ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ യഥാർത്ഥത്തിൽ കൃത്രിമം സാധ്യമാകുമോ ?

10

ഇന്ത്യൻ ഇ.വി.എം ( E.V.M-ഇലക്ട്രോണിക് വോട്ടിങ്ങ് മഷീൻ) യഥാർത്ഥത്തിൽ കൃത്രിമം സാധ്യമാകുമോ ?

അതെ, ഇവിഎമ്മുകൾ ഹാക്ക് ചെയ്യുവാൻ സാധിക്കും കാരണം എന്തുതരം ഇലക്ട്രോണിക് ഉപകരണങ്ങൾ ആയാലും അത് സാധിക്കും . എന്നാൽ ഇന്ത്യയിൽ പ്രക്രിയ അത്ര  നിസ്സാരവും എളുപ്പവും അല്ല. അതുപോലെ കണ്ട്രോൾ യൂണിറ്റ് ഹാക്ക് ചെയ്യുവാൻ തീർച്ചയായും ആ മെഷീൻ ന്റെ ഹാർഡ്‌വെയർ ഒരു തടസവും ഇല്ലാതെ കിട്ടണം,  കൂടാതെ സീൽ ബ്രേക്കിംഗ്, ആവശ്യത്തിന് സമയവും സാങ്കേതിക അറിവും ധാരാളം വേണം. പിന്നേ ഇപ്പോൾ പുറത്തുവന്നിട്ടുള്ള വാദങ്ങൾ ഒക്കെ തെളിയിക്കുവാൻ ഇലക്ഷൻ കമ്മീഷൻ തന്നെ ഒരു അവസരം എല്ലാ പാർട്ടികൾക്കും നൽകിയതാണ്. പരസ്യമായി വെല്ലുവിളി നടത്തിയതല്ലാതെ  ഒരു പാർട്ടിയും മുന്നോട്ടു വന്നതും ഇല്ല. അപവാദങ്ങൾ പ്രചരിപ്പിക്കുവാൻ എളുപ്പത്തിൽ സാധിക്കും തെളിയിക്കുവാൻ ബുദ്ധിമുട്ടും ആണ്. EVM ഇൽ പുറത്തു പ്രചരിക്കുന്ന കുറേ അപവാദങ്ങൾ ഗൂഗിൾ ചെയ്തു നോക്കുകയോ താഴെ ലിങ്കുകൾ പരിശോധിച്ചാൽ മനസിലാകും.

How to Hack Indian EVMs?

https://thewire.in/133932/evm-aap-election-commission-tampering-evms/

ഇതുപോലെ  ധാരാളം അപവാദങ്ങളും,സംശയങ്ങളും,ഹാക്ക് ചെയ്തു കാണിക്കുന്ന തരത്തിലുള്ള വിഡിയോകളും നമുക്ക് സോഷ്യൽ മീഡിയകളിലും മറ്റും കാണുവാൻ സാധിക്കും.അപവാദങ്ങളിലേക്കും സംശയ നിവാരണത്തിലേക്കും കടക്കുന്നതിനു മുന്നേ ഇ.വി.എം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം. ഇവിഎം വളരെ ലളിതമായ ഒരു മെഷീൻ ആണ്  , അതിൽ  രണ്ട് യൂണിറ്റുകൾ ഉണ്ട്, ഇവ തമ്മിൽ 5 മീറ്റർ കേബിൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യ യൂണിറ്റ് ബാലറ്റ്‌ യൂണിറ്റ് (BU) എന്നറിയപ്പെടുന്നു, വോട്ട് ചെയ്യുന്ന സമയത്തു നമ്മൾ കാണുന്നത് ഇതാണ്. രണ്ടാമത്തെ യൂണിറ്റ് ആണ് കണ്ട്രോൾ യൂണിറ്റ് അതിനെ ബാലറ്റ് യൂണിറ്റ് മായി ബന്ധിപ്പിച്ചിരിക്കുന്നു. കണ്ട്രോൾ യൂണിറ്റ് (CU) നു മെമ്മറി ഉണ്ട് വോട്ടുകൾ രേഖപ്പെടുത്തുന്നത് അതിൽ ആണ്.

ഇതിന്റെ ടെക്നിക്കൽ വശങ്ങളിലേക്ക് കടന്നാൽ

ഉന്നത നിലവാരത്തിൽ ഉള്ളതും അത്ര സുരക്ഷ ചുമതല വഹിക്കുന്ന പൊതു മേഖല സ്ഥാപനങ്ങളായ ECIL & BEL ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ന്റെ നിർമാണം നടത്തുന്നത്. രാജ്യത്തിൻറെ എല്ലാവിധ സെൻസിറ്റീവ് ഉപകരണങ്ങളുടെ നിർമ്മാണവും ഈ പൊതു മേഖല സ്ഥാപനങ്ങളുടെ കീഴിൽ ആണ്. ശക്തമായ സെക്യൂരിറ്റി പ്രോട്ടോകോൾ ആണ് ഇ സ്ഥാപനങ്ങളുടെ മുഖമുദ്ര. അതുപോലെ സോഫ്റ്റ്‌വെയർ ഡിസൈൻ ചെയ്യുന്നത് EC-TEC ആണ് . EC-TEC ന്റെ കണ്ട്രോൾ ഇൽ ആണ് ടെസ്റ്റിംഗ് മറ്റും നടക്കുന്നതും അതിൽ വേറൊരു സബ് കോൺട്രാക്ടിങ്ങും ഇല്ല എന്നുള്ളതാണ് സുരക്ഷയുടെ മാനദണ്ഡം.

ഇത് കൂടാതെ ഇലക്ഷൻ കമ്മിഷൻ പുതിയതായി കൂട്ടിച്ചേർത്ത മറ്റൊരു ഉപകരണം ആണ് VVPAT – വോട്ടർമാർക്ക് അവർ വോട്ട് ചെയ്തത് ആർക്കാണെന്ന് ഉറപ്പു വരുത്തുവാൻ സാധിക്കും. ഇത് EVM ആയി ബന്ധിപ്പിച്ചിട്ടുണ്ട്. വോട്ടർമാർ വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോൾ, ഒരു സ്ലിപ് 7 സെക്കന്റ് നേരത്തേക് വോട്ടർമാർക്ക് കാണുവാൻ സാധിക്കും. ആ പേപ്പർ സ്ലിപ്പിൽ സീരിയൽ നമ്പറും, സഥാനാർത്ഥിയുടെ പേരും, ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ടാകും 7 സെക്കന്റ് നു ശേഷം അത് VVPAT ന്റെ തന്നേയ് സീൽഡ് ബോക്സിലേക് വീഴും. 2013 മുതൽ പരീക്ഷണാർത്ഥം ഇത് ഉപയോഗിച്ച് വരുന്നുണ്ട്.

VVPAT ഉപയോഗിച്ചുള്ള റീകൗണ്ടിങ് RO (Returning Officer) ന്റെ അധികാരത്തിൽ ആണ് വരുന്നത്

– പോളിംഗ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസം ഉണ്ടെന്നുള്ള ആരോപണം വരുകയും അതിൽ എന്തെങ്കിലും വസ്തുത ഉണ്ടെന്നു തോന്നിയാൽ RO-ക്കു റീകൗണ്ടിങ് അനുവദിക്കാം.

