ഇന്ത്യയുടെ വാക്‌സിന്‍ മാനേജ്‌മെന്റ് – അറിയണം ചില വസ്തുതകള്‍

2

കോവിഡ് വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുണ്ടായ വിമര്‍ശനങ്ങളില്‍ എത്രമേല്‍ കഴമ്പുണ്ട് ? വസ്തുതകള്‍ എന്തൊക്കെയാണ് ..? എന്നിവ അന്വേഷിക്കുന്നത് ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളും ദുഷ്പ്രചാരണങ്ങളും പരിഹരിക്കാനും വാക്‌സിന്‍ വിഷയത്തിലെ സുതാര്യത കാത്തുസൂക്ഷിക്കാനും സഹയാകമാകും.

വാക്‌സിന് എടുക്കാന്‍ യോഗ്യരായ, അതായത് പതിനെട്ടു വയസ്സു തികഞ്ഞ ,ഏവര്‍ക്കും വിതരണം ചെയ്യാനുള്ളത്ര ഡോസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു എന്ന വസ്തുതയാണ് ഇക്കാര്യത്തില്‍ ആദ്യമായി പറയുവാനുള്ളത്.

1600 മില്യണ്‍ (160 കോടി) വാക്‌സിന്‍ ഡോസുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നത്.

പൊതുവെ ഹൈലെവൽ ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റിയുടെ അഭാവമോ, അല്ലങ്കിൽ നമ്മുടെ കോൾഡ് ചെയിൻ ലോജിസ്റ്റിക് പരിമിതിയോ, ആഗോളതലത്തിൽ വാക്‌സിനുകൾ ഓർഡർ ചെയ്തതിൽ റിസ്ക് മാനേജ്‌മന്റ് എന്ന ഫാക്ടറിന് തീരെ പ്രാധാന്യം നൽകിയില്ല എന്നതും ഒരു ന്യൂനതയായി ഇതിനൊപ്പം കാണേണ്ടതുണ്ട്.

(Photo: India Today)

ഇന്ത്യ കഴിഞ്ഞവർഷം നവംബറിൽ ഓർഡർ ചെയ്ത 1600 മില്യൺ ഡോസുകളിൽ സെറത്തെ മാത്രം ആശ്രയിച്ചത് ഏകദേശം 1500 മില്യൺ ഡോസുകൾ ആണ് (Novavax -1000m/AstraZeneca -500m), സ്പുട്നിക് 10m, ശേഷമാണു BB കോവാക്സിൻ എല്ലാം ഓർഡർ ചെയ്യുന്നത്..

പക്ഷെ നോവവാക്സ് ഉദ്ദേശിച്ച സമയത്തു ഡെലിവർ ചെയ്യാൻ സെറത്തിനു (നമുക് ബാക്കപ്പ് പ്ലാൻ ഉണ്ടായിരുന്നില്ല) സാധിച്ചില്ല.. കാരണം വ്യക്തമല്ല പക്ഷെ അത് റോ-മെറ്റീരിയൽസ്ന്റെ അഭാവം ആകാം, പക്ഷെ 2021 ഒക്ടോബറോടു കൂടി നമ്മൾ നോവവാക്സ് പ്രതീഷിക്കുന്നുണ്ട്.

സെറത്തിനു അത് കൂടാതെ കോവാക്സ് ഡീൽ കൂടെയുണ്ട്, തീർച്ചയായും ആ സാഹചര്യത്തിൽ വാക്‌സിൻ വിതരണത്തിൽ സമ്മർദ്ദം വന്നു, ആ സാഹചര്യത്തില്‍ സെറത്തിനും BB-ക്കും ഉത്പാദനം വർധിപ്പിക്കാനുള്ള പുതിയ ഫെസിലിറ്റിക്കു വേണ്ടി, ലൈൻ ഓഫ് ക്രെഡിറ്റ് കേന്ദ്ര സർക്കാർ നൽകി, പ്രൊഡകഷൻ കപ്പാസിറ്റി ഉയർത്താനുള്ള ശ്രമത്തിലാണവർ, അടുത്ത മാസത്തോടെ കോവിഷീൽഡ്/കോവാക്‌സിൻ ഉത്പാദനം വർധിക്കും.

നിലവിലെ ശേഷി-

സെറം ഇൻസ്റ്റിറ്റ്യൂട്ട്: പ്രതിമാസം 6 കോടി ഡോസുകൾ, ജൂലൈ മാസത്തോടെ അത് 10 കോടിയിലെത്തിക്കാൻ സെറം ഉദ്ദേശിക്കുന്നു.

ഭാരത് ബയോടെക്: പ്രതിമാസം 5.8 കോടി ഡോസ്, ഭാരത് ബയോടെക് സെപ്റ്റംബറോടെ 10 കോടി ഡോസായി ഉയർത്തും.

സ്പുട്നിക് ആകട്ടെ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള ഫെസിലിറ്റി ഇതുവരെ അവരുമായി കരാറിൽ ഉൾപ്പെട്ട കമ്പനികൾ പൂർത്തീകരിച്ചിട്ടില്ല, അതിനാൽ പുറത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടതായി വന്നു.. മറ്റൊന്നാണ് Zydus Cadila യുടെ ZyCoV-D വാക്‌സിൻ അതും ട്രയൽ പൂർത്തീകരിച്ചു എത്തുവാൻ വൈകും.. J&J ക്കു മുൻകൂട്ടി ഇന്ത്യ ഓർഡർ നൽകിയിരുന്നില്ല..

