പത്തിക ഇടപെടലുകളും അന്നത്തെ യുപിഎ സര്‍ക്കാര്‍ ചെയ്തിരുന്നില്ല, സബ്‌സിഡി കൂട്ടി-കൂട്ടി കൊടുത്തതോടെ ഇറക്കുമതി കൂടി സർക്കാരിന് ചിലവും കൂടി വരുമാനം നഷ്ടം താങ്ങാവുന്നതിലും അപ്പുറത്തേക്ക് പോകുകയും ചെയ്തു. കയറ്റുമതിയെക്കാൾ രാജ്യത്തിന്റെ ഇറക്കുമതി വലുതായപ്പോൾ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (CAD) ക്രമാതീതമായി വർദ്ധിച്ചു. 2007 മുതൽ 2014 വരെ കാലഘട്ടങ്ങളിൽ അത് 8 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറിലേക്കു ഉയർന്നു. ഇത് മാക്രോ ഇക്കണോമിക് അസന്തുലിതാവസ്ഥക്കു ഏറ്റവും വലിയ ഒരു കാരണമായി ഓരോ ബഡ്ജറ്റിലും അത് പ്രതിഫലിക്കുകയും ചെയ്തു.

2012- ൽ 6 പാചകവാതക സിലിണ്ടർ ആണ് സബ്‌സിഡി ഉണ്ടായിരുന്നതെങ്കിൽ 2013 ൽ അത് 9 എണ്ണം ആക്കി, കുറച്ചു ഡിസ്ട്രിക്ടുകളിൽ സബ്‌സിഡി സേവനം നേരിട് എത്തിക്കാൻ വേണ്ടി ഡയറക്റ്റ് ബെനിഫിഷ്യറി ട്രാൻസ്ഫർ (DBT) കൊണ്ടുവന്നത് അന്നത്തെ വലിയ ഒരു നേട്ടം തന്നെ ആണ്, പക്ഷെ അതിന്റെ നടപ്പാക്കൽ തീർത്തും പരാജയം ആയിരുന്നു, ആ കാലഘട്ടങ്ങൾ ഒന്നിൽ കൂടുതൽ കണക്ഷൻസ് ഉള്ളവർ/രണ്ടു കമ്പനികളുടെ കണക്ഷൻ ഉള്ളവർ ധാരാളം ഉണ്ടായിരുന്നു. ആ സമയത്തു സബ്‌സിഡി ഇനത്തിൽ സർക്കാരിന് ഉണ്ടാകുന്ന നഷ്ടം വലിയ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായി ഇതിന്റെ പ്രതിഫലനം ചരക്കു ഗതാഗതം പോലുള്ള സേവനങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തു, രാജ്യത്തെ ഓയിൽ ഗ്യാസ് കമ്പനികളുടെ കുക്കിംഗ്- ഗ്യാസ് ന്റെ മാത്രം വരുമാന നഷ്ടം ഏകദേശം 2010/11 21772 കോടി 12/13 39558 കോടി.   കൂടാതെ രാഷ്ട്രീയ ലാഭം മുൻകൂട്ടി കണ്ടു 2014 ഏപ്രിൽ 9 എണ്ണം എന്നുള്ളത് 12 ആക്കി, ആ സമയത്തു രണ്ടു കണക്ഷൻ ഉള്ളവർക്ക് 24 സിലിണ്ടർ 9 എണ്ണം വീട്ടാവശ്യത്തിനും ബാക്കി കരിഞ്ചന്തയിൽ ഇരട്ടി വിലക്ക് വിൽക്കുവാനും സാധിച്ചു, നഷ്ടം സർക്കാർ വഹിക്കണമല്ലോ അത് ഇൻഫ്‌ളേഷൻ 10% ന്റെ മുകളിലായി അത്രയും സബ്‌സിഡി ഇന്ധനകൾക്കു കൊടുത്തിട്ടും ഈ സ്ഥിതിയാർന്നു അന്ന്. 2012-2013 സാമ്പത്തിക വർഷത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് നഷ്ടപരിഹാരം നൽകുവാൻ വേണ്ടി ഇന്ത്യൻ സർക്കാർ ചെലവഴിച്ചത് 96200 കോടി രൂപയായിരുന്നു. (ജിഡിപിയുടെ 1.75 ശതമാനം) . പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിനു 2013-14 സാമ്പത്തിക വർഷത്തിൽ അണ്ടർ റിക്കവറി ഏതാണ്ട് 1.81 ലക്ഷം കോടി രൂപയായിരുന്നു.