– വോട്ടെടുപ്പ് സമയത്ത് EVM-ഇൽ കേടുപാടുകൾ വന്ന് മെഷീൻ മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും റീകൗണ്ടിങ് അനുവദിക്കാം.

–  VVPAT നെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിലോ അതായതു പേപ്പർ സ്ലിപ്പുകൾ പ്രിന്റ് ചെയ്തില്ല എന്നുള്ള ആരോപണങ്ങൾ ഉന്നയിച്ചാൽ റീകൗണ്ടിങ് അനുവദിക്കാം.

N S മാധവൻ സർ നെ പോലുള്ള പ്രമുഖർ തന്നെ അപവാദങ്ങൾ പ്രചരിപ്പിച്ചു ബുദ്ധിജീവി ചമയാൻ ശ്രമിക്കുമ്പോൾ, സാധാരണ ആളുകൾ EVM നെതിരെ എന്തൊക്കെ ആകും ചിന്തിക്കുക എന്നുള്ളത് ഊഹിക്കാവുന്നതേ ഉള്ളു

തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലും VVPAT (ഫലം നിർണയം കഴിഞ്ഞ) ഉപയോഗിച്ചിട്ടുണ്ട്, ഗോവയിൽ മാത്രമാണ് VVPAT ഉപയോഗിച്ചുകൊണ്ടുള്ള   റീകൗണ്ടിങ് നടന്നത് (നാലിടത്തു) അതിൽ എല്ലാത്തിലും EVM ബാലറ്റ് ഉം VVPAT  സ്ലിപ്പും തമ്മിൽ ഒത്തു നോക്കി കൃത്യമായി തന്നെ പൊരുത്തപ്പെടുന്നതായി സ്ഥിരീകരിച്ചിട്ടും ഉണ്ട്.

ഇനി പോളിങ്ങിന് മുന്നേ ഭരണനിർവ്വഹണ ബോർഡ് ഒരുക്കുന്ന സംവിധാനങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

  1. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തം
  2. മെഷീൻ ക്രമീകരണം, ട്രാൻസ്‌പോർട്ടേഷൻ
  3. ആദ്യ ലെവൽ പരിശോധന (FLC )
  4. സ്ഥാനാർത്ഥി ക്രമീകരണം
  5. റാൻഡമയിസേഷൻ
  6. മോക്ക് പോൾ
  7. വോട്ടെടുപ്പ് ദിവസത്തെ പരിശോധനകൾ
  8. വോട്ടെടുപ്പ് അവസാനിപ്പിക്കൽ & ട്രാൻസ്‌പോർട്ടേഷൻ
  9. സ്റ്റോറേജും സുരക്ഷയും
  10. കൗണ്ടിങ് ദിവസത്തെ കീഴ്വഴക്കങ്ങൾ
1.രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെയുള്ളവരുടെ പങ്കാളിത്തം

രാഷ്ട്രീയ പാർട്ടികൾ അല്ലങ്കിൽ സ്ഥാനാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടു കൂടിയാണ് EVMs ന്റെ സ്റ്റോറേജ് റൂം തുറക്കുന്നത്, സീൽ ചെയ്തു പൂട്ടുന്നതും അവിടെ വെച്ച് തന്നെ ആണ്. അതിനു ശേഷം ആദ്യ ലെവൽ പരിശോധനയും സ്ഥാനാർഥി ക്രമീകരണവും നടക്കും. പിന്നീട് റാൻഡമയിസേഷൻ (Randomization) പ്രക്രിയകൾ നടക്കും എല്ലാ പ്രധാനപ്പെട്ട നടപടിക്രമങ്ങളും കഴിഞ്ഞു ബൂത്ത് ഏജന്റ്മാരുടെ ഒപ്പു വാങ്ങയതിനു ശേഷം “മോക്ക് പോൾ ” പ്രക്രിയ ആരംഭിക്കും അതിന്റെ ഫലം സൂഷ്മമായി പരിശോദിച്ചു ബോധ്യപ്പെട്ടതിനു ശേഷം സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.

2.മെഷീൻ ക്രമീകരണം, ട്രാൻസ്‌പോർട്ടേഷൻ

ഇലക്ഷനോട് അനുബന്ധിച്ചു ഇ.വി.എം അതാതു സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കൈമാറും , അതിനു ശേഷം അത് ജില്ലാ ഇലക്ഷൻ കമ്മീഷണർക്ക് കൈമാറും . ഇന്ത്യയിലെ എല്ലാ EVMs ട്രാക്ക് ചെയ്യുന്നത് ട്രാക്കിംഗ് ഇൻവെന്ററി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ (EVM ട്രാക്കിങ് സോഫ്റ്റ്‌വെയർ-ETS)  വെച്ച് ആണ്.  ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്കു എല്ലാ EVMs ട്രാക്ക് ചെയ്യുവാൻ ഈ സോഫ്റ്റ്‌വെയർ കൊണ്ട് സാധിക്കും .

3.ആദ്യ ലെവൽ പരിശോധന (FLC )

FIRST LEVEL CHECKING

വളരെ സുരക്ഷിതമായ ആയ റൂമിൽ എല്ലാ വിധ സുരക്ഷയും ഉൾപ്പെടുത്തി CCTV ക്യാമെറയുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാന്നിധ്യത്തിൽ ആണ് FLC പരിശോധന നടത്തുന്നത്. അതെ സമയത്തു തന്നെ പ്രവർത്തന രഹിതമായ EVMs മാറ്റി വെയ്ക്കുകയും ചെയ്യും.

4.സ്ഥാനാർത്ഥി ക്രമീകരണം

ബാലറ്റ് യൂണിറ്റിലേക്ക് ബാലറ്റ് പേപ്പർ (സ്ഥാനാർത്ഥിയുടെ പേര് , ചിഹ്നം മുതലായവ ക്രമമായി തിട്ടപ്പെടുത്തിയിട്ടുണ്ടാകും) പതിച്ചതിനു ശേഷം സീൽ  ചെയ്തു സ്ഥാനാര്ഥികളുടെയോ പ്രധിനിധികളുടെയോ ഒപ്പുകൾ വാങ്ങി സീൽ ചെയ്യും, മുകളിൽ പറഞ്ഞ പ്രോസസ്സുകൾക്കു ശേഷം.

5.റാൻഡമയിസേഷൻ (Randomization)

EVM ട്രാക്കിങ് സോഫ്റ്റ്‌വെയർ (ETS) ഉപയോഗിച്ചു രണ്ടുതവണ റാൻഡമയിസേഷൻ ചെയ്യും അതുകൊണ്ട് ETS ഇൽ റെക്കോർഡ് ചെയ്തിട്ടുള്ള FLC അംഗീകരിച്ച EVMs മാത്രമാണ് റാൻഡമയിസേഷൻ ചെയ്യുന്നത്. ആദ്യത്തേത് FLC നടപടികൾക്ക് ശേഷവും രണ്ടാമത്തെ സ്ഥാനാർഥി ക്രമീകരണത്തിനു ശേഷവും ആണ് . ഇതെല്ലം രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാത്രം ആണ് നടത്തുന്നത്.