അതുപോലെ Pfizer/Moderna നമ്മുടെ കോൾഡ് ചെയിൻ ലോജിസ്റ്റിക് പരിമിതിയുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി ഓർഡർ കൊടുത്തില്ല (നിലവിൽ ഓർഡർ നൽകിയാലും അത് ലഭിക്കാൻ മാസങ്ങൾ എടുക്കും- അതിനു മുൻപ് നോവവാക്സ് എത്തുമെന്നതാകും സർക്കാർ പ്രതീക്ഷവെയ്ക്കുന്നത്)

https://www.ft.com/content/e5012891-58da-4a4f-8a05-182adf3ba0e2

പക്ഷെ സെറത്തിന്റെ നോവവാക്സ് നെ നമ്മൾ ആശ്രയിച്ചത്(1000m) നമ്മുടെ ആവശ്യത്തിന്റെ പകുതിയിലേറെയാണ്, അവിടെ സർക്കാരിന് പാളിച്ച സംഭവിച്ചു എന്ന് വേണം പറയാൻ, അതുപോലെ സെറത്തിന്റെ ഫെസിലിറ്റിക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ നോക്ക്കുതിയായി നിൽക്കേണ്ടി വന്നേനെ (കാരണം 90% ഓർഡർ അവർക്കു നൽകിയത് കൊണ്ട്), ഒന്നും സംഭവിക്കാഞ്ഞത് ഭാഗ്യമായി കണക്കാക്കാം.. കൂടാതെ നോവവാക്സ് എന്തുകൊണ്ടാണ് ഇതുവരെ എത്താത്തതെന്നും/ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം എന്തുകൊണ്ടാണെന്നുമുള്ള കാര്യങ്ങൾ വ്യക്തമല്ല.

ഇന്ത്യയുടെ പ്ലാൻ അനുസരിച്ചു ഫസ്റ്റ് ഫേസ് ഭംഗിയായി പൂർത്തിയായി വാക്‌സിനെതിരെയുള്ള എതിർപ്പ് അവഗണിച്ചു മാക്സിമം പേരും വാക്‌സിൻ എടുക്കാൻ തയ്യറായി, ശേഷം 60 വയസിനു മുകളിലുവ്വർക്കും ഓപ്പൺ ചെയ്തു, അത് കഴിഞ്ഞു 45 വയസിനു മുകളിൽ ഉള്ളവർക്ക് ഓപ്പൺ ആക്കിയതോടെ ചിലയിടങ്ങളിൽ ഡിമാൻഡ് കുത്തനെ കൂടി മറ്റിടങ്ങളിൽ കുറഞ്ഞു, വാക്‌സിൻ എടുക്കാൻ മടി കാണിച്ചു, അതെല്ലാം ചൂണ്ടി കാട്ടി സർക്കാർ മൊത്തം പോപുലേഷൻ (18+) നു വാക്‌സിൻ നല്കാൻ തീരുമാനിച്ചിരിക്കുകയാണ്.. പക്ഷെ അതിനുള്ള ശേഷി നിലവിൽ ഇല്ല എന്നതാണ് വാസ്തവം.. അതല്ലങ്കിൽ AstraZeneca യുടെ സെക്കന്റ് ഡോസ് ദൈർഖ്യം 50 നു താഴെയുള്ള പോപുലേഷന് 12 വീക്സ് ആകാവുന്നതാണ്..

വാക്‌സിൻ ഷോർട്ടജ് ഉണ്ടാകാനുള്ള മുഖ്യ കാരണം ആഗോള തലത്തിൽ പിന്തുടരുന്ന പോളിസി പ്രാവര്‍ത്തികമാകാത്തതാണ് , കൃത്യമായി സ്ലോട്ട് ബുക്ക് ചെയ്ത സമയവും തിയതിയും അറിയിക്കണമായിരുന്നു. അതല്ലാതെ മാസ്സ് വാക്‌സിനേഷൻ ടോക്കൺ വെച്ച് നടത്തിയത് എല്ലാം കേസുകൾ വർധിക്കാനും ഇടയായി. അതുപോലെ ഡിമാൻഡ് അനുസരിച്ചു സപ്ലൈ പുനർക്രമീകരിക്കണമായിരുന്നു സംസ്ഥാന സർക്കാരുകളും.

പറഞ്ഞു വന്നത് കേന്ദ്ര സർക്കാർ മുൻകൂട്ടി ഓർഡർ നൽകിയിരുന്നില്ല എന്ന പ്രസ്താവനകൾ തെറ്റാണ്, ഇത്തരം വസ്തുക്കൾ ഓർഡർ ചെയ്യുമ്പോൾ കാണിക്കേണ്ട വൈവിധ്യവൽക്കരണം എന്ന അടിസ്ഥാന തത്വം കേന്ദ്ര സർക്കാകർ പാലിച്ചില്ല, ഒരു കമ്പനിയെ കൂടുതലായി ആശ്രയിച്ചു. അത് Pfizer/Moderna പോലുള്ള കോസ്റ്റലി പ്രൊഡക്ടുകൾ പരിമിതികൾ മൂലം ഒഴിവാക്കേണ്ടി വന്നതാകും മുഖ്യ കാരണം.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here