ഹോളോടൊമോർ- പ്രജകൾക്ക് കൂട്ടമരണം വിധിച്ച കമ്യൂണിസ്റ്റ് കൊടും ക്രൂരത

0

” നല്ല മനുഷ്യർ ആദ്യം മരിക്കും..
കളവ് ചെയ്യാത്തവരോ, വ്യഭിചരിക്കാത്തവരോ സ്വയം മരിക്കും..
മറ്റുള്ളവർക്ക് ഭക്ഷണം കൊടുത്തവരും മരിക്കും..
മനുഷ്യജടം കഴിക്കാൻ വിമുഖത കാട്ടുന്നവരും മരിക്കും..
കൂടെയുള്ളവനെ കൊല്ലാൻ മടിക്കുന്നവരും മരിക്കും..”

ഒരു വനിത ഡോക്ടർ 1933 ജൂൺ മാസം തന്റെ സുഹൃത്തിന് അയച്ച കത്തിൽ എഴുതിയ വാക്കുകൾ ആണ് ഇത്.
പിന്നെ ഇങ്ങനെയും എഴുതിയിട്ടു :
” ഈ കത്ത് എഴുതുന്ന നിമിഷം വരെ ഞാൻ മനുഷ്യമാംസം ഭക്ഷിച്ചിട്ടില്ല. പക്ഷെ ഇനിയങ്ങോട്ട് ഭക്ഷിക്കില്ല എന്നതിന് ഒരു ഉറപ്പുമില്ല”

ഏതെങ്കിലും സോമ്പി സിനിമയിൽ നിന്നുള്ള വാക്കുകളോ രംഗങ്ങളോ അല്ല ഇത്, മറിച്ച് മനുഷ്യനാൽ നിർമിച്ച ഒരു ഭക്ഷ്യക്ഷാമത്തിൽ നിന്ന് പൊറുതിമുട്ടിയ യുക്രനിയൻ ജനതയുടെ വിലാപങ്ങൾ ആണ്.

തങ്ങളുടെ സ്വന്തം കുട്ടികളെ കൊന്ന് തിന്നുന്നത് അപരിഷ്ക്രിതവും ക്രൂരവുമായ പ്രവർത്തിയാണ്, ഇത് ചെയുന്നവരെ ശിക്ഷിക്കും എന്ന് സോവിയറ്റ് യൂണിയൻ ഭരണകൂടത്തിന് പോസ്റ്ററുകൾ അച്ചടിച്ചു ഇറക്കേണ്ടി വന്നു.
ഏകദേശം 2,500 ഓളം ആൾക്കാരെ ഈ പ്രവർത്തി ചെയ്തതിന് ശിക്ഷിക്കുകയും ചെയ്തു.

‘ഹോളോടൊമോർ ‘ വിശേഷിപ്പിക്കുന്നത് മരണം തന്നെയാണ്. മരണത്തിന്റെ കൊടുങ്കാറ്റ് വിതച്ച മനുഷ്യനിർമിത ഭക്ഷ്യക്ഷാമത്തെയാണ്. അല്ലെങ്കിൽ സോവിയറ്റ് യൂണിയന്റെ സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ നടത്തിയ രഹസ്യമായ കൂട്ടക്കുരുതി.

ഏറ്റവും വലിയ രീതിയിൽ കള്ള പ്രചാരണങ്ങൾക് നേതൃത്വം നൽകിയത് ജോസഫ് ഗിബ്ബെൽസ് ആയിരുന്നു എന്ന് ചരിത്രം ചിലപ്പോൾ രേഖപ്പെടുത്തിയേക്കാം. അഡോൾഫ് ഹിറ്റ്ലറിന് വേണ്ടി സത്യത്തെ നുണയായും നുണയെ സത്യമായും പ്രചരിപ്പിക്കാൻ ഗിബ്ബെൽസിന് സാധിച്ചിരിന്നു. പക്ഷെ യഥാർത്ഥത്തിൽ ആ തന്ത്രത്തെ നല്ലരീതിയിൽ നടപ്പിലാക്കിയത് അതാത് കാലഘട്ടത്തിലെ പല രാജ്യങ്ങളിലുമുള്ള കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങൾ ആയിരുന്നു.
മാവോയും, പോൽപോർട്ടും, സ്റ്റാലിനും മറ്റു കമ്മ്യൂണിസ്റ്റുകളും നടത്തിയ അരുംകൊലകൾ ചരിത്രത്തിൽ എങ്ങും വലിയ രീതിയിൽ ചർച്ച ചെയ്തിട്ടില്ല.

1927 ഡിസംബറിൽ നടന്ന പതിനഞ്ചാം കമ്മ്യൂണിസ്റ്റ്‌ പാർട്ടി കോൺഗ്രസിൽ അവർ ജനങ്ങളുടെ കൈവശമുള്ള ധാന്യങ്ങളും വിളകളും സ്വമേധയാ സോവിയറ്റ് യൂണിയനെ ഏല്പിക്കണം എന്ന് തീരുമാനം എടുക്കുന്നു.

1928 ലാണ് ജോസഫ് സ്റ്റാലിൻ ഏറ്റെടുക്കൽ നയം (Collectivization)കൊണ്ടുവരുന്നത്.
ഈ ഒരു നീക്കത്തെ തുടക്കത്തിൽ അവർ വിശേഷിപ്പിച്ചത് പട്ടിണി പാവങ്ങൾക്കും, തൊഴിലാളികൾക്കും വേണ്ടി എന്നതായിരുന്നു. പക്ഷെ കർഷകർ അങ്ങനെ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.