Randomisation

ഇ.വി.എം സുരക്ഷിതത്വത്തിന്റെ യഥാർത്ഥ അടിത്തറ എന്ന് പറയുന്നത് ഈ പ്രക്രിയയാണ്

– ആദ്യത്തെ റാൻഡമയിസേഷൻ വരെ EVM ഏതു AC ലേക്ക് ആണ് പോകുന്നതെന്ന് ആർക്കും അറിയുവാൻ സാധിക്കുകയില്ല.

– നാമനിർദ്ദേശ പത്രിക കൊടുക്കൽ അവസാനിക്കുന്നത് വരെ ബാലറ്റ് പേപ്പറിലെ പേരുകളുടെ ക്രമം ഒരു കാരണവശാലും ആർക്കും അറിയുവാൻ സാധിക്കില്ല

– അതുകൊണ്ട് ആർക്കും (പ്രത്യേകിച്ച് RO / DEO / CEO / കമ്മീഷൻ പോലും) അറിയില്ല ഏത് ബട്ടൺ ഏത് സ്ഥാനാർഥിക്കാണ് എന്നുള്ളത്.

– രണ്ടാമത്തെ റാൻഡമയിസേഷൻ വരെ ഏത് EVM ഏതു പോളിങ് സ്റ്റേഷൻ (PS) പോകണമെന്നതിനെക്കുറിച്ച് ആർക്കും അറിയുവാൻ സാധിക്കുകയില്ല.

6.മോക്ക് പോൾ – പോളിംഗ് ദിവസം

യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്, മോക്ക് വോട്ട് കുറഞ്ഞത് 50 തവണ എങ്കിലും സ്ഥാനാര്ഥികളുടെയോ /അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ചെയ്തു നോക്കി എല്ലാം ഓക്കേ ആണെങ്കിൽ പ്രെസിഡിങ് ഓഫീസർ (PO) മോക്ക് പോൾ ഡാറ്റ മായ്ച്ചുകളയുകയും ഏജന്റുമാരെ കൊണ്ട് മോക്ക് പോൾ സർട്ടിഫിക്കറ്റിൽ ഒപ്പു വാങ്ങിക്കുകയും ചെയുന്നു.

7.വോട്ടെടുപ്പ് ദിവസത്തെ പരിശോധനകൾ

-പോളിങ് ഏജന്റുമാർ
-CAPF (The Central Armed Police Forces), നിരീക്ഷകർ
-വെബ്കാസ്റ്റിംഗ് / സിസിടിവി
-സെക്ടർ ഓഫീസറുടെ സ്ഥിരം സന്ദർശനങ്ങൾ
-കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങൾ
-2 മണിക്കൂർ ഇടവിട്ട് പോളിങ് സ്റ്റാറ്റസ് പുറത്തു വിടും
-മീഡിയ ക്കു ആവശ്യം വേണ്ട ക്രമീകരണങ്ങൾ നൽകണം

8.വോട്ടെടുപ്പ് അവസാനിപ്പിക്കൽ & ട്രാൻസ്‌പോർട്ടേഷൻ

വോട്ടിങ് പൂർത്തിയായതിനു ശേഷം ഓഫീസർ കണ്ട്രോൾ യൂണിറ്റിലെ ക്ലോസ് (Close) ബട്ടൺ അമർത്തി വോട്ടിങ് അവസാനിപ്പിച്ചു സമയം രേഖപ്പെടുത്തി EVM ബാഗിൽ ആക്കി സീൽ ചെയ്തു പ്രതിനിധികളുടെ ഒപ്പുകൾ വാങ്ങി  നടപടികൾ പൂർത്തി ആക്കുകയും അതിനുശേഷം സായുധ സേനകളുടെ സഹായത്തോടെ EVM വീണ്ടും സ്റ്റോറേജ് റൂമിലേക്കു മാറ്റുകയും ചെയ്യുന്നു. സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക്  ഇതിനെ പിന്തുടരാൻ അവകാശം ഉണ്ട്. സ്ഥാനാർഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശക്തമായ സെക്യൂരിറ്റി (24×7) ആണ് കൗണ്ടിങ് ദിവസം വരെ  EC കൊടുക്കുന്നത്.

9.സ്റ്റോറേജും സുരക്ഷയും

പോളിംഗ് ബൂത്തിലെത്തിച്ചാൽ ഓഫീസർസ് അടക്കം എല്ലാവർക്കും  മുദ്രകൾ പരിശോധിച്ച് ശരിയാണോ എന്ന്  പരിശോധിക്കുവാൻ സാധിക്കും . ഒന്നിലധികം മുദ്രകൾ ഇതിൽ ഉണ്ടാകും ഉണ്ട്. 24×7 സെക്യൂരിറ്റി കൊടുത്തു ഒറ്റ വാതിൽ ഉള്ള റൂമിൽ ആണ് EVM സൂക്ഷിച്ചു പോരുന്നത്. ഡബിൾ ലോക്ക് സിസ്റ്റം ആണ് ഉപയോഗിച്ച് വരുന്നത്

ഇലക്ഷൻ സമയം : CCTV യുടെ സഹായത്തോടു കൂടി രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആണ് EVM സ്ട്രോങ്ങ് റൂമിൽ വെയ്ക്കുന്നത്. അത് പോലെ സ്ഥാനാർഥി ക്രമീകരണം കഴിഞ്ഞ മെഷീനും ഇത് പോലെ വീണ്ടും സ്ട്രോങ്ങ് റൂമിൽ തന്നേയ് വളരെ കരുതലോടെ സൂക്ഷിക്കുന്നു (24×7 സെക്യൂരിറ്റി)

10.കൗണ്ടിങ് ദിവസത്തെ കീഴ്വഴക്കങ്ങൾ

കൗണ്ടിംഗ് ദിവസം ആണ് പിന്നേ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നത് അത് സ്ഥാനാര്ഥികളുടെയും RO യുടെയും ഒക്കെ സാന്നിധ്യത്തിൽ മാത്രം. പിന്നേ റൗണ്ട് തിരിച്ചുള്ള കണ്ട്രോൾ യൂണിറ്റുകൾ കൗണ്ടിംഗ് ടേബിൾ ലേക്ക് കൊണ്ടുവരും. VVPAT ഉപയോഗിച്ചിടത്തു പേപ്പർ സ്ലിപ്പുകൾ ഒരു ബ്ലാക്ക് സീൽഡ് കവറിലേക്കു മാറ്റുന്നു . കൗണ്ടിങ്ങിനു ശേഷവും ഇതെല്ലം വീണ്ടും സ്ട്രോങ്ങ് റൂമിൽ തന്നേയ് സൂക്ഷിക്കുന്നു.

ഇനി മുകളിൽ പറഞ്ഞ അപവാദങ്ങളിലേക്കും സംശയങ്ങളിലേക്കും കടക്കാം

1.EVM ഹാക്ക് ചെയ്യുവാൻ സാധിക്കുമോ ?