സബ്‌സിഡി കൊടുത്തിട്ടും നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം ഉയർന്നുകൊണ്ടേ ഇരുന്നു, ഡീസൽ സബ്‌സിഡി ഉപയോഗിക്കുന്ന ട്രക്കിങ്/ഗതാഗത മേഖലയിൽ ഇതിന്റെ പ്രതിഫലനം ഗുരുതരമായിരുന്നു, ക്രൂഡ് ഓയിൽ ന്റെ 38% ഇന്ധനോപയോഗം ഡീസൽ ആണ് ഇന്ത്യയിൽ അതിൽ 68% ഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു,  ഡീസൽ വില കൂടുന്നത് ചരക്കു ഗതാഗതത്തെ കാര്യമായി ബാധിക്കും, എന്നതുകൊണ്ട് സബ്‌സിഡി കൊടുത്തുകൊണ്ടേയിരുന്നു, പുറമെ നിന്ന് നോക്കുമ്പോൾ വളരെ ശരിയാണ്. പക്ഷെ ഒന്ന് രണ്ടു വസ്തുതകൾ ശ്രദ്ധിക്കണം, ഒന്നാമതായി മോശം റോഡുകൾ ചരക്കു ഗതാഗതത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നതു. 2012-13 സാമ്പത്തിക വർഷം നോക്കിയാൽ രജ്യത്തെ ആകെ റോഡുകളിൽ ദേശിയ പാതകൾ വെറും 2%-ത്തോളം ആണ്. അതിന്റെ ഒരു 40%-ത്തോളം ട്രാഫിക് ഉം. Delotte (2012) നടത്തിയ കണക്കുകൾ പ്രകാരം രാജ്യത്തു അകെ 10%-ൽ താഴെയാണ് ഗുണനിലവാരം ഉള്ള റോഡുകൾ അതിൽ കൂടുതലും രണ്ടു വരിയും, ഇത് വലിയ ട്രക്ക്കൾക്ക് പ്രയാസമാണ്, അതുകൊണ്ടു ഇന്ധനചിലവേറുന്നു. കൂടാതെ മോശം റോഡുകളിൽ ഇന്ധനോപഭോഗം വർദ്ധിച്ചുകൊണ്ടിരുന്നു കൂടാതെ ടോൾ ഗേറ്റ്കൾ ചെക്ക് പോസ്റ്റുകൾ എന്നിവ ഒരു ലോങ്ങ് ട്രിപ്പിന്റെ ചിലവിന്റെ പകുതിയോളം നഷ്ട്ടത്തിലേക്കെത്തിക്കും. Delotte കണക്കുകൾ പ്രകാരം ഏകദേശം 100 മുതൽ 150 ബില്യൺ-നോളം വരും നഷ്ടം. വർഷത്തിൽ ടോളുകളും വിൽപ്പന നികുതിയും ട്രിപ് ചിലവിന്റെ ഏകദേശം 15 ശതമാനം വരും (TCIL 2012). അതുപോലെ ഇന്ത്യയിൽ ചേസിസ് മാത്രമാണ് കമ്പനികൾ നേരിട് നിർമിച്ചു നൽകുന്നത് ബോഡി അടക്കം ബാക്കി എല്ലാം റോഡ് സൈഡ് ലെ ഏതെങ്കിലും വർക്ക് ഷോപ്പുകൾ ഒരു മാനദണ്ഡവും കൂടാതെ ചെയ്തു കൊടുക്കുന്നു. അങ്ങനെ കുറഞ്ഞ ഇന്ധനക്ഷമത, റോഡിലെ കാലതാമസം എല്ലാം ചിലവ് കുത്തനെ കൂട്ടും അങ്ങനെ വരുമ്പോൾ ആ നഷ്ടം വഹിക്കാൻ സാധനങ്ങളുടെ വില ഉയർത്തുകയല്ലാതെ വേറെ മാർഗം ഇല്ല. ഒരു ട്രിപ്പിന് ഏകദേശം ഒരു മണിക്കൂറിൽ 123 രൂപയോളം നഷ്ടം. മൊത്തത്തിൽ ( ട്രിപ്പ് കാലതാമസം, അധിക ഇന്ധനച്ചിലവുകൾ, അധിക കാലതാമസം) ഏകദേശം രാജ്യത്തെ വരുമാന നഷ്ടം ഏകദേശം 600 ബില്യൺ-നോളം വരും .