1930 ൽ നടന്ന പതിനാറാം പാർട്ടി കോൺഗ്രസിൽ ഈ നിലപാട് കുറച്ചുകൂടെ കടുപ്പിക്കുന്നു. 1933 ന് ഉള്ളിൽ 20 ശതമാനമെങ്കിലും വർധനവ് ധാന്യങ്ങൾ ഏറ്റെടുക്കുന്നതിൽ ഉണ്ടായിരിക്കണം എന്ന് അവർ തീരുമാനിക്കുന്നു.
അതിന്റെ ഭാഗമായി ഏറ്റെടുക്കൽ ത്വരിതഗതിയിലാകാൻ സോവിയറ്റ് യൂണിയൻ നിശ്ചയിക്കുന്നു. എന്നാൽ വലിയ രീതിയിലുള്ള എതിർപ്പുകളായിരുന്നു വന്നത്.വിളകൾ വിട്ടു കൊടുക്കാൻ ആരും തന്നെ തയാറായിരുന്നില്ല. എന്നാൽ ഇതിനെ നേരിടാൻ കടുത്ത രീതികൾ തന്നെയാണ് സ്റ്റാലിൻ ഭരണകൂടം കൊണ്ടുവന്നത്. ആരൊക്കെ ഈ തീരുമാനത്തെ എതിർകുന്നുവോ അവരെയൊക്കെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനും, സ്ഥലവും വിളകളും കണ്ടുകെട്ടാനും, എതിർക്കുന്നവരെ നാടുകടത്താനും അവർ തീരുമാനിച്ചു.
ഏതെങ്കിലും ഗ്രാമങ്ങൾ ഭരണകൂടം നിശ്ചയിച്ച വിളയുടെ അനുപാതികമായ പങ്ക് കൊടുത്തില്ലെങ്കിൽ ആ ഗ്രാമത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. അങ്ങനെ വന്നാൽ ആ ഗ്രാമത്തിലുള്ളവർ മുഴുവനായി തഴയപ്പെടും. അവിടെ ഉള്ളവർക്ക് പിന്നീട് ഒരു തരത്തിലുമുള്ള മറ്റു സഹായങ്ങൾ കിട്ടുകയില്ല. ഇതിന്റെ ഫലമായി കുറെയേറെ മനുഷ്യർ പട്ടിണിമൂലം മരണപെട്ടു.

സത്യത്തിൽ യുക്രനിയൻ ജനതയുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ജോസഫ് സ്റ്റാലിൻന്റെ ഏറ്റവും നിന്ദ്യവും കിരാതവുമായ ഒരു തന്ത്രമായി ഈ സംഭവത്തെ വിശേഷിപ്പിക്കാം.
ആയുധങ്ങൾ എടുക്കാതെ ഒരു തുള്ളി രക്തം ചിന്താതെ പട്ടിണിക്കിട്ട് മനുഷ്യനെ ഇല്ലായ്മ ചെയുക.
സത്യത്തിൽ യുക്രൈനിന്റെ സംസ്കാരത്തിന് നേരെയുള്ള ഒരു കടന്നുകയറ്റം തന്നെയായിരുന്നു സോവിയറ്റ് യൂണിയന്റെ ലക്ഷ്യം.
മരിച്ചു വിഴുന്ന യുക്രൈനികൾക്ക് പകരം അവിടെ യു. എസ്. എസ്. ആർ. ൽ ഉള്ളവരെ കൊണ്ടുവന്നു പാർപ്പിച്ചുള്ള കോളനി രൂപീകരണം.

മരണപെട്ടവരുടെ കണക്കുകൾ നോക്കുമ്പോൾ പലതരത്തിലുമുള്ള ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും ‘ഹാർവാർഡ് യുക്രൈനിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ‘അടുത്ത് നടത്തിയ പഠനത്തിൽ അവരുടെ റിപ്പോർട്ട്‌ പ്രകാരം 3.9മില്യൺ ജനങ്ങൾ യുക്രൈനിലും,1.3 മില്യൺ ജനങ്ങൾ കാസഖിസ്ഥാനിലും കൊടും പട്ടിണി മൂലം മരണപ്പെട്ടിട്ടുണ്ട്.

The total deaths of Holodomor is calculated to somewhere between 5-7.5 million people – in just one year!

ഈ സംഭവം നടന്നു വർഷങ്ങൾക്ക് ഇപ്പുറവും ഇങ്ങനെ ഒന്ന് നടന്നു എന്ന് മോസ്കോ കൂറേ കാലങ്ങളോളം സമ്മതിച്ചിരുന്നില്ല.

ഇന്ന് പക്ഷെ ഈ സംഭവത്തെ വറ്റിക്കാൻ അടക്കം 16 രാജ്യങ്ങൾ കണക്കാക്കുന്നത് യുക്രൈനിയൻ ജനതയുടെ കൂട്ടവംശഹത്യായിട്ടായിട്ടാണ്.

യുക്രൈനിലെ ജനത എല്ലാ വർഷവും നവംബറിലെ നാലാമത്തെ ശനിയാഴ്ച മെഴുകുതിരികൾ കത്തിച്ചു ലോകമെമ്പാടും ഈ ദിനം ആചാരിക്കും..

LEAVE A REPLY

Please enter your comment!
Please enter your name here