ആദ്യം തന്നേ ഹാക്കിങ് എന്താണെന്നു നോക്കാം. ഹാക്കിങ് എന്നാൽ കമ്പ്യൂട്ടർ ശൃംഖലയിലേക്കു അനധികൃതമായ പ്രവേശിച്ചു അതിന്റെ നിയന്ത്രണം കൈക്കലാക്കുക എന്ന ആശയം ആണ്.അപ്പോൾ പറഞ്ഞു വരുന്നത് നമ്മുടെ ഇന്ത്യൻ EVM (ECI) “ഈ പറയുന്ന വിധത്തിൽ” യാതൊരു വിധ ഹാക്കിങ് ഉം സാധ്യമല്ല, കാരണം EVM സ്വയം പ്രവർത്തിക്കുന്ന മെഷീൻ ആണ് വേറൊരു ഉപകാരണങ്ങളുടെയോ സഹായം ഇതിനു ആവശ്യം ഇല്ല. വയർ മുഖേനയോ അല്ലാതെയോ ഒന്നുമായി ബന്ധിപ്പിച്ചിട്ടുള്ളതല്ല EVMs, ഒരു നെറ്റുവർക്കുമായി ഇതിനു യാതൊരു ബന്ധവും ഇല്ലാ എന്നുള്ളതാണ് ഇന്ത്യൻ EVM ന്റെ ഏറ്റവും വലിയ സവിശേഷത. മറ്റുള്ള രാജ്യത്തു ഉള്ളത് പോലെ ഒരു സംവിധാനം അല്ല ECI ഉപയോഗിക്കുന്നത് .

വൺ ടൈം പ്രോഗ്രാമിങ് (OTP) മൈക്രോകൺട്രോളറുടെ സഹായത്തോടെ ആണ് EVMs പ്രവർത്തിക്കുന്നത്. അതിൽ ബേൺ ചെയ്തു വച്ചിരിക്കുന്ന അസംബ്ലി ലാംഗ്വേജ് പ്രോഗ്രാം വായിക്കാനോ മാറ്റം വരുത്തുവാനോ സാധിക്കില്ല. ഓരോ EVMs മൈക്രോകൺട്രോളറും മെമ്മറിയിലേക്ക് അപ്ലോഡുചെയ്ത അൽഗൊരിതം (Algorithm) വഴിയോ അല്ലെങ്കിൽ പ്രോഗ്രാം വഴിയോ ആണ് എക്സിക്യൂട്ട് ചെയ്യുന്നത്. സാധാരണയായി ഈ അൽഗോരിതം അസ്സംബ്ലറിൽ ആണ് രേഖപ്പെടുത്തിയിട്ടുണ്ടാകുക (നിങ്ങൾ ഏതു ലാംഗ്വേജ് (c,c++,etc) ഇൽ എഴുതിയ പ്രോഗ്രാം ആണേലും അത് അസംബ്ലറിലേക്കു (8086,8085,etc) മാറ്റി എഴുതിയതിനു ശേഷം ആണ് ബേൺ ചെയ്യുന്നത് ഇതൊക്കെ ഒരു ബ്ലൂടൂത്ത് ഉപയോഗിച്ചു ചെയ്യുവാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട് എന്നുള്ളത് മുകളിൽ പറഞ്ഞ പ്രോഗ്രാമിനെ പറ്റി വിശദമായി പഠിച്ചാൽ മതി .

2.വയർലെസ് സംവിധാനങ്ങൾ (ബ്ലൂടൂത്ത് ,വൈഫൈ) വഴി കണ്ട്രോൾ യൂണിറ്റ് (CU) ന്റെ ഡിസ്‌പ്ലേയിൽ മാറ്റം വരുത്തുവാൻ സാധിക്കുമോ?

അപവാദങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ ബ്ലൂടൂത്ത് പോലുള്ള വയർലെസ്സ് സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് EVM ഒറിജിനൽ ഡിസ്പ്ലേ സംവിധാനം മാറ്റി വേറൊരെണ്ണം അതിൽ ഘടിപ്പിച്ചുകൊണ്ട് ഫലം അട്ടിമറിക്കുക . മാത്രമല്ല ഒരു ഇലക്‌ട്രാണിക്‌ സർക്യൂട്ടും അതിനകത്തു കടിപ്പിച്ചു ഒരു വയർലെസ്സ് സംവിധാനത്തിന്റെ സഹായത്തോടെ കൺട്രോൾ യൂണിറ്റ് നെ കൺട്രോൾ ചെയ്തു ഇലക്ഷൻ അട്ടിമറിക്കുക . ഈ വാദങ്ങൾ എല്ലാം FLC പരിശോധനയിൽ തന്നെ പൊളിഞ്ഞു പോകും കൂടുതൽ മുകളിൽ FLC യിൽ നോക്കിയാൽ മതി.

3.മെമ്മറിയിൽ കൃത്രിമപ്പണി ചെയ്യുവാൻ സാധിക്കുമോ?

വോട്ടിംഗ് ഡാറ്റ നമുക്ക് മറ്റൊരു IC ഉപയോഗിച്ച് കൃത്രിമമായി മാറ്റമുണ്ടാക്കും എന്നാണ് ആരോപണം. ഇതിനു വേണ്ടി വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ CU- കളുടെ ആക്സസ്  ഒരു തടസവും കൂടാതെ കിട്ടണം. കാരണം സ്റ്റോറേജ് റൂമിലേക്കുള്ള ലോക്കുകളും രണ്ടു ലെയർ സെക്യൂരിറ്റി സിസ്റ്റവും തകർക്കുകയും കൂടാതെ സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ 24 മണിക്കൂറും കാവലിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ചു അകത്തു കടന്നു ഇതൊക്കെ ചെയ്യുവാൻ സാധിക്കും എന്നുള്ളത് മഹാ മണ്ടത്തരം ആണ് എന്നാണ് പറയാനുള്ളത് .

4.യഥാർത്ഥ മദർബോർഡ്,മൈക്രോകൺട്രോൾ അല്ലങ്കിൽ മെമ്മറിചിപ്പ് എന്നിവയ്ക്ക് പകരം മറ്റൊന്ന് മാറ്റി സ്ഥാപിക്കുവാൻ സാധിക്കുമോ ?

ചിപ്പ് മാറ്റി സ്ഥാപിക്കുവാൻ EVM സ്റ്റോറേജ് റൂമിലേക്ക് പ്രവേശനം വേണം. അത് അത്ര എളുപ്പത്തിൽ നടക്കില്ല എന്ന് മുകളിൽ പറഞ്ഞിട്ടുണ്ട് (ഭരണസംവിധാനങ്ങൾ ശക്തമായ സുരക്ഷാ ആണ് ഇതിനു കൊടുക്കുന്നത് ) FLC ക്കു മുന്നേ എന്ത് തരത്തിലുള്ള ചിപ്പ് മാറ്റി വെക്കൽ നടന്നാലും FLC യുടെ സമയത്തു പിടിക്കപ്പെടും.