Energy Subsidy reform–Lessons and Implications; IMF Policy Paper; 2013

പുതിയ സർക്കാർ അധികാരത്തിൽ കയറിയതോടെ കാര്യമായ മാറ്റങ്ങൾ ഇതിൽ ഉണ്ടായി മാത്രമല്ല അന്താരാഷ്ട്ര മാർക്കറ്റുകളിൽ ക്രൂഡ് ഓയിൽ വില വളരെ താഴ്ന്നതും സർക്കാരിന് ഗുണകരമായി. അതുവരെ നടപ്പിലാക്കലിൽ അപാകത ഉണ്ടായിരുന്ന ആധാർ അടക്കം എല്ലാത്തിനും പുതു ജീവൻ കൊടുത്തു, മോദി ആധാറിനെതിരെ ആയിരുന്നു ആദ്യമെങ്കിലും അതിന്റെ നല്ല വശങ്ങൾ അറിഞ്ഞതോടെ അതിനെ എങ്ങനെ ശക്തിപ്പെടുത്താം എന്ന രീതിയിൽ ചിന്തിച്ചു അധികാരത്തിലേറി അടുത്ത വർഷം തന്നെ ആധാറിന്‌ പുതു ജീവൻ കൊടുത്തു. നിതി ആയോജിൽ നിന്ന് ഐ ടി മന്ത്രാലയത്തിന്റെ കീഴിലേക്ക് മാറ്റുകയും ആധാറിന്‌ ഒരു നിയമ പരിരക്ഷകൊടുക്കുകയും ചെയ്തു. പിന്നെ കാര്യങ്ങൾ വളരെ ദ്രുതഗതിയിൽ ആകുകയും സർക്കാർ സബ്‌സിഡികൾ ഭൂരിഭാഗവും ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു, അങ്ങനെ ഈ സേവനങ്ങൾ യഥാർത്ഥത്തിൽ അര്ഹതപെട്ടവരുടെ കയ്യിലേക്ക് മാത്രമായി ചുരുങ്ങി. മാത്രമല്ല പ്രധാനമന്ത്രിയുടെ പല പദ്ധിതികളിലും ആധാർ നിർബന്ധമാക്കി. റേഷൻ കാർഡ് , പാചകവാതകം എല്ലാം ആധാർ അധിഷ്ഠിതമായതോടെ കള്ളങ്ങൾ എല്ലാം പൊളിഞ്ഞു. വേൾഡ് ബാങ്ക് വരെ ഇതിനെക്കുറിച്ചു റിപ്പോർട്ട് ചെയ്യുകയുണ്ടായി.

അതിനു ശേഷം പല സാമ്പത്തിക പരിഷ്‌കാരങ്ങളും ഈ സർക്കാർ നടത്തി അതിൽ പ്രധാനം ഡെമോൺറ്റിസഷൻ/ജി.എസ്.ടി മുതായവ. ജി.എസ്.ടി നിലവിൽ വന്നതോടെ രാജ്യത്താകമാനം ഒരേ നികുതി നിലവിൽ വരികയും ചെക്ക് പോസ്റ്റുകളിൽ ഉള്ള കാലതാമസം അവസാനിക്കുകയും ചെയ്തു ചരക്കു നീക്ക മേഖലയിലെ 70%-ത്തോളം വരുമാന നഷ്ടം ഇതുവഴി ഇല്ലാതായി. കൂടാതെ പെട്രോൾ ഡീസൽ എന്നിവയുടെ സബ്‌സിഡി നിർത്തലാക്കുകയും, പാച്ചവതകത്തിന്റെ സബ്‌സിഡി അർഹതപെട്ടവർക്ക് മാത്രം കൊടുക്കുകയും ചെയ്തു. മാത്രമല്ല ബിപിഎൽ കാർക്ക് പാചക വാതക കണക്ഷൻ സൗജന്യമായി കൊടുത്തു. ലക്ഷക്കണക്കിന് പേർ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം തങ്ങളുടെ സബ്‌സിഡി സർക്കാരിന് തിരികെ നൽകുകയും ചെയ്തു.

ശ്രീ ശശി തരൂരിനെ പോലുള്ളവർ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം ആണ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ സബ്‌സിഡി അടക്കം 685 രൂപയാണ് ഗ്യാസ് വില സബ്‌സിഡി 191 രൂപയും പക്ഷെ അദ്ദേഹം പ്രചരിപ്പിക്കുന്നത് 800 രൂപയാണെന്നാണ്.

കൂടാതെ രാജ്യത്തെ റോഡുകൾ പരമാവധി വേഗത്തിൽ പൂർത്തീകരിക്കുകയും കഴിഞ്ഞ നാലു വർഷത്തിൽ 30000 കിലോമീറ്ററോളം പുതിയ റോഡുകൾ നിർമിക്കുകയും ചെയ്തു, കൂടാതെ ഇൻട്രാ_സ്റ്റേറ്റ് ഇ-വേ ബിൽ വന്നതോടെ ചരക്കു ഗതാഗതവും എല്ലാം സുഗമമായി. 