FLC ക്കു ശേഷം 2 ലെയർ സെക്യൂരിറ്റി ആണ് സ്ട്രോങ്ങ് റൂമിനുള്ളത് മാത്രമല്ല EVM പിങ്ക് പേപ്പർ സീൽ പൊളിച്ചു മാറ്റിയതിനു ശേഷം വേണം അതിൽ ചിപ്പ് ഘടിപ്പിക്കുവാൻ, എന്നിട്ടും ഫലം ഇല്ല കാരണം പോളിങ് ദിവസത്തിലും മോക്ക് പോൾ ചെയ്തു ഉറപ്പു വരുത്തുന്നുണ്ട്.ഇത്രയും നമ്മുടെ ഭരണ സംവിധാങ്ങൾ മാത്രം നൽകുന്ന സുരക്ഷയാണ്.ഇനി സാങ്കേതികമായ സുരക്ഷകൾ നോക്കാം. EVMs ന്റെ BU ഉം CU- കളും തമ്മിൽ തമ്മിൽ അല്ലാതെ ആശയവിനിമയം നടന്നാൽ ആ മെഷീൻ Error-Mode ലേക്ക് പോകും, അത് ഒന്നാമത്തെ കാര്യം. പിന്നേ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഭേദിച്ചു ആരെങ്കിലും EVMs പരിഷ്കരിക്കുകയാണെങ്കിൽ (അതായതു മൈക്രോകൺട്രോളർ / മെമ്മറി എന്നിവ മാറ്റിവെയ്ക്കുകയാണെങ്കിൽ) ഇത് ഉപയോഗശൂന്യമാകും കാരണം രണ്ടും യൂണിറ്റും തമ്മിലുള്ള പ്രവർത്തനം ഏകോപിക്കുവാൻ ബുദ്ധിമുട്ടുവരും അതല്ലങ്കി അതിനനുസരിച്ചു സമയവും അറിവും ധാരാളം വേണ്ടി വരും.

5.വയറസുകളുടെ സഹായത്തോടെ സോഴ്സ് കോഡ് (Source Code)ഇൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുമോ?

അടുത്ത ആരോപണം ട്രോജൻ ഹോഴ്സ് ന്റെ സഹായത്തോടെ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിക്കുവാൻ സാധിക്കും എന്നുള്ളതാണ്.അത് ഒന്നുകിൽ ചിപ്പ് വീണ്ടും പ്രോഗ്രാമിങ് ചെയ്യണ്ടിവരും, അല്ലങ്കിൽ ചിപ്പ് നിർമ്മിക്കുന്ന സമയത്തു തന്നെ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.

യാഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ OTP (PROM)ചിപ്പ് ( കുറഞ്ഞ ഊർജ്ജം, ഉയർന്ന പ്രകടനവും, ഉയർന്ന സുരക്ഷയും) റീ-പ്രോഗ്രാമിങ് അസാധ്യം ആണ്. ഇന്ത്യൻ വോട്ടിംഗ് യന്ത്രം, വോട്ടർമാരുടെ സ്വകാര്യതയും തിരഞ്ഞെടുപ്പിന്റെ സമഗ്രതയും ഉറപ്പുവരുത്താൻ നിരവധി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് . വോട്ട് സ്റ്റോറേജ് സിസ്റ്റം പ്രവർത്തിക്കുന്നത് പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി (PROM) വഴി ആണ്. ഇതുവഴി ബാലറ്റുകൾ സംഭരിക്കുന്നതിലൂടെ വോട്ടർമാർക്ക് സ്വകാര്യത നിലനിർത്തിക്കൊണ്ടുള്ള സവിശേഷതകളും നൽകുന്നു. പ്രത്യേക ഹാർഡ് വെയർ  ഉപയോഗം കൂടാതെ, ക്രിപ്റ്റോഗ്രാഫിക് മാർഗങ്ങൾ വഴി മെമ്മറി മാറ്റാനുള്ള ഭീഷണികൾക്കെതിരെ നല്ല സംരക്ഷണം ആണ് OTP ചിപ്പ് ഉപയോഗിക്കുന്നതുകൊണ്ട്  ECI യും ടെക്നിക്കൽ ടീമും കൊടുക്കുന്നത്. ചിപ്പ് നിർമാതാക്കൾ (Microchip (USA) and Renesas (Japan) ) എന്തെങ്കിലും കൃത്രിമം വരുത്തുവാൻ ശ്രമം നടത്തിയാൽ അത് കോഡിങ് ന്റെ സമഗ്രമായ പരിശോധന ( Code-Integrity-Check ) സമയത്തു പിടിക്കപ്പെടും.മുകളിൽ പറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിൽ ആണ് ഇതൊക്കെ വരുന്നതും. 2006 മുതൽ ഉപയോഗിക്കുന്ന EVMs ചിപ്പ് നിർമ്മിക്കുന്നവർക്കു എങ്ങനെ അറിയാൻ സാധിക്കും 2017 ആരു ഏതു മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളത്.

6.പോളിങ്ങിന് ശേഷം ഇ.വി.എം ഇൽ കൃത്രിമം കാട്ടി അവരവരുടെ സ്ഥാനാർഥിക്കു വോട്ടുകൾ കൂടുതൽ രേഖപ്പെടുത്താൻ സാധിക്കുമോ ?

അതായതു അവസാനത്തെ വോട്ടും ചെയ്തു കഴിഞ്ഞതിനു ശേഷം ഓഫീസർ (PO) കണ്ട്രോൾ യൂണിറ്റിൽ ഉള്ള ക്ലോസ്ബട്ടൺ അമർത്തി വോട്ടിംഗ് അവസാനിപ്പിക്കുന്നു. ശേഷം സ്ഥാനാർത്ഥിയുടെ പ്രധിനിധി അടക്കം ഒപ്പു വെച്ച് സീൽ ചെയ്താണ് മെഷീൻ ബാഗിലേക്കു മാറ്റുന്നത്. ഇതേ സീലും ഒപ്പും എല്ലാം കൗണ്ടിംഗ് ന്റെ സമയത്തു സൂഷ്മമായി പരിശോധിക്കാൻ പ്രതിനിധികൾക്ക് അവകാശം ഉണ്ട്.

ഇനി ഇപ്പോൾ ആ സീലും ഒക്കെ പൊട്ടിച്ചു സുരക്ഷയൊക്കെ തകർത്തു അകത്തു കയറി എന്നിരിക്കട്ടെ EVM ക്ലോസ് ബട്ടൺ അമർത്തി കഴിഞ്ഞാൽ പിന്നേ ഒരു വോട്ടും സ്വീകരിക്കുകയില്ല. അതും പോട്ടെ ഇനിയിപ്പോ ക്ലോസ് ബട്ടൺ കൃത്യമായി പ്രസ് ചെയ്യുവാൻ സാധിച്ചില്ല എങ്കിൽ , ട്രാൻസ്‌പോർട്ടേഷൻ സമയത്തു സെക്യൂരിറ്റിക്കാരെ (സീലും, ഒപ്പും etc) വെട്ടിച്ചു വോട്ട് ചെയ്തെന്നു വെയ്ക്കാം.

ഒരു  കാര്യം ഉണ്ട് അത് പ്രെസിഡിങ് ഓഫീസർ (പോ) വോട്ടെടുപ്പ് പൂർത്തിയായ സമയം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് (ടൈം സ്റ്റാമ്പിങ് ) അതുകൊണ്ടു കീ അമർത്തലുകളുടെ ടൈം സ്റ്റാമ്പിംഗ് വെച്ചുകൊണ്ട് ഏതു സമയം ആണെന്ന് തിരിച്ചറിയാൻ കഴിയും. അതുകൊണ്ടു ക്ലോസ് ബട്ടൺ അമർത്തിയത് ശരിയായില്ലെങ്കിലും  ടൈം സ്റ്റാമ്പ് ന്റെ സഹായത്തോടെ കൃത്രിമം നടന്നിട്ടുണ്ടങ്കിൽ മനസിലാക്കുവാൻ സാധിക്കും.കൗണ്ടിംഗ് ന്റെ സമയത്തു ഇതൊക്കെ ചെക്ക് ചെയ്തു കൃത്യത വരുത്തുവാൻ പ്രതിനിധികൾക്കും സാധിക്കും .

ചുരുക്കത്തിൽ മറ്റാരോപണങ്ങൾ കൂടി നോക്കാം

ECI_EVMs വളരെ അതികം സുരക്ഷകൊടുത്തു സ്ട്രോങ്ങ് റൂമുകളിൽ ആണ് സൂക്ഷിക്കുന്നത് ഓരോ മെഷീൻ നും ഒരു യൂണിക്‌ ID ഉണ്ട്. അതുകൊണ്ടു ഏതെങ്കിലും വിധത്തിൽ കളവു പോയ EVM തിരികെ കൊണ്ടുവരുവാൻ സാധ്യമല്ല

ഒന്നിൽ കൂടുതൽ വോട്ട് ചെയ്യുവാൻ പ്രയാസം ആണ് കാരണം വോട്ട് രേഖപ്പെടുത്തി ബീപ്പ് സൗണ്ട് വന്നതിനു ശേഷം പ്രെസിഡിങ് ഓഫീസർ ബാലറ്റ് ബട്ടൺ പ്രസ് ചെയ്താൽമാത്രമേ അടുത്ത വോട്ട് രേഖപ്പെടുത്തുവാൻ സാധിക്കു . അതുകൊണ്ടു ഒന്നിൽ കൂടുതൽ തവണ ബട്ടൺ പ്രസ് ചെയ്തതുകൊണ്ട് ഒരു ഗുണവും ഇല്ല.

തെരഞ്ഞെടുപ്പിന് മുമ്പുള്ള ഓരോ ഇവിഎമിലെ ആദ്യ ലെവൽ ചെക്കിങ് (FLC) നിർവഹിക്കുന്നത് ECIL & BEL ൻറെ എൻജിനീയർമാരാണ് അതും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹാർഡ്‌വെയർ അട്ടിമറിയൊന്നും സാധ്യമല്ല .നാസിക് പ്രിന്റിംഗ് പ്രസ്സ് ഇൽ നിന്നുള്ള സെക്യൂരിറ്റി സീൽ ആണ് ഉപയോഗിക്കുന്നത്. സീൽ ചെയ്ത EVM രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശക്തമായ സുരക്ഷയോയോട് കൂടി സൂക്ഷിച്ചു വരുന്നു.

നമ്മുടെ രാജ്യത്തു ഏതാണ്ട് 80  കോടിയോളം വോട്ടർമ്മാർ ആണുള്ളത് എന്ന് കണക്കാക്കുക . അതിൽ  VVPAT വെച്ച് പരമാവധി പ്രിന്റ് ചെയ്യാവുന്ന സ്ലിപ് 1500 ആണ്   EVMs ഉപയോഗിച്ച് പരമാവധി വോട്ട് രേഖപ്പെടുത്താവുന്നതു 1400 ഇത് ഇലക്ഷൻ കമ്മീഷന്റെ പുതിയ ഉത്തരവിൽ പറയുന്നുണ്ട് അതിനാൽ വോട്ടർമാരുടെ എണ്ണം 1400 കവിയാൻ പാടില്ല ബാക്കി ഉള്ളവ മോക്ക് പോൾ പ്രിന്റ് ചെയ്യാനും മറ്റുമായി ഉപയോഗിക്കാവുന്നതാണ്.അപ്പോൾ ഒരു EVM വെച്ച് പരമാവധി 1400 ,മൊത്തം വോട്ടർമാർക്കുവേണ്ടി ഏകദേശം 6 ലക്ഷത്തോളം EVMs ആണ് വേണ്ടിവരുന്നത്. സ്റ്റേറ്റ് ഇലക്ഷൻ പഞ്ചായത്തു ഇലക്ഷൻ അങ്ങനെ എല്ലാം കൂടി ഒരു 25 ലക്ഷം തവണ എങ്കിലും ഇത് ഉപയോഗിച്ചിട്ടുണ്ടാകും. ഇന്നുവരെ ഒരാരോപണവും തെളിയിക്കാനോ ചിപ്പ്, ബ്ലൂടൂത്ത് ആരോപണങ്ങൾ കണ്ടെത്താനോ സാധിച്ചിട്ടില്ല . അതുപോട്ടേ ആരെങ്കിലും വിത്ത് പ്രൂഫ് കണ്ടു പിടിച്ചിട്ടുണ്ടോ കൃത്രിമം നടന്നിട്ടുണ്ടെന്ന് , ഇതൊന്നും ഇല്ലാതെ ഇതുപോലത്തെ അപവാദങ്ങൾ ഉന്നയിക്കുവാൻ എങ്ങനെ സാധിക്കുന്നു.

അവസാനമായി ഇനി എന്തെങ്കിലും രീതിയിൽ ഉള്ള സംശയങ്ങൾ തോന്നിയാൽ സ്ഥാനാർഥിക്കു കോടതിയെ സമീപിക്കാവുന്നതാണ് , കോടതി അനുമതി ലഭിച്ചാൽ  ലാബ് ഇൽ കൊണ്ടുപോയി ചെക്ക് ചെയ്തു തെളിയിക്കാവുന്നതും ആണ്. ആകെ മൊത്തം 37 കേസ് ആണ് EVM നെതിരെ ഉള്ളത്.അതിൽ 30 എണ്ണത്തിൽ തീർപ്പുകല്പിച്ചു , 7 എണ്ണത്തിൽ വിധി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുന്നു. അതല്ലാതെ ഇതുപോലെ ഭരണഘടനയുടെ പ്രക്രിയകളെ വെല്ലുവിളിച്ച യാതൊരുവിധ അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ് അതുമുഖേന ആളുകൾക്ക് സർക്കാരിൽ ഉള്ള വിശ്വാസം നഷ്ട്ടപ്പെടുത്തൽ ആണ് ഉദ്ദേശം എങ്കിൽ അത് വെറും അബദ്ധ ധാരണകൾ മാത്രം ആണ്. ഭരണഘടനാ സ്ഥാപനങ്ങളെ (ECI,BEL,ECIL,CPAF) ബാധിക്കുന്ന പ്രസ്താവനകൾ നടത്തുമ്പോൾ ഏതു രാഷ്ട്രീയ കക്ഷികളായാലും ഒരു ഉത്തരവാദിത്തം കാണിക്കുന്നത് നല്ലതായിരിക്കും.

References:
eci.nic.in 
IndiaEVM.org 
www.thehindu.com 
etc

        

10 COMMENTS

  1. സിമ്പിളായി പറഞ്ഞാൽ
    മോദി ജയിച്ചാൽ EVM ഹാക്കിങ്
    മോദി തോറ്റാൽ സുതാര്യ ഇലക്ഷൻ

    • EVM ഇൽ കൃത്രിമത്വം ഇല്ല എന്ന് പറയുന്ന ബിജെപി ക്കു ബാലറ്റ് പേപ്പർ എന്ന് കേൾക്കുമ്പോൾ പേടി വരുന്നത് എന്താണ്???
      ജനങ്ങളുടെ വോട്ട് കിട്ടി ജയിച്ചതാണെങ്കിൽ ബാലറ്റ് പേപ്പറിലും ആ വോട്ട് കാണും.