ഇപ്പോഴത്തെ കണക്കനുസരിച്ചു ജിഡിപി ഉയർച്ചയുടെ പാതയിലാണ് മാത്രമല്ല ധനക്കമ്മി ക്രമാതീതമായി കുറയുകയും അതുപോലെ ഇൻഫ്‌ളേഷൻ ഫാക്ടർ 10% ൽ നിന്ന് 3% ൽ താഴുകയും ചെയ്തു. കൂടാതെ കറന്റ് അക്കൗണ്ട് ഡെഫിസിട് /ട്രേഡ് ഡെഫിസിട് ഒക്കെ ക്രമാതീതമായി 2013 നെ അപേക്ഷിച്ചു 80%-ത്തോളം താഴുകയും ചെയ്തു. ഇപ്പോഴത്തെ സ്ഥിതി വെച്ചിട് പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി യിൽ കൊണ്ടുവന്നാൽ ഏകാദശം 8 രൂപയോളം കുറവ് ഉണ്ടാകും. പെട്രോളിന് ഏകദേശം 66-67 Rs + സെസ് വരും. യാഥാർഥ്യങ്ങൾ മനസിലാകാൻ ശ്രമിക്കാതെ ജനങ്ങൾ രാഷ്ട്രീയക്കാരാൽ തെറ്റിദ്ധരിക്കപ്പെടുന്നു എന്നുള്ളതാണ് വാസ്തവം ജി.എസ്.ടി വിഹിതം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കായി വീതം വെച്ച് കൊടുക്കുന്നു എന്നുള്ളത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ്, കാരണം കേന്ദ്ര സർക്കാർ ഒരു വർഷം സംസ്ഥാനങ്ങൾക്കു നൽകുന്നത്, സംസ്ഥാന സർക്കാർ നികുതിയിനത്തിൽ തിരികെ കൊടുക്കുന്നതും താരതമ്യം ചെയ്താൽ ബോധ്യമാകും.

നമ്മൾ സ്വയം ചിന്തിക്കണം 2011 -കളിൽ ചിലവഴിച്ച അതെ തുക തന്നെയാണ് ഇപ്പോൾ പെട്രോളിനൊള്ളത്, ഡീസൽ-നു കുറവായിരുന്നു അന്ന് സബ്‌സിഡി ഉണ്ടായിരുന്നു ഇന്ന് സബ്‌സിഡി ഇല്ല, സബ്‌സിഡി കൊടുത്തതിന്റെ ബാധ്യതകൾ ഇനിയും തീർന്നിട്ടില്ല. ഇനിയും രണ്ടോ മൂന്നോ കുറച്ചു നമ്മൾ വഞ്ചിക്കപ്പെടണോ, അതോ സബ്‌സിഡിക്കു വേണ്ടി ചിലവഴിക്കുന്നത് നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ,റോഡ് മുതലായവയിൽ ഇൻവെസ്റ്റ് ചെയ്യണോ. രജ്യം വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീഴണോ, 2014 മായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വില വത്യാസം ഒന്നിലും വന്നിട്ടില്ല. ഇൻഫ്‌ളേഷൻ, ഇക്കോണമി എന്നീ മേഖലകളെല്ലാം കൺട്രോളിൽ ആണ് പോകുന്നത്. ഇനി വരുന്ന സർക്കാരും രാജ്യതാല്പര്യത്തെ മുൻ നിർത്തി ഇതേ നിലപാട് പിന്തുടരണം.

Part 2: ഇന്ധനവിലയും ചില വസ്തുതകളും- നുണബോംബുകള്‍ നിര്‍വീര്യമായപ്പോള്‍

Part 3: ഇന്ധനവില : ഇനിയെങ്കിലും തിരിച്ചറിയുക, ഈ വസ്തുതകള്‍

2 COMMENTS

  1. […] സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളായ ഫിസ്കൽ ഡെഫിസിറ്റ് – 3.4%, റവന്യു ഡെഫിസിറ്റ് – 2.2%, ഇൻഫ്‌ളേഷൻ – 4.6%, എന്നിവ ശക്തമായ നിലയിലാണ് 2010-14 പോലെ മോശം അവസ്ഥയല്ല ഇപ്പോഴുള്ളത്. 2012-14 കാലഘട്ടങ്ങളിൽ ആർക്കും പ്രയോജനമില… […]

LEAVE A REPLY

Please enter your comment!
Please enter your name here