      • ഒരു കാര്യം പറയു വോട്ടിംഗ് മെഷീനിൽ കൃതിമത്വം തെളിഞ്ഞ ഒരു കേസ് പറയു. 2014 ൽ എങ്ങനാണ് ബിജെപി ക്കു ഭൂരിപക്ഷം കിട്ടിയത്. പഞ്ചാബ് കർണാടക എന്നിവിടങ്ങളിൽ എന്താ പറ്റിയത്. എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മിഷൻ ഒരവസരം തന്നിട്ടും ഉപയോഗിക്കാതിരുന്നത്.

        ഒന്ന് ചെയ്യൂ കേരള ഹൈകോടതിയിൽ ഒരു പെറ്റീഷൻ ഫയൽ ചെയ്യൂ, സംസ്ഥാന സർക്കാരിനോട് കക്ഷിചേരാൻ പറ ആണിത് തെളിയിക്കൂ.

  2. ജപ്പാൻ the most machinised country..Are they using evm or ballots inelection just..check..

    • ഇന്ത്യ വളരെ വലിയ രാജ്യമാണ്, ജപ്പാനിൽ നടക്കുന്നത് പോലെയോ അല്ലെങ്കി അമേരിക്കയിൽ നടക്കുന്നതുപോലെയോ അല്ല ഇലക്ഷൻ പ്രോസസ്സ്. പഞ്ചായത്ത് തലം മുതൽ നോക്കിയാൽ മൂന്നു ഇലക്ഷനുകൾ ഉണ്ട്. മഷീൻസ് എത്ര തവണ ക്രമീകരിക്കുന്നുണ്ടെന്നറിയാലോ അല്ലെ. പഴയ സംവിധാനത്തിൽ ബൂത്തു പിടിത്തം കള്ളവോട്ട് ഒക്കെ ഒന്ന് പരിശോധിച്ചാൽ മനസിലാകും.

      എന്തിനേറെ പറയുന്നു എന്തുകൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ ഒരവസരം തന്നപ്പോൾ ഒരു പാർട്ടിയും പങ്കെടുക്കാഞ്ഞത്, എന്താ അവർക്കു ടെക്നിക്കൽ ടീമ്സ് ഇല്ലേ.

  3. EVM നെ പറ്റി കുറെ എഴുതിവെച്ചിട്ടുണ്ട് പക്ഷേ പ്രധാനപെട്ട ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല..

    1, ആരാണ് EVM ഇൽ ഉപയോഗിക്കുന്ന പ്രോഗ്രാം വെരിഫിയ് ചെയ്തത് ?
    ഈ പ്രോഗ്രാം പബ്ലിക്‌ ഓഡിറ്റിന് എന്ത് കൊണ്ട് ലഭ്യമല്ല??
    ഈ പ്രോഗ്രാമിൽ സീക്രെട് കോഡുകൾ ഉപയോഗിച്ച് (നോക്കിയ മൊബൈലിൽ ഗെയിംസ് കളിക്കുമ്പോൾ ചീറ്റ് കോഡ് ഉപയോഗിക്കുന്ന പോലെ) ബാക്ക് ഡോർ ആക്‌സസ് ഇല്ല എന്നതിന് എന്താണുറപ്പ്??
    ഇനി പ്രോഗ്രാമിൽ കുഴപ്പമില്ല എങ്കിൽ തന്നെ ശരിയായ പ്രോഗ്രാം തന്നെ ആണ് മെഷീനിൽ ഉള്ളത് എന്ന് എങ്ങനെ വെരിഫിയ് ചെയ്യും ???
    ഇനി പ്രോഗ്രാം പബ്ലിക്‌ ഓഡിറ്റിന് കൊടുത്താൽ സെക്യൂരിറ്റി പോകും എന്നുപറയുന്നവർ EVM ഒരിക്കലും ഹാക്ക് ചെയ്യാൻ പറ്റില്ല എന്ന വാദത്തെ തന്നെ ആണ് ചോദ്യം ചെയ്യുന്നത്,
    പിന്നെ ലോകത്തു ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലിനക്സ് അതിന്റെ സോഴ്സ് കോഡ് ആർക്കും കാണാവുന്ന രീതിയിൽ പബ്ലിക്‌ ആയി ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ സെക്യൂരിറ്റി ആർക്കും തകർക്കാനാകാതെ നിലനിൽക്കുന്നുമുണ്ട്.

    2, EVM നു ട്രാൻസ്പെരൻസി ഇല്ല എന്ന് ബോധ്യം വന്നത് കൊണ്ടാണ് എല്ലാ വികസിത രാജ്യങ്ങളും EVM പിൻവലിച്ചു ബാലറ്റ് പേപ്പറിലേക്കു മടങ്ങിയത്.അല്ലാതെ ചൊവ്വയിലേക്ക് വരെ പേടകം വിടുന്ന രാജ്യങ്ങൾക്കു വോടിംഗ് മെഷീൻ ഉണ്ടാക്കാൻ അറിയാതെ അല്ല.
    ഇനി ഒരു വാദത്തിനായി EVM 100% വിശ്വസനീയം ആണെന്ന് വിചാരിച്ചാലും
    (അതായത് ബിജെപി ഗുജറാത്ത്‌ സർക്കാരിൽ പിടിപാടുണ്ടായിരുന്ന സ്റ്റീവ് സംഗി യുടെ സ്വന്തം കമ്പനി ആയ മൈക്രോചിപ് ആണ് ഇന്ത്യൻ EVM ന്റെ ചിപ്പ് പ്രോഗ്രാം ചെയ്തു നൽകുന്നത് എന്നതൊക്കെ തത്കാലം മറക്കാം.)
    സുപ്രീം കോടതി പോലും EVM നെ വിശ്വസിച്ചിട്ടില്ല എന്ന് മനസിലാക്കാം,
    അല്ലെങ്കിൽ VVPAT സ്ലിപ് ഉള്ള മെഷീൻ 2014 മുതൽ വേണമെന്നു പറയേണ്ട കാര്യം ഇല്ലലോ ??? അത് എലെക്ഷൻ കംമീഷൻ ഇപ്പോളും നടപ്പിലാക്കുന്നില്ല എന്നത് വേറെ കാര്യം.

    3, ഇനി VVPAT നെ പറ്റി നോക്കാം.
    വോടിംഗ് മെഷീൻ സുതാര്യം അല്ലാത്തതിനാൽ ആണ് , വോട്ടർ ഓരോ വോട്ട് മെഷീനിൽ രേഖപെടുത്തുമ്പോളും സ്ഥാനാർത്ഥിയുടെ ചിന്ഹവും പാർട്ടിയുടെ പേരും പിന്നെ റോൾ നമ്പറും പ്രിന്റ് ചെയ്യുന്ന സംവിധാനം കൂടെ ഏർപ്പെടുത്തിയത്.
    അതായത് പിന്നീട് വോടിംഗ് മെഷീനിലെ റിസൾട്ടും പ്രിന്റ് ചെയ്തു കിട്ടിയ സ്ലിപ്പും കൂടെ ഒത്തുനോക്കി റിസൾട് ശരിയാണെന്നു ഉറപ്പു വരുത്താം.
    പക്ഷെ ഇതിലെ പ്രധാനപ്പെട്ട കാര്യം എന്നത് ഒരു തിരഞ്ഞെടുപ്പിലും 100% വോടിംഗ് സ്ലിപ് എണ്ണാറില്ല എന്നതാണ്.
    EVM ന്റെ സുതാര്യത ക്കു വേണ്ടി ആണ് VVPAT മെഷീൻ പക്ഷേ എലെക്ഷൻ കമ്മീഷൻ vvpat സ്ലിപ്വോ, ടിംഗ് റിസൾട്ടുമായി ഒത്തു നോക്കുന്നതിനെ എല്ലായ്‌പോഴും എതിർക്കുന്നു…
    സംശയം ഉള്ളവർക്ക് ഇലക്ഷന് കംമീഷന്റെ നിലപാട് എന്താണ് എന്ന് സമീപകാല കോടതി കേസിൽ നോക്കി ഉറപ്പുവരുത്താവുന്നതാണ്.
    ഏറ്റവും അവസാനം ഉണ്ടായത് ചെങ്ങന്നൂരിൽ vvpat സ്ലിപ് 100% എണ്ണണം എന്ന് പറഞ്ഞു കോടതിയിൽ ആം ആദ്മി ചെന്നപ്പോൾ എലെക്ഷൻ കമ്മീഷൻ മുടന്തൻ ന്യായങ്ങള് പറഞ്ഞു മുടക്കുകയാണ് ഉണ്ടായത്.

    EVM വോടിംഗ് ഒപ്പം VVPAT സ്ലിപ് കൂടെ ഉള്ള വോടിംഗ് സിസ്റ്റം മാത്രമേ വിശ്വസനീയം ആയിട്ടുള്ളു..
    VVPAT സ്ലിപ് എണ്ണിനോക്കൽ അല്ല ഒത്തു നോക്കൽ ആണ് വേണ്ടത്.
    വോടിംഗ് മെഷിനിലെ മൊത്തം വോട്ട് സ്ലിപ് ന്റെ മൊത്തം എണ്ണതിന് തുല്യമാണോ എന്ന് മാത്രം അറിഞ്ഞിട്ട് കാര്യമില്ല,
    വോടിംഗ് മെഷീനിൽ ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ട് സ്ലിപ്പിൽ കാണിച്ചിരിക്കുന്ന വോട്ടിന്റെ എണ്ണവുമായി ഒത്തുനോക്കിയാലേ വോടിംഗ് വിശ്വസനീയം ആകുന്നുള്ളു.

    • 1. ഇതിനെല്ലാം ഉത്തരം താഴെ ഉള്ള പാരഗ്രാഫിൽ ഉണ്ട്
      2. ഇന്ത്യൻ ഇവിഎം ഉം മറ്റുരാജ്യങ്ങളിലെ ഇവിഎം തമ്മിൽ എന്തൊക്കെയാണ് വേറിട്ട നിൽക്കുന്നതെന്നും പ്രോസസ്സുകൾ എന്താണെന്നും മനസിലാക്കുക
      3. VVPAT ന്റെ ഉപയോഗം സംശയം തോന്നുന്നിടത്തു പരിശോധിക്കാനാണ്. ഇങ്ങനെ ഒരാവശ്യം ആദ്യം ഉന്നയിച്ചതും ബിജെപി യാണ് . അത് കൂടാതെ VVPAT വഴി പരിശോധിച്ച ഒരിടത്തും ഇതുവരെ ഒരു ക്രമക്കേടുകളും കണ്ടുപിടിച്ചിട്ടില്ല.

  4. ഈ പറഞ്ഞിരിക്കുന്നത് മുഴുവനും EVM പുറത്തു നിന്നും ഒരാൾ മെഷീൻ ഹാക്ക് ചെയ്യുന്നതിനെ പറ്റി ആണ്..

    കള്ളൻ കപ്പലിൽ തന്നെ ആണെങ്കിൽ ???
    EVM സോഴ്സ് കോഡ്‌ എഴുതിയവർ തന്നെ ഭരണകക്ഷിക്ക് വേണ്ടി സോഴ്സ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ?
    എങ്ങിനെ കണ്ടുപിടിക്കും ???
    കാരണം EVM ചിപ്പിലെ കോഡ് റീഡ് പ്രൊട്ടക്ടഡ് ആണെന്ന് പറയുന്നു, എങ്കിൽ EVM ഇൽ ഉള്ള സോഴ്സ് കോഡ്‌ എങ്ങിനെ വെരിഫിയ് ചെയ്യും ???

    പിന്നെ പ്രോഗ്രാമിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ പിന്നെ ഈ വോടിംഗ് മെഷീൻ സെക്യൂരിറ്റി റൂമിൽ കയറ്റി വയ്ക്കുന്നതും, റാൻഡം ആയി ഡിസ്‌ട്രിബ്യുട് ചെയ്യുന്നതും സ്ഥാനാർഥി ലിസ്റ്റ് അറേഞ്ച് മെന്റ് രഹസ്യം ആക്കുന്നതുമെല്ലാം വെറും പ്രഹസനം ആണ്.
    ഒരു ഉദാഹരണം പറയാം.

    വോടിംഗ് മെഷിനിൽ പ്രോഗ്രാമ്മർ ബാക്ക് ഡോർ ചെയ്തു വച്ചിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ വോടിംഗ് റിസൾട് സ്വാപ്പ് ചെയ്യാം അതായത് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളുടെയും ജയിപ്പിക്കേണ്ട സ്ഥാനാർത്ഥിയുടെ റിസൾട്ടും തമ്മിൽ എക്സ്ചേഞ്ച് ചെയ്യാം..
    ഇത് ചെയ്യാൻ പോളിംഗ് ബൂത്ത്‌ തല്ലിപൊളിക്കൊന്നും വേണ്ട , ഏതാണ്ട് വോടിംഗ് അവസാനിക്കുന്ന സമയത്ത് വന്നിട്ട് വോട്ട് ചെയ്യുന്ന ബട്ടണുകൾ പ്രത്യേക ക്രമത്തിൽ അമർത്തി ഈ സ്വാപ്പിങ് ചെയ്യാവുന്നതാണ്..
    ഈ ബാക്ക് ഡോർ ആക്സസ് EVM പ്രോഗ്രാമ്മർക്ക് മാത്രേ അറിയുള്ളു, മറ്റൊരാൾക്ക്‌ പ്രോഗ്രാമ്മർ പറഞ്ഞല്ലാതെ അറിയാനും വഴിയില്ല..
    മൊബൈലിൽ എഞ്ചിനീയറിംഗ് മോഡ് /സീക്രെട് മോഡ് ഒക്കെ എടുത്തവർക്കു മനസിലാകും..

    • വോട്ടിംഗ് സ്വാപ്പിങ് ചെയ്യുമ്പോൾ VVPAT വഴി വന്ന സ്ലിപ്പുകൾ തിരികെ വരിവരിയായി വീണ്ടും തിരികെ പോയി പുതിയത് പ്രിന്റ് ചെയ്തു വരുന്നു എന്നുകൂടി പറയു.

LEAVE A REPLY

Please enter your comment!
Please enter your name here